Sep 29, 2011

മഴയുടെ സംഗീതം


മധുരമൂറുന്ന സംഗീതം വലിഞ്ഞു മുറുക്കിയ
ഗിറ്റാര്‍ തന്ത്രികള്‍, അതാകുന്നു ബന്ധങ്ങള്‍..

കുഞ്ഞായിരിക്കെ അതിലൊരുപാട്
സംഗീതമഴ ഞാന്‍ പെയ്യിച്ചിട്ടുണ്ട്..

ഇന്നതില്‍ ഒരു നാദം ഉയര്‍ത്താന്‍ പോലുമെനിക്ക് പേടിയാണ്‌!!

ഒരു അശ്രദ്ധമായ വിരലനക്കത്തില്‍
അറ്റു പോയേക്കാവുന്ന സംഗീതം..

എന്നിലെ വേദനകളുടെ സംഗീതം ശ്രവിച്ചാണോ
മഴയിലേക്ക് കുട വലിച്ചെറിഞ്ഞെന്നെ നീ നീട്ടി വിളിച്ചത്??

ഇറങ്ങി വരാതിരിക്കാന്‍ എനിക്കാവുന്നില്ലല്ലോ??

15 comments:

  1. എന്തോ ഒന്ന് :-)

    ReplyDelete
  2. നന്നായി. മടിച്ചു നിൽക്കേണ്ട സുചാന്ദേ, ഒന്നിച്ചു മഴ നനഞ്ഞോളൂ!

    ReplyDelete
  3. ശ്രീ മാഷെ, ഞാന്നയൂല്ലാ.. എനിച്ച് പനി പിടിക്കും.. ഹാച്ചി (^!^)

    ReplyDelete
  4. nice.. would like to stand in such a rain music ;-)

    ReplyDelete
  5. pancharakutta and krish, thanks unde :)

    ReplyDelete
  6. ഒരു അശ്രദ്ധമായ വിരലനക്കത്തില്‍
    അറ്റു പോയേക്കാവുന്ന സംഗീതം..

    correct !

    ReplyDelete
  7. ബന്ധങ്ങളുടെ സംഗീതം ...മനസ്സിലെ നന്മയും ലാളിത്യവും നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു പോസ്റ്റ് കൂടി...നന്ദി..

    ReplyDelete
  8. വായനയ്ക്കും സ്നേഹത്തിനും നന്ദി പ്രേം..

    ReplyDelete
  9. ‘പേരു പിന്നെ പറയുന്ന’ സ്നേഹിതനു വരികള്‍ ഇഷ്ടമായെന്നു കരുതട്ടെ.. ബ്ലോഗ് കണ്ടു.. അങ്ങ് എഴുതി തുടങ്ങൂന്നെ, എന്തിനാ മടിക്കണേ.. ആദ്യം ഇതൊരു സ്വന്തം ഡയറിയായിട്ട് കരുതുക, എന്നാല്‍ പിന്നെ എഴുത്ത് താനെ വന്നോളും.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  10. .

    കുഞ്ഞായിരിക്കെ അതിലൊരുപാട്
    സംഗീതമഴ ഞാന്‍ പെയ്യിച്ചിട്ടുണ്ട്..

    ഇന്നതില്‍ ഒരു നാദം ഉയര്‍ത്താന്‍ പോലുമെനിക്ക് പേടിയാണ്‌!!

    ഒരു അശ്രദ്ധമായ വിരലനക്കത്തില്‍
    അറ്റു പോയേക്കാവുന്ന സംഗീതം.."
    true..:)

    ReplyDelete
  11. :) കുടയുടെ പടം അന്വേഷിച്ചു എത്തി പോയതാണ്. പടം കിട്ടിയില്ലെങ്കിലും നല്ല ഒരു കവിത വായിക്കാനായി..:)

    ReplyDelete
  12. sneha thanks! saw your paintings.. so beautiful..

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