Nov 9, 2009

പ്രണയത്തിന്റെ അർത്ഥം

പ്രണയത്തിന്റെ അർത്ഥമറിയുന്നതിന്നായി
ഞാനൊരാളെ പ്രണയിച്ചിരുന്നു;
അതിന്നർത്ഥം നഷ്ടപ്പെടുത്താതിരിക്കാൻ
അവളെന്നേയും...

24 comments:

  1. എന്തോ ഒന്ന്....പ്രണയിക്കുന്ന ആരും വന്നെന്നെ തല്ലിയേക്കരുതെന്നു മുൻകൂർ ജാമ്യം.. :)

    ReplyDelete
  2. അതിന്‍റെ അര്‍ഥം നഷ്ടപ്പെടുതാതിരിക്കാന്‍ നിങ്ങള്‍ പരസ്പരം ഉപേക്ഷിചെന്നു മാത്രം പറയരുത്..

    anyway good poem...

    ReplyDelete
  3. "Psychedelic blues, oranges and violets" ,അങ്ങനെ പറയാനിട വരാതിരിക്കട്ടെ..പ്രണയിക്കാത്തതു കൊണ്ട്‌ ഒന്നും തൽക്കാലം പറയാൻ വയ്യ...
    വായനയ്ക്ക്‌ നന്ദി.. :)

    ReplyDelete
  4. എന്തര്‌ ??
    അനന്തരം ഞാനിതെഴുതി..പണിക്കരനിയാ വിട്ടു പിടി വിട്ടു പിടി..അയ്യോ ഞാനോട്യേ.. :)

    ReplyDelete
  5. Dictionary ഒന്നും കയ്യിലില്ലാരുന്നാ?

    ReplyDelete
  6. എനിക്കു മരിക്കാതിരിക്കാനായി
    ഞാനൊരാളെ പ്രണയിച്ചു
    അവള്‍ക്കു ജീവിക്കാനായി അവളെന്നെയും..!

    ReplyDelete
  7. ഈ ദീപക്കേട്ടന്റെ ഒരു കോമഡി..എനിക്കു വയ്യ;എന്നെ അങ്ങു കൊല്ല്.. :-)

    ReplyDelete
  8. പ്രിയ ഹാൻലല്ലത്‌, ആ പറഞ്ഞതാണ്‌ ശരി..അതാവണം..

    വായിച്ചതിൽ ഒത്തിരി സന്തോഷം.. :)

    ReplyDelete
  9. അങ്ങനെയല്ല...അങ്ങനെ ഒരിക്കലുമൊരിക്കലുമല്ല...അങ്ങനെയാണെങ്കില്‍ അത് പ്രണയവുമല്ല...അത് മാത്രം എനിക്കറിയാം..

    ReplyDelete
  10. പ്രിയ "Psychedelic blues, oranges and violets", പ്രണയത്തിന്റെ അർത്ഥം എന്നു പറഞ്ഞ്‌ എഴുതിയത്‌ ശരിയായ പ്രണയത്തിന്റെ അർത്ഥമല്ല എന്ന് നല്ല ബോധ്യമുണ്ട്‌.അതറിയാൻ പ്രണയിക്കണമെന്നില്ലാലോ.. പ്രണയത്തെക്കുറിച്ചുള്ള വേറെ ഏതെങ്കിലും പോസ്റ്റ്‌ കാണുംബോൾ അതു മനസ്സിലായേക്കും.. :-)

    ചില പ്രണയങ്ങൾ കണ്ടപ്പോൾ മേൽപ്പറഞ്ഞ പോലെ എഴുതിപ്പോയെന്നേയുള്ളൂ..പ്രണയത്തെ ആക്ഷെപിച്ചതല്ല.. സിൻസിയറായ എന്തും ഏറെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ഒരു വ്യക്തിയാണ്‌ ഞാൻ..

    ReplyDelete
  11. ആശാനേ ഒരു ചോദ്യം.........???
    എന്നിട്ട് അര്‍ഥം കിട്ടിയോ??
    അര്‍ഥം അന്വേഷിച്ചു പ്രണയിക്കാന്‍ ചെന്നപ്പോള്‍ വേറെ വല്ലതും ആണോ കിട്ടിയത് ???

    ReplyDelete
  12. ഉമേഷേ, ഞാൻ എഴുതിയത്‌ എന്റെ കാര്യമല്ലാ, മറിച്ച്‌ നിന്റെ കാര്യമാ!!!!

