തലക്കെട്ട് കണ്ട് വല്ല സിമന്റിന്റേയോ പരസ്യമാണെന്ന് കരുതിയെങ്കിൽ,തെറ്റി, നിങ്ങൾക്കു പാടെ തെറ്റി..വലയ സൂര്യഗ്രഹണ ദിവസത്തിൽ കണ്ടതും കേട്ടതുമായ, അതും ഒരു സയൻസ് ഇൻസ്റ്റിട്യൂട്ടിലിരുന്ന് കൊണ്ട്, ചില കാര്യങ്ങൾ ഓർത്തപ്പോൾ അറിയാതെയിങ്ങനെയൊന്നു തലയിൽ കെട്ടിപ്പോയി..
കഴിഞ്ഞ മാസം (ജനുവരി 15) ഒരു വെള്ളിയാഴ്ച പുലർച്ചയ്ക്ക് മൂന്ന് മണിയോടടുപ്പിച്ച് കുറേ ജേർണ്ണൽ പേപ്പറുകളും വായിച്ച് തീർത്ത് റൂമിലേക്ക് നടക്കുമ്പോൾ അന്നുച്ച സമയത്തുള്ള ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വലയ സൂര്യഗ്രഹണമൊന്നുമായിരുന്നില്ല മനസ്സിൽ; മറിച്ച് ആസ്ട്രിയായിൽ നിന്നും കൊളാബറേറ്റർ അയച്ച സാമ്പിളുകളിൽ ചെയ്യേണ്ടിയിരിക്കുന്ന എക്സിപിരിമന്റ്സിനെപ്പറ്റിയായിരുന്നു ചിന്ത.. സാമ്പിൾസ് എത്തുന്നതിനു മുന്നേ, സാറ്, എക്സിപിരിമന്റ്സിനു ഡെഡ് ലൈൻസും കൽപ്പിച്ചിരുന്നതിനാൽ, മറ്റു ചിന്തകൾക്ക് മനസിൽ പോയിട്ട് മാനത്ത് പോലും നോ സ്ഥാനം..
ഒരു മണിക്കൂറോളം നീണ്ടുനിന്ന ജെനറൽ റീഡിങ്ങിനു ശേഷം ബെഡിലേക്ക് ചരിഞ്ഞു.. കിടന്ന പാടെ ഉറങ്ങി.. എഴുന്നേൽക്കുമ്പോൾ സമയം 11.30.. പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞ് ലഞ്ചിനായി പതിയെ മെസ്സിലേക്ക് നടക്കുമ്പോഴാണ് ഉച്ചനേരത്തെ വെളിച്ചമില്ലായ്മ ശ്രദ്ധിക്കുന്നത് തന്നെ.. ബാംഗ്ലൂരിൽ ഇത്തരം മൂടിക്കെട്ടിയ കാലാവസ്ഥ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും സ്കൈ മിസ്റ്റർ ക്ലീനാണ്.. ഓ ഇന്നാണല്ലോ സൂര്യഗ്രഹണം, തലച്ചോറിലൊരു കൊള്ളിയാൻ മിന്നി.. ഗ്രഹണം കാണാൻ ഡിപ്പാർട്‌മന്റിൽ വല്ല അറേഞ്ച്‌മന്റും കാണും.. ഊണ് കഴിച്ചിട്ട് വേഗം പോകാം.. ഞാൻ നടത്തത്തിന്റെ സ്പീഡ് കൂട്ടി..
"ഇപ്പോഴാണോ എണീച്ച് വരുന്നേ?" സുഹൃത്ത് ഉമേഷാണ്.. കക്ഷി ക്യാമറ എടുക്കാനായി ഹോസ്റ്റലിലേക്ക് അക്ഷരാർത്ഥത്തിൽ ഓടുകയാണ്..
"ഗ്രഹണത്തിലൊന്നും താൽപ്പര്യമില്ലേ!! ഇഞ്ഞിയെന്ത് ഫിസിക്സുകാരനാടാ.. ദേ തുടങ്ങിക്കഴിഞ്ഞു.. ഞാൻ കുറച്ച് ഫോട്ടോസ് എടുക്കാൻ പറ്റുമോന്ന് നോക്കട്ടെ."
ഇലകൾക്കിടയിലൂടെ നിഴൽക്കൂത്ത് നടത്തുന്ന ഗ്രഹണ സൂര്യനെ ചൂണ്ടിക്കാണിച്ച് ഉമേഷ് പറഞ്ഞു..
"ഉം..സൂര്യഗ്രഹണം കാണാൻ ഡിപ്പാർട്‌മന്റിൽ വല്ല സൗകര്യവും ഒരുക്കിയിട്ടുണ്ടാവും.. ആദ്യം വല്ലോം കഴിക്കട്ടെ.."
