Oct 6, 2009

ഹനാൻ; ഒരു കമന്റ്‌ കഥ

 ഹനാനെക്കുറിച്ചുള്ള നേരത്തെ ബ്ലോഗോസ്റ്റിൽ (ഇവ്ടേണ്ട്‌ ), മാത്രുഭൂമി തിരുത്ത്‌ അമുക്കിയതും കൂടി അറിഞ്ഞപ്പോൾ, ലേശം വയലന്റായി ഞാനൊരു കമന്റിന്മേൽ കമന്റിട്ടു.അതും,അതിന്റെ പിന്നിലെ ആക്ച്വൽ സ്റ്റോറീം കൂട്ടി മിക്സീലടിച്ച്‌ വേറൊരു പോസ്റ്റാക്കാന്ന് തീരുമാനിച്ചു.അദ്ദിവിടെ നാട്ടട്ടെ.

'ഗതികേടേ നിന്റെ പേരോ ബ്ലോഗ്ഗർ' എന്നാരാണ്ടാ ചോദ്ദിച്ചേ..ഓനെ ആ ഇറയത്തേക്കൊന്നു എറക്കി നിർത്തിയേ..അദ്ദേടാ, ഗതികെട്ടാൽ ബ്ലോഗ്ഗർ കമന്റും പോസ്റ്റും.
*********************************

രാജേഷയച്ചു തന്ന സ്കാൻഡ്‌ മാത്രുഭൂമി കട്ടിംഗ്സും,തൊട്ടൂട്ടാൻ അച്ചാറെന്ന പോലെ എന്റെ ബ്ലോഗഡ്രസും ഡിപ്പാർട്ട്‌ മെന്റിലെ [phys dept IISc] ചില ഫ്രന്റ്സിനു മെയിലിലൂടെ വിളംബിയിട്ട്‌ ഇന്നലെ രാത്രി ഒരു പത്തര പതിനൊന്നു മണ്യായപ്പോൾ, ഒരു കട്ടനടിക്കാൻ അടുത്തുള്ള ചായക്കടേലേക്ക്‌ അട്യേൻ സ്കൂട്ടായി..

മുത്തുരാജണ്ണന്റെ പിസയും ടൊമാറ്റോ സോസും കൂട്ടിക്കുഴച്ച്‌, ഇടയ്ക്‌ ലാബ്മേറ്റിനോട്‌ ലാത്തിയുമടിച്ച്‌, ഏംബക്കവുമിട്ട്‌ തിരിച്ച്‌ ലാബിലെത്തി ആസനസ്ഥനായതേയുള്ളൂ (ചുരുട്ടാൻ വാലില്ലാണ്ടായിപ്പോയി--ഡാർവ്വിന്റെ ഒരു സിദ്ധാന്തേ), ദാണ്ടെ വരണൂ, വിനീതൻ..

ഈ പുള്ളി ആൾ പുല്യാട്ടൊ..കണ്ണൂർ യൂനിവേഴ്‌സിറ്റി BSc റാങ്ക്‌ ഹോൾഡർ,ഇവിടുത്തെ Integrated PhD സ്റ്റുഡന്റ്‌. കൂനിന്മേൽ കുരു പോലെ കണ്ണൂരാരനും..

കണ്ണൂറാർക്കെന്താ കൊംബുണ്ടോ..അതില്ല..തപ്പി നോക്ക്യാ ബാഗീ രണ്ടൂന്ന് ബോ.. ബോ.. ബോംബ്‌ കണ്ടേക്കും..

"സുചാന്ദേട്ടാ, ഇങ്ങളെന്ത്‌ പണിയാ കാണിച്ചേ?"

"എന്തേടാ, ഇഞ്ഞി വല്ലോം കണ്ടോ"

"അദല്ലാന്ന്..ഇങ്ങളാ ബ്ലോഗിലു ഇതോലൊന്നും എഴുതിയാപ്പോരാ.. തച്ചോടിക്കണാ കുരിപ്പിനെ. ഇമ്മളൊക്കെ ഇനി പണി നിർത്തിപ്പോണതാ നല്ലത്‌ "

"മോനേ,അത്‌ മതീടാ..അദ്ദേന്നെ ധാരാളം"

"അതോന്നും ഒന്നോല്ലാ.. ഞാനാട ഒരു കമന്റിട്ടിനു..അയിനൊരു കിണ്ണൻ കമന്റിടീന്ന് "

"പോഡ്യാ ചെറിയോനെ..ഇഞ്ഞി പറഞ്ഞാൽ കമന്റെഴ്താൻ ഞാനിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയ്യ്യാ"

"ഇങ്ങളെഴ്ത്‌ ന്നോ അതോ......."

