Sep 21, 2009

എനിക്കാരുണ്ട്‌??

പതിവു ദുഃഖങ്ങളുടെ മടിശ്ശീല-
യഴിച്ചു ഞാനെണ്ണിത്തുടങ്ങവേ
കേട്ട്‌ കേട്ട്‌ കാതടഞ്ഞു പോയൊരെൻ-
നിഴലിന്നു നിശബ്ദമായ്‌ തേങ്ങി.
നിനക്കിവ ചൊല്ലാൻ ഞാനെങ്കിലുമുണ്ടല്ലോ
എന്നാലെനിക്കോ?.....

Sep 16, 2009

വേരുകള്‍

ചിറകുകളെന്നെ ഉയരങ്ങളിലേക്ക്
പറത്തുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
വേരുകളെന്നെ ഭൂമിയില്‍
ഉറപ്പിച്ചു നിര്‍ത്തുവാനും.
ഭാവിയെ തേടുമ്പോഴും
ലോകമെന്‍ ഭൂതത്തെ ചികഞ്ഞു കൊണ്ടിരുന്നു..

Sep 9, 2009

ഒരു തോൽവിയുടെ ഓർമ്മയ്ക്കായി

"ഹീമോഫീലിയ"
ഒടുവിലത്തെ ചോദ്യോത്തരവും  കഴിഞ്ഞ്‌ സയസ്‌ ക്ലബ്‌ ക്വിസ്‌ മത്സരം അവസാനിച്ചു. രണ്ട്‌  മാക്കിനു  ഞാനിപ്പോഴും രണ്ടാം സ്ഥാനത്തു തന്നെ. ബോഡി എന്റെ കോളത്തിനു നേരെയെഴുതിയ റോമ അക്കങ്ങളെ കൂട്ടിയെടുക്കാതെ  തന്നെ ഞാനോത്തു.



വിഷമമൊട്ടുമുണ്ടായില്ല; ഏതാനും മാസങ്ങക്കു മുപ്‌ നടന്ന സംസ്ഥാനതല മത്സരത്തി ഒരൊറ്റ മക്കിനു മൂന്നാം സ്ഥാനത്തേക്ക്‌ പിതള്ളപ്പെട്ടതിന്റെ അനുഭവമാവാം  കാരണം. പിന്നെ ഇപ്പോ ജയിച്ചിരിക്കുന്നത്‌ വേറാരും അല്ലാലോ? സഹപാഠിയും  ചങ്ങാതിയുമായ മനീഷ്‌ തന്നെ.ഏതൊക്കെ പുസ്തകങ്ങ റഫ ചെയ്യണമെന്നും, ചോദ്യങ്ങ ഏതു രൂപത്തിലുള്ളവയാകാമെന്നും അവനെ ഉപദേശിച്ചത്‌ ഞാ തന്നെയായിരുന്നു! അങ്ങനെ നോക്കുംബൊ ഒരു തരത്തിലിത്‌ എന്റെ തന്നെ വിജയമാണല്ലോ.


സ്വയം ആശ്വസിച്ച്‌ കൊണ്ട്‌ മനീഷിനെ അഭിനന്ദിക്കാ നടന്നടുത്ത എന്നെ വരവേറ്റത്‌  "ആനന്ദിനെ തോപ്പിച്ചേ" എന്ന അവന്റെ തന്നെ ആഹ്ലാദവചനങ്ങളാണു. ഓഡിയസിനു നേരെയായിരുന്നു ഈ ആക്രോശം.
അന്നത്തെ ആ പ്രകടനത്തിന്റെ ശരിയായ കാരണം മനസിലാക്കാഷങ്ങ തന്നെ വേണ്ടി വന്നു. പ്രായത്തിലധികം വളച്ചയുണ്ടായിരുന്ന മനീഷിനെ തിരിച്ചറിയാ എന്നിലെ കൊച്ചുകുട്ടിക്ക്‌ കഴിയുമായിരുന്നില്ലന്ന്.


എന്റെ തോവിയെ വേറേയും ചിലരേറ്റു പിടിച്ചു. അഭിനന്ദിക്കാ നീട്ടിയ കൈക പിവലിച്ച്‌ ഞാ തിരിഞ്ഞു നടന്നു.

