Oct 3, 2009

ഹനാൻ, നീ മലയാളിയുടെ അപമാനമാകുന്നു; ശാസ്ത്രത്തിന്റേയും

ഹനാനെക്കുറിച്ച്‌ കേള്‍ക്കുന്നത്‌ ഒരു നാട്ടിലുള്ള സ്നേഹിത വഴിയാണു.റിസര്‍ച്ചിന്റെ തിരക്കിനിടയ്ക്ക്‌   പത്രവാര്‍ത്തകള്‍ വായിക്കാന്‍ വിട്ടു പോവാറുണ്ട്‌; പോരാത്തതിന് ശാസ്ത്രവുമായിട്ട്‌ ബന്ധപ്പെട്ട പത്രവാര്‍ത്തകളോട്‌  "കണ്ണേ മടങ്ങുക" എന്നൊരു സമീപനം പണ്ടേ എടുത്തതുമാണു. അവയുടെ നിലവാരം തന്നെ കാരണം. CERN ല്‍ കഴിഞ്ഞ വര്‍ഷം നടന്ന large hadron collison എക്സ്പിരിമെന്റിനെ കുറിച്ചുണ്ടായ കോലാഹലങ്ങള്‍ ഇപ്പൊഴും ഓര്‍മ്മയുണ്ട്‌. പരീക്ഷണത്തിന്റെ പരാജയസാധ്യതകള്‍ ചര്‍ച്ച ചെയ്യാനായിരുന്നല്ലോ അവര്‍ക്കു താല്‍പര്യം. ലോകാവസാനത്തിനു (നാനോ സെക്കന്റ്സ്‌ പോലും നിലനില്‍ക്കാത്ത പ്ലാസ്മാവസ്ഥയെ കുറിച്ചുള്ള അറിവില്ലായ്മ) ഒരു സ്കോപ്പ്‌ പോലും ഇല്ലെന്ന് ശാസ്ത്രഞ്ജര്‍ ആണയിട്ട്‌ പറഞ്ഞിട്ട്‌ പോലും, ആ സാധ്യത ഊതിപ്പെരുപ്പിച്ചുകളഞ്ഞു, നമ്മുടെ മാധ്യമങ്ങള്‍.

കൂടാതെ ഇമ്മിണി ബല്യ കുട്ടി അത്ഭുതം [child prodigy] തഥാഗതിന്റെ പക്വതയില്ലായ്മ്മ ഡിപ്പാര്‍ട്ട്മെന്റില്‍ [ Physics dept, IISc] സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ടറിയുന്ന ഒരാളെന്ന നിലയ്ക്ക്‌ ആ വര്‍ഗ്ഗത്തിനോടു തന്നെ ഒരു 'never mind' പോളിസി നേരത്തേ എനിക്കുണ്ടായിരുന്നു. തഥാഗത്‌ പടിയിറങ്ങിയപ്പോള്‍ വലത്‌ കാല്‍ വച്ച്‌ കയറിയ അലി ആമിറിന്റെ കാര്യവും വ്യത്യാസമായിരുന്നില്ല. റെക്കോര്‍ഡിനു വേണ്ടി ജീവിതം നശിപ്പിക്കുന്ന ഈ കുട്ടികളെ ഓര്‍ത്ത്‌ സഹതപിക്കാന്‍ മാത്രമേ കഴിയൂ... [ ഈ വിഷയത്തെ പറ്റി വൈകാതെ തന്നെ ഒരു പോസ്റ്റ്‌ നാട്ടാന്‍ ശ്രമിക്കാം].

സൊ മറവിയുടെ ഉള്ളറകളിലേക്ക്‌ ഇറങ്ങിപ്പോയ ഹനാന്‍ ചിന്താമണ്ടലത്തിലേക്ക്‌ കയറി വരുകയും ഇങ്ങനെ ഒന്നെഴുതാന്‍ തീരുമാനിക്കുകയും ചെയ്യാന്‍ കാരണം , കഴിഞ്ഞ ദിവസം (ഗാന്ധി ജയന്തി ദിനത്തില്‍ തന്നെ ആയത്‌ യാദ്രുശ്ചികമാവം!!) അവിചാരിതമായി കയറിയിറങ്ങിപ്പോയ ചില ബ്ലോഗുകളും (പപ്പൂസ്‌, കാല്‍വിന്‍, Next Door Nerd ) അവയിലുള്ള ലിങ്ക്‌ ബസ്‌ പിടിച്ചെത്തിയ indian express വാര്‍ത്തയും "മലയാളി അല്ലേ, ഇതല്ല ഇതിലപ്പുറവും ചെയ്യും(കള്ളത്തരത്തെപ്പ്റ്റിയാണ്  പരാമര്‍ശം)" എന്ന കമന്റുമാണു. ഹനാന്‍ ഹാഷിം അങ്ങനെ മലയാളിക്ക്‌, എന്തിനു ശാസ്ത്രത്തിനു തന്നെ ഒരപമാനമാവുകയല്ലേ ചെയ്തത്‌? ഈ ന്യൂസിന്റെ സത്യസന്ധത മേല്‍ പറഞ്ഞ ബ്ലോഗുകളില്‍ ഇതിനകം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. 

കാശുണ്ടേല്‍ ഏതു അണ്ടനും അടകോടനും സങ്കടിപ്പിക്കാന്‍ കഴിയുന്ന NASA യോട്‌ പുലബന്ധം പോലുമില്ലാത്ത 13 ദിവസം കൊണ്ട്‌ കിട്ടണ ഒരു സപ്രിട്ടിക്കറ്റ്‌, (നിലവില്‍ ഇല്ലാത്ത ഒരു ജേര്‍ണ്ണലില്‍ ഒരു പേപ്പര്‍ ഉണ്ടാക്കാന്‍ പറ്റിയാള്‍ക്ക്‌ ഒരു സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കാന്‍ അധികം പ്രയാസമുണ്ടായിക്കാണില്ല അല്ലേ?? ), ഒരു റോക്കറ്റ്‌, കുറെ മാന്യദേഹങ്ങളെ ബന്ധിപ്പിച്ചുള്ള ഫോണ്‍, മെയില്‍ അവകാശവാദങ്ങള്‍--വേണ്ട കള്ളത്തരങ്ങളുടെ പട്ടിക നീണ്ടു പോകും.....

അതിനിടയ്ക്കാണു ആരുടെയൊക്കെയോ കമന്റുകള്‍ കണ്ടത്‌..  ഇവര്‍ ഒരു മുസ്ലിം ആയതോണ്ടല്ലേ ഇങ്ങനെ ക്രൂശിക്കുന്നത്‌ എന്ന്?? ശാസ്ത്രത്തിനു ആ വേര്‍തിരിവുണ്ടെന്നു അടിയന്‍ നിരീച്ചതേയില്ല.. മഹത്തായ ഒരു കണ്ടുപിടുത്തം അത്‌ ഓസാമ ബിന്‍ ലാദന്റേയായാലും ശാസ്ത്രലോകം അംഗീകരിക്കും എന്നാണെന്റെ വിശ്വാസം..ശാസ്ത്രത്തില്‍ പൊളിറ്റിക്സ്‌ തീരെ ഇല്ല എന്നു പറയുന്നില്ലെങ്കിലും, മതത്തിന്റെ അടിമയാണു ശാസ്ത്രം എന്നു കരുതുന്നില്ല... പകരം ഇതു കേള്‍ക്കുംബോള്‍ മതത്തിനെതിരാണു ശാസ്ത്രം എന്ന പഴയ ചിന്ദാഗതികളും കാലക്രമേണ ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മിസ്‌ യൂസ്‌ ചെയ്ത മത വിശ്വാസികളുടെ അവസരവാദിത്തത്തേയും പറ്റി ഓര്‍ത്തു പോകുന്നു...എന്തും മതത്തിലൂടെ മാത്രം കാണാന്‍ ശ്രമിക്കുന്ന എന്റെ പ്രിയ സഹോദരങ്ങളെ, നിങ്ങള്‍ക്ക്‌ ശാസ്ത്രത്തിനെ എങ്കിലും വെര്‍തെ വിട്ടൂടെ??

ലോകത്തില്ലാത്ത ഒരു ജേര്‍ണ്ണലില്‍  [American Journal of Theoretical Physics] ആണു തന്റെ ആര്‍ട്ടിക്കിള്‍ വന്നതെന്ന് പറഞ്ഞത്‌ ഏതായാലും നന്നായി.പകരം ഫിസിക്സിലെ പ്രസ്റ്റിജിയസ്‌ ജേര്‍ണ്ണലായ American Physical Society യുടെ Physical Review Letters എന്നൊന്നും വിളിച്ചു പറഞ്ഞില്ലാലോ.പറഞ്ഞിരുന്നേല്‍ കാണാമായിരുന്നു. ഇത്തരം ജേര്‍ണ്ണലുകളില്‍ പിന്നീടൊരിക്കലും പ്രസിധീകരിക്കാന്‍ കഴിയാത്തവിധം ഒരു ആജീവനാന്ത വിലക്ക്‌ തരപ്പെട്ടേനെ.. അല്ലാ ഒരു വിധത്തില്‍ ഇവര്‍ അതര്‍ഹിക്കുന്നില്ലേ?? പബ്ലിസിറ്റിക്കു വേണ്ടി ഇന്നൊരു വാര്‍ത്ത സൃഷ്ടിച്ച ഈ കുരുന്ന് നാളെ എന്തേലും കള്ള റിസല്‍ട്ടുമായി വരില്ല, മറ്റൊരു പബ്ലിസിറ്റിക്കു വെണ്ടി സ്വന്തം നാടിനെ പൊലും ഒറ്റിക്കൊടുക്കില്ല എന്നെന്താണുറപ്പ്‌?  (മീഡിയ റിപ്പോര്‍ട്ടേഴ്സിനു ഭാവന വല്ലാതെ ആകാമെങ്ങില്‍ എനിക്കും ഇത്തിരി കടന്നു ചിന്തിച്ചൂടെ!! ഇങ്ങനെ ഒന്നും വരാതിരിക്കട്ടെ..)