ചെക്കനെന്റെ കഴ്ത്തീക്കേറിയൊരു പിടി..അല്ലപ്പാ മൊത്തം സുയിപ്പായല്ലോ..എന്തോ ചെയ്യും?? നമ്മളും കണ്ണൂരിനടുത്താണേലും, കണ്ണൂരോളം വരുമോ കണ്ണൂക്കര?


"ബിട്‌ മോനേ,ചങ്കീന്ന് പിടി ബിട്‌..എന്താ വേണ്ടേന്നെച്ചാൽ സമാധാനം ഉണ്ടാക്കാം..

തൊള്ളേന്ന് വന്ന സൗണ്ട്‌ ഇഫക്റ്റ്സിൽ ആശയം പുടികിട്ടിയ പഹയൻ ചങ്കീന്ന് കയ്യെടുത്തു..മൂക്കീക്കൂടേം വായീക്കൂടേം ഞാൻ 'എൻ ശ്വാസക്കാറ്റിനെ' വലിച്ചു കേറ്റി..

"ആട ഞാനൊരു കമന്റിട്ടീക്കണു.അതിനിങ്ങളൊരു നല്ല തട്ടു തട്ട്യാണി."

ഓ പിന്നേ തട്ട്‌ തട്ടാൻ ഇതെന്താ ഇഡലിയാ...

"ഡാ കുരിപ്പേ എനിക്ക്‌ വേറെ പണീണ്ട്രാ"

"അതെല്ലാം പിന്നെ..പേപ്പെറെഴ്ത്തല്ലേ..ആദ്യം ഇദ്ദ്‌ ചെയ്താട്ടെ".

"എടാ ഇന്റെ വികാരം മനസ്സിലാവുന്നു..ന്നാലും ഇനീം വേണോ??"

"വേണം,വെവ്വേണം..അല്ലാ ഇനീം ഇങ്ങളെ ചങ്കിനു പിടിക്കണോ"..കഴ്‌ത്ത്നു നേരെ നീളണ കൈ തട്ടി മാറ്റി ഞാൻ ബ്ലോഗോറൊന്നു..

സത്യം പറഞ്ഞാൽ, മാത്രുഭൂമി, തിരുത്ത്‌ ഒരു മാതിരി അമുക്കിയത്‌ കൊണ്ട്‌ എനിക്കൂത്തിരി ദേഷ്യോണ്ട്‌..

വിനീതൻ കൽപ്പിച്ചതും ഞമ്മളിച്ഛിച്ചതും ഒരേ ഐറ്റം ആണേലും, ഒരാള്ടെയും (see comments to the previous post), വ്യക്തിഹത്യാവിളി കേൾക്കാനിനി വയ്യ..പോരാത്തേനു വല്യ കുട്ട്യോളു ചെയ്യണ കാര്യം ചെയ്താലും ഓളൊരു ചെറിയ കുട്ട്യന്നല്ലേ!! ഇമ്മിണി മുതുക്കൻ കുട്ട്യായ ഞമ്മളു മിണ്ടാൻ പാടുണ്ടോ?? എന്തോ ചെയ്യും?? അയ്യപ്പാ (കഴ്‌ത്ത്‌) സേവപ്പാ..

ഒടുവിൽ ബെർളിച്ചായന്റെ ബ്ലോഗിലൊരു പാളി നോക്കി,അച്ചായനെ കൈകളിലേക്കാവാഹിച്ച്‌ (വെർതാ..ഒന്നും നടന്നില്ലാട്ടാ) കീബോർഡിൽ കട്ടകൾ അടിച്ചു തുടങ്ങി..(ദക്ഷിണ ചോതിച്ചേക്കല്ലേ അച്ചായോ,കയ്യീ, തരാന്‍ ഈ പോസ്റ്റ്‌ മാത്രേള്ളൂ).. 
**************************************

കമന്റ്‌ ദ്ദാ ചോടെ...

Vineeth said: this critisism is not enough! A Real Nuisance to science.


