വിരലുകൾ അടർത്തി എടുത്തപ്പോഴും,
സ്പർശം നീ ബാക്കി നിറുത്തി.
പറയാതെ ഇറങ്ങിപ്പോയപ്പോഴും,
ഹൃദയത്തിൽ ഓർമ്മകളെ കൂട്ടിനിരുത്തി.
ഉള്ളിലെ സ്നേഹം മുഴുവൻ തന്നൊഴുകിപ്പോയിട്ടും
നിൻറെ തീരത്ത് ഞാൻ കാത്തിരിക്കുന്നു.
ഇതു തന്നെയല്ലേ പ്രണയം?
-------------------------------
മുൻപെഴുതിയതാണ്..കുറേക്കാലമായിട്ട് ആരുടേം ക്ഷമ പരീക്ഷിക്കാഞ്ഞ് ക്ഷമ കെട്ടിപ്പോൾ ഈ സാഹസത്തിനു മുതിരുന്നു.. :)
ReplyDeleteസുചാന്ദ്,
ReplyDeleteഓരോരുത്തര്‍ക്കും ഓരോന്നാണ് പ്രണയം.
ഇതും പ്രണയം തന്നെ. പ്രണയിക്കുക എന്നതാണ് പ്രധാനം.
നന്നായിരിക്കുന്നു.
പിന്നെ ഇതിലെന്ത് ക്ഷമപരീക്ഷണം. നാലുംമൂന്നും ആറ് വരികളല്ലേയുള്ളു. വ്യക്തവുമാണ്.
ഒരു സംശയവും വേണ്ട, സുചാന്ദ്, ഇത് പ്രണയം തന്നെ, ഇത് കവിത തന്നെ, പ്രത്യേകിച്ച് ,
ReplyDeleteവിരലുകൾ അടർത്തി എടുത്തപ്പോഴും,
സ്പർശം നീ ബാക്കി നിറുത്തി.
ആശംസകള്‍ ! പിന്നെ, പേപ്പറൊക്കെ എഴുതിക്കഴിഞ്ഞോ?
സുപ്രിയ ടീച്ചറെ, അതെ പ്രണയം ഒരനുഭവമാണ്,ജീവവായുവാണ്..അതിനാൽ തെന്നെ ഓരോരുത്തർക്കും ഓരോ അർത്ഥം കണ്ടെത്താനാകും.. എന്നിരിക്കിലും, വിരഹത്തിലാകും അതിന്റെ ആഴം മനസിലാവുന്നതെന്നു തോന്നുന്നു..
ReplyDeleteപിന്നെ ഇത് ഒരു പരീക്ഷണ ബ്ലോഗ് ആണ്, തൊഴിലും പരീക്ഷണങ്ങൾ ചെയ്യൽ തന്നെ(experimental physicist). പോസ്റ്റിന്റെ ചുവടെ ക്ഷമ പരീക്ഷിച്ചത് (posted by) എന്നെഴുതി വച്ചിരിക്കുവല്ലേ..
പരീക്ഷിച്ചില്ലെന്നറിഞ്ഞതിൽ അതിയായ സന്തോഷം.. നാലും മൂന്നും ഏഴ് ആണെ.. കണക്കിൽ നോം റൊമ്പ സ്റ്റ്രിക്റ്റാ.. :)
ശ്രീ മാഷെ,
ReplyDeleteപേപ്പേർസ് എല്ലാം ഡെഡ് ലൈനിനു മുന്നെ തീർത്തു.. വെള്ളിയാഴ്ച ആയിരുന്നു സബ്മിഷൻ.. കുറച്ച് വേറെം പണിയുണ്ട്. ഈ വീക്കെന്റ് വീട്ടിലാണ്. സൊ അതിനു മുന്നേ തീർത്തിട്ട് പോ എന്നാ സാറു പറഞ്ഞെ.. വീട്ടിൽ പോകൽ വന്ന് വന്നൊരു കെണിയായി.. എപ്പോ പറഞ്ഞാലും, ഇതു തീർത്തിട്ട് പോ ന്നെ സാറു പറയൂ, പോകണ്ട എന്നല്ല; നോട്ട് ദ പോയിന്റ്..
