Oct 21, 2009

ലാൽ സലാം.....ലഫ്‌.കേണൽ മോഹൻലാൽ ഇന്നലെയും അഭിനയത്തിരക്കിലായിരുന്നു, താനുൾപ്പെടുന്ന ടെറിട്ടോറിയൽ ആർമിക്കുവേണ്ടി. പ്രധാനമന്ത്രിയുടെ ടെറിട്ടോറിയൽ ആർമിയുടെ വാർഷിക പരേഡിനു ശേഷമായിരുന്നു സേനയിലേക്കു കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതു ലക്ഷ്യമിട്ടുള്ള പരസ്യ ചിത്രത്തിൽ ലാലിന്റെ അഭിനയം..(മനോരമയിൽ ഇന്നലെ വന്ന വാർത്ത--മുഴുവൻ ഇവിടെ വായിക്കാം..)


ഇതു വായിച്ച്‌ ലാലേട്ടന്റെ കുറേ 'കട്ട' ഫാൻസെങ്കിലും പട്ടാളത്തിൽ ചേർന്നിരുന്നെങ്കിൽ എന്നാശിച്ച്‌ പോവുകയാണു. മാത്രമല്ല മറ്റ്‌ സ്റ്റാർസ്‌ കൂടി ഇത്തരം സംരംഭങ്ങൾ ഏറ്റെടുത്ത്‌ അവരുടേയും ഫാൻസിനെ അങ്ങോട്ടയച്ചിരുന്നെങ്ങിൽ പെരുത്ത്‌ ഉപകാരമായി; ഇവരുടെ ശല്യമില്ലാതെ മര്യാദയ്ക്കൊരു സിനിമ തിയേറ്ററിലിരുന്ന് കണ്ടിട്ട്‌  ശ്ശി കാലായേ..തീയേറ്ററിനു മുന്നിലെ പടക്കം പൊട്ടിക്കൽ, മറ്റ്‌ കലാപപരിപാടികൾ എന്നിവയിൽ നിന്നു വല്ല വിധവും രക്ഷപ്പെട്ട്‌ അകത്തെത്തിയാലോ പട പേടിച്ച്‌ പന്തളത്തു ചെന്ന അവസ്ഥയും. പണ്ടൊക്കെ സിനിമയ്ക്കിടയ്ക്ക്‌ റീൽ മാറ്റുംബോഴും, കറന്റ്‌ പോകുംബോഴും തങ്ങളുടെ ഇഷ്ടതാരങ്ങളുടെ അപ്രതീക്ഷിതമായ അപ്രത്യക്ഷമാകലിലായിരുന്നു, കാണികൾ, കൂവൽ, വിസിലടി തുടങ്ങിയ കലാപരിപാടികൾ കാഴ്ചവച്ചിരുന്നതെങ്കിൽ, ഇന്നവർ(സ്റ്റാർസ്‌) സ്ക്രീനിൽ പ്രത്യക്ഷമാകുംബൊഴേ തുടങ്ങുകയായി. അതും പോരാഞ്ഞ്‌ ഒരു സ്റ്റാറിന്റെ ഫാൻസ്‌ മറ്റ്‌ സ്റ്റാർസുകളുടെ പടങ്ങൾ കൂവിത്തോൽപ്പിക്കാനും തുടങ്ങിയത്രേ..അംബംബോ  ഒരു സിനിമ കാണാൻ തീയേറ്ററിൽ പോയാൽ എന്തൊക്കെ കാണണം! എന്തൊക്കെ കേൾക്കണം!.എന്നാ സിനിമയൊട്ട്‌ കണ്ടോ? അതില്ലതാനും.. 


ശവപ്പെട്ടിയിൽ പോലും അഴിമതിക്ക്‌ സ്കോപ്പ്‌ കണ്ടെത്തുന്ന, വീരമൃത്യുവടഞ്ഞ പട്ടാളക്കാരോടും അവരുടെ കുടുംബത്തിനോടും അനാദരവ്‌  കാണിക്കാൻ മാത്രം ശീലിച്ച്‌ പോന്ന രാഷ്ട്രീയക്കാർ വാഴുന്നിടത്തോളം കാലം, ദേശസ്നേഹത്തിന്റെ പാരമ്യത്തിൽ നിൽക്കുന്നവർ പോലും, പട്ടാളത്തിൽ ചേരുന്നതിനെപ്പറ്റി കുറഞ്ഞത്‌ രണ്ട്‌ വട്ടമെങ്കിലും ആലോചിക്കും.എന്നിരിക്കിലും, ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ കളി, മിസൈൽ പരീക്ഷണങ്ങൾ എന്നിവ നടക്കുംബോഴും, ഇന്ത്യാ-പാക്‌ വാർ മൂവീസ്‌ കാണുംബോഴും മാത്രം രാജ്യത്തോട്‌ കൂറു കാണിക്കുന്ന പാർട്ട്‌ ടൈം ദേശഭക്തരേറെയുള്ള ഈ രാജ്യത്ത്‌ അവരെ ഒരളവു വരെ സ്വാധീനിക്കാൻ ഇത്തരം പരസ്യങ്ങൾക്ക്‌ കഴിഞ്ഞേക്കും.[തൊഴിലില്ലായ്മയുടെ പങ്കിനെപ്പറ്റി ഏറെ വിശദീകരിക്കേണ്ടതില്ലല്ലോ..]..


യുവാക്കളെ സൈന്യത്തിലേക്കാകർഷിക്കാനുള്ള ലാലേട്ടന്റെ ശ്രമങ്ങൾക്ക്‌ ആശംസകൾ നേരുന്നതോടൊപ്പം കാർഗിൽ പോരാട്ട സമയത്ത്‌ യുദ്ധമുന്നണിയിലേക്ക്‌ പോവാൻ സന്നദ്ധനായ്‌ രംഗത്തു വന്ന ഹിന്ദി സിനിമാ നടൻ നാനാ പടേക്കറിന്റെ വാക്കുകൾ കൂടി അനുസ്മരിച്ചു കൊള്ളുന്നു.

