May 31, 2010

വീണ്ടും

ഹെഡ്കെട്ട്‌ കണ്ട്‌, ഡേയ്‌ പയ്യൻസ്‌ വീണ്ടുവിചാരമില്ലാതെ താൻ ഗോപാലകൃഷ്ണാക്രമണത്തിനു വീണ്ടും കോപ്പ്‌ കൂട്ടുകയാണോന്ന്‌ കരുതിയെങ്കിൽ, ഇത്‌ സംഭവമതല്ലെന്ന്‌ ആദ്യമേ തന്നെ പറഞ്ഞ്‌ കൊള്ളട്ടെ..`വീണ്ടു`മെന്നതെന്റെ അടുത്ത സുഹൃത്ത്‌ ലിഡിയയുടെ ഈയിടെ തുടങ്ങിയ ബ്ളോഗാകുന്നു..


എന്ത്‌ കൊണ്ട്‌ വീണ്ടും??എഴുത്തിലിതവളുടെ രണ്ടാം ജന്മം.. രണ്ടാഴ്ച മുൻപ് എന്നെത്തേടിയെത്തിയ ഒരു ഫേസ്‌ ബുക്ക്‌ റിക്വസ്റ്റ്‌ കണ്ട്‌ ഞാനൊന്നമ്പരന്നു, എന്റെ പഴയൊരു സയൻസ്‌ ക്വിസ്‌ മത്സര എതിരാളി, അതിലുപരി സൗഹൃദം ഞങ്ങൾ തമ്മിലുണ്ടായിരുന്നില്ല.. പിന്നീടും പഠനത്തിന്റെ ഇടനാഴികളിൽ അപൂർവ്വമായി കണ്ടുമുട്ടിയിട്ടുണ്ട്‌ (10 ആം ക്ലാസ്സ്‌ വരെ).. ശേഷം പ്രീഡിഗ്രീ ആയി, ബി എസ്‌ സി, ഐ ഐ ടി ആയി ഞാനും, +2, എഞ്ചിനീയറിങ്ങായി അവളും അകന്നു കൊണ്ടേയിരുന്നു.. അങ്ങനെയിരിക്കയേയാണ്‌ ഫേസ്ബുക്ക്‌ കണ്ടുമുട്ടൽ.. സോഷ്യൽ നെറ്റ്വർക്കുകളിലൂടെ തിരിച്ച്‌ കിട്ടിയ സൗഹൃദങ്ങൾ അനവധി, ഒരുപാട് പുതിയ ബന്ധങ്ങളും, അതിൽ കുറേയെണ്ണം കൂടപ്പിറപ്പുകളെ പോലെ.. ഇന്റെർനെറ്റിൽ സോഷ്യൽ നെറ്റ്വർക്കിനു സ്തുതി, ഐ ഡി ഇല്ലാത്തവർക്ക്‌ സമാധാനം..

ഒരുപാട് കാലത്തെ വനവാസത്തിനു ശേഷം പരിചയമുള്ള പേരുകൾ തപ്പി ഫേസ്ബുക്കിലിറങ്ങിയതായിരുന്നു,അവൾ.. പണ്ടേ എഴുതുമെന്ന്‌ കേട്ടറിവുണ്ടായിരുന്നു.. ഇപ്പോഴെങ്ങനെ ഉണ്ടോ എന്ന ചോദ്യത്തിന്‌ നിരാശാജനകമായ ഉത്തരം.. ഒരുപാട്‌ വർഷങ്ങളായി പേനയെടുക്കുന്നത്‌ പലവ്യഞ്ജനങ്ങൾ കുറിക്കാൻ മാത്രാണത്രേ, പിന്നെ ഇടയ്ക്ക്‌ മകളുടെ ഹോം വർക്കുകൾക്കും.. ബ്ലോഗിനെക്കുറിച്ച്‌ പറഞ്ഞു, വീണ്ടും എഴുതാൻ അപേക്ഷിച്ചു. അങ്ങനെ ഒരുവിധം വഴി തെറ്റിച്ചൂന്ന്‌ പറഞ്ഞാൽ മതിയല്ലോ.. അവളുടെ പഴയ ചങ്ങാതിമാർ ഒത്തിരിപ്പേർ ഇതേ ആവശ്യം ഉന്നയിച്ച് കാണും.. ഒടുവിലൊരു ദിവസം ഒരു മെയിൽ വിത്ത്‌ വെത്തില അടക്ക ഏന്റ്‌ ഒരുറുപ്പിക (ഒരു 100 ദിർഹം എങ്ങാനും ആയിരുന്നേല്‍..ഹാ), വീണ്ടും പേനയെടുത്ത്‌ തുടങ്ങി, ഗുരുദക്ഷിണ (അവളുടെ കാര്യം കട്ടപ്പൊഹ!!) സ്വീകരിച്ചോന്നും പറഞ്ഞോണ്ട്‌.. കഴിഞ്ഞയാഴ്ച ദേ ബ്ലോഗിങ്ങും തുടങ്ങി..

