May 24, 2010

യോജനക്കാരോട്‌ രണ്ട്‌ വാക്ക്‌ (മിനിമം നാലെങ്കിലും പറയേണ്ടതാണ്‌ )

ശ്രീ.ഉമേഷിന്റെ ആളു നോക്കി മാറുന്ന യോജനയ്ക്കിടേണ്ടിയിരുന്ന കാലഹരണപ്പെട്ട പാപ(?) കമന്റാണിത്‌.. അതിനു ശേഷവും അനുബന്ധ പൊസ്റ്റുകൾ കുറേയെണ്ണം അവിടെ വന്നിരിക്കുന്നു.. ആ ലേഖനം നേരത്തെ വായിച്ചിരുന്നുവെങ്കിലും (കാൽവിന്റേയും, സുനിലിന്റേയും ചൂണ്ടുവിരലിനു നന്ദി), ഒരു കമന്റ്‌ പോസ്റ്റെഴുതാൻ ഒത്തിരി വൈകി.. പേർസണൽ പ്രോബ്ളംസ്‌ എന്ന ബ്ളാക്ക്‌ ഹോളിൽ ഞാൻ കാരണങ്ങളെ നിമജ്ജനം ചെയ്യുന്നു.. കാലഹരണപ്പെട്ട ഈ പോസ്റ്റ്‌ പബ്ളിഷരുതെന്നായിരുന്നു ആഗ്രഹമെങ്കിലും, രോഷത്തിന്റെ പെരിയാർ, അണപൊട്ടിച്ചൊഴുകിപ്പോകുന്നു.. സ്പാം കമന്റിന്റെ മുല്ലപ്പെരിയാർ തുറന്നെന്നെ മുക്കിക്കൊല്ലല്ലേയെന്നൊരു മുൻകൂർ ജാമ്യാപേക്ഷ.. 

പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൃഷ്ണദേവരായരുടെ സദസ്യനായിരുന്ന സായണനന്റെ ഒരു വാക്യത്തിന്റെ അർത്ഥം പ്രകാശ വേഗത വൾരെ കൃത്യമായി തരുന്നുവെന്നാണ്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്റിഫിക്‌ ഹെറിറ്റേജിന്റെ (IISH) സ്ഥാപകനേതാവ്‌ (ഡോക്റ്റ്രേറ്റുണ്ടെങ്കിലും ടിയാനെ ശാസ്ത്രഞ്ജൻ ന്ന്‌ വിളിക്കാൻ തോന്നണില്ല-കാരണം വഴിയേ മനസിലാവും) ഡോ. എൻ. ഗോപാലകൃഷ്ണൻ (GK) ഘോരഘോരമായി പ്രസംഗിച്ച്‌ നടക്കുന്നത്‌.. സംഗതികൾ (ഐ മീൻ ഉഡായിപ്പ്സ്‌ /തല്ലുകൊള്ളിത്തരം) അവിടം കൊണ്ട്‌ തീരുന്നുണ്ടൊ?? ഇല്ലെന്നേ, അതങ്ങനെ ജ്യോതിഷശാസ്ത്രമായി (എന്ത്‌ അങ്ങനെ ഒന്നില്ലാന്നോ--ഒണ്ടെന്നേ GK ടെ അഭിപ്രായത്തിൽ നിങ്ങൾക്കിതൊന്നും മനസിലാവണമില്ലെന്നേ, എന്നാലും ഒള്ളതാണെന്നേ (അതെന്താടാ ഊവ്വേ ഞങ്ങടെ ജികെ കുറവാ--ആ)), പരിണാമസിദ്ധാന്തായി, അൺസേർട്ടിനിറ്റി പ്രിൻസിപ്പളായി, ആറ്റംബോംബായി (കോപ്പായി) വിരാജിക്കുവല്ലേ!! 

പ്രാചീനഭാരതത്തിനു് ഇല്ലാത്ത മഹത്ത്വം ചാർത്താനും മറ്റു രാജ്യങ്ങളിലുണ്ടായിരുന്ന വിദ്യയെ ഇകഴ്ത്താനുമുള്ള ശ്രമത്തിനു തെളിവുകളായി പ്രാചീനഭാരതീയഗ്രന്ഥങ്ങളിൽ നിന്നു് എന്നു പറഞ്ഞു് ഇതിയാൻ നിരത്തുന്ന സത്യവിരുദ്ധമായ പ്രസ്താവനകളെ ഉമേഷും സൂരജും അവരുടെ ബ്ളോഗുകളിലൂടെ തുറന്ന്‌ കാട്ടുന്നു.. 

സൂരജിനെ ഒന്നു ക്വാട്ടട്ടെ “പ്രാചീനഭാരതത്തിലെ ശാസ്ത്രസാങ്കേതിക കാര്യങ്ങൾ എത്രയോ വികസിതമായിരുന്നു എന്ന്‌ സ്ഥാപിക്കലാണ്‌ വ്യാഖ്യാനോദ്ദേശ്യം. പറഞ്ഞ്‌ പറഞ്ഞ്‌ വരുമ്പോൾ അന്താരാഷ്ട്ര സ്പേയ്സ്‌ സ്റ്റേഷൻ പോലും ഇവിടെയെങ്ങാണ്ട്‌ ഉണ്ടായിരുന്നില്ലേ എന്ന്‌ കേട്ടിരിക്കുന്ന മണ്ടന്റെ മണ്ടയിൽ തോന്നും... അമ്മാതിരി കീച്ചാണ്‌..... സംസ്കൃതം കൊണ്ട്‌ വയറിളക്കം... ഇംഗ്ളീഷു കൊണ്ട്‌ ഹാലിളക്കം... സയൻസ്‌ കൊണ്ട്‌ പടയിളക്കം.... ആകെ മൊത്തം ജഗപൊഗ..”