"Our greatest weapon is not the Bofors, nor the AK, but our jawans".

31 comments:

 1. സ്റ്റാറിനെ പറഞ്ഞാൽ ഫാൻസ്‌ തല്ലും..ഫാൻസിനെ പറഞ്ഞാലോ?? കൊണ്ടറിയുക തന്നെ.... :)

  ReplyDelete
 2. ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ കളി, മിസൈൽ പരീക്ഷണങ്ങൾ എന്നിവ നടക്കുംബോഴും, ഇന്ത്യാ-പാക്‌ വാർ മൂവീസ്‌ കാണുംബോഴും മാത്രം രാജ്യത്തോട്‌ കൂറു കാണിക്കുന്ന പാർട്ട്‌ ടൈം ദേശഭക്തരേറെയുള്ള ഈ രാജ്യത്ത്‌ അവരെ ഒരളവു വരെ സ്വാധീനിക്കാൻ ഇത്തരം പരസ്യങ്ങൾക്ക്‌ കഴിഞ്ഞേക്കും.[തൊഴിലില്ലായ്മയുടെ പങ്കിനെപ്പറ്റി ഏറെ വിശദീകരിക്കേണ്ടതില്ലല്ലോ..]..

  വാസ്തവം ... നമ്മളില്‍ അധികവും ഇത്തരക്കാര്‍ തന്നെ..


  നിഷ്ക്രിയനായിരിക്കുന്നതിനേക്കാള്‍ ഭേദമാണല്ലോ ലാലിന്റെ ഈ സംഭാവന എന്ന് വിചാരിക്കാം...

  മോഹന്‍ ലാല്‍ പറഞ്ഞാല്‍ ഫാന്‍സ്‌ പട്ടാളത്തില്‍ ചേരുമോ? മിക്കവാറും ഇല്ല എന്ന് തന്നെയാണ് ഉത്തരം...

  ReplyDelete
 3. "ശവപ്പെട്ടിയിൽ പോലും അഴിമതിക്ക്‌ സ്കോപ്പ്‌ കണ്ടെത്തുന്ന" പതിവു പ്രയോഗം.. ജോര്‍ജ് ഫെര്‍ണാണ്ടസ് അന്നു പെട്ടെന്നു പെട്ടി വാങാതെ അന്താരാഷ്ട്ര ക്വൊട്ടേഷന്‍ വിളിച്ചയിരുന്നെങ്കിലൊ? ജവാന്മരുടെ ശരീരങലൊടു അപമര്യദ എന്നായേനെ. ജഡങ്ങള്‍ ചീയാത്ത ഇനം പെട്ടി വാങ്ങി പെട്ടെന്നു അയച്ചാല്‍ അതും കുറ്റം. കര്‍ക്കരെയുടെ ഭാര്യ പരഞ്ഞതു ഓര്‍ക്കാം. കാര്‍ക്കരെ ഉപയൊഗിച ബുള്ളറ്റ് പ്രൂഫ് കവചം ലൊ ക്വാളിറ്റി ആയിരുന്നെന്നു. ലൊ കൊസ്റ്റ് കൊട്ടെഷനുകളുടെ പിറകെ പൊകുന്നതിന്റെ ഫലം.

  ReplyDelete
 4. ഒരുകാലത്തു തമിഴരെ നമ്മൾ മലയാളികൾ കളിയാക്കിയിരുന്നതു എം.ജി.ആർ. മന്റ്രം, ശിവാജി മന്റ്രം, ജെമിനി മന്റ്രം തുടങ്ങിയ ഫാൻസ്സ്‌ കാര്യം പറഞ്ഞായിരുന്നു. കാലചക്രം തിരിഞ്ഞപ്പോൾ ആ അവസ്ഥ നമ്മൾ മലയാളികളാണു അനുവർത്തിക്കുന്നതു. താരാരാധന മൂലം ഭ്രാന്തു പിടിച്ച ഒരു കൂട്ടമായി നമ്മൾ മാറിയപ്പോൾ കലാ മൂല്യമുള്ള സിനിമകളെടുത്തു തമിഴൻ നമുക്കു മാതൃകയാവുന്നു.

  ReplyDelete
 5. പണിക്കർ വായിച്ചതിനു നന്ദി..

  ലാ ലിന്റെ ഗ്രൂപ്പിലാണെന്ന് പറയാനെങ്കിലും ഫാൻസ്‌ ചേർന്നേക്കും.. :)

  ReplyDelete
 6. മഞ്ഞു തോട്ടക്കാരൻ, അഭിപ്രായത്തിനു നന്ദി..

  പിന്നെ എല്ലായ്പ്പോഴും ലോവസ്റ്റ്‌ കൊട്ടേഷൻ തന്നെ എടുത്തോളണമെന്ന് നിർബന്ധം ഒന്നുമില്ല..സേഫ്റ്റി കര്യത്തിൽ പ്രത്യേകിച്ചും..റിസർച്ച്‌ ആവശ്യത്തിനു കുറെ ഇൻസ്റ്റ്രുമന്റ്സ്‌ വാങ്ങിയതിന്റെ അനുഭവം വച്ചു പറയുവാ..ക്വാളിറ്റി ഇല്ലാ എന്ന് തോന്നണത്‌ (ഉപയോഗിച്ച പലരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം) ലോവസ്റ്റ്‌ കൊട്ടേഷൻ ആയാലും ഒഴിവാക്കാനുള്ള ഓപ്ഷൻ ഉണ്ട്‌..എന്ത്‌ കൊണ്ടു ചെയ്യുന്നു എന്നു സമർത്ഥിച്ചാൽ മതി.. :)

  ReplyDelete
 7. ഷെരിഫ്‌, അദ്ദാണു...കാലചക്രം കറങ്ങിത്തിരിഞ്ഞു വരും എന്നു പ്രതീക്ഷിക്കാം..അല്ലേ...

