മറവിയുടെ ശൂന്യതയിലേക്ക് വിലയം പ്രാപിക്കാൻ വെമ്പി നിൽക്കുന്ന നാട്ടിൻപുറ സംഭാഷണങ്ങളുടെ കൈപിടിക്കാനൊരു ശ്രമം..ഒരു ഇന്റർവ്യൂ പരീക്ഷണം.. ഫ്ലോപ്പിയാകുമോ ആവോ.. പ്രൈവറ്റ് ബസുകാരുടെ കിളിപ്പാട്ട് ഭാഷയിൽ വഡ്‌ര/ബഡേര എന്ന് വിളിക്കപ്പെടുന്ന വടകര ആണെന്റെ സ്വദേശം.. (അ)ന്യായമായും അവിടത്തെ ശൈലി ആണിവിടെ ഉപയ്യോഗിച്ചിരിക്കുന്നത്..ചില വാക്കുകളുടെ അർത്ഥം പോസ്റ്റിനവസാനം കൊടുത്തിട്ടുണ്ട്..
------------------------അഭീടെ മുഖം--------------------------
മാന്യ പ്രേക്ഷകർക്ക് (നോട്ട് ദ പോയന്റ്: മാന്യന്മാരല്ലാത്തവരു ചാനലു മാറ്റിക്കോളിൻ..ഇനി പറഞ്ഞൂന്ന് വരില്ല) ക്വട്ടേഷൻ ടിവിയിലേക്ക് ഹാർദ്ദമായ സ്വാഗതം..പുതുവർഷപ്പിറവിയുടെ ആഘോഷവേളയിൽ, നാട്ടുവിശേഷങ്ങളിൽ, ഇന്നിവിടെ വടകര ദേശത്തെ പ്രമാണിയായ ഹാജിയാരെ, അദ്ദേഹത്തിന്റെ കാര്യസ്ഥനും സന്തത സഹചാരിയും എന്തിനു ഹാജ്യാരുടെ നിഴൽ എന്നു പോലും വിശേഷിപ്പിക്കാൻ കഴിയുന്ന മൊയ്തീൻ ഇന്റർവ്യൂ ചെയ്യുന്നതാണ്..
"മൊയ്തീൻ,ഹാജിയാർ റെഡിയാണോ"
ഹാജിയാർ: "അല്ലെടാ ഹമുക്കെ.റെഡിയാണേലും റെഡിയല്ല..ഇഞ്ഞെന്ത് ബിജാരിച്ചിട്ടാ ഓന്റെ പേര് ആദ്യം പറഞ്ഞേ..ഞമ്മളല്ലേ മൊയലാളി..അപ്പോ ഹാജിയാര്, മൊയ്തീൻ റെഡിയാണോ എന്നല്ലേ ചോയിക്കേണ്ടേ? ഇങ്ങളു ബിളിച്ച് ബരുത്തീട്ട് സുയിപ്പാക്കുന്നാ??"
"അയ്യോ ക്ഷമിക്കണം ഹാജിയാരെ..റെഡിയല്ലേ.പരിപാടി ലെയ്റ്റാവുന്നു"
ഹാ: "ഹും ഹും.ലേറ്റാക്കാൻ ഞമ്മക്കും ഉദ്ദേശില്ല.പോയിറ്റ് മാണം ബിരിയാണി ബെയ്ക്കാൻ..ഡാ മൊയ്തീനെ എന്നാപ്പിന്നെ തൊടങ്ങല്ലേ"
മൊയ്തീൻ: "മൊയലാളി,കൊട്ടേഷൻ ടി വി യിലേക്ക് സ്വാഗതം"
ഹാ: "നമസ്കാരം..മൊയ്തീനെ, കുഞ്ഞിമ്മോനേ കോട്ടും സൂട്ടും ഇട്ടിക്ക് ഞ്ഞി മൊഞ്ചനായിക്കിണ്ട് കേട്ടാ..ന്നാലും ഞമ്മളത്തരേം ബരൂല്ല!!"