ഉമേഷിനോട് ബൈ പറഞ്ഞ് ഞാൻ മെസ്സിലേക്ക് വലിച്ച് നടന്നു, അവൻ ഹോസ്റ്റലിലേക്കും..
അലൂമിനിയം കോട്ടഡ് കണ്ണടകളിലൂടെ സൂര്യഗ്രഹണം ആസ്വദിക്കുന്ന ഒരു വലിയ ആൾക്കൂട്ടം തന്നെയുണ്ട് മെസ്സിനു മുന്നിൽ.. അവർക്കിടയിലൂടെ നൂണുകടന്ന് ഞാൻ അകത്തേക്ക് കയറി, ചോറും ദാലും രസവുമൊക്കെയെടുത്ത്, ഒരു മയവുമില്ലാതെ വെട്ടി വിഴുങ്ങുന്ന അനിലിനരികിൽ, സ്ഥാനം പിടിച്ച് പതുക്കെ കഴിക്കാനാരംഭിച്ചു..
ഗ്രഹണം കാണാനായി ഡിപ്പാർട്‌മന്റിൽ വല്ല ഏർപ്പാടുമുണ്ടോയെന്ന് വിനീതിനോട് (എന്റെ തന്നെ ഡിപ്പാർട്‌മന്റിലെ int PhD ക്കാരൻ)ആരായുന്നതിനിടയിലാണ് ഗ്രഹണസമയത്ത് പുറത്തിറങ്ങരുതെന്ന ലാബിലെ സീനിയറിന്റെ ഉപദേശത്തെപ്പറ്റി അനിൽ വാചാലനായത്.. ഒരുരള ചോറെന്റെ തൊണ്ടയിൽ തടഞ്ഞു.. 'ആഹാ അപ്പടിയാ.. നല്ലത്, ഇറങ്ങരുത് കേട്ടോ'.. മെസ്സ് ഫുഡിന്റെ ദുസ്സാദുകളെ കൂട്ടിക്കുഴച്ച് ഒരു വിധേന വയറിനെ ശാന്തമാക്കി ഞാൻ എഴുന്നേറ്റു; കൈ കഴുകി ഡിപ്പാർട്ട്‌മെന്റിലേക്കു നടന്നു..
ഡിപ്പാർട്‌മന്റിന്റെ മുന്നിൽ, ഗ്രഹണത്തിന്റെ ഓരോ നിമിഷവും ക്യാമറയിലൊപ്പിയെടുക്കാൻ പരിശ്രമിക്കുന്ന ആർണബിനെ, ദൂരെ നിന്നേ കണ്ടു.. ചിലരൊക്കെ അലുമിനിയം കണ്ണടകൾ വച്ച് ഗ്രഹണം നിരീക്ഷിക്കുന്നതൊഴിച്ചാൽ, വിചാരിച്ച പോലൊരു ഗ്രഹണ-ഉത്സവമൊന്നും ഡിപ്പാർട്‌മന്റിൽ കാണാനില്ല..
ആർണബിനോട് ഹായ് പറഞ്ഞ് ഞാൻ ലാബിലേക്ക് കയറി.. മെയിലൊക്കെ ചെക്ക് ചെയ്ത് എക്സ്പിരിമന്റ്സ് തുടങ്ങുന്നതിനു മുന്നോടിയായി ഇൻസ്ട്രുമന്റ്സ് ഓൺ ചെയ്തു.. എവിടുന്നോ സങ്കടിപ്പിച്ച ഒരു അലൂമിനിയം ഗോഗിളുമായി ജൂനിയേഴ്സായ അക്ഷയും ആഞ്ജനേയുലുവും ലാബിലെത്തിയത് ആ സമയത്താണ്.. 'എന്നാൽ പിന്നെ ഒന്നു കണ്ടേച്ചും ആവാം എക്സ്പിരിമന്റ്സ്'.. ഞങ്ങൾ ടെറസിലേക്ക് കയറി സൂര്യഗ്രഹണ നിരീക്ഷണം ആരംഭിച്ചു..
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണ സൂര്യനെ ഇത്തിരി നേരമെടുത്ത് തന്നെ ആസ്വദിക്കുന്നതിനിടയിലാണ് അക്ഷയിന്റെ പ്രാകൽ കാതുകളിൽ വന്നലച്ചത്.. ഇതു കഴിഞ്ഞിട്ടു വേണമത്രേ കക്ഷിക്ക് വല്ലതും കഴിക്കാൻ..