  ഷെരിഫ്‌, വായിച്ചതിനും അഭിപ്രായങ്ങൾക്കും നന്ദി.. :)

  ReplyDelete
 8. മക്കളെ ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ????

  പട്ടാളത്തില്‍ ചേര്‍ന്നാല്‍ മാത്രമേ രാജ്യ സ്നേഹം ആകൂ ???

  ഞാന്‍ എഴുതിയ പ്രോഗ്രാമില്‍ നിന്നു വരച്ച ഗ്രാഫ് ഒരു ജേര്‍ണലില്‍ MADE IN INDIA എന്നാണു അടിച്ചു വരുന്നത്. ഇതിനു രാജ്യ സ്നേഹം എന്ന് വിളിച്ചൂടെ???

  അല്ലാതെ ചിലര്‍ ഉപരി പഠനത്തിനായി വിദേശ ഉനിവേര്സിടിയില്‍ പഠിച്ചു പേപ്പര്‍ ഇറക്കിയാല്‍ അത് MADE IN AMERICA എന്നാകും. അതുകൊണ്ട് ഇന്ത്യ മഹാരാജ്യത്തിന് എന്തു പ്രയോജനം ???

  ReplyDelete
 9. അല്ല എന്തിനു പട്ടാളത്തില്‍ ചേരണം???
  നിങ്ങളുടെ വീടുകളില്‍ മതില്‍ ഉണ്ടോ??
  ഒരു രാജ്യത്തിന്റെ മതില്‍ ആണു പട്ടാളം .... അതിലെ ഓരോ ഇഷ്ടിക ആണു ഓരോ ജവാന്‍ .... അവര്‍ക്ക് കൊടുക്കേണ്ടത് ലേറ്റസ്റ്റ് ആയുധംങള്‍ ആണു.... എന്നാലേ പിടിച്ചു നില്ക്കാന്‍ പറ്റൂ....
  അതുകൊണ്ടാണ് നമ്മള്‍ സ്വതന്ത്രമായി ഇങ്ങനെ ബ്ലോഗ്‌ ഉണ്ടാക്കി കളികുന്നത് ..........
  ഇതെന്താ കുട്ടിക്കളി ആണോ??

  ReplyDelete
 10. "പട്ടാളത്തിൽ ചേർന്നാൽ മാത്രമേ രാജ്യ സ്നേഹം ആകൂ ???"

  ഉമേഷ്‌--ഇങ്ങനെ ഞാൻ വല്ലയിടത്തും പറഞ്ഞോ?? രാജ്യസ്നേഹമെന്നു നടിക്കുന്ന കപട രാജ്യസ്നേഹത്തെ അല്ലേ പരാമർശിച്ചുള്ളൂ??രാജ്യസ്നേഹമെന്നു ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരെ അല്ലേ പറഞ്ഞത്‌??

  ലോകത്തെവിടെ പഠിച്ചാലും,ജന്മ നാട്ടിനു വേണ്ടി വല്ലതും ചെയ്യുവാൻ കഴിഞ്ഞാൽ അതു മതി അവരെ സ്മരിക്കാൻ..എന്നാലിവിടുത്തെ പൊളിറ്റിക്സ്‌ (its there in every field) കാരണം പലപ്പോഴും മടുത്ത്‌ വെളിയിലേക്കു തന്നെ മടങ്ങി പോയ ഒരുപാടു ശാസ്ത്രഞ്ജർ ഉണ്ടെന്ന്‌ കൂടി ഒർക്കുന്നത്‌ നല്ലതായിരിക്കും..
  --------------------------------------

  ReplyDelete
 11. "ഒരു രാജ്യത്തിന്റെ മതിൽ ആണു പട്ടാളം .... അതിലെ ഓരോ ഇഷ്ടിക ആണു ഓരോ ജവാൻ .... അവർക്ക്‌ കൊടുക്കേണ്ടത്‌ ലേറ്റസ്റ്റ്‌ ആയുധംങ്ങൾ ആണു.... എന്നാലേ പിടിച്ചു നിൽക്കാൻ പറ്റൂ....
  അതുകൊണ്ടാണ്‌ നമ്മൾ സ്വതന്ത്രമായി ഇങ്ങനെ ബ്ലോഗ്‌ ഉണ്ടാക്കി കളികുന്നത്‌"

  ഈ പറഞ്ഞത്‌ വളരെ ശരി..ബട്ട്‌ കളിക്കുവാൻ വേണ്ടി ബ്ലോഗിയതല്ലേ...(കളിയിൽ അൽപം കാര്യം കൂടി ഉണ്ടെന്നു ആശ്വസിച്ചോട്ടെ, ചുമ്മാ...)
  umesh,thanks for the comments... :)

  ReplyDelete
 12. പഠിച്ചു പേപ്പര്‍ ഇറക്കുന്നതും ഗവേഷണവുമൊക്കെ രാജ്യസ്നേഹവുമായി കൂട്ടിക്കലര്‍ത്തണോ? (ഗവേഷണം ചെയ്യുന്ന വിഷയം രഹസ്യ സ്വഭാവമുള്ളതോ മറ്റോ ആണെങ്കില്‍ ഇതിനു അപവാദമാണ്)

  ഉദാ: പറയുകയാണെങ്കില്‍ അധികം അറിയപ്പെടാത്ത, സ്വന്തമായി ഒരു ചെറിയ തീസിസ്‌ മാത്രം പബ്ലിഷ് ചെയ്തിട്ടുള്ള ഒരു ജര്‍മന്‍ ശാസ്ത്രജ്ജ്ഞന്റെ theory of general relativity ആര്‍തര്‍ എഡിങ്ടന്‍ എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ജ്ഞന്‍ വെരിഫൈ ചെയ്യാന്‍ തയ്യാറായത് കൊണ്ടാണല്ലോ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ലോക പ്രശസ്തിയിലെക്കുയര്‍ന്നത്‌.

