Apr 28, 2011

ന്നാലും ന്റെ ഗംഗേ എന്നോടിത് വേണ്ടായിരുന്നു!


“അതെന്താ അല്ലിക്കാഭരണം എടുക്കാന്‍ ഞാങ്കൂടെ പോയാല്‌? വിടമാട്ടേന്‍, വിടമാട്ടേന്‍.. അയോഗ്യ നായേ, ഉന്നെക്കൊന്ന് ഉന്‍ രക്തത്തെക്കുടിച്ച്”
“ഗംഗേ”.. പ്ധീം.. കട്ടിലൊന്നുലഞ്ഞു..


"ആഹ്,അമ്മേ.. ചവിട്ട് കൊണ്ട് നിലത്തു വീണ്‌ കിടന്നലറുന്ന ടീംസ് സ്വന്തം ചേട്ടനാണ്‌.. "ഡാഷെ, എന്നാ ചവിട്ടാടാ ഇത്? ഉറക്കത്തിലാണോടാ ദേഷ്യമുണ്ടേല്‍ ചവിട്ടിത്തീര്‍ക്കുന്നത് കോപ്പെ!!"

“എന്താടാ എന്താ പറ്റിയെ?നീയെങ്ങനെ നിലത്ത് വീണു?”
“അമ്മേടെ പുന്നാര മോന്‍ ഗംഗേന്നും വിളിച്ചെന്നെ ചവിട്ടിയിട്ടതാ!”

“ഗംഗയോ? അതാരാ?ആരാടാ ഈ ഗംഗ?”

“എന്തോ ചുറ്റിക്കളിയാമ്മെ,അല്ലാണ്ടിമ്മാതിരി കാറല്‍ ഉണ്ടാവില്ല.. ഹമ്മേ എന്തൊരു വേദന.. എന്നാലും കരക്റ്റ് നടൂന്‌ തന്നെ ചവിട്ടിയല്ലോ അതും ഉറക്കത്തില്‍.. ഏത് മറ്റവളാണാവോ ഈ ഗംഗ, അവളു പണ്ടാരടങ്ങിപ്പോകത്തെ ഉള്ളൂ”.. എരിതീയില്‍ പെട്രോളൊഴിക്കാന്‍ അല്ലേലും ചേട്ടന്‍ പണ്ടെ ബെസ്റ്റാണല്ലോ..


“ഇങ്ങളൊന്നിങ്ങ് വന്നെ മാഷെ,ഇവനോട് ചോദിച്ചാട്ടെ എന്താ കാര്യം ന്ന്..”
“നീ തന്നെ അങ്ങ് ചോദിച്ചാ മതി, ചുറ്റിക്കളിയൊക്കെ പറയിക്കാന്‍ നീ തന്നെയല്ലെ ബെസ്റ്റ്”..

“എന്തോന്ന് ചുറ്റിക്കളി!!”..ഞാന്‍ പകുതി അടഞ്ഞ മിഴികള്‍ രണ്ടും തിരുമ്മി.. “ഞാന്‍ ഇന്നലെ പാതി രാത്രി പണ്ടാരടങ്ങാനായിട്ട് ആ മണിച്ചിത്രത്താഴ് ഒന്നൂടെ കണ്ടതാ.. അതിന്റെയാമ്മെ,അല്ലിയും ഗംഗയുമൊക്കെ.. അല്ലാണ്ടൊന്നുമില്ല”..


“ങെ അപ്പോ അല്ലിയുമുണ്ടോ? ഗംഗ പോരാഞ്ഞിട്ടാ.. അമ്മേയിത് ചുറ്റിക്കളി തന്നാട്ടാ.. ഇങ്ങളെനിക്ക് കല്യാണം ശരിയാക്കണേനു മുന്നെ ഇവനെ പിടിച്ച് കെട്ടിക്ക് കേട്ടോ. ഇല്ലേല്‍ ചെക്കന്‍ കൈവിട്ടോകും”..

ലവനു രാവിലന്നെ വേറെ പണിയൊന്നുമില്ലേ? കിട്ടിയ ചവിട്ടും കൊണ്ടവിടെ അനങ്ങാണ്ട് കിടന്നാപ്പോരെ, ചേട്ടനായിപ്പോയി, ഇല്ലേല്‍ രണ്ടെണ്ണം കൂടി കൊടുത്തേനെ..