ഇനി എന്നെങ്കിലും പുതിയൊരു തിയറിയുമായി ഇവരെഴുന്നള്ളിയാലും സംശയദ്രുഷ്ടിയോടെ മാത്രമേ ശാസ്ത്രലോകത്തിനു കാണാന്‍ കഴിയുകയുള്ളൂ.. തന്റെ ഭാവി നശിപ്പിച്ചത്‌ കുറെ കോപ്പ്‌ ബ്ലോഗന്മാരാണെന്ന് പഴി പറയാനുള്ള അര്‍ഹത, ഈ കുട്ടിക്ക്‌, ബുദ്ധിസാമര്‍ത്ഥ്യം മൂലം നഷ്ടമായിരിക്കുന്നു..

പിന്നെ റിലേറ്റിവിറ്റിയെ പറ്റിയുള്ള absolute zero തിയറി.....ശരിയാണു, ഹനാന്‍ അബ്സൊല്യൂട്ട്‌ലി സീറൊ തന്നെ...ശാസ്ത്രവിഷയത്തില്‍ , മിക്ക മാധ്യമങ്ങളും അതേ...


റിലേറ്റിവിറ്റിയെ പറ്റിയുള്ള ഈ വിമര്‍ശനം വളരെ പഴക്കമുള്ളതാണു. John Moffatt എന്ന 'ജെനറല്‍ റിലേറ്റിവിറ്റി ' വിദഗ്ദന്‍ 1992 ല്‍ പറഞ്ഞത്‌. ചില കോസ്മോളജിക്കല്‍ പ്രോബ്ലംസ്‌ ഡീല്‍ ചെയ്യണമെങ്കില്‍ ബിഗ്‌-ബാന്‍ഗ്‌ സമയത്ത്‌ പ്രകാശത്തിന്റെ വേഗത ഏതാണ്ട്‌ ഇന്നത്തേതിന്റെ [c=3X10^8 m/s,constant in Einsteins special relativity theory] ഏതാണ്ട്‌ 30 ഓര്‍ഡേര്‍സ്‌ (10^30)എങ്കിലും കൂടുതല്‍ ആയിരിക്കാമെന്നും പിന്നീടത്‌ കുറഞ്ഞതാണെന്നുമുള്ള ഇദ്ദേഹത്തിന്റെ പേപ്പര്‍ അന്ന് ജേര്‍ണ്ണലുകള്‍ നിരസിക്കയുണ്ടായി.. ( Einstein ന്റെ റിലേറ്റിവിറ്റി തിയറി പോലും വളരെ കാലങ്ങള്‍ക്കു ശേഷമാണു ലോകം അംഗീകരിച്ചത്‌. കൂടാതെ അതിനല്ല അദ്ദേഹത്തിനു നോബല്‍ പ്രൈസ്‌ ലഭിച്ചത്‌..മറിച്ച്‌ അതേ വര്‍ഷം പ്രസിദ്ധീകരിച്ച photo-electric effect പേപ്പറാണു അദ്ദേഹത്തെ അതിനര്‍ഹനാക്കിയത്‌..റിലറ്റിവിറ്റിക്ക്‌ കൊടുക്കാന്‍ അന്നാര്‍ക്കും ധൈര്യമുണ്ടായില്ലത്രേ..)


Moffatt ന്റെ അതേ തിയറി 1999 ല്‍  Joao Magueijo    'Physical Review D' എന്ന ജേര്‍ണ്ണലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ തനിക്കു മുന്നേ Moffat ഇത്‌ പറഞ്ഞതാണെന്നറിഞ്ഞ Magueijo ഈ തിയറിയുടെ ക്രഡിറ്റ്‌  Moffatt നു നല്‍കാന്‍ സന്മനസ്‌ കാണിച്ചു ഒരു മാത്രുകയായി. അപ്പോള്‍ ഇതൊക്കെ ഈ കൊച്ചിന്റേതാനെന്നു പറഞ്ഞാല്‍ നമ്മളെന്തോ ചെയ്യണം കര്‍ത്താവെ?? ലാലേട്ടന്‍ തേന്മാവിന്‍ കൊംബത്തില്‍ പാടിയ പോലെ കള്ളീ കള്ളീ,കള്ളിപ്പൂങ്കുയിലേ എന്നു പാടണൊ?


ഇങ്ങനെയുള്ള ഗുണ്ടുകള്‍ പൊട്ടിക്കുന്ന,ഇവരെ നാടിന്റെ അഭിമാനമാക്കുന്ന മാധ്യമങ്ങളേ, നിങ്ങള്‍ വിട്ടുകളഞ്ഞ ഒരു മഹാനായ ഒരു മലയാളി ഭൗതികശാസ്ത്രഞ്ജനെക്കുറിച്ചിവിടെ പരാമര്‍ശിക്കുന്നത്‌ ഉചിതമായിരിക്കും എന്നു കരുതുന്നു. രണ്ടു തവണ നോബല്‍ പ്രൈസ്‌ വഴുതിപ്പോയ ECG Sudarshan, പ്രകാശത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 'ടാക്കിയോണുകളുടെ' പേരിലാണു ഇദ്ദേഹം അറിയപ്പെടുന്നത്‌. 2005 ല്‍ quantum optics ലെ തിയറിക്ക്‌  (Sudarshan-Gluaber function) Glauber നോബെല്‍ നേടിയപ്പോള്‍ Sudarshan വിസ്മരിക്കപ്പെട്ടു. ഈ ഫങ്ങ്ഷന്‍ ആദ്യം പ്രപ്പോസ്‌ ചെയ്തത്‌ Sudarshan ആണെങ്കിലും പലയിടത്തും ഇന്നും Glauber-Sudarshan function എന്നാണറിയപ്പെടുന്നത്‌. അവാര്‍ഡ്‌ പ്രഖ്യാപനം വായിച്ചപ്പോള്‍ പണ്ട്‌   IIT madras ല്‍ പഠിക്കുംബോള്‍ "നമ്മള്‍ ഇന്ത്യക്കാരെങ്കിലും ഈ ഫങ്ങ്ഷനെ 'Sudarshan-Glauber' ഫങ്ങ്ഷന്‍ എന്നു വിളിക്കണം" എന്നു പറഞ്ഞ സത്യനാരായണ സര്‍ന്റെ വാക്കുകള്‍ ഞാനോര്‍ത്തുപോയി.


അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ (1979) അദ്ദേഹത്തിന്റെ തന്നെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത Electro-Weak Theory ക്ക്‌  Abdus Salam, Sheldon Glashow, Steven Weinberg എന്നിവര്‍ക്ക്‌ നോബെല്‍ കിട്ടുകയുണ്ടായി..ഒരു 26 കാരന്റെ പ്രായക്കുറവാകാം തനിക്കതു നഷ്ടപ്പെടുത്തിയത്‌ എന്ന്  Sudarshan പറയുകയുണ്ടായി..ഇതൊക്കെ നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞു കാണുമോ ആവൊ??

ഇന്നലെ കണ്ട ചില ബ്ലോഗുകളുടെ വെളിച്ചത്തില്‍ ഞാന്‍ സുഹൃത്ത്‌  രാജേഷിനു മെയില്‍ ചെയ്തു...   ( IIA യിലെ പ്രോഫസര്‍മാര്‍ക്ക്‌ മെയില്‍ ചെയ്ത്‌ "ഇയാളെ (ഹനാനെ) ഞമ്മളു ഗൈഡ്‌ ചെയ്തിട്ടെയില്ല" എന്ന ക്രൂഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ നല്‍കിയ സെയിം രാജേഷ്‌ )..  പുള്ളിയെനിക്കാ പേപ്പര്‍ കട്ടിംഗ്സ്‌ 'വായീരെടെ, കണ്‍കുളിക്കെ വായീരു' എന്നാശംസിച്ചു കൊണ്ട്‌ അയച്ചു തന്നു..അതില്‍ ഹനാന്‍ ഹാഷിമിനെ ദത്തെടുക്കാനുള്ള നീണ്ട നിര അതും ഗൂഗിളമ്മച്ചിയടക്കം കണ്ട്‌ അടിയന്‍ കോരിത്തരിച്ച്‌, ഛായ്‌   ഞെട്ടിത്തരിച്ച്‌ നിന്നു പൊയീട്ടോ..