"സാരമില്ലെടൊ. വല്ലപ്പോഴുമുണ്ടാകുന്ന ചെറുതോവിക നിന്നിലെ മത്സരബുദ്ധിയെ ഉണത്തുകയേയുള്ളൂ. " തോമസ്‌ സാ പതുക്കെ പുറത്തു തട്ടി.


തോവിയെക്കാളുപരി കൂട്ടുകാരന്റെ വാക്കുകളായിരുന്നു എന്നെ മുറിവേപ്പിച്ചത്‌.


"ഉം ഉം…..സാരമില്ല സാറെ" ഞാ വിങ്ങിപ്പറഞ്ഞു നിത്തി. പിന്നെ തിരിഞ്ഞു നോക്കാതെ പതിയെ  ബസ്‌ സ്റ്റോപ്പിലേക്കു നടന്നു..

Sep 7, 2009

“ഹലോ... യമേട്ടൻ സ്പീക്കിങ്‌ ഫ്രം ഗോഡ്സ്‌ ഓൺ കൺട്രി”

വിടാതെ പിന്തുടരുന്ന വൈകുന്നേരത്തെ ഉറക്കമെന്ന ദുശ്ശീലന്റെ നീരാളിപ്പിടുത്തത്തി വീണ്ടും അകപ്പെട്ട് ഹോസ്റ്റലിലേക്കു വച്ചുപിടിച്ചതാണ് ഞാ. വന്ന വേഷത്തി തന്നെ കിടക്കയിലേക്കു ചായവേ, മൊബെയി അലറാ തുടങ്ങി. മൂവന്തി താഴ്-വരയി വെന്തുരുകും വി സൂര്യ.. സൂര്യേട്ടനെ അധികം വേവിക്കാതിരിക്കാ ഞാ ഫോണെടുത്തു

ഹല..
ഫാ നായിന്റെ മോനെ.. നീ ഞങ്ങടെ അനിഷേധ്യ നേതാവ് .വിജയനെപ്പറ്റി വേണ്ടാതീനം എഴുതും അല്ലേടാ?
നിഷേധ്യ നേതാവ് എന്നു വിളിക്കൂ മിസ്റ്റ തോന്ന്യാസി. ഹമ്മേ, കലിപ്പാണല്ലോ

അയ്യോ, ഞാനെന്ത് എഴുതീന്നാ?? അല്ലാ ഇതിനി പിണങ്ങാറായി തന്നാണോ??
ച്ഛായ്.. സഖാവിനു കണ്ട പീറകളെയൊന്നും വിളിക്കാ നേരമില്ല. ഞാ ജയരാജ. കേട്ടുകാണുമല്ലോ അല്ലേ?

ശരിയാ അങ്ങേരാ അച്ചുമാമനെ വേലിക്കകത്താക്കാ പാടുപെടുകയാണല്ലോ.

പരാജയരാജ സാറ്. എന്റെ സാറേ, ഇതൊരു ക്കുട്ട് ചരിതം ആണേ. പുരാസ് പോലെ. അതിനിങ്ങക്കതു വല്ലോം അറിയാമോ?? 

ഡാ, ഡാ, ഡാ കൊച്ചുകഴുവേറി; അപ്പോ പൊന്നാനിയെ കുറിച്ചോത്തപ്പോ പറന്നു പോയ ഈച്ചയോ1? നല്ല മുട്ട സൈസിലുള്ള കടന്നലിനെ കൊണ്ടിന്നെ കുത്തിക്കാ അറിഞ്ഞൂടാഞ്ഞിട്ടല്ല. നമ്മക്കതിനൊന്നും നേരൊല്ല. അല്ലേത്തന്നെ ഒരുപാടു ടെസ് ഉണ്ട്. അതിനിടയിലാ അബന്റെയൊരു ചരിതം.

, വി.എസ് നിട്ടുള്ള പണിയാകും അല്ലിയോ?? എന്റെ സാറെ, പുള്ളിക്കാര അഞ്ചു കൊല്ലം ഒന്നു തികച്ചോട്ട്.