മൊയ്: "ഇതോല് തന്ന കുപ്പായാ മൊയലാളി..അപ്പോ പരിപാടിലെ ആദ്യത്തെ ചോദ്യത്തിലേക്ക് കടക്കയാണ്..ഇങ്ങളുടെ ശരിക്കൂള്ള പേരെന്താ?അതറിയാൻ പ്രേക്ഷകർക്ക് താൽപ്പര്യം കാണും.."
ഹാ: "ഞമ്മളുടെ മുയുമൻ പേര് തിരുമന കുഞ്ഞമ്മദ് ഹാജി..നാട്ടാരു ഹാജിയാര് ന്ന് ബിളിക്കും..ഞ്ഞി മൊയലാളീന്നന്നെ ബിളിച്ചാ മയി കേട്ടാ മൊയ്തീനെ.."
മൊയ്: "ഇങ്ങളുടെ വീടും കുടീം എബിടാ?"
ഹാ: "ഫ ഹമുക്കേ.. കുടിയോ.. ഞമ്മളത്തരക്കാരനല്ല.. പിന്നെ അനക്കെന്റെ പൊര ഏടെയാന്നറിഞ്ഞൂടെ??"
മൊയ്: "അള്ളോ,അതല്ല..ഞമ്മക്കറിയാം..പ്രേക്ഷകർക്കു വേണ്ടിയാ.. പിന്നെ കൊസ്റ്റ്യൻ മുയുമൻ ഓല് പഠിപ്പിച്ച് വിട്ടതാ.."
ഹാ: "ഞമ്മടെ വീടു ബഡേരയാ..ബഡേരാന്നു പറഞ്ഞാ, പയേ ബസ്റ്റാന്റിൽ കീഞ്ഞാൽ ജീപ്പ് സ്റ്റാന്റിന്റെ അരിയത്തൂടെ ഒരു റോഡിണ്ട്-അയിലയല്ല.. അയിന്റോപ്പസിറ്റ് ഒരു റോഡിണ്ട്.. അയിലേം അല്ല പോണ്ടത്"
മൊയ്: "ഇങ്ങളൊരു മാതിരി മിമിക്രിക്കാരെപ്പോലെ അലമ്പുണ്ടാക്കാണ്ട് നേരെ ചൊവ്വേ പറയ്യാജിയാരെ"
ഹാ: "മിമിക്രിക്കാരൻ അന്റുപ്പ ചത്തു പോയ അന്ത്രുമാൻ.. ഒരടിയങ്ങ് വച്ചന്നാലിണ്ടല്ലോ ഇഞ്ഞി പിന്നെ ഇണീച്ച് നടക്കൂല്ല.."
മൊയ്: "ഞമ്മക്ക് പറ്റൂല്ല ഇങ്ങേരുടെ ഇന്റർവ്വ്യൂ എടുക്കാൻ.. ഓറ്‌ടെ തെറി ദിവസോം ഞമ്മളു കേക്ക്ന്ന് ണ്ട്, ഇനീപ്പോ നാട്ടാരും കൂടെ കേക്കട്ടെ എന്നാ? ഇങ്ങളു ബേറെ ആളെ നോയീക്കോളിൻ"
(ഇതും പറഞ്ഞ് മൊയ്തീനിറങ്ങിപ്പോയി.. ചാനലുകാരെത്ര ശ്രമിച്ചിട്ടും പുള്ളി മയപ്പെട്ടില്ല. ഒടുവിൽ ചാനലിലെ പുതിയ അവതാരകൻ ഇടിക്കണ്ടി അനീഷ് ഇന്റർവ്യൂ തുടരാൻ രംഗത്തെത്തി)
ഇടിക്കണ്ടി അനീഷ്: "മൊതലാളി എന്തു പണിയാ ഈ കാണിച്ചത്.. മൊയ്തീൻ പിണങ്ങിപ്പോയല്ലോ. ഇനി ഞാനാ നിങ്ങടെ ഇന്റർവ്വ്യൂ എടുക്കാൻ പോണെ.. അവന്റെ തന്തയ്ക്ക് വിളിച്ച പോലെ എന്നെ വിളിച്ചാൽ നിങ്ങളു വിവരമറിയും.. നാലു കൊലക്കേസിലെ പ്രതിയാ ഞാൻ..നിങ്ങൾക്കറിയാൻ വേണ്ടി പറഞ്ഞൂന്ന് മാത്രം." അനീഷ് പുറത്ത്ന്ന് വടിവാൾ വലിച്ചൂരി നിലത്ത് വച്ചു, റെക്കോർഡ് റൂമിലേക്കു കടന്നു.
