‘ഓര്‍മ്മത്തെറ്റില്‍’ (ഹതെന്റെ വേറെ ബ്ലോഗാ) പോസ്റ്റ് ചെയ്ത ഈ ഓര്‍മ്മത്തെറ്റ് വായിച്ചൊരു സുഹൃത്ത്, ഇവിടെ പോസ്റ്റിയാലെന്താ, അതിലൊരു സന്ദേശമില്ലേന്ന് വിളിച്ചു ചോദിച്ചു.. അതു വേണോ എന്ന് ശങ്കുണ്ണിയായപ്പോള്‍, ചെയ്യടാ മോനേന്ന്.. ചിലതൊക്കെ എല്ലാരും അനുഭവിക്കണം എന്നാവും.. ഈ ഓര്‍മ്മത്തെറ്റിനുള്ള അടിയൊക്കെ അയക്കാനുള്ള വിലാസം ഞാന്‍ തന്നേക്കാം..
സോറി ഒരുത്തരമല്ല, എന്നാല്‍ പലപ്പോഴും ഒരു പരിഹാരമാണ്.. അത് കേവലമൊരു വാക്കല്ല, കീഴടങ്ങലുമല്ല, അതിനുമപ്പുറത്തെവിടെയോ ആണതിന്റെ സ്ഥാനം.. ഞാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കതാണെന്ന് കരുതുന്നു (താങ്ക്സല്ലെന്നുറപ്പാ).. നമ്മുടെ ഈഗോയുടെ തടവറയ്ക്കുള്ളിരുന്നു ശബ്ദമില്ലാതെ ഒടുങ്ങിപ്പോവാനാണ് പലപ്പോഴും അതിന്റെ വിധി.. നഷ്ടപ്പെട്ടു പോയേക്കാവുന്നവയില്‍ കുറെയെങ്കിലും തിരിച്ചു തന്നതിനാലാവണം ഇന്നും ഈഗോ കാണിക്കാതെ ആ വാക്കുച്ചരിക്കാന്‍ എനിക്ക് തോന്നുന്നതും.. ആ ശീലം തുടങ്ങിയിട്ട് അധികവര്‍ഷങ്ങളായിട്ടില്ലെന്നോര്‍മ്മ..
ലോകത്ത് മടുക്കാത്തതെന്തെന്ന് ചോദിച്ചാല്‍ ഇന്ന് (ഇനിയെന്നും!) രണ്ടാമതൊന്ന് അലോചിക്കേണ്ടി വരില്ല, കൈയിലുള്ള ഉത്തരം സൗഹൃദം എന്നു തന്നെയാണ്.. കുറെക്കാലം മുന്‍പ് മറ്റെന്തെങ്കിലും ആയിരിക്കും, ചിലപ്പോ ഉത്തരം മുട്ടിയിട്ടുമുണ്ടാകും.. സൗഹൃദത്തിന്റെ തൈകള്‍ ഹൃദയത്തിലേക്ക് പറിച്ചു നട്ടത് ഡിഗ്രിക്കാലത്തും.. പിന്നീടാ പച്ചപ്പില്‍ നിന്നകന്നു പോയിട്ടില്ല,മരങ്ങള്‍ തിങ്ങി നിറഞ്ഞൊരു കാടായി അതു വളര്‍ന്നു കൊണ്ടേയിരുന്നു.. സൗഹൃദത്തെ സൗഹൃദമായി വളര്‍ത്തി സൗഹൃദമായി തന്നെ നിലനിര്‍ത്തുകയെന്നൊരു മുദ്രാവാക്യം സിരസ്സിലന്നേ പിടിമുറുക്കിയിരുന്നു; അതിനു പല കാരണങ്ങളുമുണ്ട്, എന്നെങ്കിലും മറ്റൊരു ഓര്‍മ്മത്തെറ്റായി ഇവിടെ തന്നെ കുറിച്ചിടാം..