ഇനി 'ഇതാ ഇവള്‍ മാത്രുഭൂമീടെ അഭിമാനം, DPEP ടെ ഉത്പ്പന്നം, പ്രകൃതിയുടെ പ്രതിഭാസം' എന്നൊക്കെ വിളിച്ച്‌ പറഞ്ഞ്‌ പത്താം ക്ലാസ്സ്‌ പോലും പാസ്സാകാത്ത എതേലും മന്ത്രി കൂടി വന്നാല്‍ ഭേഷായി; അടിയനു ത്രിത്പിയായി, ത്രുപ്പായി, തീര്‍പ്പായി.. (ഛായ്‌  ഏതവനാടാ വായില്‍കൊള്ളാത്ത വേര്‍ഡ്‌ ഉണ്ടാക്കിയേ !!)....
************************



ഓഫ്‌ ടോപ്പിക്‌:

ലൈബ്രറിയിലേക്ക്‌ ഗൈഡ്‌ ചെയ്തതിനെ റിസര്‍ച്ചിലേക്കെന്ന് വളച്ചൊടിച്ച ഇവരുടെ കള്ളം, ശാസ്ത്രീയമായി തന്നെ വെളിച്ചത്ത്‌ കൊണ്ട്‌ വരാന്‍ സഹായിച്ച രാജേഷിനു നന്ദി..ആ പേപ്പര്‍ കട്ടിങ്ങുകള്‍ അയച്ചു തന്നതിനു ഒരു സ്പെഷല്‍ താങ്ക്സൂടെ..ഈ വൃത്തികേടിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാ ബ്ലോഗെഴ്സിനും/മറ്റുള്ളവര്‍ക്കും സ്പെഷല്‍ ഒട്ടും കുറയാത്ത എന്റെ സ്പെഷല്‍ താങ്ക്സ്‌..

68 comments:

  1. ഇനി 'ഇതാ ഇവൾ മാത്രുഭൂമീടെ അഭിമാനം, DPEP ടെ ഉത്പ്പന്നം, പ്രകൃതിയുടെ പ്രതിഭാസം' എന്നൊക്കെ വിളിച്ച്‌ പറഞ്ഞ്‌ പത്താം ക്ലാസ്സ്‌ പോലും പാസ്സാകാത്ത എതേലും മന്ത്രി കൂടി വന്നാൽ ഭേഷായി... :)


    വൈകിപ്പോയി എന്നറിയാം..എങ്കിലും ഉള്ളിലുള്ള അമര്‍ഷം കുറച്ചെങ്കിലും കുറഞ്ഞെന്നു ഒരാശ്വാസം..

    ReplyDelete
  2. മാതൃഭൂമിയും, മറ്റു മാധ്യമങ്ങളും, അതൊക്കെ മറന്ന മട്ടാണ്, മാഷേ .. ഒരു പക്ഷെ ഹനനെക്കാള്‍ ആ കുട്ടിയുടെ രക്ഷിതാക്കള്‍ ആയിരിക്കാം പ്രതികള്‍ .. ഈ പ്രായത്തിനുള്ളില്‍ ഫിസിക്സില്‍ ഇത്രയും അഭിരുചി പ്രകടിപ്പിക്കുന്ന കുട്ടികള്‍ വിരളമാണെന്നു സമ്മതിക്കണം .. എന്തായാലും, ആദ്യ പേജില്‍ വാര്‍ത്ത കൊടുക്കുന്നതിനു മുന്‍പ് ഒന്നു അന്വേഷിക്കാമായിരുന്നു ഇത് റിപ്പോര്‍ട്ട്‌ ചെയ്തവര്‍ക്ക് ...

    തഥാഗത് പടിയിറങ്ങിയോ? PhD ക്ക് സെലക്ഷന്‍ കിട്ടി എന്നായിരുന്നല്ലോ അവസാനം കേട്ടത് ..

    ഐ ഐ ടി യില്‍ ഏതു ബാച്ച് ആയിരുന്നു? ഞാന്‍ ബി ടെക് 2007 batch. നാം ചിലപ്പോള്‍ കണ്ടുമുട്ടിയിരിക്കാം..

    ReplyDelete
  3. It is clear that this girl is fooling common people and shaming educated ones.
    She is just interested in some fame (her linkedin, facebook and many other online profiles at the age of 15 proves it) and she must be reading every posts and comments about her. We need to be careful as we share the same world with these frauds.
    By the way, the muslim-victim term was raised by one college lecturer who is a PG in science!!!

    ReplyDelete
  4. നല്ല ലേഖനം സുചന്ദ്...

    ആശംസകളോടെ...

    ReplyDelete
  5. ഗംഭീരം! ബാലബുദ്ധിജീവികളെ കളിയാക്കി മരമാക്രി കുറച്ചു നാള്‍ മുമ്പൊരു പോസ്റ്റിട്ടിരുന്നു. ബേബിഫുഡു തീറ്റിച്ച് മക്കളെ ആഗോള പ്രതിഭകളാക്കുന്ന മാതാപിതാക്കന്മാരെ കുറിച്ച് എന്തു പറയാന്‍! എന്നാല്‍ കയറുപൊട്ടിച്ചോടുന്ന മാധ്യമങ്ങളോ? എന്താടോ നന്നാവാത്തേ ? എന്ന് ഇവരോട് ആരു പറയാന്‍?
    കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവ്യാ വിശ്വനാഥ് എന്നൊരുത്തി നോവല്‍ മുഴുവന്‍ മോഷ്ടിച്ചെഴുതി ആളായി ഇന്‍ഡ്യക്കാരെ മുഴുവന്‍ നാറ്റിച്ചതോര്‍മ്മയില്ലേ?

    ReplyDelete
  6. panicker,liliya,calvin and santhosh വായിച്ചതിൽ സന്തോഷം..തഥാഗത്‌ ഫിനിഷ്‌ ചെയ്തു..ഏറ്റവും ചെറിയ തീസിസിനുള്ള റെക്കോർഡ്‌ നു അപേക്ഷിച്ചിരിക്കുവാ(33 പേജ്‌)..അതിനെപ്പറ്റിയൊക്കെ അടുത്ത പോസ്റ്റിൽ വിശദമായി പറയാം..
    പിന്നെ സയൻസിൽ അഭിരുചിയുള്ള വേറെയും എത്രയോ പേരു നാട്ടിൽ കാണും..ഇതൊക്കെ ചീപ്പ്‌ ഏർപ്പാടല്ലേ...

    IIA യിലുള്ള എന്റെ ഒരു ഫ്രന്റിന്റെ മെയിൽ താഴെ..(ഇന്നലെ അയച്ച്‌ തന്നത്‌)

    ## one of my friend asked Prof.C Sivaram, whose name she had given as her IIA guide, a well-knownn scientist in cosmology n high energy physics, told that, this girl even didn know the basics..then how can she tell einstein's theory is wrong??
    when this girl came here she told this prof to be present while she conduct press meeting, so that she can have a good hand while talking about her findings.according to him, her ways made him to think that she needs publicity.

    as far as i could see, IIA is totally against the news come up with her and none of the
    faculty has any connection with her..
    she visited even my guide also...
    in mathrubhumi u might have seen as they gave like...
    'iia യുടെ റിസർച്ച്‌ ജേർണലുകളിൽ ഹനാന്റെ പ്രബന്ധങ്ങൽ വൈകാതെ പ്രത്യക്ഷപ്പെടും ..''!!!
    we dont know about which journal she meant..!!! there is no such journals anyway....##


    പണിക്കർ ഞാൻ IITM 2003-2005 MSc..Phys batch ആയിരുന്നു..

    ReplyDelete
  7. @liliya:"By the way, the muslim-victim term was raised by one college lecturer who is a PG in science!!!"

    its expected...അനുഭവം ഗുരു..may i know whos that? ഒരു ചൂരല്‍ കഷായ ചികിത്സ പറഞ്ഞു കൊടുക്കാനാണേ.. :D

    ReplyDelete
  8. ....I should say, you are the real dishonour!...those who are willing to earn the rotten claps!

    ReplyDelete
  9. What about this? :

    Karate kid surprises British champion
    [http://www.hindu.com/2009/10/04/07hdline.htm]

    The kid is from Alappuzha.

    ReplyDelete
  10. @cheriya palam: ഇതാരെ ഉദ്ദേശിച്ചാണാവോ?? ചീപ്പ്‌ പരിപാടി കാണിച്ച അവരെയോ അതൊ അതിനെക്കുറിച്ചെഴുതിയ അടിയനെയോ?? :o അടിയനെ ആണേൽ എന്തു കൊണ്ടെഴുതുന്നു എന്നു അദ്യമേ പറഞ്ഞുവല്ലോ.. ഒരു സയൻസ്‌ കമ്മ്യൂണിറ്റിയുടെ ഫീലിംഗ്‌ ആണു ഞാൻ പറഞ്ഞത്‌..

    deepak, unfortunately karatte is not my field,but physics is..so no idea about this news..i will check...

    ReplyDelete
  11. സുചന്ദ്, വൈകിയെങ്കിലും ലേഖനം ഗംഭീരം. ഇതേ വിഷയത്തില്‍ ബൂലോഗത്ത് ഉദാത്തമായ ( :) ) ചര്‍ച്ചകള്‍ കഴിഞ്ഞു പലതും.

    ന്യൂനപക്ഷമായതിനാലാണു ഹനാന്‍ പീഡിപ്പിക്കപ്പെടുന്നതെന്നു വരെ ചിലര്‍ പ്രഖ്യാപിച്ചു കളഞ്ഞു! അതേ വികാരമായിരിക്കാം ചെറിയപാലത്തിനും അങ്ങനെ കമന്റാന്‍ പ്രേരകമായത്. പേരില്‍ മാത്രമല്ല, മനസ്സുകൊണ്ടു വരെ ചെറിയപാലങ്ങളാണിവരൊക്കെ. കഷ്ടം!

