Dec 16, 2009

ചെയ്യാതെ പോയത്‌

ക്രിസ്മസ്‌ പുതുവത്സര ആശംസകൾ നേർന്ന് കൊണ്ടൊരു കഥ പോസ്റ്റ്‌ ചെയ്യണം എന്ന് ആഗ്രഹിച്ചതാണ്‌..എഴുതിവച്ച ഒന്ന് കയ്യിലിരിപ്പുമുണ്ട്‌..സ്കാൻ ചെയ്ത്‌ ആ സാധനം ഇവിടെ ചാർത്തിയാൽ തല്ലെപ്‌പോ കിട്ടീന്ന് ചോദിച്ചാ മതി..അത്തരത്തിലാണ്‌ കയ്യിലിരിപ്പ്‌ (ഐ മീൻ, കയ്യക്ഷരം)..


'വെക്കേഷനു വീട്ടിപ്പോണം സാറേന്നു' പിള്ളേരെപ്പോലെ കിടന്ന് കാറിയപ്പോൾ, സാറൊരു നമ്പറിട്ടു..തീരാതെ കിടക്കണ രണ്ട്‌ ജേർണൽ പേപ്പർ വർക്കങ്ങട്‌ തീർക്കാ..അതിലൊന്നു തീർത്ത്‌ കഴിഞ്ഞ ശനിയാഴ്ച സബ്മിറ്റ്‌ ചെയ്തു..രണ്ടാമത്തേത്‌ ഈയാഴ്ച തീരും ന്നും  വീക്കെന്റിൽ കഥ ടൈപ്പ്‌ ചെയ്യാമെന്നും നിരീച്ചിരിക്കുമ്പോഴാണ്‌ അടുത്ത പാര വരുന്നത്‌; ജൂനിയറിന്റെ പേപ്പർ കൂടി കരക്റ്റ്‌ ചെയ്യണം..അതും പോണേനു മുന്നേ..സീനിയറായതിന്റെ ഓരോരോ പൊല്ലാപ്പുകളേ.. അതു കൊണ്ട്‌ വായനക്കാർ തൽക്കാലത്തേക്ക്‌  (നോട്ട്‌ ദ പോയന്റ്‌ : തൽക്കാലത്തേക്ക്‌ മാത്രം; ഐ വിൽ ബി ബാക്‌ സൂൺ) രക്ഷപ്പെട്ടൂന്ന് പറഞ്ഞാ മത്യല്ലോ..എന്നാലും ഒരു വഴിക്ക്‌ പോകുവല്ലേ, വല്ലതും ഇരിക്കട്ടേന്ന് കരുതി ഒരു നുറുങ്ങ്  പരീക്ഷണം ചെയ്യാമെന്നു തീരുമാനിച്ചു..അങ്ങനെ ചെയ്ത പരീക്ഷണമാണ്‌ ചെയ്യാതെ പോയത്‌..അല്ലല്ല, ചെയ്യാതെ പോയതാണ്‌ ചെയ്ത പരീക്ഷണം..ഹമ്മച്ചീ, ടോട്ടൽ കൺഫ്യൂഷൻ ആയല്ലോ..


പ്രാദേശിക വാർത്തകളിലെ സിൽമാ അനൗൺസ്‌മെന്റ്‌ പോലെ (ഇന്നു മുതൽ, ഇതാ നാളെ മുതൽ) ആകണേനു മുന്നേ കട്ടൻ അടിച്ചേക്കാം, ഛെ ഛെ കർട്ടൻ പൊക്കിയേക്കാം..--------------------- ചെയ്യാതെ പോയത്‌ ------------------------

നെയ്തു കൂട്ടിയ സ്വപ്നങ്ങളല്ല ,
നെയ്യാതെ പോയ സ്വപ്നങ്ങളാണെന്റെ ഉറക്കം കെടുത്തുന്നത്‌ .

ചെയ്ത്‌ കൂട്ടിയ പാപങ്ങളെയല്ല ,
ചെയ്യാതെ പോയ പുണ്യങ്ങളെ നിനച്ചാണു ഞാൻ നീറുന്നത്‌ .