. വി.എസ്. തികക്കണോ വേണ്ടയോ എന്നു പാട്ടി തീരുമാനിക്കും. ജനങ്ങ, പ്രത്യേകിച്ച് അന്നെപ്പോലുള്ളോരു ബുദ്ധിമുട്ടണ്ടാ. ഇനി ഇമ്മാതിരി .വിജയനെപ്പറ്റി എഴുതിയാല് ഞങ്ങടെ പാട്ടീടെ കേഡിയിസം ( കേഡ+ഗുണ്ടായിസം) നീയ്യറിയും. ആദ്യത്തേതായതുകൊണ്ടു വാണിങ്ങില് ഒതുക്കുന്നു.

അല്ലാ പരാജയേട്ടാ, ആക്ച്വലി നിങ്ങടെ പാറൂട്ടി എങ്ങനാ തോറ്റത്??
അതു പറഞ്ഞാ, അമേരിക്ക, ഇടതുപക്ഷത്തെ തോപ്പിക്കാ വലതുപക്ഷത്തിന്റെ കൂടെ നിന്നു..പണം വാരിയെറിഞ്ഞു.കേരളരാട്രീയത്തി അമേരിക്ക ചാരന്മാരുടെ ഇടപെടലുകക്ക് ഒരു കുറവുമില്ലാലോ

മണ്ണാങ്കട്ട. അമേരിക്ക ചാരന്മാര്, കോപ്പാ..
കള്ള നായിന്റെ മോനെ, അന്റെ മയ്യത്തെടുക്കാ ഞമ്മക്കറപ്പൊന്നുമില്ലാട്ടോ.

ഇപ്പറഞ്ഞതു കമ്മ്യൂണിസം.
അത് കേക്കാ നിക്കാതെ പരാജയേട്ട ഫോ വച്ചു

തെറി കേട്ട് ശീലമില്ലാത്തത് കൊണ്ട് ഉറക്കച്ചടവ് മാറിക്കിട്ടി. മൂവന്തിയെ പിടിച്ച് വൈബ്രേഷനിലിട്ട്, മാധവിക്കുട്ടിയുടെ എന്റെ കഥയുമായി ബെഡിലേക്കു വീണു. ഇനിയും പേരിട്ടിട്ടില്ലാത്ത മാഗസിനു വേണ്ടി ഒരു മ്മക്കുറിപ്പ്. വായിച്ചിട്ട് അഞ്ചു പേജ് കഴിയുന്നതിന് മുന്നേ വിറയ്ക്കാ തുടങ്ങി, എന്റെ മൊബെയിലു. ഒരു ചെറിയ വിറയലോടെ ഞാനതേറ്റു വാങ്ങി.

"ya സുചാന്ദ് "
ഹലോ, ഞാ ക്കുട്ട് ചരിതം വായിച്ചു. കൊള്ളാം നല്ല അസ്സല് പാരക. വിജയനും ദാസനും, പഴയ സി..ഡി.സിന്റെ ഒരു ആസ്വാദനതലം തരുന്നുണ്ട്.
താങ്ക്സ്. ഓഹോ, അങ്ങനെ തരുന്നല്ലേ.വേറെ ചിലക്കതു പിണറായിയെപ്പോലുണ്ട്. കുറച്ചു മുപൊരു വധഭീഷണി കാ ഉണ്ടായിരുന്നു. കാലന്മാരൊക്കെ ഇപ്പോ ദൈവത്തിന്റെ സ്വന്തം നാട്ടുകാരാ!!! അല്ലാ,നിങ്ങള്‌”

അപ്പോ ഇനി എഴുതൂല്ലേ??
എഴുത്തു തുടരും.അതേ പേരില് തന്നെ. ഇനീം പേരു മാറ്റാ എന്നെക്കൊണ്ടു ഒക്കൂല്ല. പിന്നെ ഒരു ഒണക്കന്റെ ഫോ കോളിനു ഞാ വഴങ്ങിയതു തന്നെ!!