ബെസ്റ്റ് കണാരാ ബെസ്റ്റ്.. കുറുന്തോട്ടിക്കും വാതമോ? ഗ്രഹണത്തിന്റെ ശാസ്ത്രമറിയുന്നവരെപ്പോലും സൂര്യനെ ഡ്രാഗൺ വിഴുങ്ങുന്നതായ വിശ്വാസം പിന്നോട്ട് വലിക്കുകയാണോ?? അതോ ഗ്രഹണ സമയത്ത് ഇത്തരം ഞാഞ്ഞൂൽ ചിന്താഗതികൾ തല പൊക്കുന്നതാണോ? അതുമല്ലയിനി യഥാർത്ഥത്തിൽ ഗ്രഹണം ഒക്കെ നമ്മുടെ മനസിലാണോ നടക്കുന്നത്?? വിശ്വാസങ്ങളും വിഗ്രഹങ്ങളും ഉയിർത്തപ്പെടുന്നത് നമ്മുടെ മനസിലാണ്; അതിനാൽ തന്നെ ഉടയ്ക്കപെടേണ്ടതും അവിടെ തന്നെ, അല്ലെങ്കിലത് പല്ലു വേദനയ്ക്ക് കാലിൽ പിണ്ണതൈലം പുരട്ടുന്നതു പോലെയായിരിക്കും..
അന്ധവിശ്വാസങ്ങൾക്കെതിരെ ഒരു സുനാമിത്തിര മനസിൽ കലിതുള്ളി വന്നുവെങ്കിലും "വയറ് കായാതെ പോയി വല്ലതും കഴിക്ക് കൊച്ചനെ" എന്നു മാത്രം പറഞ്ഞ് ഞാൻ ഗോഗിൾ കൈമാറി, ലാബിലേക്ക് തിരിച്ച് നടക്കാനൊരുങ്ങി..
ദാ വരുന്നു അടുത്ത കണ്ട് പിടുത്തം ആഞ്ജനേയുലുവിന്റെ വക, തലേ ദിവസം ഹെയ്തിലുണ്ടായ ഭൂകമ്പവും സൂര്യഗ്രഹണവും തമ്മിൽ റിലേഷൻസ് ഉണ്ടത്രേ (അവിഹിതമാകും).. അവനെ ടെറസീന്നു താഴെ തള്ളിയിട്ടാലോ എന്നൊരു നിമിഷം ആലോചിച്ചെങ്കിലും അതിന്റേം പഴി ഗ്രഹണതിനു വരുമെന്നും അതുവഴി അന്ധവിശ്വാസങ്ങളെ ഒന്നു കൂടി ഉറപ്പിക്കുകയാവും ചെയ്യുകയെന്ന് വെളിപാട് ഉണ്ടായ ഞാൻ, ആ രോഷക്കെട്ട് തൊണ്ടയിൽ തന്നെ തടഞ്ഞു നിർത്തി 'വെളിച്ചം ദുഃഖമാണുണ്ണീസ് തമസ്സല്ലോ സുഖപ്രദം' മനസിൽ ഉരുവിട്ട് ഗ്രഹണം ബാധിച്ച ഒരു ചിരി സമ്മാനിച്ച് കൊണ്ട് നടന്നകന്നു..
--------------------------------------------------------------
ഇതോടൊപ്പം കൂട്ടിവായിക്കേണ്ടുന്ന മറ്റൊരു സംഭവം, കഴിഞ്ഞയാഴ്ച ഐ ഐ ടി ബോംബേയിലേക്ക് ഒരു കോൺഫറൻസിനു പോകവേ ട്രെയിനിൽ വച്ച് കൊളീഗായ അമൽ പറയുകയുണ്ടായി.. ഗ്രഹണത്തിന്റെ തലേ ദിവസം പുള്ളിക്കൊരു ഇ-മെയിൽ കിട്ടി.. ആട്ട വിറ്റ് ജീവിക്കുന്നവരുടെ വക, സോറി, ആർട്ട് ഓഫ് ലിവിംഗ്സ് വക.. സുദർശന ക്രിയ പഠിക്കാൻ മുൻപവരുടെ കോഴ്സ് അറ്റെൻന്റ് ചെയ്തൂന്നൊരു കുറ്റം മാത്രേ അമൽ ചെയ്തുള്ളൂ.. ലതിന്റെ ആഫ്റ്റർ ഇഫക്റ്റുകൾ ലതാകുമെന്ന് സ്വപ്നേപി നിരീച്ച് കാണില്ല..
'നാളെ ഗ്രഹണ സമയത്ത് ഒന്നും കഴിച്ചേക്കല്ലേ, ശ്രി ശ്രി ശ്രി ശ്രി ശ്രി ശ്രി (അറിയാതൊന്നു വിക്കി വിക്കി വിക്കീപ്പിഡിയയായിപ്പോയി) ഗുരുജി അരുളിച്ചെയ്തതാണ്.. അതിനാൽ തന്നെ എന്തെങ്കിലും കാര്യം കാണും'....