  ഒന്നാം ലോകമഹായുദ്ധ കാലത്താണ് സംഭവം. ബ്രിട്ടനും ജര്‍മനിയും ശത്രുക്കള്‍ ആയിരുന്നു എന്നതും, ഐന്‍സ്റ്റൈന്‍ ജോലി ചെയ്തിരുന്ന ബെര്‍ലിന്‍ യുണിവേഴ്സിറ്റിയില്‍ കണ്ടുപിടിക്കപ്പെട്ട വിഷ വാതകം ശ്വസിച്ചു തന്റെ സ്നേഹിതനടക്കമുള്ള ബ്രിട്ടീഷ്‌ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നുവന്നതും എഡിങ്ടനെ പിന്തിരിപ്പിച്ചില്ല.

  "I love my country very deeply. But my country is my country, but this.. this is so much more." എന്ന് എഡിങ്ടന്‍ പറയുന്നു.

  ചുമ്മാ ഒരു ഓഫ്‌ :
  Patriotism is the virtue of the vicious
  എന്ന് ഓസ്കാര്‍ വൈല്‍ഡ്‌ ...

  വീണ്ടും ഒരോഫ്‌ :
  ഇന്ത്യക്കാരനായ ഡോ. ഇ സി ജി സുദര്‍ശന്റെ (The University of Texas at Austin) കണ്ടുപിടുത്തങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണത്തിന് മറ്റൊരാള്‍ക്ക് നോബല്‍ ലഭിച്ചിരുന്നല്ലോ.

  ReplyDelete
 13. പണിക്കർ, ആ ചോദ്യം എന്നോടല്ല എന്നറിയാം,എങ്കിലും ചിലത്‌ പറഞ്ഞോട്ടെ: സുദർശന്റെ കാര്യം തന്നെ പറയാം, TIFR ൽ നിന്നു റിസർച്‌ തുടങ്ങിയ അദ്ദേഹം, അതു പൂർതിയക്കിയതാകട്ടെ prof.Marshak ന്റെ കീഴിൽ Rochester University ലും.Marshak TIFR ൽ വച്ച്‌ സുദർശനെ ക്ഷണിച്ചു കൊണ്ടു പോവുകയാണുണ്ടായത്‌..അതിനു ശേഷം ഹാവർഡിൽ post doc ചെയ്ത്‌ തിരിച്ച്‌ Roechester ൽ കുറച്ച്‌ വർഷങ്ങൾ പ്രോഫ്‌ ആയിത്തുടർന്നു..അതിനും ശേഷമാണു univ texax ൽ വരുന്നത്‌..അവിടുന്നു നിന്നും IMSc director ആയിട്ട്‌ 5 വർഷത്തോളം തിരിച്ച്‌ വരികയും,ആ കാലത്ത്‌ ഇവിടെ IISc യിൽ ഒരു തിയറിറ്റിക്കൽ സെന്റർ തുടങ്ങുകയും ചെയ്ത അദ്ദേഹം എന്തു കൊണ്ടു എല്ലാം കളഞ്ഞേചു തിരികെ പോയി എന്നു ചോദിച്ചാൽ, പൊളിറ്റിക്സെന്നു പറഞ്ഞു നിർത്തുവാനേ തൽക്കാലം നിർവാഹമുള്ളൂ...എന്തുകൊണ്ടെന്ന് പണിക്കർക്ക്‌ ഊഹിക്കാൻ കഴിഞ്ഞേക്കും...

  പല നല്ല ബെങ്കാളി റിസർച്ചേർസും തിരിച്ചവിടെ പോയി കോളേജുകളിൽ പടിപ്പിക്കുന്നുണ്ട്‌.സയൻസിൽ ബംഗാൾ മുൻപന്തിയിൽ നിൽക്കുന്നതിന്റെ കാരണവും ഇതു തന്നെയാവും..ദേശത്തോടുള്ള സ്നേഹം തന്നല്ലേ അവരെ ഇവിടെ പിടിച്ച്‌ നിർത്തുന്നത്‌..

  അതിനാൽ രാജ്യസുരക്ഷാ റിസർച്ചേർസ്‌ മാത്രമാണു ദേശസ്നേഹികൾ എന്നു പറയല്ലേ...ദേശസ്നേഹികൾ ആണൊ അല്ലയോ എന്നത്‌ നാം നമ്മോടു തന്നെ ചോദിക്കേണ്ടതാണു..

  ReplyDelete
 14. നമത്‌ വായിച്ചതിനു നന്ദി.. :)

  പണിക്കർ, അറിവുകൾക്കും ഡിസ്കഷനും പെരുത്ത്‌ നന്ദി.. :)

  ReplyDelete
 15. സുദര്‍ശന്റെ നോബല്‍ കഥ താങ്കളുടെ ബ്ലോഗില്‍ നിന്ന് തന്നെയാണ് ആദ്യം അറിഞ്ഞത്, അദ്ദേഹത്തെപ്പറ്റി മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും ...

  പുള്ളിയുടെ Space -Time aspects in Vedanta എന്നൊരു പേപ്പര്‍ ഈയിടെ കണ്ടിരുന്നു.. വായിച്ചില്ല.. :D

  ഇവിടെ (യൂറോപ്പില്‍ ) അങ്ങനെ ഒരു പോളിടിക്സ് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല ... എല്ലാവരും ഒരുമിച്ചു ജോലി ചെയ്യുന്നു.. ഐഡിയകള്‍ ഷെയര്‍ ചെയ്യുന്നു.. ഞങ്ങളെപ്പോലുള്ള മാസ്റ്റേഴ്സ് പിള്ളേരെയും സപ്പോര്‍ട്ട് ചെയ്യുന്നു...