GK ടെ ഒരു വീഡിയോ ഓർക്കുട്ടിൽ ഫേവറിറ്റാക്കിയിട്ട ഒരു സുഹൃത്തിനോട്‌ GK യെപ്പറ്റി കുറച്ച്‌ ജീക്കെ പറഞ്ഞപ്പോൾ കിട്ടിയ മറുപടി കണ്ടെന്റ്‌ കൊള്ളാം, എന്തീറ്റാ പെട എന്നായിരുന്നു.. കാഞ്ചീപുരം സാരി ചൈനക്കാർ നിർമ്മിക്കുന്നതിനെ പറ്റിയായിരുന്നു വീഡിയൊ.. പൈതൃകങ്ങളെല്ലാം പോയി പോയി എന്നു വിലപിക്കുന്ന GK യുടെ പോക്ക്‌, ബാക്കി പൈതൃകങ്ങൾ
താന്‍ പോക്കും എന്ന രീതിയിലാണ്‌.. അല്ലിനി IISH ന്റെ ധർമ്മം അതാവുമോ.. അങ്ങോരുടെ തന്നെ ഭാഷേൽ ഉത്തരം--ആ.


യോജന ടൈറ്റിലിൽ തുടങ്ങിയ പോസ്റ്റ്‌ പറഞ്ഞ്‌ പറഞ്ഞ്‌ യോജനയുമായി ഒരു തരത്തിലും യോജിക്കാതെയായി.. വിഷയത്തിലേക്ക്‌ തിരിച്ച്‌ വരാം.. സായണന്റെ ഭൂമിയെ ചുറ്റുന്ന സൂര്യന്റെ വേഗതയെ പ്രകാശവേഗമായി വ്യാഖ്യാനിക്കുമ്പോൾ ഭൂമിക്ക്‌ ചുറ്റും സൂര്യനല്ല തിരിച്ചാണെന്ന ഫണ്ടമെന്റൽ തെറ്റ്‌ GK കണ്ടില്ലായിരിക്കുമോ, അതോ ഇനി ഉമേഷ്‌ പറഞ്ഞത്‌ പോലെ എന്തൊക്കെയായാലും അവസാന ഉത്തരം ശരിയെന്ന ന്യായമാണോ അങ്ങയെ നയിക്കുന്നത്‌?? അങ്ങൊരു സയന്റിസ്റ്റല്ല എന്ന എന്റെ അഭിപ്രായത്തിനു അടിവരയിടാനെ ഇതിനു കഴിയുള്ളൂ.. അറ്റ കൈക്ക്‌ അശാസ്ത്രീയനായ ശാസ്ത്രകോരൻ എന്നു പറഞ്ഞൊപ്പിക്കാം.. പോട്ട്‌..
 
ഉത്തരത്തിനനുസരിച്ച്‌ അളവ്‌ നിശ്ചയിക്കപ്പെടുന്ന യോജനയെപ്പറ്റി ഉമേഷ്‌ വിശദമായിട്ടിവിടെ എഴുതിയിട്ടുണ്ട്‌.. കൂട്ടത്തിൽ GK യുടെ പ്രസംഗങ്ങളിലെ തെറ്റും ചൂണ്ടിക്കാണിച്ചിരിക്കുന്നു.. പുള്ളിക്കും അറിയാമായിരിക്കും പറഞ്ഞതിലെ വങ്കത്തരം, എന്നാൽ തെറ്റിനെ തെറ്റായംഗീകരിക്കാൻ, അതൊന്നു വിളിച്ച്‌ പറയാൻ ഗോപാലകൃഷ്ണനിലെ ഈഗോപാലകൃഷ്ണൻ തയ്യാറാകുമെന്ന്‌ കരുതുന്നില്ല.. തോന്നിയവനു തോന്നിയപോലെ വ്യാഖ്യാനിക്കാവുന്ന യോജനേം താങ്ങിപ്പിടിച്ചോണ്ട്‌ ശാസ്ത്രത്തെ അളക്കാൻ വന്നാൽ എട്ടാം ക്ളാസ്സ്‌ പയ്യന്മാർ പോലുമൊന്ന്‌ കല്ലെടുത്ത്‌ കീച്ചിപ്പോകും, എന്നിട്ടും കീച്ചപ്പെടുന്നില്ല--കാരണം വഴി തെറ്റിക്കുന്ന വാഗ്പാടവം തന്നെ (കാൽവിന്റെ ലേഖനം ഇവിടെ).. 

പ്രസംഗിക്കാനുള്ള കഴിവൊരു കഴിവന്നെയാണ്‌, ഇതു സമ്മതിക്കുമ്പോൾ വാക്കുകൾ മുറിഞ്ഞ്‌ സ്റ്റേജിൽ നിന്നിറങ്ങിയ, പിന്നീടെല്ലായ്പ്പൊഴും സ്റ്റേജിനോടൊരു അകലം പാലിക്കാൻ വ്യഗ്രതപ്പെട്ട ഒരു ആറാം ക്ളാസുകാരന്റെ കുഞ്ഞു മുഖമാണു മനസിൽ; അത്‌ ഞാൻ തന്നെയായിരുന്നു.. തന്റെ ആ കഴിവ്‌ GK എങ്ങനെ മിസ്‌ യൂസ്‌ ചെയ്യുന്നുവെന്നു കാൽവിൻ ഇവിടെ വിശദമായിട്ടെഴുതിയിട്ടുണ്ട്‌..ചാതുർവർണ്ണ്യത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന (!) ഗോപാലകൃഷ്ണന്മാരുടെ ജ്യോതിഷ-രാഷ്ട്രീയത്തെപറ്റിയുള്ള കാൽവിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌..