എഴുത്തിന്റെ രണ്ടാം ജന്മത്തെക്കുറിച്ചവൾ ബ്ലോഗിൽ പറയുന്നത്:

ഏറെ വിശന്ന മൃഗത്തെപ്പോലെ അക്ഷരങ്ങൾ എന്നെ ആക്രമിക്കുന്നു.
അത് എന്റെ സമയത്തിൽ മുറിവുകളുണ്ടാക്കുന്നു.
ചോരപൊടിഞ്ഞ് അതിന്റെ ചലനം പതുക്കെയാകുന്നു.
ഏറെ അപേക്ഷകൾക്കൊടുവിൽ ഒരു പുതിയ ജീവന്റെ
നിഷേധിക്കാൻ കഴിയാത്ത ചൂണ്ടുവിരൽ അതെനിക്കു തരുന്നു.
 

ബ്ളോഗിലെഴുതിയ കണ്ണാടിക്കാഴ്ച‌ ഇപ്രകാരവും:

പഴയ വീട്ടിൽ പുതുക്കിപ്പണിഞ്ഞ കുളിമുറിയുടെ  നീല ടൈലുകൾക്കിടയിലാണു ഈ കണ്ണാടി ആദ്യം കണ്ടത്.. കറുത്തവൃത്തത്തിനകത്തെ കൊച്ചു കണ്ണാടി.
(അത് മാർബിളുകൾ താജ്മഹൽ ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന കാലം.)

കണ്ണാടി ആദ്യം കാണിച്ചത് പ്രായത്തിൽ കവിഞ്ഞ് വളർന്ന പെൺ മുഖം.(ആ പരിഭ്രാന്തിയിൽ കൂടുതൽ നേരമതിന്റെ മുന്നിൽ നില്ക്കുമ്പോൾ ചാപല്യമെന്ന് ശബ്ദമുയർത്താറുണ്ടായിരുന്നു അച്ഛൻ.)

പിന്നെ വല്ലപ്പോഴും കാണാറുള്ള സിനിമയിലെ നാട്യം അഭിനയിച്ചതിനു
കൈയടിച്ചതും ഉർവ്വശി അവാർഡ് തന്നതും ഇതേ കണ്ണാടി.

IPSകാരിയുടെ ഗൗരവത്തിൽ tooth paste റിവോൾവർ കൊണ്ട് ഉന്നം പിടിച്ചു ശീലിച്ചതും ആദ്യം എഴുതിയതിനു തന്നെ ബുക്കർ നോമിനേഷൻ കിട്ടിയതും
ഐശ്വര്യറായിയൊടൊപ്പം സുന്ദരിയാകാൻ പോരടിച്ചതും നഷ്ടപ്പെട്ട പാദസരത്തിന്റെ വിചാരണ ഓർത്ത്ആദ്യം കരഞ്ഞതും കളിയിൽ തോല്പ്പിച്ച കൂട്ടുകാരിയൊടുള്ള  ദേഷ്യം തീർക്കാറുള്ളതും ഇതിന്റെ മുന്നിൽ.

ഇതിന്റെ ബാക്കി ഇവിടെ വായിക്കാം.. 

എഴുതുവാനുള്ള കഴിവുണ്ടാവുക എന്നതൊരു അനുഗ്രഹമാണ്‌.. അതറിഞ്ഞ് കിട്ടിയവർ എഴുതാതെ കടന്ന് കളയുന്നത് വായനക്കാരുടെ നഷ്ടവും.. ഇന്ത്യൻ പീനൽ കോഡ് എഴുന്നൂറ്റിച്ചില്വാനം പ്രകാരം ഇതൊരു കുറ്റവും (എന്നേലും അങ്ങനൊരു ലാ വരുമായിരിക്കും)..  ലിഡിയ (ഈ പേരിന്റെ പിന്നിലുള്ള കഥ അവൾ എഴുതുമായിരിക്കും.. അതോ ആൾറെഡി എഴുതിയോ) അത് ചെയ്യില്ലെന്ന് നമുക്ക് ആശിക്കാം.. ഒരുപാട് നല്ല പോസ്റ്റുകൾ പ്രതീക്ഷിച്ച് കൊണ്ട്, എല്ലാവിധ ആശംസകളും നേർന്ന് കൊള്ളുന്നു..