 ദ്ദേ ഞമ്മടെ:  മോനെ വിനീത്‌, ഇങ്ങനെ എഴുതീട്ട്‌ തന്നെ ചില പാലങ്ങൾ എന്റെ പാലം വലിക്കാന്‍ നടക്കുവാ..സത്യം പറഞ്ഞാൽ അന്നിതു (oct 2nd) കണ്ടു കലിപ്പായി ഇതല്ല, ഇതിലപ്പറം എഴുതണം എന്നു നിരീച്ചതാ..മാത്രുഭൂമി തിരുത്ത്‌ ഒരു മാതിരി അമുക്കിയത്‌ കൊണ്ട്‌ ഞമ്മളിന്നിത്തിരി വയലന്റ്‌ ആകാമെന്ന് വച്ചു..

'റിലേറ്റിവിറ്റി '  ന്നുള്ള വാക്കാദ്യം ഉഛരിച്ച്‌ കണ്ഠ ശുദ്ധി വരൂത്തീട്ട്‌ ബാ ചെറിയോളെ, എന്നിട്ടിഞ്ഞി ന്യൂട്ടൺ തെറ്റായിരുന്നൂന്ന് തെളിയിക്ക്‌..അതും കഴിഞ്ഞിട്ട്‌ നമ്മക്ക് ആലോചിക്കാം ഐൻസ്റ്റിനിട്ട്‌ ആപ്പ്‌  (കോപ്പാ) വക്കണ കാര്യം...

പിന്നെ എന്തേലും പത്രങ്ങളില്‍ എഴുതിപ്പിടിപ്പിക്കണേനു മുന്നേ, അതിന്റെ ഇമ്പാക്റ്റ്‌ ഒന്നാലോചിക്കാമായിരുന്നു..ആ എഴുതിപ്പിടിപ്പിച്ചത്‌ തന്നെ വേറെ ആരുടേയോ (Moffatt) ജീവിതത്തിന്റെ വിലയാ..മഹതിയായ അങ്ങ്‌ സയൻസ്‌ ലൈഫിൽ ഇനി അങ്ങോട്ട്‌ ഉണ്ടാക്കാൻ പോകണ എല്ലാ തിയറികളും മറ്റുള്ളവരുടെ അടിച്ചു മാറ്റിയത്‌ ആകുമോ?? അല്ലാ ഇതാരാപ്പാ ഇങ്ങടെ ബഴി കാട്ടി...ആ കുരിപ്പിനെ കണ്ടിക്കിണ്ടേൽ ഞമ്മനേം ഒരു ശിഷ്യനാക്കാൻ പറ്റുമോ എന്നു ചോയിക്കാനാ....

പിന്നെ ആ പത്രം..അയിനെ പറ്റീട്ട്‌ പണ്ടു 'പത്രം' സിനിമേൽ അസ്സലായിട്ടു പറഞ്ഞിട്ടില്ലേ... പത്രപ്രവർത്തനത്തിനും മൂല്യച്യുതിയല്ലേ മക്കളെ...അയിനു മൂല്യമൊണ്ടായിട്ടു ബേണ്ടെ ച്യുതിക്കാൻ...കുറേ ഒണക്ക പത്രോങ്ങളു #@$&*##* ത്ഫൂ....വായ കഴുകീട്ടു വരാം..

അല്ലാ അപ്പോൾ ആ സ്കൂളിന്റെ വെബ്‌ പേജോ..അതാരപ്പാ ആ ഗുലുമാലുണ്ടാക്കിയെ?? കുഞ്ഞിമ്മോനേ അനോണീ, ഇജ്ജ്‌ തന്ന ഫോണിലൊന്നു ഞമ്മളു ബിലിച്ചോക്കട്ടെ..അല്ല ആ കക്ഷീനെ കണ്ടിട്ട്‌ ബേണം എനക്കും ഒന്ന് തൊടങ്ങാനെ...ചെറുപ്പത്തീ ഞമ്മളും ഒരു പുലിയന്നെ ആയിരുന്നേ..ഒരു പാടു മടൽ ച്ചേ.. ച്ചേ.. മെഡലും വാരിക്കൂട്ടീക്ക്ണ്ട്‌..അതെല്ലാം ചില്ലിന്റെ കൂട്ടിലിരിപ്പാ...എന്തൊ? കളവാന്നോ..ഇല്ലെടെ, കളവു ഞമ്മളു പറയൂല്ലാ--അതാറാമ്മാ... ഞമ്മടെ മരിച്ചിട്ടുള്ള ജീവിതത്തിനെ പറ്റി നല്ല പേടീണ്ട്‌..എണ്ണേലൊക്കെ, ബറത്ത്‌ പൊരിച്ച കോയീനെ പോലെ കെടക്കാൻ ഞമ്മളെ കൊണ്ടാവൂല്ലാ...