സീരിയസ് സൗഹൃദങ്ങള്‍ (എന്നു വച്ചാല്‍ ഹൈ ബൈ യില്‍ ഒതുങ്ങാത്ത) ആരംഭിക്കുന്നത് ഡിഗ്രിക്കാലത്തായിരുന്നുവെന്നു പറഞ്ഞുവല്ലോ.. അങ്ങനെയിരിക്കെ ഒരു സൗഹൃദം അതിരുകള്‍ ഭേദിക്കുന്നുവോ എന്നൊരു സംശയം.. അതിനു പരിഹാരമായി കണ്ടത് അടിയിട്ടകന്നു പോവുക എന്ന മുടന്തന്‍(ഈയൊരു വാക്കിലൊതുങ്ങില്ല ആ മുടന്തന്‍ പരിഹാരം) സൊലുഷനും.. പ്രായത്തിനനുസരിച്ചോ പോട്ട് അതില്‍ അല്പം കുറഞ്ഞോ (അല്പം കൂടുതല്‍ കുറഞ്ഞോ) പക്വത അന്നും ഇന്നും (എന്നും??) ഇല്ലാത്ത എന്റെ, പൊട്ട തീരുമാനം, അഭിയും ഞാനും തമ്മില്‍ അകന്നു പോവാന്‍ കാരണമായി, ഏതാണ്ട് രണ്ട് വര്‍ഷത്തോളം,ഡിഗ്രി കഴിയുന്നതു വരെ.. ഡിഗ്രി കഴിഞ്ഞ് എം എസ് സിക്ക് മദ്രാസിലേക്ക് വണ്ടി കയറുകയും, ആദ്യ സെമസ്റ്ററിന്റെ തിരക്കുകളില്‍ ഞാനകപ്പെടുകയും ചെയ്തു.. അഭിയെ പിന്നീട് കാണുന്നതാവട്ടെ ആ സെമസ്റ്റര്‍ കഴിഞ്ഞുള്ള ക്രിസ്മസ് അവധിക്കാലത്ത്, കുറച്ചു പേര്‍ മാത്രമുണ്ടായിരുന്ന ഒരു ഗെറ്റ് റ്റുഗദര്‍.. ജീവിതത്തിലാദ്യമായി സിന്‍സിയര്‍ ആയിട്ട്, അര്‍ത്ഥമുള്‍ക്കൊണ്ട് ഞാനൊരാളോട് സോറി പറഞ്ഞിട്ടുണ്ടാവുക അന്നു അഭിയോട് പറഞ്ഞതായിരിക്കും.. പഴയ പോലെ നല്ല സുഹൃത്തുക്കളാവാന്‍ അധികം കാലവും വേണ്ടി വന്നില്ല.. എങ്കിലും എന്തു കൊണ്ട് അന്നങ്ങനെ അടിയിട്ടു എന്നു വെളിപ്പെടുത്താന്‍ പിന്നെയും സമയമെടുത്തു.. പറഞ്ഞപ്പോഴാകട്ടെ, അവള്‍ പറഞ്ഞത്, ‘എട പൊട്ടാ, വിവരം പഠിപ്പില്‍ മാത്രമായിപ്പോയല്ലോ.. നിനക്കന്നേ ഇതു പറഞ്ഞിരുന്നെങ്കില്‍ സൗഹൃദത്തിന്റെ നല്ല രണ്ട് വര്‍ഷങ്ങള്‍ കളഞ്ഞു കുളിക്കേണ്ടിയിരുന്നോ??‘
അന്ന് ഒരു കാരണവുമില്ലാതെ ഞങ്ങള്‍ തമ്മില്‍ (അല്ല ഞാന്‍ മാത്രം!) അടിയിട്ടത് മനസിലാകാതെ പകച്ചു പോയ ഒരുപാട് നല്ല സുഹൃത്തുക്കളുമുണ്ട്, പലര്‍ക്കും ചോദിക്കാന്‍ പോലും മടിയായിരുന്നു, ചോദിച്ചവര്‍ക്ക് സാറ്റിസ്ഫൈഡ് ആയൊരുത്തരവും കിട്ടിയതുമില്ല(അങ്ങനെയൊരു ഉത്തരമുണ്ടായിട്ടു വേണ്ടെ!!).. ഇതെഴുതുമ്പോള്‍ പോലും മച്ചൂരിറ്റി തീരെ ഇല്ലാത്തെ ഒരു ചെക്കന്റെ ജാള്യത എന്റെ മുഖത്ത് വായിച്ചെടുക്കാം.. കഴിഞ്ഞ ജനുവരിയില്‍ അഭിക്കൊരു മകനുണ്ടായി, ഞാന്‍ വീട്ടിലേക്ക് വരുന്നതിന്റെ തലേന്ന്, പിറ്റേന്ന് അതിരാവിലെ(ഒന്‍പതരയ്ക്ക് എഴുന്നേല്ക്കുന്ന എനിക്ക് ആറ് മണിയെന്നത് അതിരാവിലെ തന്നെയാണ്) ഒരു കാള്‍, ‘ഡാ ചെക്കാ എനിക്ക് മോനുണ്ടായി കേട്ടോ’.. ‘ഉവ്വോ അപ്പോ ഈ വീട്ടില്‍ വരവില്‍ അങ്ങെത്തിയേക്കാം.. മോനെക്കൊണ്ട് മേല്‍ മൂത്രമൊഴിപ്പിക്കരുത്’ എന്നൊരു മുങ്കൂര്‍ ജാമ്യവും എടുത്തു.. ‘പോട തെണ്ടീ നിന്റെ മക്കളാവും അങ്ങനെയൊക്കെ ചെയ്യുകയെന്ന്’ അവള്‍..
