Mar 25, 2011

സ്വപ്നം



ഒരു സ്വപ്നമുണ്ട്;

മനസിനുള്ളിലേക്ക് നേരിട്ട്
കാണാൻ കഴിയും വിധം സുതാര്യ-
മായൊരു കുമിളയാവണം

സത്യമെന്നാണയിടാതെ-
യൊരു സത്യം പറയാൻ കഴിയണം

9 comments:

  1. ആരും സൂചി കൊണ്ട് കുത്തരുത് :D

    ReplyDelete
  2. നല്ല ആഗ്രഹം, നല്ല വരികൾ, കുറച്ചെങ്കിലും അങ്ങനെയല്ലാത്തൊരാൾ ഇങ്ങനെയെഴുതില്ല, ഇങ്ങനെയെഴുതിയ ഒരാൾ കുറച്ചു കൂടി അങ്ങനെയാകും, എന്നിട്ട് ... അങ്ങനെയങ്ങനെ... റിക്കർസീവ്!

    ReplyDelete
  3. ഓക്കേ..കുത്തുന്നില്ല :P കുമിള ഏതായാലും നന്നായി

    ReplyDelete
  4. നല്ല പടം ;-)


    സത്യമെന്നാണയിടാതെ സത്യമാറിയാനൊരാള്‍ ഉണ്ടായാലും പോരെ ??

    ReplyDelete
  5. ശ്രീ മാഷെ, അങ്ങനെയാണോ എന്നറിഞ്ഞൂട, എന്നലും ശ്രമിക്കുന്നു.. ചിലരുടെ അനവശ്യ ഈഗോ,നമ്മുടെ ഇന്റന്‍ഷന്‍ എന്തെന്നറിഞ്ഞിട്ടും ഉള്ള ചില ഊള വര്‍ത്താനം കേട്ടപ്പോള്‍ അറിയാതങ്ങെഴുതിപ്പോയി.. ഓപ്പണ്‍ നെസിനൊന്നും ഇക്കാലത്തൊരു വിലയുമില്ല.. അതില്ലാത്തവര്‍ക്കെ സമധാനമുണ്ടാകൂ.. സൊ അതങ്ങെഴുതിത്തീര്‍ത്തു..

    ReplyDelete
  6. ജീവിതം ഒരു നീർപ്പോളയാണെന്നിത്ര കാലമായിട്ടും അറിയില്ലേ അനൂപ്?? ആർക്കോ സൂചി കൊണ്ട് കുത്തിപ്പൊട്ടിക്കാനായതിങ്ങനെ വെയിറ്റ് ചെയ്യുവല്ലെ!!

    ഹാല്ഫ് കള്ളാ, പടത്തിന്റെ ക്രെഡിറ്റ് കാർഡ് ഗൂഗിളമ്മച്ചീടെതാ..

    സത്യമെന്നാണയിടാതെ സത്യമറിയാൻ ഒരാൾ, അതുമൊരു സ്വപ്നം തന്നെ.. ഇതിനാവും പറെന്നത് സ്വപ്നം കൊണ്ടാറാട്ട് എന്നൊക്കെ!!

    ReplyDelete
  7. പോട്ടേ സുചന്ദേ, അങ്ങനെയുള്ളവരെക്കുറിച്ച് ആലോചിച്ച് സമയം പാഴാക്കരുത്, അത് അവരുടെ വിജയമാകും!

    ReplyDelete
  8. ഒരൊറ്റക്കുത്തിനു പൊട്ടിക്കാവുന്ന ഒന്നാന്തരം സ്വപ്നം.. ഹി ഹി :D

    ReplyDelete
  9. ശ്രീ മാഷെ, അതപ്പോഴെ വിട്ടു.. ബാക്കിയുണ്ടായിരുന്ന വിഷമം എഴുതിയും തീര്‍ത്തു, ഹ ഹ..

    ക്രിഷേ, വേണ്ടാട്ടോ.. ;-)

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