ആർഷഭാരത സംസ്കാരത്തെ ഉയർത്തിക്കാട്ടുന്ന യോജനക്കാർക്കെതിരെ എന്തിനാണാവോ ഞാൻ രോഷപ്പെരിയാർ ഒഴുക്കി വിടുന്നത്‌?? കുറേക്കാലം ഫിസിക്സ്‌ പഠിച്ച/ഇപ്പോളും പഠിച്ചോണ്ടിരിക്കുന്ന ഒരാളുടെ (ഒരു ഭാരതീയന്റെ എന്നു പറയണില്ല, ശാസ്ത്രത്തിനു അതിരുകൾ കെട്ടാൻ ശ്രമിക്കുന്നത്‌ തന്നെ അശാസ്ത്രമാകും) സങ്കടം; അല്ലാണ്ട്‌ പറഞ്ഞിട്ടിവരെ നന്നാക്കാന്നുള്ളൊരു വ്യാമോഹനൻ നമ്പ്യാരും എന്നിൽ കുടിയിരിപ്പില്ല..

ലോകം കണ്ട മികച്ച experimental physicist കളുടെ പേര്‌ ചോദിച്ചാൽ നാവിൻ തുമ്പിലാദ്യമെത്തുന്നത് Albert Michelson ന്റേതായിരിക്കും.. നോബൽ നേടിയ (1907) ആദ്യ അമേരിക്കക്കാരൻ, Michelson-Morely experiment-1887 ലെ അതേ Michelson.. the most famous failed experiment; അതാണതിന്റെ വിജയവും.. ശബ്ദത്തെപ്പോലെ പ്രകാശത്തിനും സഞ്ചരിക്കാൻ ഒരു മീഡിയം ആവശ്യമാണെന്നും, ഈതർ എന്ന മീഡിയം ഈ പ്രപഞ്ചം മുഴുവൻ വ്യാപിച്ച് കിടക്കുകയാണെന്നുമായ വിശ്വാസത്തെ പൊളിച്ചടുക്കിയ എക്സ്പിരിമെന്റ്.. ഈതറിന്റെ നോൺ എക്സിസ്റ്റൻസ് പ്രൂവ് ചെയ്തത് മാത്രമല്ല, Einstein ന്റെ special relativity തിയറിയിലെ inertial frames ൽ പ്രകാശവേഗത സെയിം ആയിരിക്കും എന്ന പോസ്റ്റുലേറ്റിനെ അതിനും മുൻപേ തെളിയിച്ചു എന്നൊരു സയന്റിഫിക് പ്രാധാന്യം കൂടിയീ എക്സ്പിരിമെന്റിനുണ്ട് (However, Einstein was not aware of this experiment result).. 

അതിനുമെത്രയോ വർഷങ്ങൾക്ക് മുൻപ് പ്രകാശത്തിന്റെ വേഗത അളക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.. ഫൂക്കാൾട്ടിന്റെ Rotating mirror setup, പരിഷ്കരിച്ച ഒപ്റ്റിക്സോടെ ആണിതിനുപയോഗിച്ചത്.. അങ്ങനെ കിട്ടിയ വാല്യൂവിനെ (299,910 ± 50 km/s-published in 1879 and another refined measurement in 1883 gave 299,853±60 km/s) കുറേക്കൂടി കൃത്യമാക്കാൻ വേണ്ടി വർഷങ്ങൾക്കു ശേഷവും (1924-26) എക്സ്പിരിമെന്റ്സ് നടത്തുകയുണ്ടായി.. വിശദാംശങ്ങൾ ഇവിടെ കാണാം (Astrophysical Journal, vol. 65, p.1).. ഈ എക്സ്പിരിമെന്റിലൂടെ എസ്റ്റിമേറ്റ് ചെയ്ത പ്രകാശ വേഗത 299,796±4 km/s ആയിരുന്നു.. ലേസറിന്റെ ആവിർഭാവത്തോടെ പ്രകാശ വേഗത എളുപ്പത്തിലും കുറെക്കൂടി കൃത്യതയോടെയും നിർണ്ണയിക്കുകയുണ്ടായി.. Laser interferometric techniques വഴി കണ്ടെത്തിയ പ്രകാശ വേഗത 299,792.4562±0.0011 km/s.. Michelson ന്റെ എക്സ്പിരിമെന്റ്സ് ന്റെ ആക്കുറസി ഒന്നു നോക്കിയാട്ടെ.. ഇതാണ്‌ മാഷേ ആക്കുറസി; അല്ലാതെ GK, സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും ഇല്ലാതെ ഉൾപ്പുളകം കൊള്ളുന്ന ആക്കുറസി അല്ല.. ധ്യാനത്തിലൂടെ ഇതിലും ബെസ്റ്റ് ആക്കുറസി ആൻസർ കണ്ടെത്തിയിട്ടുണ്ടെന്ന് വിളിച്ച് കൂവി (ബൈ ദ വേ, മൈക്കൽസൺ പോലെയുള്ളവർ/ ലേസർ ഇന്റർഫെറോമെറ്റ്രി ഇന്നത്തെ ശരിയായ ആൻസർ കണ്ടെത്തിയില്ലായിരുന്നെങ്കിൽ, റിവേഴ്സ് കാൽക്കുലേഷൻ നടത്തി യോജന ഡിഫൈൻ ചെയ്ത് ആക്കുറസി ആക്കുറസി എന്ന് മിണ്ടാൻ പറ്റുമായിരുന്നോ എന്നത് വേറെ കാര്യം) മൈക്കൽസൺ പോലൊരു പ്രതിഭയുടെ മാത്രമല്ല, തലമുറകളുടെ (വരാനിരിക്കുന്നതും ആയ) കൂടി ചെവിക്കല്ലാണ്‌ ഇത്തരം ഗോപാലകൃഷ്ണന്മാർ  പൊട്ടിക്കാൻ ശ്രമിക്കുന്നത്.. 