ഒന്നു ഞെട്ടിയെങ്കിലും അത് പുറത്തു കാട്ടാതെ ഹാജിയാർ സീറ്റിലമർന്നിരുന്നു..
ഹാ: "ഓനേട പോയാലും ഞമ്മളാടെ തന്നെ ബരും.. അല്ലാണ്ടേട പോകാൻ.. ഇങ്ങളു ധൈര്യായിട്ട് തൊടങ്ങീന്ന്"ഇടി.അനീ: "പരിപാടിക്കിടയിൽ തടസ്തം വന്നു.. ആ പയ്യൻസ് മൊയ്തീനേ, അയാൾ ഹാർട്ട് അറ്റാക്കായിട്ട് ആശോത്രീലായി. അതാ സംഭവം.. അതിനു ക്ഷമ ഒന്നും ഞങ്ങൾ പറയില്ല.. സൗകര്യമുള്ളോരു കണ്ടാൽ മതി.. നിർത്തിയേടത്ത് വച്ച് ഇന്റർവ്യൂ തുടങ്ങുന്നത് ഇടിക്കണ്ടി അനീഷ്; നാലു കൊലക്കേസിൽ പ്രതിയാണ്, നോട്ട് ദ പോയിന്റ്"
ഇടി.അനീ: "ഹാജിയാരുടെ വീട്ടിലാരൊക്കെയുണ്ട്?"
ഹാ: "ഞമ്മള്, മൊയ്തീൻ പിന്നെ ഞമ്മടെ പുന്നാര മോള് ആമിനായും"
ആദ്യ ചോദ്യത്തിലേ പാൽപ്പായസം മണത്ത ഇടിക്കണ്ടി അനീഷ്, ചുണ്ട് നനച്ച് കൊണ്ട് അത്യാർത്തിയോടെ രണ്ടാം ചോദ്യമെറിഞ്ഞു..
ഇടി.അനീ: "ഈ ആമിന എങ്ങനാ വെളുത്തിട്ടാണോ"
ഹാ: "പിന്നേ, ഓക്ക് പാലിന്റെ കളറാ"
ഇടി.അനീ: "അവളുടെ പെരുമാറ്റം എങ്ങനെയാ?".. അനീഷ് പിന്നേം ചുണ്ട് നനച്ച് ഡെസ്കിൽ കയ്യൂന്നിയിരുന്നു...
ഹാ: "നല്ല സൊഭാവാ.. പക്കേങ്കില് പയിച്ചാല് ചെലപ്പോ വെടക്കാ"
ഇടി.അനീ: "അതെന്താ ഹാജിയാരെ"
ഹാ: "അതോ, ഓള് ചെല നേരത്ത് ഒരുമായിരി കുരുത്തം കെട്ടതാ..ഇന്നാളു പയിച്ചിറ്റലറിയ ഓക്ക് ലേശം പുല്ലിട്ടോടുക്കാൻ പോയ ഞമ്മടെ ലുങ്കി ഓള് ബലിച്ചൂരിത്തിന്നു.."
ഇടി.അനീ: "അയ്യേ, ആമിന പശുവാ.. കളഞ്ഞു കളഞ്ഞു.. അല്ലാ നിങ്ങളെന്തു വകയിലാ അവൾക്ക് മുസ്ലിം പേരിട്ടെ?? അങ്ങനെ ആരെങ്കിലും ഇടുമോ??"
വടിവാൾ റെക്കോർഡ് റൂമിനു വെളിയിൽ വച്ചു പോന്നതിൽ അനീഷ് അതിയായി ഖേദിച്ചു..
