ഇടയ്ക്കിടയ്ക്ക് കൈ നീട്ടി-നനച്ച് മഴയാസ്വദിച്ച് നീങ്ങുമ്പോഴാണു ഹൃദ്യമായ ആ കാഴ്ച എന്നെ ഓർമ്മളിലേക്ക് വലിച്ചിട്ടത്.. അച്ഛന്റെ കൈയും പിടിച്ചൊരു കുരുന്ന് റോഡിലെ വെള്ളം കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു നീങ്ങുന്നു.. ഇടയ്ക്കൊക്കെ തന്റെ മേലേക്ക് വെള്ളം തെറിക്കുന്നുണ്ടെങ്കിലും ആ അച്ഛനത് ആസ്വദിക്കുകയാണ്.. മഴ കൊള്ളാതിരിക്കാൻ മകനു മുകളിൽ കുടനീട്ടിപ്പിടിച്ച് കൊണ്ട് സ്വയം മഴയിലേക്കിറങ്ങി അവനെ പ്രോത്സാഹിപ്പിക്കുകയാണദ്ദേഹം; ദൂരത്ത് നിന്ന് എനിക്കോർമ്മകളുടെ കുടയും പിടിച്ചത് വേറെയാരുമായിരുന്നില്ല..
എന്റെ കുട്ടിത്തത്തേയും അച്ഛന്റെ സ്നേഹത്തേയും ദൂരെ നിന്ന് തൊട്ട പോലെ.. ആ കൈപിടിച്ച് എത്രയോ ചളിവെള്ളം തെറിപ്പിച്ചിരിക്കുന്നു.. എന്തിനു, കുളിക്കാൻ കുളത്തിലേക്ക് പോവുമ്പോഴും ഉണ്ടാവും ഈ വെള്ളം തെറിപ്പിക്കൽ; അപ്രതീക്ഷമായിരിക്കും ആ ഒരു സ്പ്ലാഷ് അവതരിക്കുന്നത്.. ചിലപ്പോ ചെവിയിലൊക്കെ വെള്ളമാവും.. ചിലപ്പോഴോക്കെ ചേട്ടനും ഞാനും തമ്മിൽ ശക്തിമത്സരവും നടക്കും, ചിരിച്ച് കൊണ്ടച്ഛനതിൽ പങ്കു ചേരും,അപ്പോൾ രണ്ടാളും കൂടെ അച്ഛനെ നനയിക്കും.. മതിയിനി കുളിച്ചു കയറാം എന്നു പറയുമ്പോഴേക്കും ഒരുപാട് നേരം കഴിഞ്ഞിരിക്കും; ഇങ്ങനെയുമുണ്ടോ ഒരു കുളി എന്ന അമ്മയുടേ ശകാരം കേൾക്കാൻ തക്കവണ്ണം!!

ഇടയ്ക്കച്ഛൻ പറയാറുണ്ടായിരുന്ന, ചേട്ടന്റെ ചെറുപ്പത്തിലെ ഒരു തമാശയും ഓർമ്മയുടെ കുന്നിറങ്ങുന്നു.. പണ്ട് തലശ്ശേരി ബസ് സ്റ്റാന്റിൽ അച്ഛന്റേയും അമ്മയുടേയും കയ്യിൽ പിടിച്ച് നടക്കവേ,ചെറിയൊരു ചളിക്കുഴി കണ്ട് രണ്ടു പേരുടേയും കയ്യിൽ തൂങ്ങി ആ ചളിക്കുഴിക്ക് മീതെ പറന്നിറങ്ങിയത്.. അത് കണ്ടൊരു ഡ്രൈവർ ബസ് നിർത്തി ചിരിച്ചത്..
ഞാനുമൊരു നിമിഷത്തേക്ക് കുട്ടിയായി; സൈഡിലെ ചളിവെള്ളത്തിലേക്ക് കാലുനീണ്ടു, ഓർമ്മകളിലെ ചളിവെള്ളം തെറിപ്പിച്ചു കൊണ്ട് പടേന്നൊരു സ്പ്ലാഷ്! എന്നാലെന്റെ കൈ അയഞ്ഞു കിടന്നിരുന്നു, അച്ഛന്റെ പിടുത്തമില്ലാതെ.. കാലുകൾക്ക് എന്തെന്നില്ലാത്ത ഒരു ദുർബ്ബലത..
ആ അച്ഛനും മകനും വെള്ളം തെറിപ്പിക്കൽ തുടരുകയാണ്.. ഓർമ്മകളിലച്ഛന്റെ കൈപിടിച്ച് വെള്ളം തെറിപ്പിച്ച് ഞാനും അവരുടെ കൂടെ നടന്നു..
വീണ്ടുമൊരു ഓർമ്മത്തെറ്റ്!
ReplyDeleteപടേന്നൊരു സ്പ്ലാഷ്!! കൊള്ളാം :)
ReplyDeleteകൈപിടിച്ച്..വെള്ളം തെറിപ്പിച്ച് .. സ്നേഹമാണ് സുചാന്ദേ കൈപിടിക്കുന്നത്. സ്നേഹം. ഇഷ്ടമായി.
ReplyDeleteക്രിഷ്, പടേന്നെല്ലാണ്ട് പോടേന്ന് സ്പ്ലാഷാൻ പറ്റുമൊ??
ReplyDeleteശ്രീ മാഷ് മനസു വായിച്ചു കളഞ്ഞു, കൈപ്പിടിയിൽ ഒതുങ്ങാത്ത സ്നേഹം, ഒരു കൈപ്പിടുത്തത്തിലൂടെ!! അച്ഛന്റെ കൈക്കെപ്പോഴും സ്നേഹത്തിന്റെം, സംരക്ഷണത്തിന്റേയും ഇളം ചൂടുണ്ട്.. ഇടയ്ക്കതു കൊണ്ട് ഓടിച്ചാടി കൈപിടിക്കുകയും ചെയ്യും, പക്ഷെ ചളിവെള്ളം തെറിപ്പിക്കാനാകറില്ലിപ്പോ..
പേരു പിന്നെ പറയാം (പറയണേ,പറ്റിക്കരുത്), അതൊരു അകക്കാഴ്ച ആയിരുന്നു, കാണാന്‍ ഏറെ കൊതിക്കുന്ന ഒന്ന്.. ആരും സ്പ്ലാഷാത്ത മഴവെള്ളം കണ്ട് മനസിലൊന്നു തെറിപ്പിച്ചതാ.. :(
ReplyDeleteഓര്‍മ്മകള്‍ക്ക് എന്തൊരു സുഖം അല്ലെ
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
പഞ്ചാരെ, ഓര്‍മ്മകള്‍ക്കൊരു പഞ്ചാമൃതത്തിന്റെ രസമുണ്ട്.. വായനയ്ക്ക് നന്ദി..
ReplyDelete