    അല്ലാ എന്താ കിട്ടിയത്‌ എന്നു ഒന്നു പറഞ്ഞിട്ടു പോ ആശാനെ... :)

    ReplyDelete
  13. സുചാന്തേ
    നീ ആരെ എങ്കിലും പ്രേമിച്ചിട്ടുണ്ടോ???
    ചുമ്മാ വായില്‍ തോന്നിയ എന്തൊക്കെ വിളിച്ചു പറഞ്ഞു അതിനു കഥയെന്നും കവിത എന്നും പേരിട്ടു.....
    അതൊക്കെ വായിച്ചു കുറെ നിരാശ കാമുകന്മാര്‍ നിന്നെ പുകഴ്ത്തി ....
    പിന്നെ മരണത്തെ കുറിച്ച് കുറെ മണ്ടത്തരങ്ങള്‍ ........
    ഞാന്‍ ഒരു കലാ സ്നേഹി അല്ലാത്തത് കൊണ്ടായിരിക്കാം ഇങ്ങനെ ഒക്കെ തോന്നുന്നത്....
    പക്ഷെ ഇതില്‍ നിന്ന് മനസ്സിലാകുന്നത്‌ നിനക്ക് മുഴു വട്ടാനെന്നാണ്....
    അല്ലെങ്ങില്‍ ഒരു പ്രേമ നൈരാശ്യത്തിന്റെ മുറിവുകള്‍ ഉണങ്ങാത്ത ഒരു അവശ കാമുകന്‍.......
    നിനക്ക് പ്രേമത്തെ പറ്റി എന്തറിയാം.....???
    കുളത്തില്‍ ഇറങ്ങിയാല്‍ മാത്രമേ കുളത്തിന്റെ ആഴം അറിയാന്‍ പറ്റൂ .......
    അല്ലാതെ കരക്കിരുന്നു കല്ല്‌ എടുത്തു വെള്ളത്തില്‍ എറിഞ്ഞു കളിച്ചു എനിക്ക് എല്ലാം അറിയാം എന്ന് വിശ്വസിക്കുന്നവന്‍ വെറും മണ്ടന്‍ ....
    ഇത് ചൊറിയാന്‍ വേണ്ടി മാത്രം .....

    ReplyDelete
  14. i will reply to this "chorichil" soon..he he.. going for lunch... :)

    ReplyDelete
  15. ചൊറിയാൻ വേണ്ടിത്തന്നെ കച്ചേം കെട്ടിയിറങ്ങിയിരിക്കുവാണല്ലേ..

    ആദ്യത്തെ ചോദ്യത്തിനു, ഇല്ലാ എന്നു മേൽ ഏതോ കമന്റിൽ എഴുതിയിതായോർക്കുന്നു..

    വായിൽ തോന്നിയതല്ല,മനസ്സിൽ തോന്നിയത്‌..അതിനിയും എഴുതും..എന്തേടാ നീ എന്റെ കൈ വെട്ടുമോ?? എങ്കിൽ ആളെ വച്ച്‌ ടൈപ്പ്‌ ചെയ്യിക്കും..ങാ (വായനക്കാരെ വെറുതെ വിടില്ലാ എന്നു ചുരുക്കം)

    മരണത്തെക്കുറിച്ചെഴുതിയത്‌ മണ്ടത്തരമാണോ, അറിഞ്ഞതിൽ സന്തോഷം..ഞാൻ ചത്തു പോയോന്നു പേടിച്ചിരിക്കുകയായിരുന്നു..ഡാങ്കുടാ,ഡാങ്കു..

    കാമുകനായിട്ടില്ല,സൊ അവശനുമല്ല...ഇനി വല്ല പെൻഷനും തരപ്പെടുവാണേൽ ഒരു കൈ നൊക്കാം...അല്ലാ ആ ക്യൂവിൽ നീ മുൻപിൽ കാണും എന്നെനിക്കറിയാം..

    പിന്നെ വട്ട്‌,അതെല്ലാർക്കുമുള്ളതല്ലേ..ഓരോ ആൾക്ക്‌ ഒരോ തരത്തിൽ..പ്രേമത്തെക്കുറിച്ചറിയാൻ പ്രേമിക്കണമെന്നു ശാഠ്യം പിടിക്കരുത്‌..പിടിച്ചാൽ കുളത്തിലിറങ്ങിയ ആരെങ്കിലും എഴുതട്ടെ..(അപ്പൊൾ ഉമ്മേഷ്‌ എഴുതുമെന്ന് കരുതട്ടെ :D )

    പിന്നെ അവസാനമായൊരു കാര്യം,ഇവിടെ കമന്റെഴുതിയവർ, എന്റെ വാദത്തിനെതിരായാണ്‌ എഴുതിയത്‌..യഥാർത്ഥ പ്രണയം ഇതാണെന്നും എനിക്കും അഭിപ്രായമില്ല..അപ്പോൾ അവരെ അവശകാമുകൻസ്‌ എന്നൊക്കെ വിളിച്ചത്‌ ശരിയായില്ല..

