Feb 12, 2011

കുടിച്ചത് ഞാനോ അതോ....


ആദ്യമൊന്നു മണത്ത്,
തൊണ്ടയിൽ തീയാളിച്ച്
പതുക്കെ പതുക്കെ അവനെന്നെ
കുടിച്ചുകൊണ്ടിരുന്നു..

പിന്നെ എഴുന്നേറ്റ് നിലത്തുറയ്ക്കാതെ
വേച്ച് വേച്ച് മുന്നോട്ടാഞ്ഞ്
കുടലിനെ വലിച്ച് പുറത്തിട്ട് നിലത്തമർന്നു..

എന്നിട്ടും മതിവരാതെ നവപുലരിയിലെൻ
തല കുത്തിനോവിക്കുന്നു..


===============================
‘വാൾ’ക്കഷ്ണം: പണ്ടൊരിക്കൽ പൂസാവുന്ന സ്റ്റേറ്റ് (കേരളസ്റ്റേറ്റല്ലാട്ടാ), എന്താണെന്നൊന്നറിയണമെന്നു- ണ്ടെന്ന് വെറുതെ പറഞ്ഞപ്പോൾ എന്നെ ഒരുപാട് ശകാരിച്ച ദിനേഷേട്ടനു (ബ്ലോഗ് തുടങ്ങാൻ കാരണവും ഇതേ ദിനേഷേട്ടൻ തന്നെയാണ്‌) ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.. ഒരു അടുത്ത റിലേറ്റേവീന്റെ കഥ വിവരിച്ച് കൊണ്ട് അങ്ങനെ ആലോചിക്ക പോലും അരുതെന്ന് ചേട്ടൻ പറഞ്ഞു... ചില സ്നേഹബന്ധങ്ങളുടെ വീര്യം സിരകളിലൊഴുകുമ്പോൾ മറ്റ് വീര്യങ്ങളെന്നെ കീഴടക്കുന്നതെങ്ങനെ??10 comments:

 1. ഇത് വായിച്ചിട്ട് മദ്യപിക്കുന്നവർക്ക് (അങ്ങനെ ആരും കാണൂല്ല, എന്നാലും ഞാനിരുന്നാലൊ??) മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന ഡിസ്ക് പോയ കൈമൾ നെ നെറ്റീലൊട്ടിച്ചിരിക്കുന്നു..

  ReplyDelete
 2. oru chiyers parayaam nnu karuthi vannathaa.. :(

  ReplyDelete
 3. നിര്‍ത്തിപ്പോടോ (കുടി) :x

  mnu

  ReplyDelete
 4. സുചാന്ദ്, ഐഐസ്സിയിലെ മദ്യവിരുദ്ധ സമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എന്നു കരുതുന്നു.

  ReplyDelete
 5. തല കുത്തിനോവിക്കുന്നു..
  എന്നിട്ടും മതിവരാതെ വീണ്ടും അവനെ തേടി..

  (കൊല്ലും ഞാൻ എല്ലാത്തിനേം...ങാ)

  ReplyDelete
 6. krish:വൈനില്‍ മുക്കിയൊരു ചിയേഴ്സ് ഇരിക്കട്ടെ

  അനോണീ, ഉം ഉം..ഇന്നു മുതല്‍ ഇതാ നാളെ മുതല്‍ :D

  ReplyDelete
 7. ശ്രീ മാഷെ: IISc യിലെ വൈൻ കമ്മിറ്റി പ്രഡിസന്റിനോട് തന്നെ മാഷിത് ചോദിക്കണം.. :D

  ഇവിടങ്ങനെ ഒരു സമിതി ഇല്ലാട്ടോ..പലരും നന്നായി പൂസാവുകേം ചെയ്യും..രണ്ട് വർഷം മുൻപ് പൂസായി എന്റെ ഹോസ്റ്റൽ വിങ്ങിൽ വാൾ ക്രിയ ചെയ്ത് അലമ്പാക്കിയ ഒരു ചെക്കനെ ഞാൻ ഹോസ്റ്റലീന്ന് തന്നെ തുരത്തി..

  മദ്യവിരുദ്ധ സമിതിയേക്കാൾ പുകവലി വിരുദ്ധസമിതിയാണിവിടെ ആവശ്യം..ബംഗാളികൾ ഒരുപാടുണ്ട്, 99.99% ആൾക്കാരും നല്ല വലിക്കാരും.. സാറന്മാരടക്കം..ഡിപ്പാർട്മെന്റ് ചെയർമാൻ റൂമിലിരിപ്പുണ്ടോ എന്ന് കണ്ടെത്തുന്നത് പുകവലി ചുരുളുകൾ ഒബ്സർവ് ചെയ്താണെന്നത് ഒരു നഗ്നസത്യം..

  ReplyDelete
 8. എന്റമ്മച്ചീ, ഇവളിവിടുണ്ടായിരുന്നോ?? ലിഡിയക്കൊച്ചിനു ഈ ബാറിലെന്താ കാര്യം?? :D

  ലിഡീ അവസാനം ആ ലൈനൂടെ നല്ലതായിരുന്നു, എന്നാൽ വാൾക്കഷ്ണത്തോട് നീതി പുലർത്താൻ അതിനു കഴിയില്ലാന്നു കരുതി മനപ്പൂർവ്വം വിട്ടതാണ്‌..

  ReplyDelete
 9. മദ്യപാനികളുടെ ബ്ലോഗ് ഞാൻ പൊതുവെ സന്ദർശിക്കാറില്ല. എന്നാലും...
  :-)

  ReplyDelete
 10. സുനീ, അവനെന്നെ കുടിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലിതുവരെ (വൈന്‍ കുടിച്ചാ പരുവമായാല്‍ മോശല്ലേ??), ഇനീം ഉണ്ടാവില്ല..
  ;-)

  ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