പുതുവർഷാരംഭം നേച്ചർ മാഗസിന്റെ, രാജ്യാടിസ്ഥാനത്തിലുള്ള science and technology യുടെ വളർച്ചാനിരക്കിന്റെ ഗ്രാഫ് കണ്ടൊന്ന് ഞെട്ടി.. നൂറ്‌ സിക്സർ അടിച്ചാൽ പോലും എത്തില്ല, ചൈനയുടെ എഴുന്നൂറയലത്ത് നമ്മൾ; അല്ല ആരും.. അല്ലപ്പാ ഇപ്പൊ നടക്കണത് ആഗോളവല്ക്കരണമോ അതൊ ചൈനാവല്ക്കരണമോ?? ഗർഭാവസ്ഥയിൽ തന്നെ 'survival of the fittest' ഫേസ് ചെയ്യേണ്ടുന്ന അവസ്ഥയിലാണ്‌ വരും തലമുറ.. മുന്നോട്ട് നടക്കണോ അതോ പുറകോട്ട് മടങ്ങണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്‌.. വരും തലമുറയ്ക്കായി അറിവിന്റെ CFL തെളിച്ച് വയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു മുട്ടവിളക്കെങ്കിലും കത്തിച്ച് വയ്ക്കാൻ നാം തയ്യാറാവണം.. 

വാചകക്കസർത്തിലൂടെ ഫിസിക്സിലെ അറിവില്ലായ്മയെ മറച്ച്‌ പിടിക്കാൻ ശ്രമിച്ചൊരു സാറുണ്ടായിരുന്നു, പണ്ടെനിക്ക്‌, ബി എസ്‌ സിക്ക്‌.. നമ്മുടെ പുരാണങ്ങളിലുണ്ട്‌ ആറ്റംബോംബും, അൺസേർടേനിറ്റിയും, പുഷ്പക വിമാനോന്നുമൊക്കെ ഇടയ്ക്കിടയ്ക്ക്‌ ഉദ്ഘോഷിക്കുമായിരുന്നു.. പിന്നേ തേങ്ങയാ, ഇതും പറഞ്ഞിരിക്കണ കൊണ്ടാ ഇന്നും നമുക്കീ സ്ഥിതി; വെളിയിലേക്ക്‌ ചാടാൻ വെമ്പി നില്ക്കുന്ന ദേഷ്യപ്രഭാവനെ ഗുരുത്വം (ഒടുക്കത്തെ ഒരു ഗുരുത്വാകർഷണം) അടിമപ്പെടുത്തിക്കളഞ്ഞു.. എന്നാലതൊരിക്കൽ ചാടുക തന്നെയുണ്ടായി.. അതേ ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയ്തിരുന്ന കാലത്ത്‌, compton effect നെ പറ്റിയെന്തോ വങ്കത്തരം ഉതിർത്തപ്പോൾ എന്നിലെ അവസരവാദിയുണർന്നു.. തർക്കം തീരണ മട്ടില്ല.. രവി സാർ വീണിടത്ത്‌ നിന്നഭ്യാസം കാട്ടുകയാണ്‌.. ആകസ്മികമായി കയറി വന്ന HOD സുരേഷ്‌ മാഷതിൽ ഇടപെട്ടു.. കാര്യമറിഞ്ഞപ്പോൾ, ‘രവീ യുവർ ഡിഗ്രീ ഷുഡ്‌ ബി ടേക്കൺ ബാക്ക്‌ ’ എന്നായിരുന്നു പ്രതികരണം. .സാറിന്റെ വാക്കുകൾ കടമെടുത്ത്‌ പറയട്ടെ, ‘മി.ഗോപാലകൃഷ്ണൻ യുവർ ഡിഗ്രീ ഷുഡ്‌ ബി ടേക്കൺ ബാക്ക്‌ ഏന്റ്‌ യു ഷുഡ്‌ ബി സെൻഡ്‌ ഫോർ പശൂനെ മേയ്ക്കൽ’..  

പോകണ വഴിക്ക്‌ GK സാറിനൊരു ഉപഡേഷം, ഹാ ഒരു വഴിക്ക്‌ പൊകുവല്ലേന്ന്‌ ഇരിക്കട്ടേന്ന്‌: സാറിന്റെ ജാതകം ഒന്നു നോക്കണത്‌ നല്ലതായിരിക്കും, സയന്റിഫിക്കല്ലേലും യൂസ്ഫുൾ ആണെന്നെ.. വല്ല കണ്ടകശ്ശനി ഉണ്ടെന്നോ, ഇനിയും കൊണ്ടിട്ടേ പോവും ന്നോ ഒക്കെ അറിയാൻ കഴിയും..  
--------------------------------------------------------- 


 

17 comments:

 1. വല്ലതും എഴുതിയിട്ട് മാസങ്ങളായി..കഴിഞ്ഞ പോസ്റ്റിന്റെ കമന്റിൽ എഴുതാം എന്നു പറഞ്ഞ് വിട്ട കമന്റ്/പോസ്റ്റ്..

  ReplyDelete
 2. വേറെ ഒരു ശാസ്ത്രജ്ഞന്‍ ഇതേ ഇതും എഴുതിയിട്ടുണ്ട്. http://nilavathekozhi.blogspot.com/2010/05/blog-post.html

  ReplyDelete
 3. sunil, alppam thirakkilaanu..vaayichitt kamantivite itam..