തിരഞ്ഞെടുത്ത വഴിയെക്കുറിച്ചോർത്തല്ല ,
ഉപേക്ഷിച്ചു കളഞ്ഞ വഴികളെയോർത്താണു ഞാൻ തേങ്ങുന്നത്‌.

-------------------------------------------------------------

ടെയ്‌ലർ എൻഡ്‌ : പോസ്റ്റിയ പരീക്ഷണങ്ങളെ ഓർത്തല്ല,
പോസ്റ്റാതെ പോയ പരീക്ഷണങ്ങളെ ഓർത്താണ്‌ ഞാനിന്ന് തേങ്ങുന്നത്‌..

എല്ലാ നിരീക്ഷകർക്കും ക്രിസ്മസ്‌, പുതുവത്സര ആശംസകൾ നേരുന്നു.. 10 comments:

 1. "ഇട്ട കമന്റിനെ യോർത്തല്ല,
  ഇടാതെ പോയ കമന്റിനെക്കുറിച്ചോർത്താണ്‌ (അല്ലെങ്കിൽ നേരെ തിരിച്ച്‌) ഞാൻ വേദനിക്കുന്നത്‌" എന്നു പറഞ്ഞ്‌ ആരെങ്കിലും വന്നാൽ എനിച്ച്‌ തൃപ്തിയായി.. :)

  ReplyDelete
 2. rajeende,thanks for the wishes.. x-masinu nattilundaakumo??

  ReplyDelete
 3. സീനിയറായതിന്റെ ഓരോരോ കുഴപ്പങ്ങളേ.
  അര്‍മ്മാദിക്കിന്‍.. അതല്ലേ വേണ്ടത്..!

  ReplyDelete
 4. കുമാരേട്ടോ, ഹും ഹും..ആർമ്മാദിക്കണം;ആർമ്മാദിക്കണം... :-)

  ReplyDelete
 5. ഇട്ടു പോയ കമന്റുകളെ ഓര്‍ത്തല്ല, എന്നൊക്കെ കാച്ചാമെന്നു കരുതിയപ്പോള്‍ അത് തന്നെ മുകളില്‍ പോസ്റ്റിയെക്കുന്നു..

  കറക്റ്റ് ചെയ്ത പേപ്പറുകളെയോര്‍ത്തല്ല , കറക്റ്റ് ചെയ്യാത്ത പേപ്പറുകളെയോര്‍ത്ത് വേദനിക്കു ...

  എന്തായാലും, ക്രിസ്മസ്- നവവത്സരാശംസകള്‍ ....

  ബൈ ദി വേ, ഞാന്‍ ഇപ്പൊള്‍ വീട്ടിലുണ്ട്.. ചെന്നൈ യാത്ര പ്ലാന്‍ ചെയ്യുന്നു ...

  ReplyDelete
 6. കമന്റുന്ന ബ്ലോഗർക്കൊരുമുഴം മുന്നേ എറിഞ്ഞതാ പണിക്കരേ.. :)

  കറക്റ്റ്‌ ചെയ്തതും ചെയ്യത്തതും ആയ പേപ്പറുകളെ ഓർത്ത്‌ വേദനിക്കുന്നു, തലയാണെന്നു മാത്രം..തലവേദന-തലവേദന.. :|

  ഞാൻ 23 നു വീട്ടിപ്പോകും for 5days..എപ്പോ എത്തി നാട്ടിൽ? അടുത്ത വർഷം, in february, ഞാനും IIT യ്ക്‌ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യണുണ്ട്‌..എന്താകുമോ ആവോ..

  enjoy the holidays !!!

  ReplyDelete
 7. kollaam daa...
  ee vazhipokkante vaka wish you a very happy new year.

  ReplyDelete
 8. യാസർക്ക എങ്ങനാ വഴി പോക്കാനാവുന്നേ?? :-)

  യാസറിനും കുടുംബത്തിനും നവവത്സരാശംസകൾ!!

  ReplyDelete
 9. the second line...so amazing n touching

  ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