ഹാ: "ഞമ്മളെ പൈക്ക് ഞമ്മക്ക് തോന്നിയ പേരിടും, ആരാണ്ടാ ചോയിക്കാൻ ബര്‌ന്നേ?" ഹാജിയാർ മുണ്ടും മടക്കിക്കുത്തി എഴുന്നേറ്റു.." ബരീണ്ടാ.. ഒന്നല്ല രണ്ടും കയ്യും നോക്കാം"
ഇടി.അനീ: "നിങ്ങളടങ്ങിയിരിക്കെന്റെ ഹാജ്യാരെ.. നമുക്ക് അടുത്ത ചോദ്യത്തിലേക്ക് കടക്കാം.. അപ്പോളിങ്ങള് കല്യാണം കഴിച്ചിട്ടില്ലേ??"
ഹാ: "ങു ഹും.. ഞമ്മളു ക്രോണിക് ബാച്ചിയാ.. എന്താ വല്ല കൊയപ്പോം ഇണ്ടാ??"
ഇടി.അനീ: "ഓ എനിക്കെന്ത് കുഴപ്പം.. അല്ലാ നിങ്ങൾക്കെത്ര വയസ്സായി??"
ഹാ: "ഇഞ്ഞെന്തിനാഡാ ഞമ്മളെ ബയസ്സറീന്നേ?? റേഷൻ കാർഡില് ചേർക്കാനാ?? ഇഞ്ഞെന്ത് ചാനലുകാരാനാടാ?? ആ ബ്രിട്ടാസിനെ കണ്ട് പഠിക്കെടാ ഞ്ഞി.. ഓനെപ്പോലെ ക്രിട്ടിക്കൽ കൊസ്റ്റ്യൻസ് ചോയിക്കെടാ, ഇതൊരു ബയസ്സും, പെണ്ണുങ്ങളെ പേരും ചോയിക്കാൻ ഞ്ഞി മേണോ ?"
ഇടി.അനീ: "ഹാജ്യാരെ, എന്നാപ്പിന്നെ ഞാൻ സ്വന്തം നിലേല് കുറച്ച് ചോദ്യം ചോദിക്കാൻ പൂവ്വാണേ.. ഇതൊക്കെ ആ ഡയറക്ടറു തന്ന ലിസ്റ്റിലുള്ളതായിരുന്നു.."
ഹാ: "ഇങ്ങളു ബേജാറാകാണ്ട് ചോയിക്ക് അനീഷൂട്ടി"
ഇടി.അനീ: "അങ്ങയുടെ സംസാരത്തിൽ പലപ്പോഴും സാമൂഹിക പ്രതിബദ്ധതയുണ്ട് എന്നു തോന്നിയിട്ടുണ്ട്.. അത് മനപ്പൂർവ്വം വരുത്തുന്നതാണോ?"
ഹാ: "അല്ലാനേ, അപ്പളേക്കും അന്നെ ബ്രിട്ടാസിന്റെ ജിന്ന് പിടിച്ചാ.. സാമൂഹിക പ്രതിബദ്ധതയും പിണ്ണാക്കുമൊന്നുമല്ല.. ഞമ്മക്കൊരു പാര കിട്ടിയാൽ അയിനു അറ്റ്ലീസ്റ്റ് രണ്ടെണ്ണം ബച്ച് തിരിച്ചൊടുക്കും.. അല്ലാ ഇനി ഇതന്നാണോ അന്റെ ആ സാമൂഹിക പ്രതിബദ്ധതാന്നു പറേന്ന സാധനം?"
ഇടി.അനീ.: "അങ്ങയുടെ വിദ്യാഭ്യാസത്തെപ്പറ്റി അറിയാൻ പ്രേക്ഷകർക്ക് താൽപ്പര്യമുണ്ട്"
ഹാ: " ഒര് മന്ത്രി; അല്ലല്ല മൊക്ക്യൻ തന്നെയാകാനുള്ള, യോഗ്യത ഞമ്മക്കുണ്ട്.. തെളിച്ച് പറഞ്ഞാല് ഗുസ്തീം നാലാം ക്ലാസും"
ഇടി.അനീ.: "സാധാരണ നാലാം ക്ലാസും ഗുസ്തീം എന്ന് പറേണ കേട്ടിട്ടുണ്ട്.. ഇതെന്താ തിരിച്ചിട്ടത് ??"
ഹാ: "ആദ്യം പഠിച്ചത് ഗുസ്തിയാ മാനേ"
ഇടി.അനീ.: "അതിനു ശേഷം?"
