Jun 6, 2011

ഉപ്പിലിട്ടത്




ഓര്‍മ്മകളെ,
നെല്ലിക്കയെന്നപോലെ ഓരോന്നായെടുത്ത്
തുടച്ചു മിനുക്കി ഉപ്പിലിട്ടു വയ്ക്കണം
ഇടയ്ക്കെടുത്ത് രുചിച്ച് നോക്കണം


ഉപ്പു പോരായെന്ന് പരാതി പറയണം
തീരുന്തോറും പുതിയ ഓര്‍മ്മകളെ ഉപ്പിലിടണം,
അടുത്ത ദിവസത്തേക്ക്,അതിനടുത്ത ദിവസത്തേക്ക് ..


10 comments:

  1. ഉപ്പിലിട്ട ഓർമ്മകൾക്കായി ‘ഓർമ്മത്തെറ്റ് ’ എന്നൊരു ബ്ലോഗ് തുടങ്ങി, ജൂൺ ഒന്നാം തീയതി.. ക്ഷമിക്കണം അതൊരു പ്രൈവറ്റ് ബ്ലോഗാണ്‌..

    ReplyDelete
  2. nalla nellikka.. can i get one?

    ReplyDelete
  3. uppulittathu pookkandeyum nokkanam :P

    ReplyDelete
  4. ഉപ്പിലിട്ടാ പോരെ??മുളകിലും ഇടണോ! അത്രയ്ക്കൊക്കെ നീറ്റണോ ന്റെ ഓര്‍മ്മകളെ??

    ക്രിഷേ എടുത്തോ എടുത്തോ.. അത് സ്വന്തം വടകര സാന്റ്ബാങ്ക്സ് ഉന്തുവണ്ടിച്ചേട്ടന്റെയാ.. ജനുവരീല്‍ നാട്ടില്‍ പോയപ്പോ പിടിച്ച ഫോട്ടോയാ,കഴിച്ചത് പക്ഷെ കാരറ്റും..

    ReplyDelete
  5. ഇന്ത അനോണിമസ്സിനെ എങ്കയോ പാർത്തിരിക്കേ!! ഞാവകം വരല്ലയെ.. ;-)

    ReplyDelete
  6. ഒരുമാതിരി പാതിരാത്രിയ്ക്ക് കിടന്നുറങ്ങുന്നവരെ എഴുന്നേപ്പിച്ചിട്ട് ചോറില്ലാന്ന് പറയുന്ന പോലെയുണ്ടല്ലോ :)

    [ നിങ്ങളാരും നെല്ലിക്ക ഉപ്പിലിട്ട് പൂട്ടിവയ്ക്കാതിരിക്കുവിൻ എന്നൊരു കല്പന ആരെയെങ്കിലും കൊണ്ട് ഇറക്കിക്കണം ]

    ReplyDelete
  7. ഓർമ്മകളെ സൂക്ഷിക്കാനൊരു മാർഗം! കൊള്ളാം, നല്ല ഗവേഷണം.

    ReplyDelete
  8. കുഞ്ഞാ, അങ്ങനെ ഒന്നും കരുതല്ലേടാ ചക്കരെ..അതിനു മാത്രമൊന്നും അവിടെ എഴുതീട്ടില്ല.. പിന്നെ ഓർമ്മക്കുറിപ്പുകളായതിനാൽ എല്ലാവരും വായിക്കണ്ടാന്നു കരുതി, ചിലപ്പൊ പ്രൈവസി വേണം എന്നു തോന്നില്ലെ അതു തന്നെ.. അല്ലെങ്കിൽ പണ്ടു മുതലെ അനോണി കൊച്ചാട്ടൻ ആകണമായിരുന്നു, അതിനു പണ്ടെ താല്പ്പര്യമുണ്ടായിരുന്നില്ല.. അങ്ങനെ പ്രൈവസി വേണ്ടാന്നു തോന്നുന്ന പോസ്റ്റുകൾ ഇവിടെ തന്നെ വരും..

    തല്ക്കാലം നെല്ലിക്കകൾ ഉപ്പിലിട്ട് ഞാൻ ഭരണി അടച്ചു വച്ചോട്ട്.. ;)

    ReplyDelete
  9. ശ്രീ മാഷെ,അദ്ദാണ്‌..മാഷിനു ഇന്വിറ്റേഷൻ അയച്ചിട്ടുണ്ടേ, സംഗീതെന്ന പേരിൽ..

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