എടാ കഴുവേറി; ഇതു ഞാ തന്നെയാ, ജയരാജ. ഇതു നമ്മടെ ഒരു നംബര്. വിചാരിച്ച പോലെ തന്നെ. ഇഞ്ഞി പിന്നേം എഴുതും അല്ലേടാ. അന്നോടു നേരത്തെ പറഞ്ഞതു ആവത്തിക്കുന്നു. ഇനിയൊരക്ഷരം .വിജയനെപ്പറ്റി എഴുതിയാല് അന്റെ തല കായലീക്കെടക്കും, കേട്ടോടാ നാ........

തന്തയ്ക്കു വിളിച്ചു ഫുസ്റ്റോപ്പിടുന്നതിനു മുപേ ഞാ കോളിന് ഫുസ്റ്റോപ്പിട്ടു. ഫോ സ്വിച്ചോഫ് ചെയ്തു. എന്നിട്ടും മതിവരാഞ്ഞ് ബാറ്ററിയും സിമ്മും വലിച്ചൂരി പോക്കറ്റിലിട്ടു.

***********************************************


ഭയത്തിന്റെ ഒരു നേരിയ നൂലിഴ അടിവയറ്റിലൂടെ താഴേക്കൂന്നിറങ്ങുന്നതു ഞാനറിഞ്ഞു. എണീറ്റ് ബാത്ത്റൂമിലേക്കു പോയി. രണ്ടു വട്ടം അപ്പീം ഇട്ടു. ഭീഷണിയുടെ കടന്നലുകള് ചിന്തയെ പറന്നു കുത്തി. ഞെരിപിരി കൊണ്ടു ഞാ റൂമി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. പടച്ചോനെ ഇതിനെന്താണൊരു സൊലൂഷ ? എങ്ങനെ കഴിച്ചിലാവും? കുറച്ചേറെക്കാലമായി കമ്മ്യൂണിസ്റ്റാണേലും നെസ്സസ്സറി കണ്ടീഷനുകളി ദൈവത്തെ വിളിക്കുന്ന പ്പാട്, സുശ്ശീല എന്നെ വിട്ടു പോയിരുന്നില്ല. ചൊട്ടേലെ ശീലംസ് അല്ലേലും ഇലക്ട്രിക് ണസ് വരെ എന്നാണല്ലോ. ദൈവമോ, അതോ വേറാരാണ്ടൊ, ആരാണോ തോന്നിചച്തെന്നറിയില്ല; ലോക്ക സ്വാമിജി മുഡാനന്ദയെ കാണുക തന്നെ. (മുഡ സ്ഥിരമായി ധരിക്കുന്നതു കൊണ്ടു കിട്ടിയ പേരാണെ. അല്ലാതെ മുഡ ട്രയാംഗിളിലിന്റെ മധ്യത്തിലിരുന്ന് ധ്യാനിക്കുന്നത് കൊണ്ടൊന്നുമല്ലേ.) പാട്ടീടെ മിക്ക ബിഗ്-ഷോട്ടുകളുടേയും ആചാര്യനായ അദ്ദേഹം കാപ്പാത്തുമായിരിക്കും


  ധ്രിതിയി വസ്ത്രം മാറി, ഞാ ആശ്രമം ലക്ഷ്യമാക്കി നടന്നു. തിവ്വൊന്തരം ട്രിപ്പ് കഴിഞ്ഞ് സ്വാമിജി ലാന്റിയിട്ടുണ്ട്. ഉള്ളിലെ ഭയത്തിന്റെ ഡപ്പാ കുത്ത്‌‘ കൈകളിലേക്കു പകന്ന് വാതിലി ശക്തിയായി മുട്ടി.

സ്വാമീ, വാതില് തുറന്നാലും
അല്ലാരിത്? സുചാന്ദോ?
വാതി തുറന്നു പുറത്തിറങ്ങിയ സ്വാമിജിയുടെ പാദങ്ങളി ഒരാരവത്തോടെ ഞാ നിലം പതിച്ചു.
എന്നെ രക്ഷിക്കണേ പ്രഭോ. അവിടുത്തേയ്ക്ക് മാത്രമേ അതിനു കഴിയൂ.
ഭക്താ,ോനെ പിടിവിട്, പിടിവിട്. മുഡേന്ന് പിടിവിട്.
എഴുന്നേക്ക്.

