Jun 15, 2011

മറവിയിലേക്കൊരു യാത്രപുറത്തൊരു മഴ കഴിഞ്ഞ്
മരങ്ങള്‍, വെയിലിന്‍ പുതപ്പ് കൊണ്ട് തല തുവര്‍ത്തുന്നു..
ഇടയ്ക്കിടയ്ക്ക് വെള്ളം കുടഞ്ഞെറിയുന്നുമുണ്ട്..

സ്വപ്നങ്ങള്‍ ഊര്‍ന്നു പോയൊരു മഴമേഘമാണിന്നു ഞാന്‍!

തിരിച്ചയക്കണം,
നിന്നെ, എന്റെ മറവികളിലേക്ക്,
ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്തവണ്ണം..

11 comments:

 1. മുന്‍പെങ്ങോ ഡയറിയില്‍ കുറിച്ചിട്ട വരികള്‍ ഒരു മഴ തോര്‍ന്ന നേരത്ത് വെയിലു പോലെ കയറി വന്നു.. മഴയില്‍ വെയിലുദിക്കുകയായിരുന്നോ, അതോ വെയിലുദിക്കാന്‍ വേണ്ടി മഴ പെയ്യുകയായിരുന്നോ??

  ReplyDelete
 2. വെയിലിന്റെ ചൂടുകുറക്കാനായി പെയ്തതാകാം ഈ മഴ....

  ReplyDelete
 3. ഓര്‍മകളെ കൊന്നുകളയൂ, സാധിക്കുമെങ്കില്‍....
  :-)

  ReplyDelete
 4. പൊന്മളക്കാരാ, പൊന്മഴക്കാരാ... ;)

  സുനീ, കൊന്നു തള്ളീതാണ്‌ പണ്ടേ..ഇത് വെറുതെ, പണ്ട് എഴുതിയെ ചില വരികള്‍ കൂട്ടിയെഴുതി ഈ കോലത്തിലാക്കി.. അത്രേയുള്ളൂ..

  മഴത്തുള്ളിയായി ഇറ്റിറ്റ് വീഴാന്‍
  വര്‍ഷമേഘങ്ങളിനിയും ഉയരും,
  പെയ്തിറങ്ങും വേനലിലേക്ക്..


  വായനയ്ക്ക് നന്ദി

  ReplyDelete
 5. ആ തലതുവർത്തൽ വളരെ നന്നായി.

  ReplyDelete
 6. awesome.liines...... suchand realy awesomeeee

  ReplyDelete
 7. ക്രിഷെ വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദി..

  സുബീഷെ, താങ്കുടാ താങ്കു..

  ഇന്നൊരുപാട് സന്തോഷമുള്ള ഒരു ദിവസം.. സുബീഷിന്റെ ഫോൺ വിളി തന്നെ കാരണം.. സുബീ, അവിടെ പറഞ്ഞതു പോലെ നീയിവിടെ എഴുതിയിടും എന്നു കരുതി.. ഞാനും സുബീഷും ഐ ഐടി ക്ലാസ്മേറ്റ്സാണ്‌.. അവിടെ ഉള്ളപ്പോ ഈ കലാപപരിപാടികളൊന്നും ഇല്ല, മുൻപ് ഡിഗ്രിക്കെഴുതി നിർത്തിയതിൽ പിന്നെ റിസർച്ച് തുടങ്ങിയാട്ടാണ്‌ പേന എടുക്കുന്നത് തന്നെ.. അപ്പോ ഈ മാറ്റത്തെപ്പറ്റി സുബീഷമ്പരന്നല്ലെ പറ്റൂ.. എന്നോട് ചോദിച്ചത് തന്നെ “സുചീ, നീയവിടെ ഒരു മെഷീൻ-യെന്തിരൻ ടൈപ്പല്ലായിരുന്നോ, ഇങ്ങനെയൊക്കെ ആയിട്ട് മാറിയോ”, അങ്ങനന്നെ ഇവിടെ കമന്റി യെന്തിരൻ എന്നുള്ള പേരു വാങ്ങിച്ചു തരണം എന്നു ഞാൻ പറഞ്ഞു, പിന്നെ ഐ ഐ ടി കഥകളൊക്കെ എഴുതുമെന്നൊരു ഭീഷണിയും (സെല്ഫ് ഭീഷണി കൂടിയാണിത്,എനിക്കിട്ടും ഞാൻ താങ്ങിയല്ലെ പറ്റുള്ളൂ :)).. പ്യാടിച്ചു പോയതാവാൻ വഴിയില്ല..ആക്ച്വലി അങ്ങനെയൊരു കമന്റ് തന്നെയായിരുന്നു കൂടുതൽ നല്ലത്.. :-)


  ഐ ഐ ടി കഥകളെഴുതാൻ മുൻപ് പറഞ്ഞ രണ്ടാൾക്കാർ വേറെയുമുണ്ട് (എഴുതരുത് എന്നു പറഞ്ഞതിനെ എഴുതണം എന്നും വ്യാഖ്യാനിക്കാലോ), ദീപയും ലിജോയും.. മക്കളെ, എന്റെ ശവമെടുപ്പിനു ടൈം ആയിട്ടില്ല.. സമയം പോലെ എന്തേലും തോന്നിവാസങ്ങൾ എഴുതീടാം.. :)

  ReplyDelete
 8. പരീക്ഷണങ്ങൾ നിറുത്തി വച്ചാ?

  ReplyDelete
 9. kunjaa, bit busy with my phd thesis submission.. i will post a poem soon...

  ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