“ഒന്നു പോടപ്പാ,ഒരു ചുറ്റിക്കളി.. 28 ആം പിറന്നാള്‍ ഇങ്ങടെയെല്ലാം കൂടെ പായസം കൂട്ടി ആഘോഷിക്കാം ന്നു കരുതി ഇങ്ങ് വന്ന എന്നെ പറഞ്ഞാ മതിയല്ലോ”..

“കേട്ടാ അമ്മേ,അവനിരിപത്തെട്ടായീന്ന്, വേഗം നോക്കിത്തുടങ്ങിക്കോ.. എന്നാലും ആരാപ്പാ ആ ഗംഗ.. ഹോ എന്തൊരു ചവിട്ട്” ചേട്ടന്‍ അടുത്ത ആപ്പുമടിച്ച് നടുവും താങ്ങി കോലായിലേക്ക്..


“ഏയ് മാഷെ,ഇങ്ങളിത് കേട്ടില്ലേ..ഇവനു ഇരുപത്തെട്ടായീന്ന്”..
“അത് മിനിഞ്ഞാന്നായില്ലേ,സദ്യ വിത്ത് പായസം കഴിച്ചതുമല്ലേ.. അതിനിപ്പം എന്താ?”

“ഒന്നൂല്ല.. സന്ദിക്ക് കല്യാണം നോക്കണേന്റെ കൂട്ടത്തില്‍ ഇവനേം ചേര്‍ക്കാനായീന്ന്.. അല്ലേങ്കില്‍ ഗംഗേം അല്ലിയൊക്കെ കൂടി ഇങ്ങു കേറി വരും.. പറേന്നത് മനസിലാവുന്നുണ്ടോ? അല്ലിങ്ങളടുത്താഴ്ച റിട്ടയര്‍ ആവുന്നല്ലേ.. അപ്പോ പിന്നെ ഇതന്നാവട്ടെ പണി!!”


“ശരി ടീച്ചറേ, ഓനും നോക്കിക്കളയാം..നി പോയി പുട്ടുണ്ടാക്ക്”.. റിട്ടയര്‍മെന്റ് ജീവിതം ഒരു വഴിക്കായ സന്തോഷത്തില്‍ അച്ഛന്‍ പത്രോമെടുത്ത് കോലായിലേക്ക് നടന്നു..

“ഇങ്ങക്കെല്ലാം കളിയാ.. ആരെയെങ്കിലും കൂട്ടി ചെക്കനിങ്ങ് കേറി വരുമ്പൊ മനസിലാവും”.. ടീച്ചര്‍ അഴിഞ്ഞ കാര്‍കൂന്തലൊന്നൊതുക്കികെട്ടി പതിയെ അടുക്കളയിലേക്ക്..


ജീവിതം ഒരരുക്കായ സ്ഥിതിക്ക് ടൂത്ബ്രഷുമെടുത്ത് ഞാന്‍ ബാത്റൂമിലേക്കും.. രാവിലന്നെ ചായേം കുടിച്ച് വടകര പോയി വൈകീട്ടേക്ക് ബാങ്ക്ളൂര്‍ക്ക് ടിക്കറ്റെടുക്കണം, നാളത്തെ ടിക്കറ്റ് കാന്‍സലടിച്ചേക്കാം.. ഇനിയും ഇവിടെ ഇരുന്നാല്‍, വല്ല സ്വപ്നോം കണ്ടാല്‍ ചെലപ്പോ നാളെത്തന്നെ ലൈഫ് ഒരു സൈഡായീന്ന് വരും.. ഏത് നേരത്താണാവോ പായസോം കൂട്ടി വീട്ടീന്ന് പിറന്നാളുണ്ണാന്‍ തോന്നിയത്!! ന്നാലും ന്റെ ഗംഗേ!
-----------------------------------------------------------


പുലിവാല്‍: അച്ഛന്‍ റിട്ടയറായിട്ട് സമയം പോക്കാനാന്ന് തോന്നുന്നു, മ്മടെ ബ്ലോഗ് വായിക്കുന്നു.. തുടക്കത്തിലേ തടഞ്ഞില്ലേല്‍ വന്‍ പ്രശ്നാ!! ചേട്ടനെ പിന്നെ പണ്ടെ സൈഡാക്കീതാ! അമ്മയെ സോപ്പിടലെ രക്ഷയുള്ളൂ, അല്ലെങ്കില്‍ ബ്ലോഗിന്റെ സ്ഥാപര ജംഗമവസ്തുക്കളൊക്കെ അങ്ങ് എഴുതി മേടിക്കും..