ശാസ്ത്രം സത്യത്തിലേക്കുള്ളാ വെളിച്ചമാണു..നിങ്ങളാരൊക്കെ മറച്ച്‌ പിടിച്ചാലും അത്‌ എങ്ങനേങ്ങിലും, എന്നെങ്ങിലും മറ നീക്കി പുറത്ത്‌ വന്നോളും.. അന്ന് ഞെരിപ്പായിട്ട്‌ കിട്ടും; വെളിച്ചം വിത്ത്‌ കുറെ സൈഡ്‌ ഇഫക്റ്റ്സ്‌..അതാണു ശാസ്ത്രത്തിന്റെ ഒരു കളി...അതു കൊണ്ട്‌ നീയൊക്കെ എന്നാന്നു വച്ചാ ചെയ്യേടാ ഊവ്വേ..

ഇങ്ങനെ ബെർളിച്ചായന്‍ സ്റ്റൈലിൽ ചാംബാനുള്ള സ്കോപ്പൊന്നും ഏനില്ലേ..നമ്മൾ അല്ലറ ചില്ലറ കവിത (?), കഥയുമായി (?) കഴിഞ്ഞു കൂടണ പാവം ഒരു റിസർച്ചറാണേ..അതു കൊണ്ടീ സാധനം (ഹനാൻ പോസ്റ്റ്‌ ) എഴുതിയപ്പോൾ നേരാം വണ്ണം എഴുതി പോയതാണേ..ഇനി ഒണ്ടാവൂല്ലേ..
******************************************


ഒടൊ: ഹനാനെപ്പറ്റീള്ള express buzz ന്യൂസ്‌ വായിച്ച്‌,  മീഡിയോമാനിയ, ചർദ്ദിൽമാനിയ, പേരറിഞ്ഞൂടാത്ത വേറെന്തെക്ക്യോ മാനിയാസ്‌ പിടിച്ച്‌ ഞങ്ങടെ ഡിപ്പാർട്ട്‌മന്റിലെ ഒരു കുട്ട്യാത്ഭുതം (child prodigy) ആശ്യൊത്രീലായ വെവരം എല്ലാരെയും കുണ്ഠിതശിരസ്ക്കനായ്‌ അറിയിക്കട്ടെ..

മാർഗ്ഗമദ്ധ്യേ ദുർഘടങ്ങൾ ഒന്നൂല്ലാണ്ടിരിക്കാൻ ഇതങ്ങട്‌ ചൊല്ല്വാ...

പ്രോഡിഗി ശരണം ഗഛാമി
മീഡിയ ശരണം ഗഛാമി
അശാസ്ത്രം ശരണം ഗഛാമി


ജയ്‌ ഗുരുവായൂരപ്പൻ...

-----------------------റിക്വസ്റ്റ്‌------------------

ആരും കാണാൻ പാടില്ലാത്തതും അഥവാ കണ്ടാൽ മനസിലാകാൻ കഴിയാത്ത വിധത്തിലുമായ ഒരു തിരുത്ത്‌ കൊടുത്ത്‌ മാത്രുഭൂമി ഈ അദ്ധ്യായം അടച്ചു പൂട്ടിയെങ്കിലും ശാസ്ത്രലോകത്തിലൊരിക്കലും അങ്ങനെ ഒരു അടച്ചുപൂട്ടൽ ഇല്ലാത്തോണ്ട്‌ ഈ വിഷയത്തിൽ ഇനിയും സംവാദങ്ങൾ വന്നു കൊണ്ടേയിരിക്കും...എല്ലാവരോടും ഒരു ചിന്ന റിക്വസ്റ്റ്‌ ഉണ്ട്‌. ഈ വിഷയവുമായി ബന്ധപ്പെട്ട സീരിയസ്‌ അഭിപ്രായങ്ങൾ മുന്നേയുള്ള പോസ്റ്റിൽ ഇടുന്നതായിരിക്കും അഭികാമ്യം..

18 comments:

  1. മാർഗ്ഗമദ്ധ്യേ ദുർഘടങ്ങൾ ഒന്നൂല്ലാണ്ടിരിക്കാൻ ഇതങ്ങട്‌ ചൊല്ല്വാ...

    പ്രോഡിഗി ശരണം ഗഛാമി
    മീഡിയ ശരണം ഗഛാമി
    അശാസ്ത്രം ശരണം ഗഛാമി
    ----
    കമന്റിനെപ്പിടിച്ചൊരു പോസ്റ്റാക്കി...........