  പണ്ട് ഇന്‍സ്‌റ്റിയില്‍ വച്ച് ബി ടെക്-കാര്‍ക് വരെ പാരകള്‍ കിട്ടിയിരുന്നു... എന്റെ ബി ടെക് തീസിസ്‌ ഇപ്പോഴും ഒരു വേദനയാണ്...mentor- ഇനോടുള്ള അനിഷ്ടം നമ്മളോട് തീര്‍ക്കും...

  ഇനിയും എഴുതുക ...

  ReplyDelete
 16. ആശാനെ ഈ രാജ്യ സ്നേഹം എന്താണെന്ന് പറഞ്ഞു തരുമോ??
  രണ്ടാം ലോക മഹായുദ്ധത്തില്‍ ഉള്ള രാജ്യ സ്നേഹം അല്ല.... ഇപ്പോള്‍ ഉള്ള രാജ്യ സ്നേഹം...

  ReplyDelete
 17. ഉമേഷ്‌, രാജ്യസ്നേഹത്തെപ്പറ്റി ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ടു..ആയതിനാൽ പണിക്കർ ഇതിനുത്തരം തരണമെന്നു കരുതുന്നില്ല..

  അടി ഉണ്ടാക്കല്ലേ..ഉണ്ടാക്കിയില്ലേൽ രണ്ടാളും രാജ്യസ്നേഹികളാണെന്നു നോം മുദ്രയടിച്ച്‌ തരും... :-)

  ReplyDelete
 18. പണിക്കർ, വെസ്റ്റേൺ കൾച്ചറിൽ അനാവശ്യ പൊളിറ്റിക്സുകളില്ല..വർക്ക്‌ ചെയ്യുന്നവനെ അവർ മാനിക്കുന്നുണ്ടു.. (ഒരുപാട്‌ അനവശ്യ കാര്യങ്ങളിൽ അവരെ അനുകരിക്കുന്ന നമ്മൾ എന്തേ നല്ല കാര്യങ്ങൾ അനുകരിക്കാത്തൂ എന്നു പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്‌) എങ്കിലും ആ നോബെൽ പോലെയുള്ള ചില ഇഷ്യൂസ്‌ അടുത്തിടെയായിട്ട്‌ കാണുമാറാകുന്നു...നമ്മളവരെ വളരെയേറെ അനുകരിച്ച്‌,ചിലപ്പോൾ സഹികെട്ട്‌ അവർ നമ്മെ അനുകരിക്കുന്നതാവാം കാരണം.. :-)


  പ്രോത്സാഹനത്തിനു വളരെ നന്ദിയുണ്ട്‌..

  ReplyDelete
 19. രാജ്യസ്നേഹം എന്താണെന്നറിയണമെങ്കില്‍ ആദ്യം രാജ്യം എന്താണെന്നറിയണം. അക്ഷരങ്ങള്‍ അച്ചടിച്ച പുസ്തകത്താളുകളില്‍ .......

  അല്ലെങ്കില്‍ വേണ്ട. എനിക്കാ മുദ്ര മതി.

  ഞാന്‍ രാജ്യ സ്നേഹത്തെ നിര്‍വചിച്ചതല്ല, മറിച്ച് ഗവേഷണം പോലുള്ള വിജ്ഞാന സംബന്ധമായ കാര്യങ്ങളില്‍ അത്തരം അതിര്‍വരമ്പുകള്‍ക്ക് പ്രസക്തിയുണ്ടോ എന്നൊരു സംശയം പ്രകടിപ്പിച്ചതാണ്.

  അക്കാലത്തെ രാജ്യസ്നേഹം, ഇക്കാലത്തെ രാജ്യസ്നേഹം - ഇവ വ്യതസ്തമാണോ? ആയിരിക്കാം. അന്നത്തെ ലോകമല്ലല്ലോ ഇന്ന്.

  ബൈ ദി വേ, ഞാന്‍ ഒന്നാം ലോക മഹാ യുദ്ധകാലത്തെപ്പറ്റിയാണ് പറഞ്ഞത്. അതൊരു ഉദാഹരണം മാത്രമായിരുന്നു.

  അടിയുണ്ടാക്കാന്‍ ഒരു ഉദ്ദേശ്യവുമില്ല. :)

  Cheers.

  ReplyDelete
 20. പണിക്കർ, ആ ഡയലോഗ്‌ പൂർത്തിയാക്കാമായിരുന്നു, ചുമ്മാ... :)

  റിസർച്ചിനെ രാജ്യസ്നേഹവുമായി കൂട്ടിക്കുഴക്കാൻ ഒരു താൽപ്പര്യവും എനിക്കില്ല..എന്നാലും ഒരു ഡയലോഗ്‌ ഇരിക്കട്ടെ (ദെ നമ്മടെ സുരേഷ്‌ ഗോപീന്റെ തന്നെ): രാജ്യസ്നേഹവും, റിസർച്ചും കൂട്ടിക്കുഴച്ച്‌, നാലു നേരം മൃഷ്ടാനം വെട്ടി വിഴുങ്ങി.. ഏബംകം വന്നില്ല, സൊ ഇവിടെ നിർത്തട്ടെ. :-)

  രാജ്യസ്നേഹം എന്നാൽ പട്ടാളക്കാർക്കു മാത്രമേ ഉള്ളൂ എന്ന ഉമേഷിന്റെ ചോദ്യത്തിനു, പുള്ളി ഒരു ഗവേഷകൻ കൂടിയായതിനാൽ അങ്ങനെ പറഞ്ഞു എന്നേയുള്ളൂ...സ യൻസിനെ അതിർ വരംബുണ്ടാക്കിത്തളച്ചിടുന്നതിനോടു താൽപ്പര്യമില്ല എന്നല്ല വിരോധവും ഉണ്ട്‌..ഞാൻ റെഫെർ ചെയ്യുന്നതും, പബ്ലിഷ്‌ ചെയ്തതുമായ പേപ്പറുകൾ എല്ലാം തന്നെ മറ്റ്‌ രാജ്യങ്ങളുടേതാ...അവരു നുമ്മക്കു തരൂല്ലാ എന്നു വാശി പിടിച്ചാൽ നമ്മടെ ആപ്പീസ്‌ പൂട്ടും എന്നു മൂന്നരത്തരം..