മറ്റ് കാഴ്ചകൾ ഇവിടെ ക്ളിക്കി കണ്ടാലും..
-------------------------------------------------------------------

12 comments:

  1. സുചന്ദ് : നോക്കുന്നുണ്ട് ഞാന്‍
    :-)

    ReplyDelete
  2. ഇതിനെനിക്ക് ഇരുട്ടടി, തെറി, കൊട്ടേഷൻ എല്ലാം ഉറപ്പാ.. പക്ഷേ അതിനാദ്യം ‘ന്നെ കണ്ട് കിട്ടുന്നവർ ഈ വിലാസത്തിൽ അറിയിക്കുക’ എന്ന് ലിഡിയ അഡ്വർട് ഐൻസ്റ്റീൻ കൊടുക്കേണ്ടി വരും, ഭൂലോകത്തും ബൂലോകത്തും.. :-)

    su

    ReplyDelete
  3. എഴുതുവാനുള്ള കഴിവുണ്ടാവുക എന്നതൊരു അനുഗ്രഹമാണ്‌..അതറിഞ്ഞ് കിട്ടിയവർ എഴുതാതെ കടന്ന് കളയുന്നത് വായനക്കാരുടെ നഷ്ടവും.

    ഇത് സുചന്ദിനോട്.

    ReplyDelete
  4. പ്രിയ സുനിൽ, ചൂണ്ടുവിരൽ നോക്കിയതിനു നന്ദി..

    കുമാരേട്ടാ, ഒന്നാന്തരം വയ്പ് :)

    എഴുതാനുള്ള കഴിവില്ലെങ്കിലും എഴുതണം എന്നുള്ള ആഗ്രഹം ഉണ്ട്.. അതന്നെ ഭാഗ്യ ദേവതയായി (ജയറാമിന്റെയല്ല) കാണുന്നു.. ആകേള്ളൊരു പ്രശ്നം ടെയിം ഇല്ലാ എന്നതാ.. റിസർച്ചോട് റിസർച്ച്.. മര്യാദയ്ക്ക് എഴുതുന്നതാകട്ടെ ജേർണ്ണൽ പേപ്പേർസും..

    പിന്നെ ഇതൊരു ബൂമറാങ്ങാ; എന്നേലും ഇങ്ങള്‌ എഴുത്ത് നിർത്താൻ നോക്കിയാൽ ഇതും താങ്ങിയെടുത്തോണ്ട് ഞാനാ വഴി വരും..കണ്ടിപ്പാ..

    ReplyDelete
  5. ഇത് തന്നെ നല്ല ഒരെഴുത്താനല്ലോ...

    ReplyDelete
  6. പട്ടേപ്പാടം റാംജിയേട്ടൻ എന്റെ കട്ടേം പടോം മടക്കി.. :-)

    ReplyDelete
  7. സുചാന്ദ് കീ ജയ്, സുചാന്ദ് കീ ജയ്, സുചാന്ദ് കീ ജയ്.

    കുറ്റം ചെയ്യുന്നതിനു തുല്യമായ തെറ്റാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും എന്നാണ് ഇന്ത്യന്‍ സിനിമാ പീനല്‍ കോഡ് പറയുന്നതു. അപ്പം എഴുതാന്‍ കഴിഞില്ലെങ്ങില്‍ കഴിവുള്ള ആരെയെങ്ങിലും പ്രേരിപ്പിച്ചാലും മതിയെല്ലോ.

    ReplyDelete
  8. ദീപക്കേട്ടാ, കുറ്റക്കാർക്ക് ജയ് വിളിക്കുന്നതും ഒരു കുറ്റം തന്നെ..നാട്ടുകാരു ഓടിച്ചിട്ട് തല്ലും..ഓർമ്മയിരിക്കട്ടെ.. :-)

    ReplyDelete
  9. കൂതറ ഹാഷിം ഭായി, കൂതറ അല്ലാത്തൊരു താങ്ക്സ് :)

    ReplyDelete
  10. ഗവേഷണത്തിനിടയിൽ ഇതിനൊക്കെ സമയം കാണുന്നുണ്ടല്ലോ, കൊള്ളാം.

    ReplyDelete
  11. റിസർച്ച് തുടങ്ങിയതിനു ശേഷമാണു എഴുത്ത് കുറച്ചെങ്കിലും തുടങ്ങിയത് തന്നെ.. ചില അകപ്പെടലുകളിൽ നിന്ന് വെളിയിൽ ചാടാനുള്ള മനസിന്റെ ശ്രമങ്ങൾ..

    മരണത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന വായനയെ കുറേശ്ശെയായി തിരിരിച്ച് പിടിക്കാനുള്ള പ്രചോദനവും, സാഹചര്യവും ഉണ്ടായതും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതിനു ശേഷമാണ്‌.. ഒരുവിധം നല്ല ഒരു ലൈബ്രറി ഉണ്ടിവിടെ..

    എങ്ങനെ എല്ലാം മാനേജ് ചെയ്യുന്നു എന്ന് ചോദ്യത്തിനു ടോപ്പ് സീക്രട്ട് എന്നുത്തരം..

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