    നിനക്കു ഞാൻ കൊട്ടേഷൻ കൊടുത്തിട്ടുണ്ടെടാ മോനേ ഉമ്മൂ... :(

    ഇവിടെ കമന്റിയവർ ഒന്നും കരുതണ്ട കേട്ടൊ..ഇവൻ എന്നെ ചുമ്മാ ചൊറിയാൻ ഇറങ്ങീതാ..അവനത്‌ ഉച്ചയ്ക്ക്‌ കണ്ടപ്പോൾ പറയുകയും ചെയ്തു..വേറെ പണിയൊന്നുമില്ലേടാ..പോയിരുന്ന് കോമ്പ്രിഹെൻസിവ്‌ എക്സാമിനു പടിക്കെടേ.. :)

    ReplyDelete
  16. പ്രണയം.............
    നഷ്ടപ്പെടാം പക്ഷെ പ്രനയിക്കാതിരിക്കരുത് ......... എന്നാണ് കമല സുരയ്യ പറഞ്ഞത്.... (റഫറന്‍സ് ഇല്ല)
    ടിന്റു മോന്‍ പറഞ്ഞത് ........ "പ്രേമിക്കാം പക്ഷെ തലയില്‍ ആവരുത് "
    നമ്മള്‍ എന്തിനു ഈ ലോകത്ത് ജന്മം എടുത്തു??
    അതില്‍ ക്ലാസ്സ്‌ എക്സാം റെക്കോര്‍ഡ്‌ എന്നിവയുടെ പിറകെ നടന്നു സമയം കളഞ്ഞു ....
    പിന്നെ ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്നു....
    അതിനു ശേഷം കല്യാണം കഴിച്ചു പണ്ടാരം അടങ്ങുന്നു....
    അറിഞ്ഞോ അറിയാതയോ രണ്ടു കുട്ടികള്‍ ജനിച്ചാല്‍ അവര്‍ക്ക് വേണ്ടി ജീവിക്കുന്നു...
    കുട്ടികള്‍ വലുതാകുമ്പോള്‍ നമുക്ക് വയസ്സായി എന്ന് മനസ്സിലാകും....
    പിന്നെ ഒരു ദിവസം വാഴ ഇലയില്‍ പൊതിഞ്ഞു നാല് വിറകു കൊള്ളി വച്ച് കത്തിച്ചു ഒരു പിടി ചാരം ആയി മാറും......
    ഇതിനാണോ സുചാന്തേ ജീവിതം എന്ന് പറയുന്നത്???

    ഇതിനിടയില്‍ യൌവനം എന്ന കാലഘട്ടം ഉണ്ട്....
    അപ്പോള്‍ ചില ഹോര്‍മോന്സിനു കൂടുതല്‍ ഉല്‍പാദനം ഉണ്ടാകും ........
    ഇതാണ് പ്രണയത്തിനു പറ്റിയ സമയം......
    പ്രനയിചില്ലെങ്ങില്‍ ഈ ജനം വേസ്റ്റ് ആണ് എന്ന് പറയുന്നതില്‍ തെറ്റ് ഉണ്ടോ?
    അത് പ്രകൃതിയുടെ നിയമം ആണ് .....
    ഈ ലോകത്ത് ഒന്നും സ്ഥിരം അല്ല.... അത് പോലെ കാമുകികള്‍ വരും പോകും.... (പോയില്ലെങ്കില്‍ കലിപ്പ് തീരില്ല മക്കളെ )
    പക്ഷെ നമ്മള്‍ എന്നും പ്രേമിക്കുക..... ജാതി മതം എന്ന അതിര്‍ വരമ്പുകള്‍ ഇല്ലാതെ എല്ലാവര്ക്കും പ്രണയം തുല്യമായി കൊടുക്കുക....

    സുചാന്തേ.... കാമുകന്‍ .... അവശ കാമുകന്‍ .... എന്ന അവസ്ഥ ഉണ്ടല്ലോ .... അത് രാവും പകലും പോലെ ആണ്...
    അത് കൊണ്ട് ടിന്റു മോന്റെ സിദ്ധാന്തം മുറുകെ പിടിച്ചു കൊണ്ട് വരൂ നമുക്ക് പ്രേമിക്കാം.........