  ReplyDelete
 4. ഈതറിന്റെ അസ്ഥിത്വത്തെ പരീക്ഷിക്കാനുള്ള എക്സ്പിരിമെന്റ് ആലോചിച്ചുണ്ടാക്കിയവനെ നമിക്കാതിരിക്കാൻ വയ്യ!

  ആ നിലാവത്തെ കോഴിയോട് പറയാനുള്ളത് കാൾ സാഗന്റെ പ്രശസ്തമാ‍യ ഒരു പാരഗ്രാഫാണ്.

  "Science is still one of my chief joys. The popularization of science that
  Isaac Asimov did so well-the communication not just of the findings but of
  the methods of science-seems to me as natural as breathing. After all, when
  you're in love, you want to tell the world. The idea that scientists
  shouldn't talk about their science to the public seems to me bizarre."

  ReplyDelete
 5. “മി.ഗോപാലകൃഷ്ണന്‍ യുവര്‍ ഡിഗ്രീ ഷുഡ്‌ ബി ടേക്കണ്‍ ബാക്ക്‌ ഏന്റ്‌ യു ഷുഡ്‌ ബി സെന്‍ഡ്‌ ഫോര്‍ പശൂനെ മേയ്ക്കല്‍’.. ”

  യൂ സെഡ് ഇറ്റ്

  ReplyDelete
 6. പ്രിയ സുനിൽ, ആ പോസ്റ്റിനെപ്പറ്റി അധികമൊന്നും പറയാൻ തോന്നണില്ല..അതൊരു പേർസണൽ ടോക്ക് പോലുണ്ട്.. അനാവശ്യമായിരുന്നു എന്നാണഭിപ്രായം കാരണം ഉമേഷിന്റെ പോസ്റ്റിനു പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് കരുതുന്നില്ല..ഞാനൊരു രാഷ്ട്രീയ ചായ്വുള്ളയാളണ്‌ അതിനാൽ എനിക്കൊന്നും പറയാനില്ല അതു പോലെ നിങ്ങൾക്കും അവകാശമില്ല എന്നതിലെ യുക്തി മനസിലാവുന്നില്ല.. അരാഷ്ട്രീയവാദി മാത്രെ വല്ലതും എഴുതാവൂ എന്നു പറഞ്ഞാൽ ചുറ്റിപ്പോകും..എഴുത്തുകാരന്‌ രാഷ്ട്രീയം വേണം എന്ന മറിച്ചൊരു വാദവും കുറേക്കാലമായി നില നില്ക്കുന്നുണ്ട്..വായനക്കാരനു അത് വേണ്ട പോലെ ഉൾക്കൊള്ളാനുള്ള വിവരം ഉണ്ടെന്നു മനസിലാക്കുന്നത് നല്ലതായിരിക്കും..അങ്ങനെ ആണെങ്കിൽ ഗോപാലകൃഷ്ണന്മാരുടെ പൊളിറ്റിക്സും മറക്കരുത്,അയാളോടും ഷട്ടപ്പ് പറയൂ.. എന്നാലാ പോസ്റ്റിന്റെ ചില വശങ്ങൾ നോക്കിയാൽ മനസിലാകും, ഇടതിനിട്ടൊരു കൊട്ട് കൊടുക്കുക ആയിരുന്നു പ്രധാന ലക്ഷ്യം എന്നത്.. ഇടത്പക്ഷം വന്നതിൽ പിന്നെയാണ്‌ ശാസ്ത്രപുരോഗതി കുറഞ്ഞത് എന്ന സ്റ്റേറ്റ്മെന്റ് ഒരു സ്മൈലി ഇട്ടൊതുക്കിയാലും ഒതുങ്ങില്ല..ഇത് വായിച്ച് എന്നെ പൊളിറ്റിക്കലി മുദ്ര കുത്തുമെന്നറിയാം..അതിനു മുന്നേ കൂതറ അവലോകനതിലെ നട്ടപ്പിരാന്തന്റെ ട്രഷർ ഹണ്ട് കമന്റ്സ് ഒന്നു നോക്കണത് നല്ലതായിരിക്കും.. ആദ്യമായി(അവസാനമായും!!) ഇടപെട്ട ചില പൊളിറ്റിക്കൽ ഡിസ്കഷൻ ഇൻ ബ്ളോഗ്..ഉദ്ദേശശുദ്ധിയോടെ ചെയ്യുന്ന കാര്യം പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട് പോകുന്നു എന്ന് അനുഭവം..

  പിന്നെ വക്കാരിമഷ്ടായുടെ,(എന്തൂട്ട് പേരാഷ്ടാ :) ) ശാസ്ത്രീയത മനസിലാകണമെങ്കിൽ അവസാനത്തെ റഫറൻസ് ധാരാളം..ഉത്തരം കിട്ടിയാപ്പോരേ,ഫണ്ടമെന്റൽ തിങ്കായാൽ പോരേ..ചിലപ്പോൾ പൊളിറ്റിക്കൽ ഇഷ്യൂസ് (ഗുജറാത്ത്, പിണങ്ങാറായി) ഒക്കെ അവലോകനം ചെയ്യാൻ അതു മതി..എന്നു വച്ച് സയൻസിനും മതിയെന്നു കരുതല്ലേ.. ഞാനരുടേം ചാവേറല്ല, ഇനി ഇത് പറഞ്ഞത് കൊണ്ട് ആണെന്നു വരുവാണെങ്കിൽ അതെ..ശരിയെന്നു തോന്നണത് ചെയ്യുന്നു..
  ഇതിൽ കൂടുതൽ പറയണമെന്നു തോന്നിയാൽ വീണ്ടും ഇവിടെ കമന്റാം..