ഉണ്ട.. "അല്ലാ നീയെന്നിട്ടെന്ത് ചെയ്തു?"
"തേങ്ങ..പിന്നേ, ഭക്ഷണ കാര്യത്തിൽ നോ കൊമ്പ്രമൈസ്..സൊ ആ മെയിലു ട്രാഷീത്തള്ളി"
"ഇതാവണമെടാ ഫിസിക്സിസ്റ്റ്"..വാക്കുകളിൽ ഒതുക്കാൻ പറ്റാത്ത സന്തോഷത്തെ ഒതുക്കാനായി ഞാൻ രണ്ട് ചായ ഓർഡർ ചെയ്തു..എനിക്ക് മസാല ടീ, ആൾക്ക് സാദാ..
------------------------------------------------------------------------
വാൽക്കഷ്ണംസ് (ഒന്നിലധികം ഉണ്ടേ):
വളരെ മുൻപേ എഴുതിത്തുടങ്ങിയെങ്കിലും ചില തിരക്കുൾ കാരണം പൂർത്തിയാക്കനായില്ല.. ഗ്രഹണത്തെപ്പറ്റിയായത് കൊണ്ട് എഴുത്തിനേം ഗ്രഹണം ബാധിച്ചതാണെന്ന് തോന്നുന്നു.. ഫോട്ടോസിന്റെ റൈറ്റ്സ് കിട്ടിയിട്ട് കുറേ ദിവസമായി.. ഒടുക്കം അതൊന്നും അപ്ലോഡ് ചെയ്യാത്തത് കൊണ്ട് ഉമേഷെന്റെ കഴുത്തിനു പിടിക്കുമെന്ന നിലയിലുമായി..അതൊഴിവാക്കാൻ കൂടിയാണീ പോസ്റ്റ്..സൊ വായിച്ചിട്ട് തല്ലുന്നവർ ഒരു പങ്ക് അദ്ദേഹത്തിനും നൽകാൻ കനിവുണ്ടാകണം..
ഫോട്ടോസിന് ഉമേഷിനും ആർണബിനും കാക്കത്തൊള്ളായിരം നന്ദ്രി..തുല്യമായി വീതിച്ചെടുത്തേക്കണം, അടിയിടരുത്....
ഗ്രഹണസമയത്ത് ചെയ്തത് കൊണ്ടാവും എക്സ്പിരിമന്റ്സ് ഒന്നുമങ്ങട് ക്ലച്ച് പിടിച്ചില്ല :-)
==========================================
ഒരുപാട് ലേറ്റായി.. എന്നാലും ഇരിക്കട്ടെ..
ReplyDeleteലേറ്റായതു സാരമില്ല, ലേറ്റസ്റ്റാണല്ലോ? :)
ReplyDeleteIISc മലയാളി സംഗമായ സിമയുടെ കഴിഞ്ഞ തെയ്യം പരിപാടിയെ കുറിചു കേട്ടയിരുന്നൊ? തെയ്യക്കാരന്‍ ദൈവമായതും, അനുഗ്രഹം വാങ്ങാന്‍ ഇന്ത്യയുടെ ഭാവി ശാസ്ത്രഞ്ജന്‍മാരും, ഇഞ്ജിനിയര്‍മാരും തടിച്ചു കൂടിയതും?
ReplyDeleteബാബുരാജ്, ലേറ്റസ്റ്റാണോ :-)
ReplyDeleteവായനയ്ക്ക് നന്ദി..
ദീപക്കേട്ടാ, ഫോട്ടോസ് കണ്ടിരുന്നു..സിമയെ ഞാൻ ഡൈവോഴ്സ് ചെയ്തത്താ..കാരണങ്ങൾ പലതുണ്ട്.. അതിൽ പ്രവർത്തിക്കുന്നവരുടെ സിനിസിയാരിറ്റിയിൽ ഒരുപാടിടിവുണ്ടായിട്ടുണ്ട്.. ചിലരു മാത്രം കഷ്ടപ്പെട്ട് ഓടി നടക്കും..എന്നിട്ടൊടുക്കം അടിയും അവർക്കിട്ട് തന്നെ..ഒഫീഷലായിട്ടിരുന്ന് അനുഭവിച്ചതാ.. സൊ ഇറങ്ങി.. ഇനി ആ ഭാഗത്തേക്കെന്നെ കാണില്ല, മഷിയോ മുളകുപോടിയോ എന്തിട്ടാലും ശരി.. അതിനാൽ തന്നെ ഈ കമന്റിനൊരു ശരിയായ മറു കമന്റ് ഇറ്റുന്നില്ല..നേരിട്ട് കാണുമ്പോൾ പറയാം..