ഇപ്രാവശ്യത്തെ പോക്കിന് ലിഡിയയേയും മകളേയും കാണുക എന്നൊരു ലക്ഷ്യം കൂടിയുണ്ട്, ഗുദക്ഷിണേടെ ചില്ലറ ദിർഹംസ് തടയുമോന്ന് നോക്കട്ടെ :-) ശ്രീ മാഷിന്റെ അന്വേഷണങ്ങൾ പ്രത്യേകം അറിയിക്കാം.. തല്ലൊക്കെ കൂടി നല്ല ജീവനോടെ തിരിച്ചെത്തുവാണേൽ വിശേഷങ്ങൾ അറിയിക്കാം..
വരികൾ ഇഷ്ടപ്പെട്ടെന്നറിഞ്ഞ് അതിയായ സന്തോഷം..
യാ അല്ലാഹ് എന്നോട് പൊറുക്കുക ,
ReplyDeleteനിന്നെക്കളുമാധികം ഞാനവനെ
സ്നേഹിച്ചുപോയി ...............
പ്രണയം ഓരോരുത്തര്‍ക്കും പല വിതത്തില്‍ ,
പല ഭാവത്തില്‍ .....................
പ്രണയം നമ്മുടെ ആത്മാവിനെ (തല്ക്കാലം ഞാനൊരു ഫിസിക്സിസ്റ്റ് അല്ല) സ്വതന്ത്രമാക്കുന്നു എന്നല്ലേ സ്വതന്ത്രൻ!!
ReplyDeletesuchand :(
ReplyDeleteപ്രിയ സഖാ പോയ് വരൂ!
ReplyDeleteക്രിഷേ :(
ReplyDeleteപ്രിയ ശ്രീ മാഷേ, ഇന്ന് രാത്രിയാണ് യാത്ര.
വിരലുകൾ അടർത്തി എടുത്തപ്പോഴും,
ReplyDeleteസ്പർശം നീ ബാക്കി നിറുത്തി.
ഇതന്ന്യാണ് പ്രണയമെന്നു തോന്നുന്നു
:-)
suneee :)
ReplyDeleteപെട്ടു..
ReplyDeleteഅല്ലേ??
പിന്നേ കോപ്പാ..ഒന്നു പോടപ്പാ !!
ReplyDeletekumarjeee :-)
"ഉള്ളിലെ സ്നേഹം മുഴുവൻ തന്നൊഴുകിപ്പോയിട്ടും
ReplyDeleteനിൻറെ തീരത്ത് ഞാൻ കാത്തിരിക്കുന്നു..."
കാത്തിരിക്കുന്നതെന്തിന്?
കൂടെ ഒഴുകാമായിരുന്നില്ലേ?
കഥയിലെപ്പോലെ കവിതയിലും ചോദ്യമില്ലാന്ന് പറയേണ്ട കാലം അതിക്രമിച്ചു.. ദേ ഇപ്പോ ഞാമ്പറഞ്ഞിരിക്കുന്നു..
ReplyDeleteഅവൾക്ക് നീന്തലറിയാമായിരുന്നു, സൊ ഒഴുക്കിലും രക്ഷപ്പെട്ടോളും, എനിക്കറിഞ്ഞൂട.. അതിനാൽ ഇവിടെ തീരത്തിരിക്കുന്നു, കണ്ണിൽ പൂഴിയും വാരിയിട്ട്.. :-)
വീട്ടിപ്പോയാ പുട്ടും, ചക്കപ്പുഴുക്കും, കഞ്ഞിയും ചമ്മന്തിയുമൊക്കെ കഴിച്ച് കൂടിക്കോളണം, ബ്ലോഗ് വായിച്ച് അലമ്പുണ്ടാക്കരുത്..ങാ