    പ്രിയപ്പെട്ട ബ്ലോഗ്‌ വായനക്കാരെ...... ഇത് ചൊറിയാന്‍ വേണ്ടി മാത്രം.....

    ReplyDelete
  17. ദേ പിന്നേം...മാധവിക്കുട്ടിയുടെ റഫറൻസ്‌ അവൈടെ നിൽക്കട്ടെ...ബട്ട്‌, ഈ ടിന്റു മോൻ ആരാണപ്പാ??അവനോട്‌, 'ലവനെ വർജ്ജിക്കുക, ലവൻ പ്രണയത്തെ ആഗോളവൽക്കരിക്കുന്നവൻ' എന്നു ഞാൻ പറഞ്ഞതായി അറിയിക്കുക..

    ജീവിതം എല്ലാർക്കും ഒരേ പോലെയല്ലാലോ..അങ്ങനെ ആയാൽ ലോകം എന്തു ബോറായിരിക്കും!! ഉമേഷണ്ണാ, അങ്ങനെ ഉള്ള ഒന്നാണ്‌ ജീവിതം എന്നു ഞാൻ വല്ലയിടത്തും പറഞ്ഞൊ??

    പ്രണയിച്ചെല്ലെങ്കിൽ ജീവിതം വൈയ്‌ സ്റ്റ്‌ എന്നൊരു ധാരണയൊന്നുമില്ല..പറഞ്ഞല്ലോ ഓരോരുത്തർക്കും ജീവിതത്തിനു ഓരോ ഡെഫനിഷൻ ഉണ്ട്‌..ഓരോ ലക്ഷ്യവും കാണും..എന്റേതെന്താണെന്ന് ഇവിടെ വെളിപ്പെടുത്തുന്നില്ല..(അടുത്ത കമന്റ്‌ അതിനെ ആരാഞ്ഞു കൊണ്ടാവരുത്‌ :) )

    ജാതി മത--എല്ലാ അതിർ വരമ്പുകളും തകർത്ത്‌ മുന്നേറുന്ന ഐഡിയലിസ്റ്റിക്‌ തരത്തിലുള്ള പ്രണയങ്ങൾ ഏറെയൊന്നും ഇന്നു കാണാനാവുന്നില്ല..കാണുന്നത്‌ ഏറെയും പ്രാക്റ്റിക്കൽ പ്രണയങ്ങളും..അപ്പോൾ എന്റെ വരികൾക്ക്‌ പ്രസക്തി ഉണ്ടെന്ന് കരുതുന്നു..

    അവശ കാമുകൻ എന്ന അവസ്ഥ അറിയാത്തത്‌ കൊണ്ട്‌ താങ്കൾ പറഞ്ഞത്‌ മുഖവിലയ്ക്കെടുക്കുന്നു..എങ്കിലും ആ ടിന്റു മോന്റെ സിദ്ധാന്തത്തോട്‌ തീരെ യോജിപ്പില്ല..

    ReplyDelete
  18. മാധവിക്കുട്ടിയേയും ടിന്റു മോനെയും തല്‍കാലം മാറ്റി നിറുത്തി ഞാന്‍ വീണ്ടും പഴയ ചോദ്യം തന്നെ ചോദിക്കട്ടെ...
    എന്താണ് പ്രണയം????
    ഈ ചോദ്യത്തിന് ആരും ഇതുവരെ കൃത്യമായ ഒരു മറുപടി തന്നില്ല....
    ഒരു മനുഷ്യന്റെ ജീവിതത്തില്‍ പ്രണയം ആവശ്യമായ ഒരു ഘടകം ആണോ???
    പ്രനയിച്ചില്ലെങ്കില്‍ ജീവിതം വേസ്റ്റ് ആണ് എന്ന വാദത്തില്‍ ഞാന്‍ ഇപ്പോഴും നില്‍ക്കുകയാണ് .......

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. ഉമേഷ്‌,
    പ്രണയം എന്നത്‌ ഉദാത്തമായ ഒരു വികാരമാണ്‌..അത്‌ ജീവവായുവാണ്‌, പ്രണയിക്കുന്നവർക്ക്‌,അതു കൊണ്ട്‌ തന്നെയാണു നഷ്ടമാകുംബൊൾ മരണത്തിലേക്ക്‌ നയിക്കപ്പെടുന്നതും..പ്രണയത്തെ മെറ്റീരിയലൈസ്‌ ചെയ്യരുത്‌;ആ ശ്രമം തന്നെ വിഡ്ഡിത്തമാണ്‌..