ReplyDeleteതെയ്യത്തിന്റെ സംഗാടകരോടു എനിക്ക് പരാതിയില്ല. തെയ്യത്തെ ഒരു കലാരൂപമായി മാത്രമെ അവര്‍ കണ്ടിരുനുള്ളു. ഇതിനു മുന്‍പ് ഒരു തവണ ഡീസെന്റ് ആയി തെയ്യം IISc യില്‍ സിമ നടത്തിയിട്ടുമുണ്ട്. പരിപാടി കണ്ടിരുന്ന സുഹൃത്തുക്കളുടെ യുക്തി ബോദത്തെ കുറിച്ചു മാത്രമാണു എന്റെ പരാമര്‍(ഷം).
ReplyDeleteശാസ്ത്രജ്ഞനാണെന്ന് സ്വയം പറയുകയും ചെയ്യും, എല്ലാ അന്ധവിശ്വാസങ്ങളും കൊണ്ടു നടക്കുകയും ചെയ്യും. രസം അതല്ല, അന്ധവിശ്വാസങ്ങള്‍ക്ക് തെറ്റായ ശാസ്ത്രവിശദീകരണങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യും!
ReplyDeleteനാണക്കേട്!
depakketta,
ReplyDeleteഅതിൽ സംഘാടകരുടെ ഭാഗത്ത് കാര്യമായ കുഴപ്പങ്ങളുണ്ടായിട്ടുണ്ട്..തെയ്യം കേരളത്തിലെ പോലും പലർക്കും കാര്യമായി ഒരു ഐഡിയ ഇല്ലാത്ത ഒന്നാണ്..വടക്കോട്ടുള്ളവർ മാത്രമേ കണ്ടിരിക്കാൻ സാധ്യതയുള്ളൂ..അപ്പോൾ അതിനെ പറ്റി ഒരു ഇന്റ്രൊഡൊക്ഷൻ മെയിലിലൂടെയും,പിന്നെ പരിപാടിക്ക് മുൻപായും കൊടുത്തിരുന്നെങ്കിൽ നന്നായേനെ..സംഘാടകർക്ക് തന്നെ ഏറിയ പേർക്കും തെയ്യത്തെപ്പറ്റി അറിവുണ്ടായിരുന്നില്ല..അപ്പോൾ സ്റ്റേജിൽ വിളിച്ച് പറഞ്ഞത് കേട്ട് തെറ്റിദ്ധരിച്ചാവാം പലരും അങ്ങനെ ചെയ്തതെന്ന് കരുതുന്നു.. മതിയായൊരു ബാക്ക് ഗ്രൗണ്ട് വർക്ക് ഉണ്ടായിരുന്നില്ല എന്ന പാളിച്ചയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്..അതു പറയണ്ടാന്നു കരുതിയാണ് ഞാൻ നേരത്തേ സ്കിപ്പ് ചെയ്തത്..എങ്കിലും ഇതൊന്നും അയുക്തിവാദികളെ രക്ഷിക്കാനുദകുന്നില്ല..അത്തരം കുറേപ്പേർ കാമ്പസിലുണ്ട്..പണ്ടാരോ ആത്മഹത്യ ചെയ്ത റൂമിൽ താമസിക്കാൻ പറ്റില്ല,പ്രേതമുണ്ട് എന്നു പറഞ്ഞ് റൂം മാറിയ ഒരു വിദ്വാനെ എനിക്കറിയാം.. എന്തുവാടെ എന്നു ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരം, നീയൊരു ഫിസിക്സുകാരനല്ലേ,പോരാത്തേനു കമ്മ്യൂണിസ്റ്റും..അതു കൊണ്ടെന്തും ആവാം..ഇതിനു ഫിസിക്സൊ ന്നും അറിയണ്ട കോമൺ സേൻസ് മതി എന്നായിരുന്നെന്റെ മറുപടി..പക്ഷേ ആള് രായ്കുരാമാനം റൂം മാറീട്ടോ.. :-)
ശാസ്ത്രജ്ഞനും എന്ജിനീര്‍ക്കും ദൈവാരാധന നടത്താന്‍ പാടില്ല എന്ന് ഏതു ജര്നലില്‍ ആണ് പറഞ്ഞിട്ടുള്ളത് ?????
ReplyDeleteഅല്ല ആശാനേ ഈ ദൈവം എന്ന് പറഞ്ഞാല്‍ എന്താ???
can u please define it???
കാൽവിൻ, exactly, കഷ്ടം എന്നെല്ലാണ്ടെന്തു പറയ്യാൻ ..
ReplyDeleteഉമേഷണ്ണെ, ഇവിടെ പരാമർശിച്ചത് അന്ധവിശ്വാസങ്ങളെയാണ്..