 
മനസ്സില്ലാമനസ്സോടെ ഞാ എഴുന്നേറ്റു. ഊരിത്താണുപോയ മുഡ വലിച്ചു കയറ്റി, നാട ഒന്നൂടെ മുറുക്കി കെട്ടി, ഇനിയുമൊരു മുഡാ പരീക്ഷണത്തിന് ചാസ് തരേണ്ട എന്ന് കരുതിയിട്ടു കൂടിയാവണം, എന്നെ ആശ്രമത്തിലേക്ക് പിടിച്ചു കയറ്റി, വാതിലടച്ച് സാക്ഷയിട്ടു.  


ബേട്ടാ, ബോലോ, എന്താണു പ്രോബ്ലം?
സ്വാമീ, അടിയ ചില്ലറ പൊടിക്കൈകളൊക്കെച്ചേത്ത് ക്കുട്ട് ചരിതം എഴുതുന്ന വിവരം അങ്ങേയ്ക്കറിയാമല്ലോ. രണ്ടു ഭാഗങ്ങള് ക്കുട്ടില് റെഡി അപ്-ലോഡിയിട്ടുമുണ്ട് 1,2.

ക്കുട്ട് ചരിതം; നോസേസ്. നാട്ടിലും ഇവിടെയുമായി ആശ്രമകാര്യങ്ങക്കായി ഓടി നടക്കുന്നതിനിടയില് നമുക്കെവിടെ ഇതൊക്കെ വായിക്കാ നേരം!! അല്ലാ എന്നിട്ട്??

അതിലൊരു കഥാപാത്രത്തിന്റെ പേര് വിജയനെന്നായിപ്പോയി. കഷ്ടകാലത്തിന് പൊന്നാനിയെക്കുറിച്ചൊരു സ്റ്റേറ്റ്മന്റും അടിച്ചു പോയി. പുലിവാലായ മട്ടുണ്ട്.

പിണങ്ങാറായ വിജയ തന്നെ തല്ലിക്കൊന്നു പണ്ടാരടക്കുമോ എന്ന ഉത്കണ്ട, ഞാ സ്വാമിജിയുമായി പങ്കു വയ്ക്കവേ, വി.ഏശിന്റെ ആളാ, ഭിത്തിയിലിരിക്കുന്ന നായനാ, സ്വാമിജിയെ നോക്കി കണ്ണിറുക്കി. ചില്ലു ഫ്രയ്മിലിരുന്നെന്നെ കല്ലെറിയല്ലേ പൊന്നു സഖാവേ എന്റെ ദയനീയ നോട്ടത്തി നിന്ന് വയിച്ചെടുത്തിട്ടാവണം; പിന്നെ അടങ്ങി.


മുഡാനന്ദത്തിരുവടിക ഇതിനിടയിലൊരു ധ്യാനത്തിലേക്കൂളിയിട്ടു. ഞാ ഭീതിദമായ കണ്ണുകളോടെ, എന്തിന് ഉടലോടു കൂടി കാക്ക തന്നെ ഇരിപ്പാണ്. ധ്യാനത്തിന്റെ ഏതോ നിമിഷങ്ങളി അരികിലിരുന്ന MRF ബാറ്റ് സ്വാമിജി കയ്യിലെടുത്തു, ബൂസ്റ്റ് ഈസ് സീക്രട്ട് ഓഫ് മൈ എനജി എന്നലറിക്കൊണ്ടെന്റെ തലയി ആഞ്ഞടിച്ചു. ആദ്യത്തെ അടിക്കു തന്നെ ബോധത്തിന്റെ 99 ശതമാനവും, പിന്നാലെയുള്ള പുറത്തെയടിക്ക് ബാക്കിയുള്ള (ശത) മാനവും കൂടി പോയതിനാ, അതിനു ശേഷമുള്ള വേട്ട ഏതൊക്കെ ഏരിയാസിലായിരുന്നുവേന്ന് വ്യക്തമായ മ്മയില്ല.