17 comments:

  1. ബ്ളോഗ് മണിച്ചിത്രപ്പൂട്ടിട്ട് പൂട്ടി മക്കളെ ;-)

    ReplyDelete
  2. കൊള്ളാം.നന്നായ് കൃസ്ത്യന്‍ ബ്രദേര്‍സ് കാണാഞ്ഞാത്.എന്നാ അലക്കാ അതില്‍ ലാലേട്ടന്‍ അലക്കുന്നത്.എന്റമ്മേ...

    ReplyDelete
  3. ദേണ്ടെ ടീചറേ ആ പറഞ്ഞ ഗംഗേന്ന കൊച്ചിന്റെ പടം. അല്പം മുന്‍കോപക്കാരിയാന്നു തോന്നുന്നു.

    ReplyDelete
  4. "വിത്ത് പായസം" - അത് എന്ത് പാസയം ? ;)

    ReplyDelete
  5. മുല്ലേ, വായിച്ചതിനു നന്ദി..ക്രിസ്റ്റ്യന്‍ ബ്രദേര്‍സ് കണ്ടു,പക്ഷെ ലാലേട്ടന്‍ ‘അലക്കുന്നത്’ കണ്ടില്ല.. ;)

    മണിച്ചിത്രത്താഴ് ഈസ് സ്റ്റില്‍ എ ക്ലാസ് വണ്‍..വീണ്ടും കാണാന്‍ തോന്നണതും ഗുലുമാല്‍സ് ആവുന്നതും അതിനാല്‍ തന്നെ..

    ReplyDelete
  6. ദീപക്കേട്ടാ,പ്രശ്നം ഉണ്ടാക്കല്ലെ..ഞാൻ ജീവിച്ച് പൊക്കോട്ട്..

    ആശ്ലി ഏട്ടാ, വിത്ത് പായസം എന്ന് വച്ചാൽ പഞ്ചസാരയിട്ട പായസം എന്നർത്ഥം.. ഓടി :)

    ReplyDelete
  7. ഗംഗ ഇത് കണ്ടാല്‍ ചിലപ്പോ ന്നോടിത് വേണ്ടാരുന്നു സുചന്ദെ എന്ന് പറയും :D

    ReplyDelete
  8. ഗംഗയെ പരിചയമുണ്ടേല്‍ ഒന്നിത് കാണിച്ച് കൊടുക്കണേ ക്രിഷ്.. :D

    ഫ്രീ സ്പിരിറ്റ്: സ്പിരിറ്റൊക്കെ ഫ്രീയായോ!!വെള്ളത്തിനു പകരം ആവാം അല്ലെ!! :-)
    വായനയ്ക്ക് നന്ദി!

    ReplyDelete
  9. കൊള്ളാലോ സുചന്ദേ!

    ReplyDelete
  10. പൊന്നാനി റഫീക്കേ, എനിക്കും തോന്നി ആ ചവിട്ടിനൊരു ഗും പോരായിരുന്നൂന്ന്!!

    ശ്രീമാഷെ,കോള്ളാല്ലോ എന്നല്ല, ഇങ്ങനെ പോയാല്‍ കൊള്ളും എന്നാണ്‌..

    വായനയ്ക്ക് നന്ദി!

    ReplyDelete
  11. ചേട്ടനൊരു ചവിട്ടു കൊണ്ടാലെന്താ, അമ്മക്കു കാര്യം പിടികിട്ടിയില്ലേ!

    ReplyDelete
  12. എഴുത്തുകാരിച്ചേച്ചീ, എന്നക്കണ്ടാ കിണ്ണം കട്ടവനാന്ന് തോന്ന്വോ!! വായിച്ചതിനു തന്ത്രി സോറി നന്ദ്രി.. :)

    ReplyDelete
  13. വിമര്‍ശനം : ഒരു കാര്യം ആവര്‍ത്തനത്തിന്റെ ആധിക്യം ഉണ്ട്‌

    --Arun PS

    ReplyDelete
  14. കൊള്ളാം ... നന്നായിട്ടുണ്ട് ...

    ReplyDelete
  15. ജീവിതത്തിന്റെ ആവർത്തന ആധിക്യമാണ്‌ പി എസ്സെ.. ശ്രദ്ധിക്കാം..സമയത്തിനും വിമർശനത്തിനും നന്ദീടാ..

    നൗഷു താങ്ക്സ്..

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