മൂന്ന് സഹപാഠികളോടൊപ്പം വീട്ടില്‍ പോയി.. ‘കഴിഞ്ഞ വരവിനു കൊണ്ടു തന്ന എന്‍ഡോസള്‍ഫാനും ഫുറുഡാനും തളിച്ച ആപ്പിളും ഓറഞ്ചും മുന്തിരിയുമൊക്കെ കഴിച്ചതോണ്ടാവും കുഞ്ഞുവാവ നിന്നെ ശല്യം ചെയ്യാതെ ഫുള്‍ടൈം ഉറങ്ങണത്’ പതിവു ശൈലിയില്‍ ഞാന്‍.. ‘നമ്മുടേം നമ്പറു വരും മോനെ,അന്നിതിനൊക്കെ എണ്ണി എണ്ണി പകരം ചോദിക്കുമെന്ന’ അത്യുഗ്രന്‍ തിരിച്ചടി.. കൊണ്ടും കൊടുത്തും (സംഘാംഗങ്ങള്‍ മുഴുവനും ഫെമിനിസ്റ്റായതിനാല്‍ ഒരു കൈ സഹായത്തിനു അഭിയുടെ അമ്മയെ വിളിക്കേണ്ടി വന്നുവെന്നതാണ് പച്ചയായ സത്യം) സമയം പോയതറിഞ്ഞതേയില്ല.. സുഹൃത്തുക്കളില്‍ പലര്‍ക്കും പഴയതിലും ദൃഡമായ ഞങ്ങളുടെ ഫ്രന്റ്ഷിപ്പിന്റെ ഗുട്ടന്‍സ് ഇന്നുമജ്ഞാതം..(അവരില്‍ ചിലരിവിടെ ഉണ്ട്,ഒരു മൗസ് ക്ലിക്കില്‍ തുറയ്ക്കാനും അടയ്ക്കാനും കഴിയുന്ന ജാലകത്തിന്റെ മറവില്‍ ഒളിഞ്ഞ് നിന്നു വായിക്കുന്നുണ്ടാവണം.. അഭിയെന്ന ഫാള്‍സ് നെയിം ഒന്നും അവര്‍ക്കൊരു മറയാകില്ല).
ചില വാക്കുകള്‍ക്ക് നന്മയെന്ന മന്ത്രത്തിന്റെ ശക്തിയുണ്ടെന്ന് കരുതുന്നു.. അവ ഉച്ചരിക്കപ്പെടാതെ പോവുന്നിടത്താണ് നമ്മുടെ പരാജയം; ഓര്‍ക്കുക മന്ത്രമല്ല, നമ്മളാണ് അപ്പോഴും പരാജയപ്പെടുന്നത്..
മുന്നാ ഭായിയെ (ഹിന്ദി സിനിമ-മുന്നാഭായി എം ബി ബി എസ്.. വിളിക്കുമ്പോ ഒരു ഡാക്കിട്ടറെ തന്നെ ആവണതല്ലെ നല്ലത്!!) വിളിച്ചു വരുത്തി സംഗ്രഹിച്ചാല്‍ “അരെ മാമു സോറി ബോല്‍നെ കാ, ക്യാ? സോറി ബോല്‍നെ കാ”..
