Dec 23, 2011

മൗനം സംസാരിക്കുന്നു


വാക്കുകളേക്കാള്‍ സുഖകരമായ മൗനങ്ങളുണ്ട്.

ഓര്‍മ്മകളേക്കാള്‍ സൗന്ദര്യമുള്ള മറവികളെപ്പോലെ,
കവിതയേക്കാള്‍ ഇമ്പമാര്‍ന്ന സംഗീതം പോലെ,

അവ ചിലപ്പോ ഹൃദയത്തില്‍ വന്ന് മുട്ടും;
വാതില്‍ തുറക്കാതെ തന്നെ അകത്ത് കയറും.
പിന്നെ ഇറങ്ങിപ്പോവുകയേ ഇല്ല!

11 comments:

  1. അനുവാദമില്ലാതെ, വാതിൽ തുറക്കാതെ വന്ന് പിന്നെ ഇറങ്ങിപ്പോവുകയേ ഇല്ലേ... ങാഹാ, എന്നാലൊന്നു കാണണമല്ലൊ.
    ചവിട്ടി പുറത്താക്കും എല്ലാത്തിനേം, മൗനമായാലും ശരി പവനനായാലും ശരി.

    (ക്ഷമ പരീക്ഷിച്ചത് ഞാൻ തന്നെ....)

    ReplyDelete
  2. നടക്കട്ടേ! ആശംസകൾ!

    ReplyDelete
  3. ഓഹ് ഇങ്ങനെ ചവിട്ടി പുറത്താക്കാനെങ്കിലും അപ്പൂട്ടനെ ഈ വഴിക്ക് കണ്ടല്ലോ.. എത്ര കാലായി കണ്ടിട്ടല്ലേ :)

    കുറേകാലായിട്ട് ഞാൻ ആൾക്കാരുടെ ക്ഷമ പരീക്ഷിക്കുവാ.. പലിശയടക്കം ആരെങ്കിലും എന്നെങ്കിലും തരുമായിരിക്കും.. :)

    ReplyDelete
  4. സുകുമാരേട്ടാ താങ്ക്സ്..

    ശ്രീമാഷെ, നടക്കുന്നു, ഓടുന്നു, വീഴാതിരിക്കുന്നു :)

    ReplyDelete
  5. ഈ വരികള്‍ ഒരുപാട് മനോഹരമാണ്.
    എനിക്കൊരുപാടോരുപാട് ഇഷ്ടമായി.
    ഇന്നലെ രാത്രി മുതല്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു അവനോടുള്ള എന്റെ പ്രണയം ഇനി ദൈവത്തിനു പോലും കാണാത്ത വിധത്തില്‍ ഒളിപ്പിച്ചു വെക്കുമെന്ന്.
    പക്ഷെ ഈ വാക്കുകള്‍................. ..............
    അതിനെ പുറത്തേക്കു കൊണ്ട് വന്നു.
    ഇപ്പോള്‍ ഞാന്‍ പ്രണയിനി ആയിരിക്കുന്നു.
    എന്റെ പ്രിയപ്പെട്ടവന്റെ മാത്രമായി................

    with love
    uma

    ReplyDelete
  6. കുമാരേട്ടാ, ബെഞ്ചാലി താങ്ക്സ് ഫോർ റീഡിങ്ങ്..

    ReplyDelete
  7. ഉമ (ഇതെന്നെ പേർസണലി അറിയുന്ന വല്ലവരുമാണോന്നൊരു സംശയം!! ആർക്കെഴുതി എന്നൊക്കെ മനസിലായ ഒരാൾ ആണെങ്കിൽ എന്റമ്മ്മ്മ്മ്മോന്നൊരു നിലവിളി :( )

    പ്രണയം ഒളിപ്പിച്ച് നിർത്താനാവില്ല, അത് പുറത്ത് വരിക തന്നെ ചെയ്യും, വരാൻ ഒരു സന്ദർഭം തേടുകയാവും. നിങ്ങളറിയാതെ അത് പുറത്ത് വരണം, അതിനു ഭംഗി വേറെ തന്നെയാണു.. വാക്കുകളേക്കാൾ സുഖകരങ്ങളായ മൗനമൊക്കെ സ്വയം ഫീൽ ചെയ്യും.. അങ്ങനെ ഫീൽ ചെയ്തപ്പോ എഴുതിപ്പോയ വരികൾ ആയത് കൊണ്ടാവും ഈ നുറുങ്ങ് ഒരുപാടിഷ്ടായത്.. ഇഷ്ടായീന്നറിഞ്ഞതിൽ, അതിലുപരി പ്രണയം പുറത്ത് കൊണ്ടു വരാൻ സഹായിച്ചൂന്നറിഞ്ഞതിൽ ഒരുപാട് സന്തോഷവും സ്നേഹവും..

    സു

    ReplyDelete
    Replies
    1. മൌനങ്ങളുള്ളിൽ നിറഞ്ഞിരുപ്പായോയിരുവരും?
      അല്ല ഇവിടെ അനക്കമൊന്നുമില്ലല്ലോ :)

      Delete
    2. daivame :) anonee pls dont make such comments as anony..let me know whos this :)i am bit busy with new joining etc and not feeling to write.. :)

      Delete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