    ReplyDelete
  12. See these Links

    http://www.blogger.com/profile/14073883499916768242

    http://chithrakarans.blogspot.com/2009/09/hanan-binth-hashim.html?showComment=1253095736928#c742798191477348849

    http://chithrakarans.blogspot.com/2009/09/hanan-binth-hashim.html?showComment=1253117534345#c8534697179076058013


    http://chithrakarans.blogspot.com/2009/09/hanan-binth-hashim.html Read all the comments

    ReplyDelete
  13. ചെറിയപാലത്തിന്‌ മതം ഇളകി!
    ഇതിനു ചൂരല്‍ തന്നെ വേണം. പക്ഷേ അടിയല്ല, വേറൊരു പണിയുണ്ട്‌!

    ReplyDelete
  14. Why did u remove my earlier comments? Were they too bad to be here?

    Rimboche

    ReplyDelete
  15. സുചന്ദ്,
    കേള്‍ക്കുന്നതെന്തും, അല്ല്ല്ലെങ്കില്‍ വായിക്കുന്നതെന്തും അതേപടി ഉള്‍ക്കൊള്ളുവാനുള്ള അത്രയും വിശാലത(വലിയപാലം) മുകളില്‍ കമന്റിയവരുടെ പോലെ എനിക്കില്ല. അപമാനവും അഭിമാനവും വേര്‍തിരിച്ചുവല്ലോ താങ്കള്‍! നല്ല കാര്യം. ഞാന്‍ ‘ചെറിയ‘ ഒരു പ്രതിക്ഷേധമറിയിച്ചു എന്നു മാത്രം.

    വ്യക്തിഹത്യ ഒഴിവാക്കാമായിരുന്നു ലേഖനത്തിലും തലക്കെട്ടിലും .... ഒന്നുമില്ലെങ്കിലും അവരൊരു കുട്ടിയല്ലേ, താങ്കള്‍ പഠിച്ച MSc.Physics പഠിക്കാത്ത വെറും ഒരു കൊച്ച്!!!!!

    ReplyDelete
  16. me?? no i didnt remove any comment...rimboche pls verify it..
    about religion stuff,i have said my views in the article itself...

    ReplyDelete
  17. അടുത്ത വീട്ടിലെ കുട്ടിയ്ക്‌ അര മാർക്ക്‌ കൂടിയാൽ സ്വന്തം സന്തതിയെ വെളുപ്പാൻ കാലത്ത്‌ നുള്ളിയെണീപ്പിച്ച്‌ പഠിപ്പിക്കുന്ന, പത്രവാർത്തയെ വല്ലാതെ ആശ്രയിക്കുന്ന നമ്മുടെ സമൂഹം ഈ വാർത്ത എങ്ങനെ എടുത്തിട്ടുണ്ടാകുമെന്ന് ചിന്തിച്ച്‌ നോക്കൂ..ഈ ഒരു വാർത്ത നാട്ടിലെ എല്ലാ സ്കൂളുകളിലേയും വാർത്താ ബോർഡിൽ ഇടം പിടിച്ചു കാണും..അതിന്റെ ഇമ്പാക്റ്റ്‌ എന്തായിരിക്കും?? അതൊന്നു വിശാലാക്ഷനായി കണ്ട്‌ നോക്കൂ... ഇതിനിടയ്ക്ക്‌ മതത്തിന്റെ കൊടീം..ശാസ്ത്രത്തെ വെറുതേ വിടൂ എന്നതൊരു വിലാപമായിരുന്നു..ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല,ഉള്ളിലുള്ള ഈ ചിന്തകൾ ഈ രൂപത്തിൽ അങ്ങു വന്നു പോയി..ഇതൊക്കെ ചിന്തിച്ചിട്ടു തന്നെയാവണം.. മുളയിൽ രക്ഷിതാക്കൾ നുള്ളേണ്ടത്‌ വേറേ ആൾക്കാർ ചെയ്യനിട വരുത്തിയതിനു അവരെ പഴിക്കല്ലേ..

    ReplyDelete
  18. Sorry, this has no relation to the post- just a comment on a comment.

    Deepak,
    Varsha's Story is real (though Guiness didnt declare her as world's youngest BB yet). Her arrival in UK was for capturing her moves for Xbox game named Mini Ninjas .

    Having said that, a few caveats. First, black belts are awarded by the organization a 'do' is affiliated to, all black belts are not equal and there had been several cases of five year olds getting their belts earlier too, none were officially recognized yet. You can read one such story here
    http://www.nhbgear.com/forum/index.php?topic=87041.0

    The remarks by Kirbie and that other kick boxing champion about her amazing skills is true though, read it here
    http://www.telegraph.co.uk/news/worldnews/asia/india/6253878/Worlds-youngest-female-karate-black-belt-arrives-in-UK.html
    Sun also featured her and young tigers forum had a display of her skills done at their place.

    Finally, rules and insurance schemes of most of the developed countries prohibit tiny children from practicing to the level of a black belt, since it implies you need to practice with lethal weapons (no, not just a pair of Nunchaku) on a daily basis. News paper claims she practices two and a half hours every day. At her age pop singer Jordy faced a court prohibition order because an hour of live performance was deemed as heavy hardship for him .

    ReplyDelete
  19. ശ്രീ ദീപക് ചൂണ്ടിക്കാണിച്ചിരിക്കുന്ന ദി ഹിന്ദു വാര്‍ത്ത സത്യമാകാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ലോകത്തിലെ ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലാക്ക് ബെല്‍റ്റ് അല്ല എന്നത് അടിവരയിട്ടു പറയാം. ആലപ്പുഴയിലെ കൊ ഇന്‍ ചി അക്കാഡമി ഓഫ് ഫുള്‍ കോണ്ടാക്ട് കരാട്ടേ എന്ന സ്ഥാപനത്തില്‍ തന്നെയാണ് ഞാനും കരാട്ടേ അഭ്യസിച്ചത്.(ആ വാര്‍ത്തയില്‍ കാണിച്ചിരിക്കുന്ന കുട്ടിയുടെ യൂണിഫോമിലെ ബാഡ്ജ് ഞാന്‍ പഠിക്കുന്ന സമയത്തേതില്‍ നിന്നും വ്യത്യസ്തമാണ്. അതേക്കുറിച്ച് അറിഞ്ഞു കൂട) ശ്രീ സെബാസ്റ്റ്യന്‍ ആണ് അതിന്‍റെ ചീഫ് ഷിഹാന്‍. (അദ്ദേഹത്തിന്‍റെ ശിഷ്യന്‍റെ ക്ലാസ്സിലാണ് ഞാന്‍ പഠിച്ചത്) ഈ സെബാസ്റ്റ്യന്‍ മാഷിന്‍റെ മകന്‍ (പേര്‌‍ ഓര്‍മ്മയില്‍ വരുന്നില്ല) ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലാക്ക് ബെല്‍റ്റ് എന്ന് ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് എന്‍റെ അറിവ്‌. ആ കുട്ടി ഒന്നു രണ്ടു ക്യാമ്പുകളില്‍ ഞങ്ങള്‍ക്ക് ഡെമോണ്‍സ്ട്രേഷന്‍സും ക്ലാസ്സുകളും തന്നിട്ടുണ്ട്. ആ സമയം അദ്ദേഹത്തിന് അഞ്ചോ, ആറോ, ഏഴോ വയസ്സായിരുന്നു പ്രായം.

    ReplyDelete
  20. ആ കുട്ടിയുടെ കാര്യത്തില്‍ ശരിക്കും കുറ്റക്കാര്‍ മാധ്യമങ്ങള്‍ അല്ലെ?
    വാര്‍ത്തയുടെ സത്യസന്ധത അന്വേഷിച്ചു ബോധ്യപെടാതെ ...സ്കൂപ്‌ എന്ന ഒറ്റ ലേബലില്‍ അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളും പൊലിപ്പിച്ചു എഴുതി തെറ്റായ വസ്തുതകള്‍ ജന മനസുകളിലേക്ക്‌ പകര്‍ന്ന മാധ്യമങ്ങളല്ലേ .. ശരിക്കും നമുക്ക് അപമാനം ഉണ്ടാക്കിയത്?
    എന്ത് തന്നെ ആയാലും നേരിന്റെ വേര് തേടി പോയ ബ്ലോഗ്ഗര്‍ രാജേഷ്‌ അഭിനന്ദനം അര്‍ഹിക്കുന്നു..

    ReplyDelete
  21. ശിവ ശിവ..വന്ന് വന്ന് ശരിയായ വാർത്തയേതാ,തെറ്റായതേതാ എന്നു തിരിച്ചറിയാൻ വയ്യാണ്ടായേ..കലികാലം എന്നല്ലാണ്ടെന്താ പറയ്യാ.. :)

    നമ്മുടെ കുഞ്ഞങ്ങൾ കരാട്ടെ പഠിക്കേണ്ടത്‌ അത്യാവശ്യമാണു..പെൺകുട്ടികൾ പീഡകരിൽ നിന്നും രക്ഷപ്പെടുവാനും, ആൺകുട്ടികൾ ഗുണ്ടകൾ ആകുവാനും..അതിനല്ലേ ഇപ്പൊ സ്കോപ്പുള്ളൂ..

    ദീപക്കേട്ടാ അതോണ്ട്‌ അജൂനേം,നന്ദൂനേം ഇങ്ങളു ഇപ്പോളേ പഠിപ്പിച്ചോളി..ഇതു പറഞ്ഞേനു എന്തിനാ ഞമ്മളെ തല്ലാൻ വരുന്നേ...വെയിറ്റ്‌..ഞമ്മളൊന്നു പറഞ്ഞോട്ടെ..

