"ഹീമോഫീലിയ"
ഒടുവിലത്തെ ചോദ്യോത്തരവും കഴിഞ്ഞ് സയൻസ് ക്ലബ് ക്വിസ് മത്സരം അവസാനിച്ചു. രണ്ട് മാർക്കിനു ഞാനിപ്പോഴും രണ്ടാം സ്ഥാനത്തു തന്നെ. ബോർഡിൽ എന്റെ കോളത്തിനു നേരെയെഴുതിയ റോമൻ അക്കങ്ങളെ കൂട്ടിയെടുക്കാതെ തന്നെ ഞാനോർത്തു.
വിഷമമൊട്ടുമുണ്ടായില്ല; ഏതാനും മാസങ്ങൾക്കു മുൻപ് നടന്ന സംസ്ഥാനതല മത്സരത്തിൽ ഒരൊറ്റ മർക്കിനു മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടതിന്റെ അനുഭവമാവാം കാരണം. പിന്നെ ഇപ്പോൾ ജയിച്ചിരിക്കുന്നത് വേറാരും അല്ലാലോ? സഹപാഠിയും ചങ്ങാതിയുമായ മനീഷ് തന്നെ.ഏതൊക്കെ പുസ്തകങ്ങൾ റഫർ ചെയ്യണമെന്നും, ചോദ്യങ്ങൾ ഏതു രൂപത്തിലുള്ളവയാകാമെന്നും അവനെ ഉപദേശിച്ചത് ഞാൻ തന്നെയായിരുന്നു! അങ്ങനെ നോക്കുംബൊൾ ഒരു തരത്തിലിത് എന്റെ തന്നെ വിജയമാണല്ലോ.
സ്വയം ആശ്വസിച്ച് കൊണ്ട് മനീഷിനെ അഭിനന്ദിക്കാൻ നടന്നടുത്ത എന്നെ വരവേറ്റത് "ആനന്ദിനെ തോൽപ്പിച്ചേ" എന്ന അവന്റെ തന്നെ ആഹ്ലാദവചനങ്ങളാണു. ഓഡിയൻസിനു നേരെയായിരുന്നു ഈ ആക്രോശം.
എന്റെ തോൽവിയെ വേറേയും ചിലരേറ്റു പിടിച്ചു. അഭിനന്ദിക്കാൻ നീട്ടിയ കൈകൾ പിൻവലിച്ച് ഞാൻ തിരിഞ്ഞു നടന്നു.
"സാരമില്ലെടൊ. വല്ലപ്പോഴുമുണ്ടാകുന്ന ചെറുതോൽവികൾ നിന്നിലെ മത്സരബുദ്ധിയെ ഉണർത്തുകയേയുള്ളൂ. " തോമസ് സാർ പതുക്കെ പുറത്തു തട്ടി.
തോൽവിയെക്കാളുപരി കൂട്ടുകാരന്റെ വാക്കുകളായിരുന്നു എന്നെ മുറിവേൽപ്പിച്ചത്.
"ഉം ഉം…..സാരമില്ല സാറെ" ഞാൻ വിങ്ങിപ്പറഞ്ഞു നിർത്തി. പിന്നെ തിരിഞ്ഞു നോക്കാതെ പതിയെ ബസ് സ്റ്റോപ്പിലേക്കു നടന്നു..

അന്നത്തെ ആ പ്രകടനത്തിന്റെ ശരിയായ കാരണം മനസിലാക്കാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നു. പ്രായത്തിലധികം വളർച്ചയുണ്ടായിരുന്ന മനീഷിനെ തിരിച്ചറിയാൻ എന്നിലെ കൊച്ചുകുട്ടിക്ക് കഴിയുമായിരുന്നില്ലന്ന്.
എന്റെ തോൽവിയെ വേറേയും ചിലരേറ്റു പിടിച്ചു. അഭിനന്ദിക്കാൻ നീട്ടിയ കൈകൾ പിൻവലിച്ച് ഞാൻ തിരിഞ്ഞു നടന്നു.
"സാരമില്ലെടൊ. വല്ലപ്പോഴുമുണ്ടാകുന്ന ചെറുതോൽവികൾ നിന്നിലെ മത്സരബുദ്ധിയെ ഉണർത്തുകയേയുള്ളൂ. " തോമസ് സാർ പതുക്കെ പുറത്തു തട്ടി.
തോൽവിയെക്കാളുപരി കൂട്ടുകാരന്റെ വാക്കുകളായിരുന്നു എന്നെ മുറിവേൽപ്പിച്ചത്.
"ഉം ഉം…..സാരമില്ല സാറെ" ഞാൻ വിങ്ങിപ്പറഞ്ഞു നിർത്തി. പിന്നെ തിരിഞ്ഞു നോക്കാതെ പതിയെ ബസ് സ്റ്റോപ്പിലേക്കു നടന്നു..
നന്നായി...കുറച്ച് കൂടെ ടച്ചിംഗ് ആയി എഴുതാമായിരുന്നു...
ReplyDeleteതാങ്ക്സ് Arun...ശ്രമിക്കാം...ഞാന്‍ ഇപോളും എഴുത്തില്‍ പിച്ച പിച്ച നടക്കുവാണെ :)
ReplyDelete