Oct 15, 2009

മരണം

മരണം;
ഓർമ്മകളെ കാർന്നു തിന്നുന്ന മറവിയായ്‌,
സ്വപ്നങ്ങളെ തച്ചുടയ്ക്കുന്ന യാഥാർത്ഥ്യങ്ങളായ്‌,
പ്രണയത്തിനു മീതെപ്പറക്കുന്ന സ്വാർത്ഥതകളായ്‌,
സൗഹൃദത്തെ മുക്കിക്കൊല്ലുന്ന ചതിക്കുഴികളായ്‌,
ദൈവങ്ങളെ കീഴ്പ്പെടുത്തുന്ന മതങ്ങളായ്‌,
അണികളെ തിരസ്കരിക്കുന്ന പ്രസ്ഥാനങ്ങളായ്‌,
ജനങ്ങളെ ചവിട്ടിയരയ്ക്കുന്ന അധികാര വർഗ്ഗങ്ങളായ്‌,
മേൽക്കോയ്മ തേടിയുഴറുന്ന യുദ്ധങ്ങളായ്‌,
അവൻ വരുന്നു.

 ------------------------------------

11 comments:

  1. കുറേ മുൻപെഴുതിയതാണു.... :)

    ചില പരീക്ഷണങ്ങൾ നിരീക്ഷകർക്ക്‌ എന്റെ ദീപാവലി ആശംസകൾ..[ചാനൽസ്‌ പറയണ പോലൊന്ന് പറഞ്ഞു നോക്കിയതാ; മറ്റൊരു പരീക്ഷണം :) ]

    സുചാന്ദ്‌

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നന്നായി.....കൊള്ളാം...

    സൗഹൃദത്തെ മുക്കിക്കൊല്ലുന്ന ചതിക്കുഴികളായ്‌,
    ഈ വരി അതിനിടയില്‍ ഒരു കല്ലുകടിയാവുന്നോ എന്നൊരു സംശയം...
    മരണത്തെ കുറിച്ച് പറയുമ്പോള്‍ അതിനിടയില്‍ പറയുന്ന ഈ കൊല്ലല്‍ ആവശ്യമുണ്ടായിരുന്നോ....???

    എന്റെ മാത്രം ഒരു തോന്നല്‍ ആണ്....പോസിറ്റീവ് ആയി സ്വീകരിക്കാന്‍ അപേക്ഷ...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. എന്‍റെ അനുഭവം എഴുതിയെന്നേ ഉള്ളൂ...എഴുതിപ്പോയില്ലേ കിടക്കട്ടെ....

    കൊച്ചുതെമ്മാടി നന്ദി; പോസിറ്റീവ് ആയി തന്നെ എടുക്കുന്നു.. :)

    ReplyDelete
  6. എനിക്കു കല്ലു കടിച്ചത് ,മുഴുവനും വായിച്ചു കഴിഞ്ഞപ്പോൾ, ആദ്യത്തെ രണ്ടു വരികളിലാണ്..
    “ഓർമ്മകളെ കാർന്നു തിന്നുന്ന മറവിയായ്‌,
    സ്വപ്നങ്ങളെ തച്ചുടയ്ക്കുന്ന യാഥാർത്ഥ്യങ്ങളായ്‌”

    ഈ വരികളിലൊഴിച്ചെല്ലായിടത്തും മരണത്തിന്റെ കാരണങ്ങാളാണ്..
    കവിത എന്തായാലും നന്നായിട്ടുണ്ട് ട്ടാ..

    ReplyDelete
  7. വെളിപ്പെടാത്ത
    ഒരേയൊരു നിഗുഡത......

    ആശംസകള്‍

    ReplyDelete
  8. നളിനി, ഗിരീഷ്‌; അഭിപ്രായങ്ങൾക്ക്‌ നന്ദി..

    ഇതു കുറേ മുൻപെഴുതിയതാ..കല്ലുകടിക്കു ക്ഷമിക്കൂ..പിന്നെ ഈ പറഞ്ഞതൊന്നും മരണത്തിന്റെ കാരണങ്ങളല്ല മറിച്ച്‌ മരണം തന്നെയാണു..നിഗൂഡമായവയ്ക്ക്‌ പലപ്പോഴും സൗന്ദര്യം ഏറുമെന്നല്ലേ.. :)

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഞാന്‍ പ്രതിഷേധിക്കുന്നു.

    മരണത്തെ ഇത്ര നിര്‍ദയനും, ചതിയനുമായി ചിത്രീകരിച്ചതിനെതിരെ.

    ReplyDelete
  11. ആന്നോ...ഇങ്ങളു കാലന്റെ ആളാണോ?? കയ്യിലൊരു S കത്തിയുമായി പിള്ളേരെ പറഞ്ഞയക്കുമോ?? :P

    ദീപക്കേട്ടാ, പല രീതിയിലായി നാം മരിച്ചുകൊണ്ടിരിക്കുന്നുവേന്നേ അർത്ഥമാക്കിയുള്ളൂ..യഥാർത്ഥ മരണം ഇതിലും എത്രയോ നല്ലതാണു..

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