  ReplyDelete
 7. സുനിൽ, കാൽവിൻ ചേട്ടാ--നിങ്ങളാണിതിനു (പോസ്റ്റിനു) ഉത്തരവാദി.. :-)
  ഉമേഷിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെടുത്തിയതിനു നന്ദിയുണ്ടേ, വായനയ്ക്കും അതേ..

  ReplyDelete
 8. ക്യാപ്റ്റൻ, ഒരു സല്യൂട്ടുണ്ട് ട്ടാ..

  രാമചന്ദ്രൻ, പറഞ്ഞു പറയിപ്പിച്ചതാ..വായനയ്ക്ക് നന്ദി :)

  ReplyDelete
 9. ഒരു ഗോപാലകൃഷ്ണനോ ഒരു സക്കീര്‍ നയിക്കോ(ബിഗ്‌ ബാംഗ് ഖുറാനില്‍ പറഞ്ഞിട്ടുണ്ട് എന്നാണു ഈ കക്ഷി പറയുന്നത്) നമ്മുടെ 'മോഡേണ്‍ ' സമൂഹത്തില്‍ വലിയ ഇംപാക്റ്റ്‌ ഉണ്ടാക്കാന്‍ സാധ്യതയില്ല എന്നായിരുന്നു എന്റെ വിചാരം.
  ഇവരുടെ ഫാന്‍ ഫോളോയിംഗ് വലുതാണ്‌ എന്ന് മനസിലാക്കുന്നു.

  എന്നിരുന്നാലും, സയന്റിഫിക് കമ്മ്യൂണിറ്റിയെ ഇത്തരം വാദങ്ങളൊന്നും ബാധിക്കുമെന്ന് തോന്നുന്നില്ല. സയന്‍സ് പഠിച്ചവര്‍ ഗോപാലകൃഷ്ണനെ അന്ധമായി വിശ്വസിക്കുമെന്നും തോന്നുന്നില്ല.

  ചേട്ടനോര്‍മ്മയുണ്ടോ എന്നെനിക്കോര്‍മ്മയില്ല ... :)
  IITM-ഇല്‍ GK-യുടെ ഒരു ലെക്ചര്‍ ഉണ്ടായിരുന്നു, 2003-ഇലോ 2004-ഇലോ മറ്റോ. Controversial ആയ അവകാശവാദങ്ങള്‍ യാതോന്നുമില്ലായിരുന്നു. ആര്യഭട്ടന്‍, ഭാസ്കരാചാര്യന്‍, ചരകന്‍, സുശ്രുതന്‍,... അങ്ങനെ പോയി. ആര്‍ഷ ഭാരതത്തില്‍ ആറ്റം ബോംബുണ്ടുണ്ടായിരുന്നു എന്നൊന്നും വിശ്വസിക്കുന്നില്ല എന്നും പുള്ളി പറഞ്ഞു! സത്യം!

  ഡീസന്റ് ആയിരുന്ന മനുഷ്യനായിരുന്നു. പിന്നീട് ഡ വിഞ്ചി കോഡില്‍ പറയുന്നത് പോലെ ആയതാവും, "...you see what you want to see".

  പുള്ളിയുടെ പ്രസംഗം കേട്ടു ഒരു ഫാസിനെഷന്‍ ഉണ്ടായി. കുറച്ചു നാള്‍ അത്തരം ടോപിക്കുകള്‍ വായിക്കുകയും ചെയ്തു. ഏതോ ഒരു സ്വാമിജിയുടെ Vedic Mathematics എന്ന പുസ്തകതിനെപ്പറ്റിയുള്ള controversies അറിയുന്നത് അപ്പോഴാണ്‌. ആ പുസ്തകം വീട്ടിലിരുപ്പുണ്ട്. അതിലെ ചില speed math techniques ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഉപയോഗിക്കുകയും ചെയ്യുമായിരുന്നു.

  എന്തായാലും erroneous-ഉം exaggerated-ഉം ആയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന GK-യും IISH-ഉം വിമര്‍ശിക്കപ്പെടെണ്ടതു തന്നെ.

  "ചാതുർവർണ്ണ്യത്തെ പുനരുജ്ജീവിപ്പിക്കാൻ..." എന്നൊക്കെ പറയുന്നത് അല്പം far-fetched അല്ലെ?. സാധാരണക്കാര്‍ സയന്‍സ് പഠിച്ചിട്ടില്ലായിരിക്കാം , പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങള്‍ വായിച്ചു പ്രബുദ്ധരായിട്ടില്ലായിരിക്കാം. വെറും മണ്ടന്മാരൊന്നും അല്ലല്ലോ.

  രാജ്യാടിസ്ഥാനത്തിലുള്ള science and technology യുടെ വളർച്ചാനിരക്കിന്റെ ഗ്രാഫ് കണ്ടൊന്ന് ഞെട്ടി.. നൂറ്‌ സിക്സർ അടിച്ചാൽ പോലും എത്തില്ല, ചൈനയുടെ എഴുന്നൂറയലത്ത് നമ്മൾ;

  ഇതിനൊക്കെ നമുക്കു നേരിട്ടനുഭവമുള്ള എത്രയോ കാരണങ്ങള്‍ . നമ്മള്‍ മുന്‍പ് discuss ചെയ്തിരുന്നുവെന്ന് തോന്നുന്നു.

  ഇടതു പക്ഷവും സയന്‍സും തമ്മില്‍ എന്തെങ്കിലും കോറിലേഷന്‍ ഉള്ളതായി തോന്നിയിട്ടില്ല. (ബുജികള്‍ ഇടതാവണം എന്നൊരു അലിഖിത നിയമമുണ്ടെന്ന് തോന്നിയിട്ടുണ്ട്)

  ReplyDelete
 10. അനൂപ്‌, സയൻസ്‌ പഠിച്ചവർ പോലും അന്ധമായി പിന്തുടരുന്ന വസ്തുത കന്റില്ലെന്നു നടിക്കാൻ കഴിയില്ല.. ബ്ളൊഗിലെ ചില റിലേറ്റഡ്‌ പോസ്റ്റതാണ്‌ കാണിക്കുന്നത്‌..