    അണ്ണന്റെ അഭിപ്രായങ്ങൾക്ക്‌ സ്വാഗതം..അല്ലാ ആശയങ്ങളെ പ്രണയിച്ചൂടെ ഉമേഷ്‌!! :)

    ReplyDelete
  21. പ്രണയം അത് ജീവവായു തേങ്ങ കൊല ഒന്നും അല്ല....... പ്രണയിക്കാതെ താങ്കള്‍ക്ക് ജീവിക്കാന്‍ പറ്റുമെങ്ങില്‍ അതിനെ എന്തിനു ജീവവായു എന്ന്പറയുന്നു???
    പ്രണയം നഷ്ടപ്പെടുമ്പോള്‍ മരണത്തെ സ്വീകരിന്നുന്നവന്‍ വെറും വിഡ്ഢി എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ പറ്റൂ....
    ഒന്ന് പോയാല്‍ അടുത്തത് വരും.... ഈ ഭൂമിയില്‍ കാമുകിക്ക് ആണോ ക്ഷാമം ???
    അല്ല എന്താണ് പ്രണയം....???
    ഈ സ്നേഹവും പ്രണയവും തമ്മില്‍ എന്താണ് വ്യത്യാസം?

    സുച്ചന്തേ ആശയംഗലെ സ്നേഹിച്ചോ പക്ഷെ പ്രണയിക്കരുത്.....

    ഒരു ചോദ്യം.....
    താങ്കള്‍ ഇതുവരെ എന്ത് കൊണ്ട് ആരെയും പ്രനയിച്ചില്ല..... ???
    അതോ താങ്കളുടെ Definition -ഇല്‍ പ്രണയം ഇല്ലേ???
    അല്ല മാഷേ നാല് റിസര്‍ച്ച് പേപ്പര്‍ ഇറക്കിയാല്‍ ഒരു പെണ്ണിനെ പ്രേമിക്കുനത് പോലെ ആകുമോ?
    അതോ താങ്കള്‍ ഇപ്പോഴും ജീവിതത്തിന്റെ ലക്‌ഷ്യം മുറുകെ പിടിച്ചു കൊണ്ടിരിപ്പാണോ???

    അല്ല മുകളില്‍ കമന്റ്‌ എഴുതിയ ആരെങ്ങിലും ഇതുവരെ പ്രേമിച്ചിട്ടുണ്ടോ????

    ReplyDelete
  22. "അത്‌ ജീവവായുവാണ്‌, പ്രണയിക്കുന്നവർക്ക്‌" എന്നാ എഴുതിയത്‌..പ്രണയിക്കാത്തവർക്ക്‌ അല്ല..

    ഉമേഷേ, ഐഡിയലിസ്റ്റിക്‌ പ്രണയം ആണ്‌ സൂചിപ്പിച്ചത്‌(എന്റെ ഡെഫനിഷനും ഇത്‌ തന്നെ)..അതു കൊണ്ട്‌ ഒന്നു പോയാൽ മറ്റൊന്നു എന്നതിനു പ്രസക്തിയില്ല..

    അതേ,ഒരു കവി പ്രണയിക്കുന്നത്‌ കവിതയെ ആണ്‌..അപ്പോൾ ഉമേഷ്‌ പറഞ്ഞപോലെ ആശയങ്ങളെ പ്രണയിക്കല്ലേ എന്നു പറയാൻ പറ്റില്ല..ജീവിതത്തിൽ പ്രണയം കൊണ്ട്‌ നഷ്ടമാകുന്ന ചില സ്നേഹബന്ധങ്ങളെ ചെറുപ്പത്തിലേ കണ്ടത്‌ കൊണ്ടാവാം ഇന്നും ഒരു സ്റ്റേ എവേ പോളിസി..മുകളിൽ കമന്റെഴുതിയ ആൾക്കാർ ഇവിടം വിട്ടു പോയി..സൊ അവരിൽ നിന്നും ഉത്തരം കിട്ടണമെന്ന് വാശി പിടിക്കരുത്‌..

    ഓഫ്‌ ടോപ്പിക്‌: പേപ്പർ ഇറക്കുന്നതിനെ പറ്റി മിണ്ടിപ്പോവരുത്‌ (ശ്രീനിവാസൻ പോളണ്ടിനെ പറ്റി പറഞ്ഞപോലെ)..അടുത്തൊരെണ്ണം ഡിസ്കസ്‌ ചെയ്തു കൊണ്ടിരിക്കുവാ..കയ്യിലൊരു S കത്തിയുമായി ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട്‌..ഉമേഷൂട്ടി വിട്ടോടാ :D

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