ReplyDeleteഒരു ശാസ്ത്രകാരനു വിശ്വാസിയാവം,പക്ഷേ ഒരു വിശ്വാസിക്കൊരിക്കലും ശാസ്ത്രകാരനാവൻ പറ്റില്ല, ഏകലവ്യനിലെ തുരേത് ഗോപീടെ ഡയലോഗാ..
പിന്നെ ദൈവം ആരാന്ന് പോയി വിശ്വാസികളോട് ചോദിക്കെടേ..അറിയാത്ത കാര്യങ്ങൾക്കുള്ള ഒരു എളുപ്പ ഉത്തരം എന്ന് വേണേൽ പറയാം..ഉമേഷ്, ഫോട്ടോസിനു താങ്ക്സ് ട്ടോ..
ഒരു കല്ലിന്റെ മുന്നില്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ വിളിച്ചു പറഞ്ഞു കുറച്ചു ചന്ദനവും പൂക്കളും ഇട്ടു ആരാധിക്കാമെന്ഗില് തെയ്യക്കാരന് കുറച്ചു നേരത്തേക്ക് ദൈവം ആകാം....
ReplyDeleteതെയ്യം ഒരു കലാരൂപം അല്ല .... ചില മൂരാച്ചികള്‍ വോട്ട് കിട്ടാന്‍ വേണ്ടി തെയ്യത്തെ റോഡില്‍ ഇറക്കി ....
തെയ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയനമെങ്ങില്‍ വടക്കന്‍ കേരളത്തിലേക്ക് വരൂ.... 45 ദിവസത്തെ വ്രത ശുദ്ധിയോടെ ആണ് തെയ്യം കെട്ടിയാടുന്നത്... ചുമ്മാ വഴിയെ പോയവന്റെ മുഘത് ചായം തേച്ചുഇറക്കുന്നതല്ല
iisc ഇലെ എന്ജിനീര്മാര്‍ അനുഗ്രഹം വാങ്ങിയതില്‍ എവിടെയാണ് അന്ധവിശ്വാസം ???
ഭാരതത്തിലെ പഴയ ഗവേഷകര്‍ ഒന്നും "പബ്ലിഷ് " ചെയ്തില്ല ...... താളിയോല ഗ്രനധംഗല്‍ തിച്ചലരിച്ചു.... തിയറി ഇല്ല പ്രൂഫ് ഇല്ല ..... അപ്പോള്‍ പലതും അന്ധവിസ്വസംഗല്‍ ആയി....
പല അന്ധവിസ്വാസംഗളിലും എത്ര ശെരി ഉണ്ടെന്നു കണ്ടു പിടിക്കാന്‍ ആരും ശ്രമിക്കുന്നില്ല ...... സുശ്രുതന്‍ പണ്ട് പട്ടച്ചാരായം കുടിപ്പിച്ചു സര്‍ജറി ചെയ്തു.. അതും അന്ധവിസ്വസത്തില്‍ പെടുത്തുമോ ???
അപ്പോൾ ഉമേഷണ്ണൻ അനുഗ്രഹം വാങ്ങ്യവരുടെ കൂട്ടത്തിലുണ്ടെന്ന് വേണം അനുമാനിക്കാൻ.. എന്താണ് ദൈവം എന്ന് നേരത്തെ ചോദിച്ചതിനൊരുത്തരം തെയ്യത്തിലുണ്ടോന്നൊരു ശങ്ക.. :-)
ReplyDeleteവഴിയേ പോയവരുടെ മുഖത്ത് ചായം തേക്കുന്നത് ഇന്നും കണ്ടു, ഹോളി..തേക്കുന്നവർക്ക് ജോളി, തേക്കപ്പെടുന്നവനു ജോലി.. :D
അല്ല,അപ്പോ പട്ടച്ചാരായം പണ്ടേയുണ്ടയിരുന്നല്ലേ, നമ്മുടെ പൈതൃകം ആണോ ആവോ..
പരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്...
ReplyDeleteനിങ്ങള്‍ വിശ്വസിക്കാത്തത് എന്തിലാണെന്നും, അവര്‍ വിശ്വസിക്കുന്നത് എന്തിലാണെന്നും ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഹിട്ടില്ലാത്തതിനാല്‍ കമന്റ്സ് ഒന്നും അടിക്കാനുള്ള ധൈര്യം വരുന്നില്ല... :(
അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്നില്ല, വിശ്വാസങ്ങളിൽ അന്ധതയും ഇല്ല. :)
ReplyDeleteകമന്റ് അടിക്കുന്നവരൊക്കെ പിന്നെ വീരപാൻഡ്യ കട്ടബൊമ്മൻസ് അല്ലേ, ഉമേഷിനെപ്പോലെ!! ചുമ്മാ അങ്ങടിക്കൂന്നേ.. (ഹവ്വവർ (കട:വി എം)ഉമേഷിന്റെ കമന്റ് നോക്കിയടിച്ചാൽ പണിയാകും)
നിശാന്തെ വായിച്ചതിനും അഭിപ്രായത്തിനും നന്ദി..