--------------------------------സോറിക്കുണ്ടൊരു വാല്‍: ഈ എഴുത്തിനു എല്ലാരോടുമായിട്ട് ഐ ആം ദ സോറി അളിയാ ഐ ആം ദ സോറി.. സമയം പോയത് തല്ലിയാല്‍ തീരുമെങ്കില്‍ അങ്ങനെ ആവട്ടെ..
ചില വാക്കുകള്‍ക്ക് നന്മയെന്ന മന്ത്രത്തിന്റെ ശക്തിയുണ്ടെന്ന് കരുതുന്നു.. അവ ഉച്ചരിക്കപ്പെടാതെ പോവുന്നിടത്താണ് നമ്മുടെ പരാജയം; ഓര്‍ക്കുക മന്ത്രമല്ല, നമ്മളാണ് അപ്പോഴും പരാജയപ്പെടുന്നത്..
ReplyDelete'ഉപ്പിലിട്ട' നെല്ലിക്ക ചോദിച്ച കുഞ്ഞനിരിക്കട്ടെ ഈ നെല്ലിക്ക, ഉപ്പു പോരായെന്നു പറഞ്ഞു വന്നേക്കരുത്.. ;)
"ചില വാക്കുകള്‍ക്ക് നന്മയെന്ന മന്ത്രത്തിന്റെ ശക്തിയുണ്ടെന്ന് കരുതുന്നു.. അവ ഉച്ചരിക്കപ്പെടാതെ പോവുന്നിടത്താണ് നമ്മുടെ പരാജയം; ഓര്‍ക്കുക മന്ത്രമല്ല, നമ്മളാണ് അപ്പോഴും പരാജയപ്പെടുന്നത്.."
ReplyDeleteLoved it :)
അല്ലാ.. അപ്പൊ തല്ലു വാങ്ങാന്‍ എപ്പഴാ വരണേ? ;)
ReplyDeleteഇതുപോലെയുള്ള സൂപ്പർ നെല്ലിക്കകളാണല്ലേ ലവിടെ ഉപ്പിലിട്ട് ഒളിപ്പിച്ച് വച്ചിരിക്കുന്നത്..
ReplyDelete[എന്നെങ്കിലും ഒരിക്കൽ നിന്റെ ഒരു കൂട്ടുകാരനാവുകയാണെങ്കിൽ ആ ബ്ലോഗ് തുറന്നുകിട്ടുമായിരിക്കും അല്ലേ :) ]
ഞങ്ങളിൽച്ചിലരോട് ഒന്നും പറയാതെ അടിയുണ്ടാക്കിപ്പോയ ഒരു കൂട്ടുകാരിയുണ്ട്.. എന്നെങ്കിലും ഒരിക്കൽ ഇതുപോലെ അതിന്റെ പിന്നിലുള്ള കഥകളും ചുരുൾ നിവരുമായിരിക്കും
ലക്ഷ്മിയെ, തല്ലങ്ങു സ്വയം വാങ്ങിചോണ്ടാ മതി.. എന്നെ അടികൊള്ളിക്കാൻ ഇറങ്ങിയിരിക്കുന്ന ഓരോ ജന്മങ്ങളെ.. :0
ReplyDeleteകുഞ്ഞൻസ്, അതെന്റെ ഒരു ഇ-ഡയറി പോലെയാണ്..അങ്ങനെയാണവിടത്തെ എഴുത്തും.. സൊ നല്ലതിനെക്കാളുപരി ചീത്ത നെല്ലിക്കയാവും അധികവും, ഇനിയെഴുതാൻ പോകുന്നവയടക്കം.. അതു കൊണ്ടല്ല എന്നാൽ പ്രൈവറ്റാക്കിയത്.. ഡയറി പോലൊന്ന് പബ്ലിക്കാക്കണ്ട എന്നു കരുതീട്ടാണ്.. ഡയറീടെ വില കളയരുതല്ലൊ.. ചിലപ്പോ എല്ലാർക്കും അത് ദഹിച്ചെന്നും വരില്ല.. പിന്നെനിക്ക് പെട്ടെന്നതു ഓപ്പണാക്കിയിടണം എന്നു തോന്നാനും ചാൻസുണ്ട്.. ചിലപ്പോ എല്ലാ ഇൻവിറ്റേഷനും പിൻവലിച്ചു കളയാനും.. കാരണം ചില കാര്യങ്ങൾ പെട്ടെന്നു തോന്നുന്ന പോലെ ചെയ്യുന്ന ഒരു പൊട്ടത്തരം എന്നും കൂടെ വേതാളം പോലെ പുറത്തേറി നടപ്പുണ്ട്..