ഹാ: "നാട് വിട്ടു.. പലേടങ്ങളിലായ് അലഞ്ഞ് തിരിഞ്ഞു.. നാലു കായി ഒണ്ടാക്കി, കഞ്ഞീം വെള്ളോം കുടിച്ച് ജീവിച്ച് പോരുന്നു."
ഇടി.അനീ.: "എവിടെയൊക്കെയാണു കറങ്ങിയത് എന്ന് വിശദമാക്കാമോ?? നാടു തെണ്ടലിനിടയിൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ?"
ഹാ: "ഏടെക്കെയോ പോയിക്കിണ്ട്.. സലപ്പേരൊന്നും ഓർമ്മ വര്‌ന്നില്ല.. പ്രായായില്ലേ മാനേ.. നട്ടപ്പെട്ടിക്കിണ്ട്.. നാല് ചെരുപ്പ് (അയിലൊന്ന് ബാറ്റ ആയിരുന്നു-അത് സാരല്ല.. ആരാന്റേത് ഞമ്മളടിച്ച് മാറ്റിയതാ), രണ്ട് ജട്ടി, ദേവാസുരം മുണ്ടൊന്ന് പിന്നൊരു ഷർട്ടും.. അതൊന്നും ഞമ്മളു ചത്താലും മറക്കൂല്ല.. കട്ടോണ്ട് പോയ പണ്ടാരക്കാലന്മാരൊരു കാലത്തും കൊണം പിടിക്കൂല്ല.."
ഇടി.അനീ.: "അതു വിടിക്കാ"
ഹാ: "ഫാ ഹിമാറേ.. വിടാനോ, അനക്കത് പറയാം.. പോയത് ഞമ്മടെയല്ലേ.."
ഇടി.അനീ.: "പ്രായമേറിയെങ്കിലും അങ്ങയുടെ ഈ ആരോഗ്യത്തിന്റെ രഹസ്യമെന്താണ്? താങ്കൾ ഒരു വെജിറ്റേറിയൻ ആണോ?
ഹാ: "അയിനു മാത്രം പ്രായോന്നും ഞമ്മക്കില്ലെടാ.. പിന്നെ ഞമ്മളു പ്യൂർ നോൺ വെജാ.. ആരോഗ്യത്തിന്റെ രഹസ്യം ബീഫ്. മൂന്നേരം ബീഫ്."
ഇടി.അനീ.: "അതേ ഹാജിയാരേ,കേരളത്തിൽ ബീഫ് നിരോധിച്ചെന്നു സങ്കൽപ്പിക്കുക, മൂന്ന് നേരവും ബീഫ് കഴിക്കുന്ന നിങ്ങളെന്തു ചെയ്യും"
ഹാ: "ഞമ്മടെ ബീഫിൽ പാറ്റയിട്ടാൽ ബച്ചേക്കൂല്ലാ ഒരുത്തനേം.. പിന്നെ അങ്ങനെ ഓലങ്ങ് നിരോധിച്ചാല്, ഞമ്മളു ബീഫിന്റെ പേരു മാറ്റും.. അ ആ, അനക്കറിഞ്ഞൂടെ,ബന്ദിനെപ്പിടിച്ച് ഹർത്താലാക്കിയ പോലെ"
ഇടി.അനീ.: "ഒരു കുസൃതിച്ചോദ്യം; അനുനിമിഷം നഷ്ടമാകുന്നത് എന്ത്?"
ഹാ: "ഞമ്മടെ തലമണ്ടേലെ മുടി?"
ഇടി.അനീ.: "കഷ്ടകാലത്തിൽ വിശ്വാസമുണ്ടോ? അതിനെപ്പറ്റി എന്താണഭിപ്രായം? "
ഹാ: "അന്റെയൊക്കെ ഒടുക്കത്തെ ചോദ്യത്തിനു ഉത്തരോം പറഞ്ഞോണ്ടിരിക്കുമ്പോ ഒറപ്പായിട്ടും കട്ടകാലത്തിൽ ബിശ്വസിക്കാൻ തോന്ന്ന്ന് ണ്ട്"
-------------------------------------------------------------------
ഇന്റർവ്യൂടെ അടുത്ത ഭാഗം ഉടൻ തന്നെ സംപ്രേക്ഷണം ചെയ്യുന്നതാണ്.. അതു വരേക്കും ഇങ്ങളു ചാനൽസ് മാറ്റി കളിക്കീസ്..