    കരാട്ടെ നോം പഠിച്ചിട്ടില്ല..നാടൻ അടി ഉണ്ടാക്കി പഠിക്കാനാകട്ടെ ടെയിം കിട്ടിയില്ല..പിന്നെ ഗളരിപ്പയറ്റിന്റെ നാട്ടിലാണു ജനിച്ചതെങ്കിലും ആകെ അറിയാവുന്ന അടവ്‌ ഒടുക്കത്തേയാ..അതിവിടെ പയറ്റുവാ..ഞമ്മളു എപ്പോ ഓടി എന്നു ചോയിച്ചാ പോരെ... :-)

    ReplyDelete
  22. AA and JK thanks for the karatte information..and kannanunni thanks for reading..both media and the kutti are responsible for this..pls read my comment above (6th), which i just copy-pasted from my friend's(at IIA)email reply.. :)

    സുചാന്ദ്‌

    ReplyDelete
  23. ഇന്നത്തെ മാതൃഭൂമിയിൽ (ഒക്ടോബർ അഞ്ച്) പത്രാധിപരുടെ തിരുത്ത് ഉണ്ട്.

    ഇവിടെ കാണാം. താഴെ ഇടത്തെ മൂലയിൽ.

    :)

    ReplyDelete
  24. രസകരമായ മറ്റൊരു സംഭവം:
    ഹനാന്റെ facebook പേജില് (http://www.facebook.com/hanaan.hashim) പപ്പൂസിന്റെയും കാല് വിന്റേയും പിന്നെ ഈ പോസ്റ്റിന്റേയും link ഞാന് ഇന്നലെ ഉച്ചക്ക് post ചെയ്തിരുന്നു. നിർഭാഗ്യവശാൽ അതിന്റെ ഒരു screenshot എടുത്ത് വച്ചില്ല. ഇന്ന് രാവിലെ നോക്കുമ്പോള് അതു delete ചെയ്തിരിക്കുന്നു. ഉള്ളിലിരുപ്പ് വ്യക്തം.ഇന്നു മാത്രുഭൂമി ലിങ്ക് പോസ്ഠു ചെയ്തിട്ടുണ്ട്. അതിന്റെ ഗതി നാളെയറിയാം

    ReplyDelete
  25. നല്ല ലേഖനം. നന്ദി :)

    സൂക്ഷ്മദര്‍‌ശിനി ഉപയോഗിച്ച് പത്രാധിപരുടെ തിരത്ത് കണ്ടുപിടിച്ച കാല്‍‌വിന് സലാം :)

    ReplyDelete
  26. dear kannanunni,rajesh pattambi is still not a blogger.hes a PhD student in IIT madras.myself and rajesh joined the dept in the same year..i joined there for MSc and he for PhD..if i am correct,it was the blogger njan (http://njaan.in/)who forwarded rajesh's mail(iia profs reply) to calvin..thanks to both...

    ReplyDelete
  27. @calvin: the link is not working..can you check it once.. :)

    ReplyDelete
  28. thanks njan,biju and binoy for reading..

    ReplyDelete
  29. മലയാളത്തിന്റെ അപമാനം ഹനാന്‍ അല്ല. മാതൃഭൂമി മാത്രം ആണ്. ഇത്ര നിരുതരവാദിത്വ പത്രപ്രവര്‍ത്തനം മാതൃഭൂമിയുടെ ഇന്നത്തെ നിലവാരം കാണിച്ചു തരുന്നുണ്ട്.

    ReplyDelete
  30. ഇതാ സ്കൂളിന്റെ വെബ്‌ പേജ് ആണ്. വല്ലതും പ്രിന്സിപ്പലെ അറിയിക്കാന്‍/അറിയാന്‍ ആഗ്രഹിക്കുന്നവര്‍ നോട്ട് ചെയ്തോളൂ..

    http://www.stjosephsangloindianschool.org/contact.htm

    The Principal
    St. Joseph's Anglo-Indian
    Girls' Higher Secondary School,Convent Road
    Calicut - 673032
    Phone: +91 495 2366932

    E Mail: sjaighss@gmail.com

    ReplyDelete
  31. അപമാനം മാത്രുഭൂമി മാത്രമാണോ?? സയൻസ്‌ കമ്മ്യൂനിറ്റിയെ, സ്കൂൾ അദ്ധ്യാപകരെ ഹനാൻ കബളിപ്പിച്ചത്‌ നിങ്ങൾ ആരും കാണുന്നില്ലേ?? ശാസ്ത്രം സത്യത്തിലേക്കുള്ള വെളിച്ചമാണെന്നതല്ലേ ഒരു ശാസ്ത്ര വിദ്യാർത്ഥി ആദ്യം പഠിക്കേണ്ടത്‌??

    Please read my 6th comment here quoting a mail from IIA friend-a research scholar..

    ReplyDelete
  32. thanks anony..thanks robert for reading..

    @biju:i also tried to see hanans face book yesterday night..but was deleted.. :-(

    @binoy:i didnt see todays report..i will try to get one mathrubhoomi paper...i have got a specs.so you are saying i need a good lens to find the article...they must have given same importance to it..അതല്ലേ പത്ര ധര്‍മ്മം ?

    ReplyDelete
  33. മാതൃഭൂമിയുടെ പത്രത്തിൽ ശ്രീജന്റെ കത്തുകണ്ടു, മാതൃഭൂമിയുടെ നിർവ്യാജഖേദവും. കൂടുതൽ കാര്യങ്ങൾ പുറത്തുവന്നാൽ ഈ വാർത്ത തന്നെ വസ്തുതാപരമായി പിശകുകൾ ഉള്ളതാണെന്ന് പറയേണ്ടിവരും പത്രത്തിന്‌. വൈകിയാണെങ്കിലും എഡിറ്റോറിയൽ ബോർഡിലിരിക്കുന്നവർക്ക്‌ സംഗതിയുടെ കിടപ്പ്‌ മനസിലായെന്ന് തോന്നുന്നു. അതോ ഇത്രകാലമായി ആരെങ്കിലും പറഞ്ഞാലേ തിരുത്തൂ എന്ന വാശിയിലായിരുന്നോ ആവോ

    ReplyDelete
  34. ഹനാന്‍ സമൂഹത്തെ കബളിപ്പിക്കുന്നതും അവളുടെ മാതാപിതാക്കള്‍ അതിനു കുട പിടിക്കുന്നതും പൊതുസമൂഹത്തില്‍ തീര്‍ച്ചയായും തുറന്നു കാട്ടപ്പെടണം. "അടുത്ത വീട്ടിലെ കുട്ടിയ്ക്‌ അര മാർക്ക്‌ കൂടിയാൽ സ്വന്തം സന്തതിയെ വെളുപ്പാൻ കാലത്ത്‌ നുള്ളിയെണീപ്പിച്ച്‌ പഠിപ്പിക്കുന്ന.." തന്തമാരും തള്ളമാരും ഉള്ളപ്പോള്‍ പ്രത്യേകിച്ചും..

    പക്ഷേ മാതൃഭൂമി യുടെ നിരുതരവാദിത്വവും തെറ്റ് സമ്മതിക്കുന്നതിലെ / മൂടി വേക്കുന്നതിലെ അപക്വതയും ആണ് മലയാളി സമൂഹത്തിനു കൂടുതല്‍ അപമാനം എന്ന് എനിക്ക് തോന്നുന്നത്.

    ReplyDelete
  35. btw is it there in all editions? i couldnt find in bangalore one..

    and what about this school site..there is a similar report in their academic excellence page..oooops..

    http://www.stjosephsangloindianschool.org/photo3.html

    ReplyDelete
  36. അപ്പൂട്ടൻ,റോബർട്ട്‌ വായിച്ച്‌ അഭിപ്രായങ്ങൾ രെഖപ്പെടുത്തിയതിനു നന്ദി.. :)

    ഹനാൻ മലയാളിയുടെ അഭിമാനം എന്ന് കണ്ടതോണ്ടാണു ഇങ്ങനെ ഒരു തലക്കെട്ട്‌ വരുന്നത്‌..പിന്നെ മാധ്യമങ്ങൾ ഇത്തരം കോപ്രായങ്ങൾക്കു പകരം കൊടുക്കേണ്ടിയിരുന്ന ഒരു വാർത്ത ഞാൻ എടുത്തു പറഞ്ഞിരുന്നല്ലോ?? സുദർശന്റെ കാര്യം....

    അവർ അപമാനം ആണെന്നു എടുത്തു പറഞ്ഞില്ലെന്നേയുള്ളൂ,പോസ്റ്റിൽ ഉടനീളം ആ സന്ദേശം ഉണ്ടായിരുന്നു..നേരത്തേ തന്നെ ചില ബ്ലോഗുകൾ ഇതിനെ പറ്റി എഴുതിയിട്ടുണ്ട്‌.(പോസ്റ്റിൽ നൽകിയ ലിങ്കുകൾ കണ്ടാലും)..

    ReplyDelete
  37. this critisism is not enough !
    A Real Nuisance to science.

    ReplyDelete
  38. മോനെ വിനീത്‌, ഇങ്ങനെ എഴുതീട്ട്‌ തന്നെ ചില പാലങ്ങൾ എന്റെ പാലം വലിക്കുവാ..സത്യം പറഞ്ഞാൽ അന്നിതു (oct 2nd) കണ്ടു കലിപ്പായി ഇതിലപ്പറം എഴുതണം എന്നു നിരീച്ചതാ..മാത്രുഭൂമി തിരുത്ത്‌ ഒരു മാതിരി അമുക്കിയ കൊണ്ട്‌ ഞമ്മളിന്നിത്തിരി വയലന്റ്‌ ആകാമെന്ന് വച്ചു..