  അങ്ങനെ ഒരു ലെക്ചർ പുള്ളി കൊടുത്തിരുന്നോ.. അറിയില്ലാട്ടൊ..

  പിന്നെ ചാതുർവർണ്ണ്യത്തെപ്പറ്റി പറഞ്ഞത്‌ കാൽവിന്റെ വാക്കുകളിലൂടെ

  “ജ്യോതിഷം എന്ന അന്ധവിശ്വാസത്തെ പ്രചരിപ്പിക്കേണ്ടത്‌ ഒരു . ഗോപാലകൃഷ്ണന്റെ മാത്രം ആവശ്യമല്ല. അതിനൊരു രാഷ്ട്രീയമുണ്ട്‌. നിർദ്ദോഷമായ ഒരു സാമ്പത്തികമാർഗം എന്ന നിലയിൽ ‘വെറും ഒരു വിശ്വാസത്തെ’ അല്ല ഗോപാലകൃഷ്ണന്മാർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്‌. രാജ്യത്തെ പല വലിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ചില ‘സവർണനാമധാരികൾക്ക്‌’ മാത്രം പ്രയോഗിക്കാൻ കഴിയുന്ന ‘എന്തോ ഒരു വലിയ ശാസ്ത്രസത്യം’ എന്ന്‌ ജ്യോതിഷത്തെ ഗോപാലകൃഷ്ണൻ നിർവചിക്കുമ്പോൾ അതിന്റെ പിറകിലെ രാഷ്ട്രീയമെന്തെന്ന്‌ മനസിലാക്കാവുന്നതേയുള്ളൂ. ഗോപാലകൃഷ്ണന്മാരെ അരങ്ങുകൾ വാഴാൻ അനുവദിക്കുമ്പോൾ നാമോരോരുത്തരും ചെയ്യുന്നത്‌ കുഴിച്ചുമൂടാൻ ശ്രമിക്കുന്ന ചാതുർവർണ്യത്തെ പുനരുജ്ജീവിപ്പിക്കുവാൻ കൂട്ടുനില്ക്കുകയാണ്‌ എന്നത്‌ മറന്നുകൂടാ.”

  ഗോപാലകൃഷ്ണന്റെ ജ്യോതിഷ വീഡിയോ കണ്ടാൽ മനസിലാവുന്നതേയുള്ളൂ..ഇതെല്ലാർക്കുമൊന്നും മനസിലാവില്ല.. ചിലർക്ക് മാത്രേ പറ്റൂന്നൊക്കെയുള്ള വാദം കേട്ടാൽ സംഭവം കത്തും..

  ചൈനയെപ്പറ്റി പരാമർശിച്ചത്,പുറകോട്ട് മടങ്ങാൻ ശ്രമിക്കുന്ന നമ്മളെ അയൽ പക്കത്തേക്ക് ഒന്നു ചൂണ്ടിക്കാണിക്കാൻ..ഇതിന്റെ വേറെ ചില വശങ്ങൾ സയൻസിലെ പൊളിറ്റിക്സ് എന്നു മുൻപേതൊ പോസ്റ്റിൽ നമ്മൾ ഡിസ്കസ് ചെയ്തിരുന്നു..ഓർമ്മയുണ്ട്.. പക്ഷേ ചിലത് കാണുംബോൾ യഥാ പ്രജ തഥാ രാജാ എന്നു ചിന്തിച്ച് പോണതിൽ തെറ്റുണ്ടോ??

  ഒരു ഓഫ് സൈഡ് അടി (ബൗണ്ടറി ഉറപ്പാ): അങ്ങനൊരു അലിഖിത നിയമം ഉണ്ടോ? കമ്മ്യ്യൂണിസം ശാസ്ത്രീയമായത് കൊണ്ടാവും..cpm അങ്ങനെ ആണെന്നൊന്നും ഞാൻ പറഞ്ഞില്ല.. സൊ അവരുടെ അശാസ്ത്രീയത ഒന്നും പൊക്കിപ്പിടിച്ച് നിലാവത്ത് പോലും ആരും വരണ്ട.. അതിനുത്തരം തരാൻ ഞാൻ ബാധ്യസ്തനല്ല..ഇനി ചൈനയെപറ്റി പറഞ്ഞതോണ്ട് ആരേലും ആ വഴിക്കും വരുമോ?? അയ്യപ്പാ സേവപ്പാ..(ഇപ്പറഞ്ഞത്(അയ്യപ്പാ) അശാസ്ത്രീയം) :)

  anoop, thanks for the discussion..

  ReplyDelete
 11. ജ്യോതിഷം വീഡിയോ കണ്ടു നോക്കട്ടെ...

  പണ്ട് ഒന്നു രണ്ടു ഭാഗങ്ങള്‍ കണ്ടിരുന്നു. അങ്ങേരുടെ affected accent(?) ഒന്നും അങ്ങട് പിടിക്കണില്ല്യ .

  ReplyDelete
 12. see umesh's post on astrology,it contains some of the mp3 version of the video lectures.. its here

  ReplyDelete
 13. ഭാരതത്തിൽ ആറ്റം ബോബുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കണ്ട.. ഒപ്പം ഭാരതത്തിൽ മൊട്ടുസൂചി ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ അംഗീകരിച്ചുകൂടെ?