--------------------------------------------------------------------ഡിക്ഷ്ണറി:
[ബെയ്ക്കുക-കഴിക്കുക, ഓല്--അവർ, ഞ്ഞി/ഇഞ്ഞി--നീ,മാണം-വേണം,
ബരൂല്ല-വരില്ല, മുയുമൻ-മുഴുവൻ, ഇട്ടിക്ക്-ഇട്ടിട്ട്, മയി--മതി,
പയേ--പഴേ, കീഞ്ഞാൽ--ഇറങ്ങിയാൽ, പോണ്ടത്--പോവേണ്ടത്,
ഏടെ-എവിടെ, ഇണീച്ച്--എണീറ്റ്, ഓറ്‌ടെ--അവരുടെ, ഇങ്ങള്-നിങ്ങൾ,
ആടെ--അവിടെ,ഓക്ക്--അവൾക്ക്, ഞമ്മക്ക്--എനിക്ക്, പക്കേങ്കില്--പക്ഷേങ്കില്,
പയിച്ചാൽ--വിശന്നാൽ, ലുങ്കി--കൈലി, പൈക്ക്--പശുവിന്, വെടക്ക്--മോശം,
കൊയപ്പം--കുഴപ്പം, നാട്ടാര്--നാട്ടുകാര്, ഇണ്ടാ--ഉണ്ടോ, പറേന്ന--പറയുന്ന,
കായി--കാശ്, സലപ്പേര്--സ്ഥലപ്പേര്, കട്ടോണ്ട്--മോഷ്ടിച്ചോണ്ട്,
അനക്ക്--നിനക്ക്, അയിന്--അതിന്, കൊണം--ഗുണം]
---------------------------------------------------------------------
ന്യൂ ഇയറിൽ നാട്ടുകാരായ ചില ഫ്രന്റ്സിനു വേണ്ടി എഴുതിയത്.. ഇവിടേയും പോസ്റ്റുന്നു.. മുടിഞ്ഞ തിരക്കിനിടയിൽ എഴുതിയ ഒരു മുടിഞ്ഞ എഴുത്തായതിനാൽ കുഴപ്പങ്ങൾ ഏറെയുണ്ടായേക്കാം എന്നൊരു മുൻകൂർ ജാമ്യം.. എല്ലാവർക്കും ന്യൂ ഇയർ ആശംസകൾ.. :-)
ReplyDeleteസുചാന്ദ് സംഗീത്
ഞമ്മടെ ബീഫിൽ പാറ്റയിട്ടാൽ ബച്ചേക്കൂല്ലാ ഒരുത്തനേം..
ReplyDeleteathu kalakki..
അപ്പൊ.. ഇഞ്ഞ് ബടേരക്കാരനാ..?? ഞായന്‍ കുറ്റിയാടിക്കാരനാ.. ഔഒണ്ട് എനക്ക് ബേഗം തിരിഞ്ഞിക്കെടോ. പിന്ന ഇപ്പം ഏട തിരിഞ്ഞാലും ചാനല് കാരെ ബെനേല്ലേ.. :)
ReplyDeleteകുമാരേട്ടോ,അതാണ്..അക്കളി-തീക്കളി.. :-) വായനയ്ക്ക് നന്ദി..
ReplyDeleteശ്രദ്ധേയൻ, ഇങ്ങക്ക് പെട്ടെന്ന് തിരിഞ്ഞിക്കല്ലേ.. :-) സ്ഥലം ഓർക്കാട്ടേരി ആണ് ,സൊ കുറ്റ്യാടിക്കിത്തിരി കൂടി അടുത്തു..2003 മുതൽ കേരളത്തിനു പുറത്താ..
ReplyDeleteവായിച്ചതിനു നന്ദി..
വേദ്, ഇ- സ്മയിലിനൊരു ഇസ്മായിൽ :-)
ReplyDelete