    റിലേറ്റിവിറ്റി ന്നുള്ള വാക്കാദ്യം ഉഛരിച്ച്‌ കണ്ഠ ശുദ്ധി വരൂത്തീട്ട്‌ ബാ ചെറിയോളെ,എന്നിട്ടിഞ്ഞി ന്യൂട്ടൺ തെറ്റായിരുന്നൂന്ന് തെളിയിക്ക്‌..അതും കഴിഞ്ഞിട്ട്‌ നമ്മക്‌ ആലോചിക്കാം ഐൻസ്റ്റിനിട്ട്‌ ആപ്പ്‌ (കോപ്പാ) വക്കണ കാര്യം...

    പിന്നെ എന്തേലും എഴുതിപ്പിടിപ്പിക്കണേനു മുന്നേ,അതിന്റെ ഇമ്പാക്റ്റ്‌ ഒന്നാലോചിക്കാമായിരുന്നു..ആ എഴുതിപ്പിടിപ്പിച്ചത്‌ തന്നെ വേറെ ആരുടേയോ (Moffatt) ഒരു ജീവിതത്തിന്റെ വിലയാ..മഹതിയായ അങ്ങ്‌ സയൻസ്‌ ലൈഫിൽ ഇനി അങ്ങോട്ട്‌ ഉണ്ടാക്കാൻ പോകണ എല്ലാ തിയറികളും മറ്റുള്ളവരുടെ അടിച്ചു മാറ്റിയത്‌ ആകുമോ?? അല്ലാ ഇതാരാപ്പാ ഇങ്ങടെ ബഴി കാട്ടി...ആ കുരി പ്പിനെ കണ്ടിക്കിണ്ടേൽ ഞമ്മനേം ഒരു ശിഷ്യനാക്കാൻ പറ്റുമോ എന്നു ചോയിക്കാനാ..

    പിന്നെ ആ പത്രം..അയിനെ പറ്റീട്ട്‌ പണ്ടു പത്രം സിനിമേൽ അസ്സലായിട്ടു പറഞ്ഞിട്ടില്ലേ...പത്രപ്രവർത്തനത്തിനും മൂല്യച്യുതിയല്ലേ മക്കളെ...അയിനു മൂല്യമൊണ്ടായിട്ടു ബേണ്ടെ ച്യുതിക്കാൻ...കുറേ ഒണക്ക പത്രോങ്ങളു #@$&*##* ഫൂ....വായ കഴുകീട്ടു വരാം..

    അല്ലാ അപ്പോൾ ആ സ്കൂളിന്റെ വെബ്‌ പേജോ..അതാരപ്പാ ആ ഗുലുമാലുണ്ടാക്കിയെ?? കുഞ്ഞിമ്മോനേ അനോണീ, ഇജ്ജ്‌ തന്ന ഫോണിലൊന്നു ഞമ്മളു ബിലിച്ചോക്കട്ടെ..അല്ല ആ കക്ഷീനെ കണ്ടിട്ട്‌ ബേണം എനക്കും ഒന്ന് തൊടങ്ങാനെ...ചെറുപ്പത്തീ ഞമ്മളും ഒരു പുലിയന്നെ ആയിരുന്നേ..ഒരു പാടു മടൽ ച്ചേ ച്ചേ മെഡലും വാരിക്കൂട്ടീക്ക്ണ്ട്‌..അതെല്ലാം ചില്ലിന്റെ കൂട്ടിലിരിപ്പാ...എന്തൊ കളവാന്നോ..ഇല്ലെടെ കളവു ഞമ്മളു പറയൂല്ലാ--അതാറാമ്മാ... ഞമ്മടെ മരിച്ചിട്ടുള്ള ജീവിതത്തിനെ പറ്റി നല്ല പേടീണ്ട്‌..എണ്ണേലൊക്കെ ബറത്ത്‌ പൊരിച്ച കോയീനെ പോലെ കെടക്കാൻ ഞമ്മളെ കൊണ്ടാവൂല്ലാ...

    ശാസ്ത്രം സത്യത്തിലേക്കുള്ളാ വെളിച്ചമാണു..നിങ്ങളാരൊക്കെ മറച്ച്‌ പിടിച്ചാലും അത്‌ എങ്ങനേങ്ങിലും,എന്നെങ്ങിലും മറ നീക്കി പുറത്ത്‌ വന്നോളും..അന്ന് ഞെരിപ്പായിട്ട്‌ കിട്ടും വെളിച്ചം വിത്ത്‌ കുറെ സൈഡ്‌ ഇഫക്റ്റ്സ്‌..അതാണു ശാസ്ത്രത്തിന്റെ ഒരു കളി..അതു കൊണ്ട്‌ നീയൊക്കെ എന്നാന്നു വച്ചാ ചെയ്യേടാ ഊവ്വേ..

    ഇങ്ങനെ ബെർളി സ്റ്റൈലിൽ ചാംബാനുള്ള സ്കോപ്പൊന്നും ഏനില്ലേ..നമ്മൾ അല്ലറ ചില്ലറ കവിത, കഥയുമായി കഴിഞ്ഞു കൂടണ പാവം ഒരു റിസർച്ചറാണേ..അതു കൊണ്ടീ സാധനം (ഹനാൻ പോസ്റ്റ്‌) എഴുതിയപ്പോൾ നേരാം വണ്ണം എഴുതി പോയതാണേ..ഇനി ഒണ്ടാവൂല്ലേ..അയ്യപ്പാ സേവപ്പാ...

    ReplyDelete
  39. pls see the school web page before they change it..

    http://www.stjosephsangloindianschool.org/photo3.html

    ReplyDelete
  40. Suchand, I was looking at the school web page. It says

    ‘Genius is 99% perspiration and 1% inspiration’ said Sir Isaac Newton, so our young genius Hanaan Binth Hashism is an aspiring Astrophysicist and Mathematical researcher who is working hard to discover the hidden concepts which lie in the unexplained corners of old theories.


    I adore that school. A quote usually attributed to Edison,they give Newton the credit.

    ReplyDelete
  41. ലതാ, മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്നല്ലേ... :)
    vineeth and latha thanks for reading...

    ReplyDelete
  42. sagave, thangalude post vayichu thalaku pidichathum, ithine patti onnu keeri murichu anweshikam enu veetil chumma chorim kuthi irikuna eniku thoni. nokumbo eniku churandan alkar adikam onum baaki vachitilla..baaki ulathu nokiyapo kandathu vanitha polola chavarukal mathram..ena pine athakate enu karuthi nokiya njan kandathu ithra kalam unilum urakathilum (duswapnagalilum)physics ennum paranju nadanitum njan ariyatha oru VAN ASAMBHANTHA A SATHYAM' ningal parayum pole ' absolute theory of zero' hanan ena prathibhasathinte sambhavana alla, vanithayude abhiprayathil athu einstein nte theory anu.. iswara njan enthinu ithra kalam padichu enu thonipoyi.. vajakam njan ivide udharikkam. " science project avatharipikunnathinu idayilanu Einstein''nte absolute theory of zero'm prakasha vega sidhanthathilum chila porutha kedukal shredikunathu .............". engane ?????????????????????????????

    ReplyDelete
  43. ഫെസ്റ്റ് സഗാവേ ഫെസ്റ്റ് :) thanks for reading and pointing out about vanitha--വനിതകളുടെ വഴികാട്ടി...കോപ്പാ :(

    വനിതേനെ അരച്ചു കലക്കി തലമണ്ടേൽ തേക്കണ അമ്മമാർ മക്കൾസിനെ ഇതിന്റെ നല്ലോരംശം പകർന്നു കൊടുക്കുമായിരിക്കും...ഉറപ്പല്ലേ..അപ്പോൾ ഞാൻ നേരത്തേ പറഞ്ഞ നുള്ളിയെണീപ്പിക്കൽ ട്രീറ്റ്‌മെന്റും ഒറപ്പല്ലേ..എനിക്കു തോന്നണത്‌ ഈ കുഞ്ഞിനെ ഇങ്ങനെ ആക്കിയതിൽ നല്ലോരു പങ്ക്‌ ആ സ്കൂൾ ടീച്ചേർസിനാണെന്നാ..അവരുടെ സൈറ്റ്‌ നോക്കിക്കെ...കുറേ കുട്ട്യാത്ഭുതങ്ങൾ കാണാം(child prodigy)..അതൊക്കെ കണ്ടാൽ ആർക്കും തോന്നിപ്പോകാം ഒന്നു പ്രസ്‌ കോൺഫ്രൻസ്‌ ഒക്കെ നടത്താൻ.. :P

    ReplyDelete
  44. btw മത്രുഭൂമീലെ തിരുത്ത്‌ എന്താണെന്ന് ആരെങ്കിലുമൊന്നു പറഞ്ഞു തര്വോ...ആ ലിങ്ക് ബസ്‌ കട്ടപ്പുറത്താ... :)

    ReplyDelete
  45. സുചിന്ദ്‌
    പപ്പൂസിന്റേയും ചിത്രകാരന്റേയും കാൽവിന്റേയും ഒക്കെ പോസ്റ്റുകൾ നേരത്തെ വായിച്ചതാണ്‌.
    മാതൃഭൂമിയിൽ തിരുത്തൊന്നും ഇല്ല. വി സി ശ്രീജൻ അയച്ച കത്തിനു താഴെ വസ്തുതാപരമായ ചില പിശകുകൾ ഈ വാർത്തയിൽ വന്നതിൽ ഖേദിക്കുന്നു എന്നൊരു പത്രാധിപക്കുറിപ്പ്‌ മാത്രം (you can see it in the picture Calvin had linked to). വാർത്ത തിരുത്തിയതായി വേറെ കുറിപ്പുകളൊന്നും കണ്ടില്ല.
    ശ്രീജന്റെ ശാസ്ത്രപരിജ്ഞാനം എത്രയുണ്ടെന്നറിയില്ല, അദ്ദേഹം അതേക്കുറിച്ചൊന്നും എഴുതിയിട്ടുമില്ല. ഇത്തരം അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ മാതൃഭൂമിക്കെഴുതിയാൽ പ്രസിദ്ധീകരിക്കും എന്നു തോന്നുന്നില്ല, കാരണം അതോടെ വാർത്തയിൽ പിശകുകൾ മാത്രമേയുള്ളു എന്ന അവസ്ഥ വരും.