    ReplyDelete
  2. നന്നായി ഈ വിഷയത്തിൽ ചന്ദ്രക്കാരനിട്ട പ്രതികരണം ഇവിടെ കാണാം.http://kshipram.blogspot.com/2009/10/blog-post.html

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. dear friends............

    ningal cheyyunnathu "mulayile nulluka" enna pravarthiyaanu....

    most of the discoveries are made by eccentric thoughts... am i right??

    Mr Archimedes bath tub-il kulichu kondirikkumbol aanu "Eureka" ennu vilichu paranjathu...

    pandu newton-te thalayil apple veenappol enthu sambhavichu....??

    athu pole ee kutti bath tub-il urangi poyi... appol mookkil vellam kayari (Ref - mathrubhumi 14-09-09) appol aanu "Absolute theory of ZERO" kandu pidichathu...

    ithu thettaavaam sheri aavaam.... aarengilum proove cheyyooo....

    pinne chila international programs participate cheythu ennathu oru valiya kaaryam alle????

    ee 100 koti india-karil etra perkku undaayittundu ee bhaagyam????

    ReplyDelete
  5. umeshji, i/we couldnt find out her paper yet..only the media reports; and about that i have commented in my earlier article..that theory was originally by moffat in 90s..about the international participation pls see this...
    http://www.yassa.com.au/NASA%20HOUSTON%20PROJECT%202009.pdf

    ReplyDelete
  6. see this link ..

    http://janmabhumionline.net/?p=30570

    ReplyDelete
  7. appol janmabhoomi parayunnathu kaasulla thanthakku pirannaal aarkkum oru Hannan aakaan kazhiyum ennaano???

    athinte koode kurachu science knowledge undengil "Absolute theory of infinity" vare undaakkam ennaano??

    verum oru publicity-ku vendi paper-il koduthathu pulivaal aayo?? ithinu kaaranam veettukarkku scientific communitiye patti onnum ariyaathathaano???

    journal enthaanu paper enthaanu ennu polum ariyaatha oru kutti...... america vare poyathalle... naattukare onnu ariyichekkam ennu vichaarichu patrakkaare vilichu... spaaraan vendi evidenno ketta kurachu theory okke aviyal roopathil aakki onnu kaachi... science-inte ABCD ariyaatha nammude paavam patrakkaaran kettathokke veda vaakyam ennu viswasichu...

    Absolute theory of ZERO... ithenthaa krishnettante chayakkadayile parippu vadayo atho uzhunnu vadayo??

    ithinu kaaranakar aaraanu??
    parents or media ???
    atho randu perkkum vivaram illaathatho???

    hannan ee india maharajyathile kurachu perude urakkam keduthi.... enthaa ithoru satyam alle???

    ReplyDelete
  8. dear umesh u should have posted this comment in the earlier post..let me quot her own words

    'മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ്‌ ഞാന്‍ നി'ുന്നത്‌. അതില്‍ എനിക്ക്‌ നാണക്കേടുണ്ട്‌. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'-ഹനാന്‍ പറയുന്നു.

    അല്ലാ ആക്ച്വലി ആരാ നാണക്കേടു??

    ReplyDelete
  9. umesh

    if you want all of us to read, pls use plain English or Malayalam.

    ReplyDelete
  10. dear umesh, for writing in malayalam use the "varamozhi" software..get it from here

    ReplyDelete
  11. englishil ezhuthiyaal krishenettante chayakkadayile uzhunnu vada pole aakumo???

    njan oru paavam linux premi aanu...
    ee firefox-il ee bloginte ee text window-il "varamozhi"-il ninnu plain malayalam copy paste adikkan pattilla... ha ha hi hi.......

    ReplyDelete
  12. ഒരു എസ്പെരിമെന്റ്റ്‌ നടത്തി നോക്കി
    എന്തോ സംഭവിച്ചു........

    ReplyDelete
  13. തള്ളേ കൊള്ളാം കേട്ടാ പൊളപ്പന്‍ ആയിട്ടുണ്ട്‌ ..........
    കലിപ്പുകള്‍ തീരുനില്ല .........

    ഓള്‍ ഇപ്പോള്‍ എബിടുണ്ട് ???
    ഓളെ പൂജ്യത്തിന്റെ കൊയപ്പം ഒക്കെ തീര്‍ന്നാ പഹയാ ???
    നിങ്ങളു ബെജാരാവണ്ടിരിക്കീ കോയാ ........