'നാളെ ഗ്രഹണ സമയത്ത് ഒന്നും കഴിച്ചേക്കല്ലേ, ശ്രി ശ്രി ശ്രി ശ്രി ശ്രി ശ്രി..
ReplyDeletenjaan grahana samayathu nalla vayaru nirachu kazichu ....ithuvare jeevichirippundu ketto...
ഒഴാക്കൻ, ഞാനും നന്നായി കഴിച്ചു..ഒരു കുഴപ്പവുമില്ലാന്നു മാത്രമല്ല,ആരോഗ്യം മെച്ചപ്പെട്ടോന്നൊരു സംശയം.. :-)
ReplyDeleteതനിക്കിട്ടും ഒരു പണി തരാം :):):)
ReplyDeleteവായിച്ച് ഉണ്ടാക്ക്.
http://malayalam.usvishakh.net/blog/archives/404
http://malayalam.usvishakh.net/blog/archives/406
അല്ല, രണ്ടും നേരത്തെ കണ്ടു എങ്കില്‍, എനിക്കിട്ട് പണി തരല്ലേ.
-സു-
വായിച്ച് എന്തുണ്ടാക്കാനാണാവോ പറഞ്ഞത് !! ജസ്റ്റൊന്നു നോക്കി,ഒരു നടയ്ക്ക് പോവില്ല..സൊ കരുതലോടെയുള്ള റീഡിംഗിനായി മാറ്റി വയ്ക്കുന്നു..പ്രിയ സു-സുനിൽ വെറുതെ ആൾക്കാർക്കിട്ട് പണി കൊടുക്കുകയല്ല എന്റെ പണി.. :-) വായിച്ചതിനു പെരുത്ത് നന്ദി..
ReplyDeleteനെല്ലും പതിരും മാറിയാല്‍ എന്താണ്ടാവുക? അദന്നെ. സിമിലര്‍ ഒരു കാര്യം ആണ് എന്നതിനാലാ ലിങ്ക് തന്നത് ട്ടോ.
ReplyDeleteനന്ദി, നമസ്കാരം.
-സു-
ഡൈം കിട്ടിയാല്‍ വായിക്കൂട്ടാ സുചാന്ദ്. ഡൈം ഉണ്ടാക്കിയാലും കുഴപ്പല്ല്യ.. നിങ്ങളെപ്പോലെ ഉള്ളവര്‍ വായിക്കേണ്ടതാണ്.
ReplyDeleteപ്രിയ സുനിൽ-- ആ 'ഉണ്ടാക്ക്' എന്ന പ്രയോഗം തെറ്റിദ്ധരിപ്പിച്ചു..ലിങ്ക്സ് തന്നതിനു നന്ദിയെ ഉള്ളൂ..
ReplyDeleteകാല്വിൻ ചേട്ടൊ, ഉവ്വ് ,ടെയിം തന്നാ പ്രശ്നം, വർക്കിന്റെ പീക്ക് പിരീഡിലാ, 4th year തീരാൻ പോണു..തീരുമ്പോ തീരുമ്പോ പണി തരും സാറ്..നിർത്താനുള്ള സമയായി,എന്നാലൊട്ടു സമ്മതിക്കണില്ല..യുദ്ധകാലടിസ്ഥാനത്തിൽ ഇത് വായിക്കുന്നതാണ്..എന്നിട്ട് കമന്റ് ഇവിടത്തന്നെ ഇട്ടേക്കാം..ശാസ്ത്ര ഉഡായിപ്പ് രാമൻ/കൃഷ്ണൻ മാരെ സ്വതവേ അടുപ്പിക്കാറില്ല..പലപ്പോഴും പാരമ്പര്യത്തിൽ ഊന്നിപ്പറയുമ്പോൾ മനസിലാക്കിയിട്ടുള്ളത്ത് അവരുടെ തന്നെ ആത്മവിശ്വാസക്കുവിനെയാണ്.. പണ്ടത്തെ വേദം ഇതിഹാസത്തിലും ആനേണ്ട് ബീമാനുണ്ട് ആറ്റം ബോംബിണ്ട് എന്നൊക്കെ പറേമ്പോ, എന്തീറ്റ് തേങ്ങ ഉണ്ടായിട്ടെന്താ വല്ല കാര്യോണ്ടോ എന്നാ ആലോചിക്കാറ്.. അതിനെയൊക്കെ കെട്ടിപ്പിടിച്ചിരിക്കുന്നത് കൊണ്ട് തന്നെയാണ് നമ്മളിന്നുമിങ്ങനെയിരിക്കുന്നത്..