    ReplyDelete
  46. അപ്പൂട്ടാ നന്ദി...ശ്രീജൻ മാഷ്‌ BSc phys ആണു..പക്ഷെ ഈ തിരുത്ത്‌ വായിച്ചാൽ ഒരു കോപ്പും മനസിലാകൂല്ല..അപ്പൊ അതവന്മാരു അമുക്കിയത്‌ തന്നല്ലേ..ഗതികേടെ നിന്റെ പേരോ മാത്രുഭൂമി വായനക്കാരൻ... :(
    സുചാന്ദ്‌ scs

    ReplyDelete
  47. This comment has been removed by a blog administrator.

    ReplyDelete
  48. This comment has been removed by the author.

    ReplyDelete
  49. anony anne,deleting your post(hence my reply too) as per one friends request...ഇതിനൊരു വര്‍ഗീയ പരിവേഷം നല്കിയതോണ്ട്...സോറി..

    ReplyDelete
  50. Read todays (07 October) Keralakaumudi..!!!
    Report on hanan with photo!!

    Going to MIt after 10th it seems..!

    Meeting MA Baby today..

    ReplyDelete
  51. MIT--malappuram institute of technology!!!! എന്ത് അങ്ങനെ ഒന്നില്ലെന്നോ..ഇല്ലേല്‍ തുടന്ങൂന്നെ..അതിനല്ലേ ബെബിനെ കാണാന്‍ പോണത്‌..baby is also a baby... i hope, now some of the Anonys understand why we are not leaving this....

    ReplyDelete
  52. ഹനാന്റെ മറുപടി കണ്ടിരുന്നോ..

    http://arunachalnews.com/hannan-binth-hashim-astrophysics-genius-or-media-bullshit.html#comment-1136

    ReplyDelete
  53. ദാ കൌമുദിയുടെ ലിങ്ക് ...

    http://www.keralakaumudi.com/news/print/oct7/page12.pdf

    പത്രങ്ങള്‍ എല്ലാം ഇങ്ങനെ തുടങ്ങിയാല്‍ കഷ്ടമാണ് ...
    ഹനന്റെ മറുപടി വായിച്ചു .. പത്രങ്ങള്‍ ഊതിപ്പെരുപ്പിച്ചു എന്നാണല്ലോ പറയുന്നത് ..

    "proof I can produce for American Journal of Physics" എന്ന് പറഞ്ഞു ഒരു ലിങ്കും .. നോക്കിയപ്പോള്‍ ആ ജേര്‍ണലിന്റെ ഹോം പേജ് .. :) ..

    Few corrections you can see here is that:
    The media published it as IIMSC but it is IMSC ( Indian Institute of Mathematical Science),Chennai

    എന്നും പറയുന്നു.. പക്ഷെ, ശരിക്കും Institute of Mathematical Sciences എന്നാണല്ലോ ..

    അതിശയോക്തി ആണെന്ന് സമ്മതിച്ചെങ്കിലും, മുഴുവന്‍ മീഡിയ ഹൈപ്‌ അല്ല എന്നും പറയുന്നു ..

    ReplyDelete
  54. അതിന്നലെ കണ്ടിരുന്നു,ഒരു "ബൂലോകജാലക"ക്കാരൻ അതിനെം പൊക്കിയെടുത്തോണ്ട്‌ നടപ്പാണു.(see chithrakarans blog..).വെവരമില്ലായ്മ ഒരു തെറ്റല്ലാലോ??

    പിന്നെ നമ്മടെ ഹന്നക്കുട്ടി വീണ്ടും തെറ്റിച്ചല്ലോ..ഈ കൊച്ച്‌ എന്തു ഭാവിച്ചാണാവോ?? IMSc is Institute of Mathematical Science not Indian Institute of.......

    കൂടാതെ ആ AJP scitation..അതിലൊരു മാതിരി search ഒക്കെ നോക്കിയിട്ടും ഇവൾടെ ഒരു പൂട പൊലുമില്ലാ...അല്ല ഒരു മിനുട്ടെ, അങ്ങനെ പബ്ലിഷ്‌ ചെയ്തിട്ടുണ്ടെൽ vol no, page no year തന്നാൽ പോരെ..for eg: my recent article in Applied Physics Letters, details: vol 95, page no 093308, year 2009..ആ ജേർണ്ണലിന്റെ സൈറ്റിൽ കേറിയാൽ ഒറ്റയടിക്ക്‌ സാധനം കിട്ടും....

    പോട്ടെ, einstein ന്റെ തിയര്യെ പറ്റി ഈ വല്യ കണ്ട്‌ പിടുത്തതിന്റെ പ്രസക്തി എല്ലാർക്കും മനസിലായോ?? ശെടാ അതൊരു ഒന്നൊന്നര കണ്ടുപിടുത്തം തന്നെയാണെ..അപ്പോൾ അതു ആരും ഡിസ്കസ്‌ ചെയ്യാണ്ട്‌ വിട്ടു കളയും എന്നു നിങ്ങൾ കരുതണുണ്ടേൽ നിങ്ങൾ വിഡ്ഡിയല്ലാ, വിഡ്ഡ്യാസുരനാ...സൊ ഒരു ഗൂഗിൾ സേർച്ചിൽ കിട്ടും എന്തേലും..ആർക്കെങ്ങിലും അങ്ങനെ വല്ല (എന്തേലും) ജേർണ്ണൽ ആർട്ടിക്കിളും കിട്ടിയാ പറേണെ..

    അല്ലപ്പാ ആ കുട്ടിക്ക്‌ മലയാളം വായിക്കൻ അറിയൂല്ലേ,ദെ ഇവിട വന്ന് ഒരു കമന്റടിച്ചൂടെ? നമ്മടെ കമന്റിന്റെ എണ്ണോം കൂടും..അതു കണ്ട്‌ വരുന്ന വിസിറ്റേർസിന്റെ എണ്ണോം കൂടും...മളേ, ഇഞ്ഞിയൊന്നീട ബന്ന് കമന്റീട്ട്‌ പോ..പോണ വയിക്കാ മുത്തുരാജണ്ണന്റെ കടേന്നു ഒരു ഗ്ലാസ്‌ ചായേം കുടിച്ചോ..പൈസ ഞമ്മൾ കൊടുത്തോളും..

    sijo and panicker thanks...minister..he he...these guys will read only news paper.. ചെലപ്പോ ആരേലും വായിച്ചു കൊടുക്കേണ്ടിയും വരും..ഇന്നലേത്തെ അനൊണി ചേട്ടൊ ഇത്‌ അങ്ങ്‌ പറഞ്ഞ പോലെ വിട്ട്‌ കളയാൻ പാടുണ്ടോ..

    ReplyDelete
  55. മുൻപ്‌ (3-4yrs) മാത്രുഭൂമി തന്നെ ഹൈപ്പ്‌ ചെയ്ത ഒരു പയ്യനുണ്ടായിരുന്നു(ആശിഷ്‌ വിനായക്‌)..പത്തനം തിട്ടക്കാരൻ..അങ്ങേരുടെ ഒരു മുടിഞ്ഞ കണ്ടു പിടുത്തം ഫെയിക്കാണെന്ന് പിന്നീട്‌ തെളിഞ്ഞു..ദാ link..
    http://www.simplymalayalees.com/forum_posts.asp?TID=93

    u can see umman chandi honouring this fellow..may be tomorrow we may find hannakutti honoured by a minister for her theories..if so അട്യേൻ ത്രിപ്തനായി as i told in the post... :)

    ഇനി 'ഇതാ ഇവൾ മാത്രുഭൂമീടെ അഭിമാനം, DPEP ടെ ഉത്പ്പന്നം, പ്രകൃതിയുടെ പ്രതിഭാസം' എന്നൊക്കെ വിളിച്ച്‌ പറഞ്ഞ്‌ പത്താം ക്ലാസ്സ്‌ പോലും പാസ്സാകാത്ത എതേലും മന്ത്രി കൂടി വന്നാൽ ഭേഷായി; അടിയനു ത്രിത്പിയായി, ത്രുപ്പായി, തീർപ്പായി.. (ഛായ്‌ ഏതവനാടാ വായിൽകൊള്ളാത്ത വേർഡ്‌ ഉണ്ടാക്കിയേ !!)....