ReplyDeleteഎന്നെങ്കിലും കുഞ്ഞനെം അങ്ങോട്ടു വിളിച്ചു കൊണ്ടോവാം..
ആ കൂട്ടുകാരി കഥ പറയട്ടെ എന്നതിനേക്കാളുപരി ആ കൂട്ട് തിരിച്ച് ലഭിക്കട്ടെ എന്നാശംസിക്കുന്നു..
nalla post ... bhavukangal
ReplyDeletethanks veejyots...
ReplyDeleteഈ നെല്ലിക്കയ്ക്ക് സ്നേഹത്തിന്റെ ഉപ്പും മധുരോമൊക്കെയുണ്ടല്ലോ
ReplyDeleteസുചാന്ദേ..ഇവിടെ ഷെയർ ചെയ്തതിനു താങ്ക്സ്..
ഉപ്പാണോ മുളകാണോ മധുരാണോ എന്നൊന്നും അറിഞ്ഞൂട ക്രിഷ്.. സ്നേഹം മാത്രമുണ്ട്.. ആ താങ്ക്സ് ഇവിടെ ഷെയര്‍ ചെയ്യാന്‍ പറഞ്ഞ സുഹൃത്തിനിരിക്കട്ടെ.. :-)
ReplyDeleteഎനിക്ക് നല്ല ഇഷ്ടമായി ഈ കുറിപ്പ്. ആ കുട്ടി വിളിച്ചില്ലേ പൊട്ടാ എന്ന് . സുചാന്തിനു ചേരും അത് നന്നായി. വല്ലാത്ത ഒരു നന്മ ഈ എഴുത്തിലുണ്ട്. ,ഒരു മൗസ് ക്ലിക്കില്‍ തുറയ്ക്കാനും അടയ്ക്കാനും കഴിയുന്ന ജാലകത്തിന്റെ മറവില്‍ ഒളിഞ്ഞ് നിന്നു വായിക്കുന്നുണ്ടാവണം- നല്ലൊരു വാചകം .
ReplyDeleteശ്രീ മാഷെ, ഇതൊരു ഡയറിക്കുറിപ്പല്ലെ, അതോണ്ട് ജീവിതം നേരെ അങ്ങെഴുതി ഇട്ടതാണ്.. 'ഓര്‍മ്മത്തെറ്റ് ' ഇങ്ങനെയുള്ളവ എഴുതിയിടാന്‍ ക്രിയേറ്റ് ചെയ്തതാണ്.. ലൈഫിലില്ലാത്ത പൊട്ടത്തരങ്ങളില്ല, അതറിയുന്ന ആള്‍ക്കാര്‍ പൊട്ടാന്ന് തന്നെയല്ലെ വിളിക്കേണ്ടത്, എനിക്കും അതന്നെ ഇഷ്ടം..
ReplyDeleteoff: കോളെജ് തുറന്നല്ലെ.. എന്തു പറയുന്നു നിഖില്‍ എന്റ് രതീപ്? രണ്ടാളും പി എച്ച്ഡിക്ക് വരും എന്നു പറഞ്ഞു പറ്റിക്കുകയാണോ, അതോ ലീവ് കിട്ടാഞ്ഞിട്ടോ.. അവരു തിരിച്ച് വരുന്നതിനു മുന്നെ ഞാന്‍ സ്ഥലം വിടും.. ഒരുമിച്ചുള്ള ക്രിക്കറ്റ് മാച്ച് മിസ്സായി ;)
സുല്ലിട്ടു മോനെ.. സുല്ലിട്ടു ..നിന്നെ ഫോളോ ചെയ്യാന്‍ തീരുമാനിച്ചു...
ReplyDeleteExcellent Feel maan....
അനോണിമസ്സെ, താങ്ക്സ്.. സനോണി ആയിട്ട് കമന്റാമായിരുന്നു..
ReplyDeleteഇഷ്ടായി ആശംസകള്‍
ReplyDeleteതാങ്ക്സ് സതീശൻ.. ഇതെന്റെയും ഒരു ഫേവറിറ്റ് എഴുത്താണു..
ReplyDelete