ജാസി ഫിറ്റേട്ടന്റെ വോയ്സിലുള്ള എന്റെ നിലവിളി കേട്ടിട്ടാവണം, മിസിസ് മുഡാനന്ദ പ്രത്യക്ഷപ്പെട്ടത്. ബാധ കേറിയ വല്ലഭനേയും, ബോധം പോയ ശിഷ്യനേയും കണ്ട് ഒരു നിമിഷം തരിച്ചു പോയെങ്കിലും, നെക്സ്റ്റ് നിമിഷത്തിത്തന്നെ സമചിത്തത്ത വീണ്ടെടുത്ത്, ഫു ട്രബിളി അയ വീട്ടുകാരെ ട്രബി ചെയ്തു.


അയ്യോ, ആരേലും വന്ന് മകന്റെയച്ഛ്നെ പിടിച്ചു മാറ്റണേ, ഇല്ലെങ്കി ചെക്കന്റെ ശവം ഇവിടെക്കിടക്കുമേ.

മയ്യത്ത് എടുക്കുന്നേലും ഭേദം സ്വാമിജിയെ തൊടുന്നതു തന്നെ, എന്നു കരുതി ആശ്രമപരിസരവാസിക ഓടിക്കൂടി. ലിഫ്റ്റ് ഹോ വിളികളോടെ എന്നെ പൊക്കിയെടുത്തു കൊണ്ടുപോയി. മന:സാക്ഷി ഇനിയും പണ്ടാരടങ്ങാത്ത അവരിച്ചിലരെന്നെ ആശുപത്രിയി അഡ്മിറ്റ് ചെയ്തു.




****************************************************************
ഐസിയുവി വച്ച് ബോധം തെളിഞ്ഞപ്പോ ഞാ കണ്ട കാഴ്ച, ഹായ്, സീ യൂ (നിന്നെപ്പിന്നെ കണ്ടോളാം) എന്നു കൈക്കലാശം കാണിക്കുന്ന എന്റെ തന്നെ കഥാപാത്രങ്ങളെയാണ്. ഡ്യ ഉപഗ്രഹങ്ങ, ഞങ്ങക്ക് ഭൂമിയെ വിട്ടു പോകാ മനസ്സില്ല എന്നു പറഞ്ഞ് റൗണ്ട്ട്രിപ്പടിക്കണ പോലെ, എന്റെ ബോധോപഗ്രഹവും എബൗട്ടേണടിച്ച് കിടക്കയിലേക്കെന്നെത്തള്ളിയിട്ടു.


പിന്നീടേതോ നാ, ബെഡ്ഡില് വേറൊരു രോഗിയെയും കോരിയിട്ട്, വെള്ള-ഹെമറ്റും ചൂടി, ഐസിയുവിനോടു ബൈ, നോ സീ യൂ വും പറഞ്ഞ്, ഞാ വീട്ടിലേക്കു വണ്ടി കയറി.
========================================
ടെയ്‌‍  ഡ് :
തലയ്ക്കടികിട്ടി മറന്നുപോയ മ്മകളിച്ചിലതിനെ കിഴിവച്ചു-തിരിച്ചെടുത്തിവിടെ കോറിയിടുന്നു. അതേയ്, മുറിവേറ്റ തലയ്ക്ക് മണ്ഡരി പിടിക്കാത്തിടത്തോളം, ചരിത്രങ്ങളുടെ സ്റ്റോക്ക് തീരാത്തിടത്തോളം, ക്കുട്ട് ചരിതങ്ങ വന്നുകൊണ്ടേയിരിക്കും. എങ്കിലും-പങ്കിലും, അടുത്ത ഭാഗം-ഷാപ്പ് ചരിതം എപ്പോ ഇറങ്ങുമെന്ന്, എനിക്കല്ല ഒടഞ്ഞ-തമ്പുരാനുപോലും പിടിയില്ല. ഇനി നിങ്ങക്കാക്കേലും വല്ല പിടിയുമുണ്ടേല് തപാലയോ, മണിമുട്ടിയോ ഒന്നറിയിച്ചേക്കണേ..

ബൈ ഹോ.....

References:
1 Suchand SCS, orkut charitham part 2, orkut / blogspot (2009).
2 Suchand SCS, orkut charitham part 1, orkut / blogspot (2009).

നിരീക്ഷിച്ചവര്‍