    ReplyDelete
  56. അതിപ്പോ നമ്മളെന്തു പറഞ്ഞിട്ടും കാര്യമില്ല...
    ചിന്ന അത്ഭുതങ്ങള്‍ വന്നും പോയുമിരിക്കും.. നമ്മളെക്കൊണ്ട് ആകെ ചെയ്യാന്‍ പറ്റുന്നത് ഭൌതിക ശാസ്ത്രത്തിന്റെ നൂലാമാലകളില്‍ എത്തും പിടിയും കിട്ടാതെ അലയുന്ന ആത്മാക്കളുടെ കുസാറ്റില്‍ ഒരു കോസ്മോളാജി ക്ലബ്‌ സ്ഥാപിച്ചു അത് ഈ മഹതിയെക്കൊണ്ട് ഉത്‌ഘാടനം ചെയ്യിപ്പിക്കയല്ലേ?

    ReplyDelete
  57. ചേട്ടോ ,

    ഹനാന്‍ എന്ന കുട്ടി ഇവിടെ ടാര്‍ഗറ്റ് ആവുകയാണോ എന്ന് സംശയം .. ഈ പ്രശ്നത്തില്‍ പ്രതി മാധ്യമങ്ങള്‍ അല്ലെ?

    ആ കമന്റ് ഹനാന്‍ എഴുതിയതെങ്കില്‍ ആ കുട്ടിക്ക് എന്തൊക്കെയോ മുന്‍വിധികളോ തെറ്റിധാരണകളോ ഉണ്ടെന്നു വ്യക്തം. അവളുടെ convictions -ഇന്റെ exaggerated versions ആയിരിക്കാം നാം പത്രങ്ങളില്‍ കണ്ടത്. അറിവുള്ള ആരെങ്കിലും ആ പതിനഞ്ചുകാരിയെ തന്റെ കഴിവുകള്‍ നന്നായി വിനിയോഗിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

    ഫിസിക്സില്‍ അഭിരുചി പ്രകടിപ്പിക്കുകയും, അത്തരം വര്ക്ക്ഷോപ്പുകളില്‍ പങ്കെടുക്കുകയും ചെയ്തത് നല്ല കാര്യമാണ്. നല്ല മാര്‍ക്ക്‌ വാങ്ങുന്ന കുട്ടികളില്‍ പോലും ഔട്ട്‌ ഓഫ് സിലബസ്‌ ആയ കാര്യങ്ങള്‍ സ്വന്തം താല്പര്യ പ്രകാരം വായിക്കുന്നവര്‍ കുറവല്ലേ?

    prodigy-കളോട് എന്താ ഒരു വൈരാഗ്യം പോലെ? ഒരു researcher എന്ന നിലക്ക് താങ്കള്‍ക്ക് കുറച്ചു കൂടി objective ആവാം എന്നാണു എന്റെ അഭിപ്രായം.

    ReplyDelete
  58. panicker,
    pls see the arunachal news(link above)and find hanans comment right over there..
    speaking frankly,she is spoiling her career.now she wont be able to do research in india at all..IIA,TIFR,IMSc or wherever..the science network is very vast one and lots of politics are there..thats why i wrote in this article shes spoiling her future..you cant alone blame the media...

    i think this article i wrote in that objective sense only..prodigies are fine,i appreciate the talents..but most of them are just spoiled by their parents,just for record..they could have done much better in life,a life long achievement,if they leave out their record ambition and do proper research..a better discovery is always better than a mere record..they can do that..thatagats guide took him here for phd by knowing his talent..he believed that this guy will achieve something gr8 in his career..but his father came here and told his guide that,you will not allow my son to complete his phd in 3 yrs and he changed the guide..he could have done something gr8 which will place his name in the phys field for ever..so pls dont misunderstand me and my views...

    btw one more indian got nobel prize in chemistry..prof.Venkataraman Ramakrishnan,molecular biologist from camridge
    see the news..
    http://nobelprize.org/nobel_prizes/chemistry/laureates/2009/

    ReplyDelete
  59. see this..

    http://janmabhumionline.net/?p=30570

    ReplyDelete
  60. About Hanan:

    It was Mathrubhumi a couple of years ago came up with the story one
    Ashish Vinayak, who had discovered some device that would apparently
    produce more energy than given as input. They also reported one Nobel
    laureate has written to this Vinayak. Then one minister went to his
    home and offered him funds to carry out the research. But later his
    claims were found out to be a fake,
    (some of my friends in Breakthrough Science Society interviwed Ashish, and even wrote to the Nobel laureate)
    including the email he supposed to
    have received from a Nobel laureate, Mathrubhumi did not even bother
    to correct.

    Most of the time our science reporters do not cross check information,
    and do not even ask critical questions. For example she is supposed to
    developing a theory of "grand theory of zero". It would have been more
    prudent to write about it once it has come out as a publication after
    scientific scrutiny in a specialised journal. In scientific practice,
    usually news is given out once the discovery is approved by experts
    and due to be published in a journal.

    I have tried to find out about Hanan in google. All I could find was
    news came up in Kerala based press/webpages. And none of them had any
    actual information shedding light on what actually she did, and its
    relevance, and who has evaluated her. So I would wait till such
    information is available. Personally I do not swallow people trying to
    develop a theory disproving Einstein. Yes, Einstein is wrong in many
    aspects. And many people have proved it too. But it has been used
    over years by parents of above average kids to get immediate media
    attention. And this in turn would only ruin the kids themselves.

    It would have been nice if someone in the physics community of Kerala could comment on such
    things. But there is nobody competent, and they afraid their ignorance
    will come to light, or they will be seen as jealous. People outside
    Kerala, do not see this, or even if they see, they generally ignore
    it.

    About Mathrubhumi:
    I sent the following email to one of the subeditors of Mathrubhumi, and did
    not get any response:
    -------------------------
    Dear Sir,

    Straight to point, with all respect to you:

    What is this disgusting advertisement of that sleazy woman (there is
    no link with it; but chichou.com is written on it) doing in
    mathrubhumi portal ? It is not even in English. Is it the new age
    journalism to attract readers by any means ? Where is your newspaper
    heading now ?
    ------------------------
    the picture is still there in Mathrubhumi portal.

    ReplyDelete
  61. ചേട്ടാ ,

    ജന്മഭൂമിയിലെ വാര്‍ത്ത കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഹനാനെക്കുറിച്ചുള്ള മതിപ്പു കുറയുന്നു . കൂടുതല്‍ ഫോളോ അപ്പുകള്‍ വരുമോ എന്ന് നോക്കാം ..

    താങ്കളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തതല്ല ..

    I didn't know Thathagat was just aiming for a record, as the articles which I'd come across seem to convey that he was on a never-ending quest for knowledge. It's unfortunate that his father didn't realize the gravity of the situation. I agree with you, completely.

    Of course, Dr. Ramakrishnan makes us all proud.

    ReplyDelete
  62. ഷാജ് & പണിക്കര്‍ നന്ദി ...

    ReplyDelete
  63. ജന്മഭൂമി കലക്കി. ഇനി ഇതിലും വല്ല സത്യാവസ്ഥയും ഉണ്ടോ എന്നാണ് പേടി. പത്രക്കാരെ വിശ്വസിക്കാവുന്ന കാലം കഴിഞ്ഞല്ലോ...

    ReplyDelete
  64. whatevr its where is the paper?? i couldnt find any paper in her name in AJP.. (according to the comments in the arunachal news,her paper is in AJP-not in American Journal of Theoretical Physics..she commented its the media who made the mistake..but at the same time in her school site u will find it Amr Jornl of Thrtical Phys!!!)...

    see chandrakkaran's comment about the janmabhoomi report (http://kshipram.blogspot.com/)

    ചന്ത്രക്കാറന്‍ said...

    ജന്മഭൂമി വാര്ത്ത കണ്ടിരുന്നു, അവസാനം ജന്മഭൂമി വേണ്ടിവന്നു!

    സാമൂഹ്യജീവിതത്തില്‍ ഒരു വാക്വവും ഒക്യുപ്പൈ ചെയ്യപ്പെടാതിരിക്കില്ലെന്നും വിട്ടുകളയുന്ന അത്തരം ഒഴിവിടങ്ങള്‍ മാനിപ്പുലേയ്റ്റ് ചെയ്യപ്പെടാനായി കയ്യേറപ്പെടുമെന്നും ഒരിക്കല്‍ക്കൂടി ബോധ്യമായി. ജനാധിപത്യ-മുഖ്യധാരാ മാധ്യമങ്ങള്‍ വെറും മുഷ്കിന്റെയും ഈഗോയുടെയും പുറത്ത് കൊടുക്കാതിരുന്ന തിരുത്തല്‍ നിക്ഷിപ്തതാല്‍പ്പര്യങ്ങളും കൂട്ടിച്ചേര്‍ത്ത് ജന്മഭൂമി കൊടുത്തു. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ അവിടെ നായ കേറിയിരിക്കും എന്ന് മാതൃഭൂമി ഇനിയെങ്കിലും മനസ്സിലാക്കുക.

    enna commentith..hamme... :)
    *******
    ആരുമല്ലാത്ത ഒരാള്‍ thanks for the comments...

    ReplyDelete
  65. അപ്ഡേറ്റ്: സ്കൂള്‍ വെബ്സൈറ്റില്‍ ആ കൊച്ചിന്റെ വീരകൃത്യം കാണ്മാനില്ല....

    ReplyDelete
  66. ഇത് കണ്ടിരുന്നോ?

    http://ibnlive.in.com/news/my-dream-is-to-win-noble-prize-tathagat-tulsi/126635-3.html?from=tn

    ReplyDelete
  67. anoop, ithu kallam..no one kallam.. okey i will write about him soon.. vendaannu vachathaa.. :(

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