Nov 8, 2011

തിരയടങ്ങാതെ


മനസിലൊരൊറ്റത്തിര

താഴ്ന്നും ഉയർന്നും
നിന്നെലേക്കെന്ന്,
വീണ്ടും നിന്നിലേക്കെന്ന്.

യാത്ര പറയാനൊരുങ്ങവെ
കാലിൽ കുരുങ്ങി
സ്നേഹത്തോടെ പടിയിറങ്ങി
വീണ്ടും പഴയ തിരയായ് തിരിച്ചെത്തുന്നു

ഒരിക്കലും യാത്ര പറയാനാവില്ലല്ലോ
എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു

മനസൊരു കടൽ,
നീയെന്ന എന്നിൽ നിന്ന് മടങ്ങാനാവാതെ തിരകൾ..

അതിരുകളും അരുതുകളും ഇല്ലാതെ
നിന്നിലേക്കെന്ന് വീണ്ടും നിന്നിലേക്കെന്ന്..

4 comments:

  1. തിരയടങ്ങാതിരിക്കട്ടേ!

    ReplyDelete
  2. "തിരയെണ്ണി ഇരിക്കാനാണോ പരിവാടി..." ;)

    ReplyDelete
  3. ശ്രീ മാഷെ, അടങ്ങുവതില്ല.. അടക്കുവതില്ലയീക്കടൽ :)

    ശിഖൂ, ഒരേ തിരയുടെ ആവർത്തനങ്ങൾ, നിന്നിലേക്കെന്ന് നിന്നിലേക്കെന്ന്.. ചിലവ എണ്ണാനാവില്ല എന്നാ, ഫീലിങ്ങ്സ് പോലെ.. ഫീൽ ചെയ്യാനെ കഴിയൂ..

    ReplyDelete
  4. നീയും ഞാനും ഒന്നാണെന്ന്, മനസുകളുടെ ഒരു കൂടിച്ചേരൽ :)

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