തെറ്റിദ്ധാരണ ഒന്നൂം ണ്ടായിട്ടില്യ ട്ടോ.
ReplyDeleteദൊക്കെ ആര് വായിക്കണം? വായിക്കണ്ടവര്‍ വായിക്കുണുണ്ടോ? പോത്തിന്റെ ചെവിയിലെ വീണ വാദനം ആണോ? അറിയില്ല ട്ടോ.
നിപ്പോ ഞാന്‍ തന്നെ ഒരു അന്ധവിശ്വാസങ്ങളും ഇല്ലാത്തവനാണോ?
അങ്ങനേം തോന്നീട്ടില്ല്യ.
-സു-
"സമയമാണു ദൈവം, കർമ്മമാണു ആരാധന" എന്നും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. :) (ടൈം എന്ന സിനിമയിൽ)
ReplyDeleteകമന്റാൻ വൈകി .. പക്ഷെ ലിങ്ക് 'ബസ്സ്'-ഇൽ ഇട്ടപ്പോൾ വായിച്ചിരുന്നു.
അതെ, വിശ്വാസം ഒരു തെറ്റല്ല. അതു അന്ധമാവുമ്പോഴാണു പ്രശ്നം. ഒരു വിശ്വാസത്തിനു sanctity കൽപിച്ചു കൊടുത്ത്, അതിനെ ചോദ്യം ചെയ്യാനോ, analyze ചെയ്യാനോ വിസമ്മതിക്കുമ്പോൾ, അതും scientific community-ഇൽ പെട്ടവർ. ഗ്രഹണ സമയത്തു എന്തു കൊണ്ട് ഭക്ഷണം കഴിച്ചു കൂടാ, അല്ലെങ്കിൽ ഭക്ഷണം കഴിചാൽ എന്തു സംഭവിക്കും, എന്നു ചിന്തിക്കാൻ ഇവർ മടിക്കുന്നതെന്തേ?
"ദൈവം ആരാണ്" എന്നതു സബ്ജക്റ്റീവ് ആയ കാര്യമല്ലേ? Everyone has his/her own definition of God.
പ്രിയ സുനിൽ,കാല്വിൻ ചേട്ടാ, ഉമേഷ്ജിയുടെ പോസ്റ്റ് വായിച്ചു..വിശദമായൊരു കമന്റ് പോസ്റ്റായിത്തന്നെ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എഴുതാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.. വീട്ടിലായിരുന്നു, കുറച്ച് ദിവസം; അതിനാലാണീ ഡിലേ..
ReplyDeleteപ്രിയ പണിക്കർ,ഞാനെഴുതിയതിന്റെ ശരിയായ അർത്ഥം നിങ്ങൾ മനസിലാക്കിയിരിക്കുന്നു.. എഴുതണ്ടാ എന്നു കരുതിയതാണ്, എങ്കിലും ഒരു സയൻസ് കമ്മ്യൂണിറ്റി ഈവിധം പെറുമാറുന്നത് കണ്ട് എഴുതിപ്പോയി.. വിശ്വാസം തെറ്റാണെന്നുള്ള കാഴ്ച്പ്പാടൊന്നും എനിക്കുമില്ല.. എന്നാലും ഇതൊക്കെ അടി കിട്ടേണ്ട കേസാ.. ഇടയ്ക്ക് പുട്ടടിക്കാനൊന്നു വീട്ടിപ്പോയി;സൂര്യഗ്രഹണം സ്കൂളിലെ കുട്ടികൾക്ക് കാണിച്ച് കൊടുത്തതിനെപ്പറ്റിയൊക്കെ അമ്മ പറഞ്ഞു.. ആ സമയത്ത് ആരേലും ആഹാരം കഴിച്ചോ എന്ന് ഞാൻ ചോദിച്ചു.. പിന്നേ എല്ലാരും കഴിച്ചു.അതിനെന്താ കുഴപ്പം? അല്ലാ ഞങ്ങടെ ഇൻസ്റ്റീലെ ചില പിള്ളേർസ് വ്രതമിരുന്നൂട്ടോ എന്ന എന്റെ മറുപടി കേട്ട് അമ്മ പൊട്ടിച്ചിരിച്ചു..ഹ ഹാ..
ReplyDeletearun anne :-)
ReplyDeletehttp://beta.english.manoramaonline.com/lifestyle/health/breathing-based-meditation-can-beat-stress.html
ReplyDelete