ഇന്നലെയെന്റെയൊരു കൂട്ടുകാരന്‍ പറഞ്ഞത്,
കൂട്ടുകാരന്‍: ആ പോളച്ചന്‍ നീരാളി ചത്തുപോയത് വല്യ അടിയായിപ്പോയി..
ഞാന്‍: അതെന്താടാ?
കൂട്ടു: അല്ലാ ആ ചങ്ങായി ഇണ്ടായിരുന്നേല് ഓനെക്കൊണ്ട് ഈ വേള്‍ഡ്‌കപ്പും പറയിക്കാരുന്നേ..
ഞാ: ഓഹ് അങ്ങനെ..എന്നിട്ടെന്തിനാ ത്രില്‍ പോയ്പ്പോവൂല്ലെ??
കൂട്ടു: ഫാ, ഇന്റെയൊരു ത്രില്ല്.. മനുശനിവിടെ ടെന്‍ഷനടിച്ച് പണ്ടാരടങ്ങി.. അതുമല്ല പിന്നേം ഇണ്ട് പ്രശ്നം..
ഞാ: അതെന്തുവാടാ വേറെ പ്രശ്നം??
കൂട്ടു: അല്ലാ,ഇന്നലെ കളി കണ്ടിട്ട് ഞമ്മളെ രണ്ട് കയ്യിലെ നഖോം തീര്‍ന്ന് കിട്ടി.. ഇനി പാക്കിസ്ഥാനുമായുള്ള മാച്ചിന് ഞാനെന്താക്കും?? കാലിന്റെ നഖം കടിക്കണോ??
ഇന്നലെ കളി കാണാത്തത് കൊണ്ട് മാത്രം ഏസ്കേപ്പായ എന്റെ നഖങ്ങള്‍ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു, ഇനിയും എത്ര നാളത്തേയ്ക്ക്!!
--------------------
വാലും തലയും: ആരാണ്ടാ ആ കൂട്ടുകാരന്‍ എന്നൊന്നും ചോദിക്കരുത്.. ചങ്ങായി നന്നാവാത്തത് കൊണ്ട് കണ്ണാടി വച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.. അത്രന്നെ.. ;-)
ടെൻഷനടിപ്പിക്കുന്ന മാച്ചിനെ പറഞ്ഞാ മതിയല്ലൊ.. :D
ReplyDeleteസഖാവേ.....ഇന്നലത്തെ മാച്ച് ശരിക്കും ടെന്ഷനടിപ്പിച്ചൂട്ടോ......ഇപ്പളാ നോക്കിയത് എന്റെയും നഖം കാണാനില്ല.
ReplyDeleteപാക്കിസ്ത്ഥാനുമായുള്ള മാചിനു കാത്തിരിക്കുന്നു.. പക്ഷെ ടെന്‍ഷനൊന്നുമില്ല... തോറ്റാലെന്ത്, ജയിച്ചാലെന്ത്... പാകിസ്ത്ഥാന്റെ കഴിഞ്ഞ മാച്ച് വെച്ച് നോക്കുമ്പോള്‍ വല്യ പ്രതീക്ഷ ഒന്നും വേണ്ട തന്നെ..നഖം വന്നോളും.... ആശംസകള്‍
ReplyDeleteറയീസെ, അടുത്ത മാച്ചിനു മുന്‍പേ നഖം വളരട്ടെ എന്നാശംസിക്കുന്നു.. :)
ReplyDeleteനസീഫ്: അതെ, നല്ലൊരു മാച്ച് പ്രതീക്ഷിക്കുനു.. സ്ഥിരതയില്ലായ്മ പാക്കിസ്ഥാന്‍ ടീമിന്റെ മുഖമുദ്രയായത് കൊണ്ട് പ്രതീക്ഷ തീരെ ഇല്ലാതല്ല.. :-)
നഖം കൊണ്ടെല്‍ക്കുന്നതാരുന്നു പണ്ടത്തെ നഖക്ഷതം ... ഇത് നഖതിനു വന്ന ക്ഷതം ആയീല്ലോ ..
ReplyDeleteബൈ ദി ബൈ .. എന്റെം നഖം തേഞ്ഞു .. എസ എം എസ് ചെയ്തു ചെയ്തു . ബോള്‍ ബൈ ബോള്‍ അപ്ഡേറ്റ് ചെലര്‍ക്കൊക്കെ കൊടുക്കേണ്ടി വന്നു
കളിയല്ലേ സുചന്ദ്, കളിപ്പിക്കലും, ടെൻഷൻ അടിക്കേണ്ടാ!
ReplyDeleteThis comment has been removed by the author.
ReplyDeleteശ്രീ മാഷെ,കളി കാണുന്നതിലും താല്പ്പര്യം കളിക്കാൻ തന്നെ.. ഇതൊക്കെ സ്പോർട്സ്മാൻ സ്പ്രിറ്റിൽ മുക്കിയെ എടുക്കാറുള്ളൂ..
ReplyDeleteകഴിഞ്ഞ ലോകകപ്പ് ഫുട്ബോളിൽ ആദ്യം മുതല്ക്ക് ജർമ്മനിയെ സപ്പോർട്ട് ചെയ്തിരുന്ന ഞാൻ സ്പെയിൻ സെമിയിലൊരു ഗോളിട്ടപ്പോ അടിക്കടാ മച്ചാ ഗോൾ എന്ന് സ്പെയിനിനെ സപ്പോർട്ട് ചെയ്തതോർമ്മ വരുന്നു..(അതിനു ശ്യാം ഏന്റ് ടീന്റെ വക തല്ലിപ്പഴോഴും പെന്റിങ്ങിലിരിപ്പാ) അത്രേയുള്ളൂ ഇതും.. ഇവിടെ പിന്നെ സ്വന്തം ടീമുള്ളാത് കൊണ്ട് സപ്പോർട്ട് ചെയ്യുന്നു.. അവരില്ലെങ്കിൽ ദക്ഷിണാഫ്രിക്കയെ സപ്പോർട്ട് ചെയ്യുമായിരുന്നു..
എന്തായാലും നല്ല കളി കണ്ടാൽ മതി.. ഈ കപ്പിലെ ഒരുവിധം മാച്ചുകളെല്ലാം ത്രില്ലിങ്ങായിരുന്നു.. ഏറ്റവും ഇഷ്ടായത് ഇന്ത്യ ഇംഗ്ളണ്ട് മാച്ചും..
പ്രഫു, നഖം ഉള്ളത് കൊണ്ടാണല്ലോ നഖത്തിന് ഈ ക്ഷതം ഏറ്റത്.. സൊ വളച്ചൊടിച്ച് വ്യാഖ്യാനിച്ചു!! വാദിയെ പ്രതിയാക്കുന്ന പരിപാടി തന്നെ.. :)
ReplyDeleteഅടുത്ത മാച്ചിനും അപ്ഡേറ്റ് കൊടുത്തേക്കണേ!പിന്നെ മെയിലിലും.. മിനിഞ്ഞാന്ന് പറഞ്ഞ റീത്തിന്റെ കാര്യം ഞാനേറ്റു കേട്ടോ..
നഖക്ഷതങ്ങളോ അതോ ക്ഷത നഖങ്ങളോ??
ReplyDeleteക്രിഷ്,അതന്നെ അതന്നെ :D
ReplyDelete