ആൾക്കാരുടെ ക്ഷമ പരീക്ഷിക്കാൻ വേണ്ടി മാത്രം തുടങ്ങിയ ബ്ളോഗാ!! പരീക്ഷിച്ച് പരീക്ഷിച്ച് ഞാനൊരു പരീക്ഷിത് ആയി :(
Mar 25, 2011
Mar 22, 2011
സാഹസികനായ ലോകസഞ്ചാരി വിടചൊല്ലി
ഈ മാര്‍ച് മൂന്നാം തിയതി അന്തരിച്ച പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനും രണ്ട് പതിറ്റാണ്ടിലേറെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായിരുന്ന പ്രൊഫസര്‍ വെങ്കട്ടരാമന്‍ രാധാകൃഷ്ണനെക്കുറിച്ച് ബോധിക്ക് വേണ്ടിയെഴുതിയ അനുസ്മരണക്കുറിപ്പ് ഇവിടെ വായിക്കാം.
Feb 12, 2011
കുടിച്ചത് ഞാനോ അതോ....
ആദ്യമൊന്നു മണത്ത്,
തൊണ്ടയിൽ തീയാളിച്ച് പതുക്കെ പതുക്കെ അവനെന്നെ
കുടിച്ചുകൊണ്ടിരുന്നു..
പിന്നെ എഴുന്നേറ്റ് നിലത്തുറയ്ക്കാതെ
വേച്ച് വേച്ച് മുന്നോട്ടാഞ്ഞ്
കുടലിനെ വലിച്ച് പുറത്തിട്ട് നിലത്തമർന്നു..
എന്നിട്ടും മതിവരാതെ നവപുലരിയിലെൻ
തല കുത്തിനോവിക്കുന്നു..
===============================
‘വാൾ’ക്കഷ്ണം: പണ്ടൊരിക്കൽ പൂസാവുന്ന സ്റ്റേറ്റ് (കേരളസ്റ്റേറ്റല്ലാട്ടാ), എന്താണെന്നൊന്നറിയണമെന്നു- ണ്ടെന്ന് വെറുതെ പറഞ്ഞപ്പോൾ എന്നെ ഒരുപാട് ശകാരിച്ച ദിനേഷേട്ടനു (ബ്ലോഗ് തുടങ്ങാൻ കാരണവും ഇതേ ദിനേഷേട്ടൻ തന്നെയാണ്) ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.. ഒരു അടുത്ത റിലേറ്റേവീന്റെ കഥ വിവരിച്ച് കൊണ്ട് അങ്ങനെ ആലോചിക്ക പോലും അരുതെന്ന് ചേട്ടൻ പറഞ്ഞു... ചില സ്നേഹബന്ധങ്ങളുടെ വീര്യം സിരകളിലൊഴുകുമ്പോൾ മറ്റ് വീര്യങ്ങളെന്നെ കീഴടക്കുന്നതെങ്ങനെ??
Subscribe to:
Posts (Atom)

