Nov 27, 2011

പുതപ്പ്


കുളിരുന്നെന്ന് കരഞ്ഞ വേദനകളെ
ഒരു കരിമ്പടം കൊണ്ട് മൂടുക

കാലു പോലും പുറത്ത് കാണിക്കരുത്

തല, പിന്നെ പറയുകയേ വേണ്ടല്ലോ..

വേദനകളെ പുതച്ച് മൂടാൻ കഴിയാതെ പോയ
എന്റെ കുട്ടിത്തത്തിനു ഞാനെന്ത് പിഴച്ചു??

ഒരു പുതപ്പിന്റെ സ്വാന്തനം അമ്മയെന്തെ പറഞ്ഞു വച്ചില്ല??

ഇരുട്ടിന്റെ, നിറമില്ലായ്മയുടെ ലോകത്തിലേക്കെനിക്കെന്തെ
ആരുമൊരു കമ്പിളി വച്ച് നീട്ടിയില്ല??

8 comments:

  1. നല്ല നുറുങ്ങ്. ഗംഭീരം

    ReplyDelete
  2. ഇരുട്ടിന്റെ, നിറമില്ലായ്മയുടെ ലോകത്ത് നഗ്നത മൂടുവാന്‍ കമ്പിളി വേണ്ടല്ലോ അതാവം....

    ReplyDelete
  3. പൊട്ടൻ, താങ്ക്സ് ഉണ്ടെ, മറ്റ് നുറുങ്ങുകൾ വായിക്കൂ, ഇഷ്ടപ്പെടാതെയിരിക്കില്ല..

    മനോജ്, പുതപ്പിനു അതിലുമെറെ ഒരു സ്വാന്തനം തരാനുണ്ടെന്ന് കരുതുന്നു.. ഏറ്റവും വിഷമം ഉള്ള സമയത്ത് ഏറ്റവും ഇഷ്ടമുള്ളൊരാളുടെ ആലിംഗനം പോലെ.. വായനയ്ക്ക് ഒരുപാട് നന്ദി..

    ReplyDelete
  4. നന്നായി സുചന്ദ്! കുട്ടിക്കാലത്ത് കീറിപ്പറിഞ്ഞ ഒരു കരിമ്പടം കൊണ്ട് അമ്മ എന്നെ പുതപ്പിച്ചിരുന്നത് ഓർമ്മ വരുന്നു.

    ReplyDelete
  5. ശ്രീ മാഷെ, അങ്ങനെയൊരു പുതപ്പിനെ കുറിച്ചോർമ്മ വന്നെഴുതിയത് തെന്നെ ;) നന്ദി

    ReplyDelete
  6. കരിമ്പടത്തിന്റെ സ്നേഹം ഫീൽ ചെയ്യുന്നു! ഇപ്പോ കുറച്ചായിട്ട് നുറുങ്ങുകൾ തന്നെയാണല്ലോ, എന്ത് പറ്റി??

    ReplyDelete
  7. താങ്ക്സുണ്ടേ ക്രിഷ്.. പിന്നെ ഹെന്ത് പറ്റാൻ?? ഹയ്യോ ഹൊന്നും പറ്റിയില്ലേ..

    ReplyDelete
  8. അഭിപ്രായത്തിനു നന്ദി,ബാല്യം എന്നൊരു വാക്കിനു ‘ബാല്യം’ എന്ന്യർത്ഥമുണ്ടാകണമെന്നില്ലാലോ?? വലിയ ഒരാളുടെ കുട്ടിത്തമായി കണ്ടുകൂടെ.. എനിക്കധികവും നുറുങ്ങുകളായി വരുന്നത്, എന്റെ ചില നിമിഷങ്ങളിലെ ചിന്തകളാണു, ഓർമ്മകളുമായൊന്നും അതിനെ കൂട്ടിക്കുഴയ്ക്കാൻ ഞാനില്ല.. അങ്ങനെയുള്ളത് വലിയ കുറിപ്പുകൾ ആയെഴുതാനാണിഷ്ടവും.. എന്റെ ബാല്യത്തെക്കുറിച്ച് എനിക്ക് നല്ല ഓർമ്മകൾ മാത്രമേ ഉള്ളൂ, പ്രിയപ്പെട്ട ചിലരുടെ മരണങ്ങൾ ഒഴിച്ച് നിർത്തിയാൽ!
    പിന്നെ,പേരിതുവരെ പറഞ്ഞില്ലാട്ടോ??

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