  രാജ്യസ്നേഹം ഉണ്ടൊ ഇല്ലയോ എന്നൊക്കെ സന്ദർഭം വരുംബോഴേ തീരുമാനിക്കാൻ കഴിയൂ...നാനാ പടേക്കരിനെ ഞാൻ അനുസ്മരിച്ചതും വേറൊന്നും കൊണ്ടായിരുന്നില്ല..രണ്ടാം ലോകമഹായുദ്ധകാലത്ത്‌ റഷ്യയിലെ ആബാലവൃദ്ധം ജനങ്ങൾ തോളോടു തോൾ ചേർന്ന് നിന്നു പോരാടിയത്‌ ഓർക്കുന്നുവൊ..അവരാണു രാജ്യസ്നേഹികൾ(നമ്മളാരും അല്ല എന്നല്ല ഈ പറഞ്ഞതിനർത്ഥം..കാലം തെളിയിക്കേണ്ട ഒരു കാര്യം..പിന്നെ യുദ്ധം ചെയ്യൽ മാത്രമല്ല രാജ്യസ്നേഹമെന്നു നേരത്തെ പറഞ്ഞുവല്ലോ)..അല്ലാതെ, ഒരു ഗവേഷണ ടീമിനൊപ്പം കൂടി കാര്യങ്ങൾ അടിച്ച്‌ മാറ്റി സ്വന്തം രാജ്യതെ ആണവ രാജ്യം ആക്കുന്നതല്ല രാജ്യസ്നേഹം..

  എന്നിരിക്കിലും, ബേസിക്‌ വിദ്യാഭ്യാസം വരെ നല്ല രീതിയിൽ ചുളുവിൽ ലഭിച്ച പിള്ളേർസ്‌, അതു കഴിഞ്ഞ്‌ 'അത്യുന്നത' വിദ്യാഭ്യാസത്തിനു പുറത്തു പോയി (പോണതിൽ തെറ്റൊന്നുമില്ല), ആ വെടക്ക്‌ രാജ്യം നന്നവൂല്ലാ എന്നും പ്രസ്താവിച്ച്‌, പണത്തിനു വേണ്ടി മാത്രം സ്വന്തം ധിഷണ ശക്തിയെ അടിയറ വയ്ക്കുന്നത്‌ കാണുംബോൾ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയിട്ടുണ്ട്‌..IIT യിൽ പഠിച്ചത്‌ കൊണ്ട്‌ പണിക്കറും ഇത്‌ കണ്ട്‌ കാണും എന്നു കരുതട്ടെ..നമുക്കു കിട്ടിയതിന്റെ ഒരംശം എങ്കിലും തിരിച്ച്‌ കൊടുക്കാൻ കഴിയുന്നുണ്ടൊ എന്നു ശ്രദ്ധിക്കേണ്ടതാണു..(ഇതൊരു അടച്ചാക്ഷേപിക്കലല്ല..ഞാനും ഒരു IITan തന്നെ)..

  വിജ്ഞാന കാര്യങ്ങളിൽ അതിർവരംബുകൾ ഉണ്ടാവരുതെന്നാണു ആഗ്രഹം, എങ്കിലും ഇപ്പോൾ കണ്ട്‌ വരുന്ന ട്രന്റ്‌ വേറൊന്നാണല്ലോ..എഡിഗ്ടൊൺ നെ പോലെയുള്ളവരൊക്കെ ഇപ്പൊൾ റെയർ സ്പീഷീസ്‌ ആണു..ശാസ്ത്രത്തെ പണക്കൊതിയന്മാരും,അധികാരമോഹികളും അടക്കി ഭരിക്കുന്നു എന്നു പറയാൻ ലജ്ജയുണ്ട്‌..കുടിപ്പകകൾ പണിക്കരും അനുഭവിച്ചതാണല്ലോ..എങ്കിലും നല്ല ഒരു നാളേയ്ക്കായി കാത്തിരിക്കുന്നു...

  ReplyDelete
 21. മക്കളെ ഇന്ത്യ ഒരു മഹാരാജ്യം ആണ്...
  വേദവും ഉപനിഷത്തും തേങ്ങ കൊലയും ഒക്കെ ഉള്ള മഹാരാജ്യം....
  ഇവിടെ രാജ്യസ്നേഹം എന്ന് പറഞ്ഞു മോഹന്‍ലാലിനെ പേപ്പറില്‍ അച്ചടിച്ചു വരുമ്പോള്‍ ...... നമ്മള്‍ ഒന്നും രാജ്യ സ്നേഹികള്‍ അല്ലെ എന്നാണു ഞാന്‍ ചോദിച്ചത്.... എനിക്ക് ഒരു തോക്കും പിടിച്ചു ലഡാക്കില്‍ മഞ്ഞു മലകളില്‍ കാവല്‍ നിന്ന് കൊണ്ട് എന്റെ രാജ്യ സ്നേഹം കാണിക്കാന്‍ പറ്റില്ല.... ആകെ ചെയ്യാന്‍ അറിയാവുന്ന ജോലി നാല് പ്രോഗ്രാം എഴുതി ഗ്രാഫ് വരക്കുക.... അതില്‍ നിന്ന് ഉണ്ടാക്കുന്ന പേപ്പര്‍ "MADE IN INDIA" ആണെന്നാണ്‌ പറഞ്ഞത്... എനിക്ക് ഇങ്ങനെ ഒക്കെയേ രാജ്യ സ്നേഹം കാണിക്കാന്‍ പറ്റൂ....