  പിന്നെ ഈ കുന്തത്തിൽ എങ്ങിനെയാ ജോയിൻ ചെയ്യുന്നത്?? ഈ ബ്ലോഗിലേ.. ഇതു നമ്മുടെ വിക്കിപ്പീഡിയയിൽ എഴുതുന്നതു പൊലെ തന്നെയാണോ?

  നന്ദി - രാജേഷ്

  ReplyDelete
 14. രാജേഷ്, അംഗീകരിക്കേണ്ടതിനെ അംഗീകരിക്കാൻ ഒരിക്കലും ഒരു മടിയുമില്ല..ഇവിടെ അതല്ലാലോ കാര്യം..

  gmail id ഉണ്ടെങ്കിൽ എളുപ്പം ജോയിൻ ചെയ്യാം..blogger.com എന്നടിച്ച് user name- gmail id and password കൊടുത്താൽ മതി.. അതേ സൈറ്റിൽ ബ്ളോഗ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്..

  കൂടുതൽ അറിയാൻ ആദ്യാക്ഷരിനോക്കൂ..

  ReplyDelete
 15. ജ്യോതിഷത്തിലെ കുറെ ക്ലിപ്പുകള്‍ യൂട്യൂബില്‍ കണ്ടു. മുഴുവന്‍ കാണാന്‍ കാണാന്‍ ക്ഷമയും സമയവുമില്ല.

  Factual errors ഉമേഷ്‌ജി ചൂണ്ടിക്കാണിച്ചതും കണ്ടു.

  ഇതില്‍ ചാതുര്‍വര്‍ണ്യം-related സംഭവങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല. "അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോസര്‍ജന്‍ ഡോക്ടര്‍ രാമമൂര്‍ത്തി" എന്നു പറഞ്ഞതാണോ "പല വലിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ചില ‘സവർണനാമധാരികൾ"? പിന്നെ പൂന്താനം നമ്പൂതിരിയുടെ ഒരു കഥയും. ജെനെറലൈസ് ചെയ്യാന്‍ മാത്രമൊന്നും ഇല്ലല്ലോ.

  Astrology സയന്റിഫിക് അല്ല, പക്ഷെ യൂസ്ഫുള്‍ ആണത്രേ.
  Does he mean to say astrology is the result of some observational study?

  Are there patterns in the behaviors and courses of lives of people born under the same star sign?

  Perhaps, it's because of a bug in the pseudo random number generators of the Matrix. ;)

  ആര്‍ഷ ഭാരത സംസ്കാരത്തെപ്പറ്റി വസ്തുനിഷ്ഠമായ പഠനങ്ങള്‍ ആവശ്യം തന്നെയാണ്, GK-യുടെതു പോലുള്ള പ്രചരണങ്ങള്‍ക്ക് തടയിടാന്‍.

  രസകരമായ പഠനങ്ങളും മറ്റും ശ്രദ്ധയില്‍പെടുകയുണ്ടായി.

  പ്രൊഫസര്‍ സുദര്‍ശന്റെ ഈ പേപ്പര്‍ കണ്ടിരുന്നോ?
  Space-Time Aspects in Vedanta.

  ReplyDelete
 16. അനൂപ്‌,
  അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഏതാണ്ടെല്ലാം തുടങ്ങുന്നതിപ്പടിയാണ്‌. “ഞാനിവിടെ ചില വലിയ സംഭവങ്ങൾ പറയാനാണ്‌ പോവുന്നത്‌. അതൊക്കെ വല്യേ കോമ്പ്ലിക്കേറ്റഡ്‌ ആയ, ചിലർക്ക്‌ മാത്രം (സവർണരാണോ?) മനസിലാക്കാൻ കഴിയുന്ന കാര്യങ്ങളാണ്‌. നിങ്ങൾക്ക്‌ ഒന്നും മനസിലാവാൻ പോകുന്നില്ല. പക്ഷേ ഒക്കെ സത്യമാണ്‌.”

  കൂടാതെ താൻ പറയുന്നത് സത്യമാണ്‌, വിശ്വസിച്ചാൽ നിനക്ക് നന്ന്..പ്രൂഫൊന്നും ഇല്ല..വിസ്വസിച്ചില്ലെങ്കിൽ നിനക്കത് മനസിലാക്കനുള്ള ബുദ്ധിയില്ല എന്ന സ്റ്റൈലിലാണ്‌ പുള്ളിയുടെ പോക്ക്..ജ്യൊതിഷതിലെ 2-3 എണ്ണം കണ്ട് ഞാൻ വിട്ടു..

  ഇത്തരം കാര്യങ്ങളിൽ നിന്നും കാലചക്രത്തിൽ പിന്നോട്ടെക്ക് പോകാനുള്ള വെമ്പലിൽ നിന്നും തോന്നിയതാണ്‌ ചാതുർവർണ്ണ്യത്തെ തിരികെ വിളിക്കൽ ഒരു ഹിഡൻ അജണ്ട അല്ലേന്ന്..ഞാനെഴുതി വന്നപ്പോൾ അത് വേറെ തരത്തിൽ ആയിപ്പോയോന്നൊരു ശങ്ക..ഇതൊരു കമന്റ് പോലെ എഴുതിയതാണ്‌,അതിനാൽ വിശദീകരണവും നന്നെ കുറവ്..ഇക്കാര്യത്തിൽ കൂടുതൽ പറയാൽ കാൽവിന്‌ കഴിയും..

  ശരിയാണ്‌, ഇത്തരം ഫ്രാഡുകൾക്ക് തടയിടാൻ വസ്തുനിഷ്ടമായ പഠനങ്ങൾക്ക് കഴിഞ്ഞേക്കും..

  സുദർശന്റെ ആർട്ടിക്കിൾ വായിച്ചു നോക്കട്ടെ.

  ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