    ReplyDelete
  14. ഓളെ ഞമ്മള് ഒരിക്കലും കുറ്റം പറയൂല .........
    ഓള്‍ എം ഐ ടി ഇല്‍ പോയി പഠിക്കട്ടെ...
    അതിനു ഈ കോയിക്കോട്ട്‌ കാര്‍ക്ക് എന്തിന്റെ കോയപ്പമാണ് ???
    ഞമ്മള് പണ്ട് ഗവര്‍മെന്റ് സ്കൂളില്‍ ബാക്ക് ബെഞ്ചില്‍ ഇരുന്നു സ്ലേറ്റ്‌ പെന്‍സില്‍ ഉപയോഗിച്ചാണ് തറ പറ എഴുതാന്‍ പഠിച്ചത്...

    അല്ല കോയാ ഞമ്മള് ഒരു കാര്യം ചോദിച്ചോട്ടെ ..........
    ഈ ശാസട്രഞ്ഞന്മാര്‍ ഒലക്ക കണ്ടു പിടിച്ചാല്‍ അരി ഇടിച്ചു പുട്ട് ഉണ്ടാകാമായിരുന്നു ............
    അന്റെ റിലടിവിടി തേങ്ങ കൊല അബ്സോലുറ്റ്‌ പൂജ്യം കൊണ്ട് കോയിക്കോട് അങ്ങാടിയില്‍ മീന്‍ വില്‍ക്കുന്നവന് എന്ത് കാര്യം ???
    ഓന്‍ അന്ന് തലയില്‍ മീന്‍ കൊണ്ട് പോയിരുന്നു... ഇന്ന് മീന്‍ കൊണ്ട് പോകാന്‍ ബജാജ് പള്‍സര്‍ ഉണ്ട്
    ഇതിനാണ് കോയാ ടെക്നോളജി എന്ന് പറയുന്നത്.... എന്റെ റബ്ബേ.....

    ReplyDelete
  15. @ umesh:ബന്ന് ബന്ന് എന്റെ പരീക്ഷണ ബ്ലോഗിൽ ഇങ്ങളും തൊടങ്ങിയോ പരീക്ഷണം?? ഇങ്ങളു ബേജാറാക്കല്ലീ കോയാ ഞമ്മളും കോയിക്കൊട്ടാങ്ങാടീന്നാ....
    എന്തായാലും ഇങ്ങടെ പരീക്ഷണം വിജയിച്ചീട്ടോ.. :)

    in varamozhi there is an option to export--"Html export to print"...then it will open in ur net browser-firefox..then u can copy paste it..i usually do like that..

    ReplyDelete
  16. off-topic
    @umesh:
    ഗ്നു/ലിനക്സില്‍ മലയാളം എഴുതാന്‍ ഒരുപാടു വഴികളുണ്ട്‌. അതില്‍ ഏറ്റവും എളുപ്പം സ്വനലേഖ ഉപയോഗിക്കുകയാണു (ഇതിനു firefox extension ഉണ്ട്). ഇതു കൂടാതെ ibus, scim, xkeyboard എന്നീ സങ്കേതങ്ങളും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ടു: http://smc.org.in

    ReplyDelete
  17. പോന്നു അണ്ണാ ........ സെര്‍ച്ച്‌ ചെയ്‌താല്‍ സാക്ഷാല്‍ ദൈവം തമ്പുരാനെ വരെ കിട്ടും....
    എന്റെ പ്രശ്നം ബ്ലോഗിന്റെ ടെക്സ്റ്റ്‌ വിണ്ടോവില്‍ ആയിരുന്നു...
    ഒരു ചെറിയ ജാവ സ്ക്രിപ്റ്റ് പ്രോബ്ലം ........ അതവിടെ തീര്‍ന്നു...
    Indic onscreen keyboard എന്ന സോഫ്റ്റ്‌വെയര്‍ ലിനക്സില്‍ ഉണ്ട്... അത് വച്ച് നേരിട്ട് തന്നെ ടൈപ്പ് ചെയ്യാം......

    ReplyDelete
  18. "പോന്നു അണ്ണാ ........ സെര്‍ച്ച്‌ ചെയ്‌താല്‍ സാക്ഷാല്‍ ദൈവം തമ്പുരാനെ വരെ കിട്ടും...."
    അല്ലാ കിട്ടുമോ?? :)

    ഉമേഷ്‌ & മണിലാൽ ഇൻഫോർമേഷനു നന്ദി; വിഷയം മാറിപ്പോയെങ്കിലും.. :)

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