  വലിയ വലിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചു വിദേശ ഉനിവേര്സിടിയില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളില്‍ എത്ര പേര്‍ തിരിച്ചു വരുന്നുണ്ട്???? ഈ ലോക മഹയുധതെ പറ്റി പിച്ചും പേയും പറഞ്ഞ പണിക്കര്‍ തിരിച്ചു വരുമോ???

  ReplyDelete
 22. ഉമേഷ്‌
  പണിക്കർ പറഞ്ഞത്‌, വിജ്ഞാനകാര്യങ്ങളിൽ നമ്മൾ അതിർത്തികൾ ഉണ്ടക്കരുതെന്നാണ്‌..അതൊരു വിശാലമായ കാഴ്ചപ്പാടാണ്‌..വിജ്ഞാനത്തിനെ രാജ്യസ്നേഹവുമായി കൂട്ടിക്കുഴക്കല്ലേ എന്നതും അതെ പോലെ തന്നെ..ഉമേഷിന്റെ വാദവും ശരി തന്നെ..അതാണല്ലോ ഞാൻ നേരത്തേ എഴുതിയത്‌, രാജ്യസ്നേഹം എന്നത്‌ നാം നമ്മളോടു തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണ്‌..

  ലോകമഹായുദ്ധത്തെപ്പറ്റി പണിക്കർ പറഞ്ഞത്‌ ചില യഥാർത്ഥ ശാസ്ത്രഞ്ജരെപ്പറ്റിപ്പറയാനായിട്ടായിരുന്നു...

  പിന്നെ തിരിച്ചു വരവിന്റെ കാര്യം,തിരിച്ചു വന്ന പലരെയും ഓടിച്ചതും എഴുതിയിരുന്നല്ലോ!!!
  ---------------------------
  രണ്ടാളുടെയും രാജ്യസ്നേഹം എനിക്കു ബോധ്യപ്പെട്ടു..ലേബൽ അടിച്ചു തന്നിരിക്കുന്നു...ഇപ്പോളെന്റെ പേടി രണ്ടും കൂടി എന്നെ ചാംബുമോ എന്നതാണ്‌....സൊ ഞാൻ ദേ ഓടി...അതിർത്തിയും കടന്നോടി... :D

  ReplyDelete
 23. അല്ല ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ....???
  ഒരു ഇന്ത്യന്‍ എന്നാ നിലക്ക് ഈ രാജ്യത്തിന്‌ വേണ്ടി എന്ത് ചെയ്യും???
  അമേരിക്ക ഇന്ത്യയെ ആക്രമിക്കാന്‍ വന്നാല്‍ നമ്മള്‍ ആയുധം എടുക്കും.... കഴുത്തിന്‌ മുകളില്‍ തല കാണില്ല എന്ന അവസ്ഥ വരുമ്പോള്‍...
  ഞാന്‍ ചോദിക്കുന്നത് ഇപ്പോള്‍ നിങ്ങളെ കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും???

  എന്റെ അപ്പൂപ്പന്‍ ഒരു കൃഷിക്കാരന്‍ ആയിരുന്നു.. കൊയ്ത്തിനു മുന്നേ നല്ല ഗുണ നിലവാരമുള്ള വിത്തുകള്‍ ശേഖരിക്കും ... എന്തിനാനെന്നരിയാമോ...??? അടുത്ത തവണ വിത്തിടാന്‍ വേണ്ടി... നല്ല വിത്തില്‍ നിന്നെ നല്ല വിളവു ലഭിക്കൂ ...ഗുണമില്ലാത്ത വിത്തിട്ടാല്‍ ഉണ്ടാകുന്നതെല്ലാം എന്താകും എന്ന് ഞാന്‍ പറഞ്ഞു തരെണ്ടതില്ലല്ലോ....

  ഇപ്പോള്‍ ഇന്ത്യയുടെ അവസ്ഥ ഇതുപോലെ ആണ് .... നല്ല വിത്തുകള്‍ (IIT/IISc products) എല്ലാം വിദേശ പാടംങളില്‍ ആണ് പോകുന്നത് ... അവിടെ നല്ല വളക്കൂറുള്ള മണ്ണ് , വെള്ളം ഉള്ളപ്പോള്‍ എന്തിനു ഈ ഉണങ്ങി വരണ്ട ഇന്ത്യയിലെ പാടങളെ ആശ്രയിക്കണം ??? ഇവിടെത്തെ വിളവുകള്‍ എല്ലാം ഗുണനിലവാരം ഇല്ലാത്ത വിത്തുകളില്‍ നിന്നാണ് ഉണ്ടാകുന്നത്....

  നൂറു കോടി ജനംങളില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രം കിട്ടിയ അനുഗ്രഹം ആണ് ഈ IIT/IISc ഇല്‍ പഠിക്കാന്‍ ഉള്ള ഭാഗ്യം. ഈ വിത്തുകള്‍ സായിപ്പിന്റെ പാടത്ത് വളരെണ്ടതല്ല.....

  ഇത് മാറണം.... എങ്ങനെ ???

  വിജ്ഞാനം രാജ്യ സ്നേഹം രണ്ടും കൂട്ടി കുഴക്കണം ..... ഇന്ത്യയുടെ ഉപ്പും ചോറും തിന്നു സായിപ്പിന്റെ പാദ സേവ നടത്തുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി വെടി വച്ച് കൊല്ലണം......

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. മി. ഉമേഷ്‌, വികാരാഭരിതനാവാല്ലേ...ഇവിടം ഒരു പടക്കളമായി മാറ്റാതിരിക്കൂ.. :-)

  പുറത്തു പോയി പഠിക്കുന്നവരെയൊന്നും അടച്ചാക്ഷേപിക്കല്ലേ..അവിടുത്തെ നല്ല സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ തെറ്റുണ്ടെന്നു കരുതുന്നില്ല...അതും കഴിഞ്ഞ്‌ നാം നേടിയതിലൊരംശമെങ്കിലും തിരിച്ചു കൊടുക്കാൻ കഴിയുന്നെങ്ങിൽ അതു തന്നെ വലിയ കാര്യം..എന്നിരിക്കിലും, അങ്ങനെയുള്ള മനസ്സുമായി വരുന്നവരെ ഓടിച്ചു വിടുന്ന ആൾക്കാരും ഇവിടുണ്ടെന്നോർക്കുന്നത്‌ നല്ലതായിരിക്കും..അവർ രാജ്യസ്നേഹികൾ ആണോ??

  നല്ല അവസരങ്ങൾ സൃഷ്ടിച്ചാൽ ഏറെപ്പേർ തിരിച്ചു വരും എന്നാണെന്റെ അഭിപ്രായം..അങ്ങനെ ഒരു നല്ല മാറ്റമുണ്ടാവട്ടെ..
  ----------

  ReplyDelete
 26. 1. തിരിച്ചു വരുന്നവരെ ഓടിച്ചു വിടുന്നു.....
  2. നല്ല അവസരംങള്‍....

  ഇത് എങ്ങനെ മാറ്റാന്‍ പറ്റും??? ഈ ബ്ലോഗില്‍ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിഞ്ഞാല്‍ മാറുമോ??
  ഇന്നത്തെ യുവത്വത്തിന് മാത്രമേ നാളത്തെ ഇന്ത്യയെ മാറ്റാന്‍ കഴിയൂ ..........

  ReplyDelete
 27. ഉമേഷ്‌,
  നമ്മൾ ചളി വാരി എറിയുകയല്ലാ എന്നണെന്റെ വിശ്വാസം..പകരം കുറേ നല്ല ആശയങ്ങൾ പങ്ക്‌ വയ്ക്കുകയാണ്‌..

  അവസരങ്ങൾ ഉണ്ടാകുന്നുണ്ട്‌..അടുത്തിടെയായി പുതിയ ഇൻസ്റ്റി ട്യൂട്ടുകൾ വരുന്നത്‌ അതിന്റെ ലക്ഷണം ആണ്‌..പിന്നെ മാറേണ്ടത്‌ ഈ പൊളിറ്റിക്സ്‌ ആണ്‌..എല്ലാ ഫീൽഡിലും..അതിൽ യുവാക്കൾ/വിദ്യാർത്ഥികൾക്ക്‌ നല്ലൊരു പങ്ക്‌ വഹിക്കാൻ കഴിയും..രാഷ്ട്രീയക്കാരന്റെ ചട്ടുകമാവാതിരിക്കാൻ അവർ ബദ്ധശ്രദ്ധരായിരിക്കണം... മനസാക്ഷിയെ കളയാതിരിക്കൂ എന്നൊരുപദേശമേ തൽക്കാലം തരാനുള്ളൂ..

  ReplyDelete
 28. നിങ്ങള്‍ക്കറിയുമോ, നമ്മുടെ നാട്ടില്‍, ഇന്ത്യയില്‍ പി എച്ച് ഡി കഴിഞ്ഞവര്‍ എന്തിനാണ് വിദേശത്തേയ്ക്ക് ഓടി രക്ഷപ്പെടുന്നതെന്ന്?
  ഇവിടെ ഗവേഷണ സ്ഥാപനങ്ങളില്‍ ജോലി കിട്ടുന്നതിന്‍റെ യോഗ്യത ബിരുദവും പബ്ലികേഷന്‍ ഹിസ്റ്ററിയുമല്ല..ഗവേഷണ രംഗത്ത് തലതൊട്ടപ്പന്മാരും വേണം...എവിടെ ചെന്നാലും ഇന്‍റെനല്‍ candidates കാണും.. പിന്നെ ഫയലും ചുമന്നു പോകുന്നത് മിച്ചം..ഒരു സാധാരണ പ്രൊജക്റ്റ്‌ അസോസിയേറ്റ് ഇന്റര്‍വ്യൂ പോലും recommendation ന്‍റെ പുറത്തേ നടക്കു‌...
  പിന്നെ എങ്ങനെയാണ് ഞങ്ങള്‍ പുറത്തു പോകാതിരിക്കുക? പറയു‌...

  ReplyDelete
 29. പ്രിയ Psychedelic blues, ഇതൊക്കെ നന്നായറിയാം..പൊളിറ്റിക്സ്‌ എന്നു പറഞ്ഞ്‌,പറയാതെ പറഞ്ഞതും ഇതൊക്കെ തന്നെ..എന്നാൽ ഉമേഷ്‌ ചോദിച്ചിരിക്കുന്നത്‌ അറ്റ്‌ ലീസ്റ്റ്‌ phd എങ്കിലുമിവിടെ ചെയ്തൂടെ എന്ന അർത്ഥത്തിലാവാം..വിഷയം ഏറെ മാറിപ്പോയിരിക്കുന്നു...

  താങ്കൾ ചോദിച്ചതിനുത്തരം തരാൻ കഴിയില്ല..ഇതിനൊരു സൊലൂഷൻ തേടിക്കൊണ്ടിരിക്കുവാണ്‌ ഞാനും.. :)

  അഭിപ്രായം പറഞ്ഞതിനു നന്ദി..സ്ഥലത്തില്ലായിരുന്നതിനാലാണ്‌ മറുപടി വൈകിയത്‌..

  ReplyDelete
 30. Politics is everywhere.

  There are internal candidates everywhere. The question is why would an employer(a professor) prefer a candidate whom he know quite well. There could be many reasons. The real problem happens when this goes to the extent of compromising the quality of work.

  Again the focus is lost from where this thread started.

  ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