May 10, 2011

വിധി (അയോദ്ധ്യയുടെ അല്ല)


സമ്മാനം

വിധിയെ പഴിക്കുമ്പോഴും
അതിന്റെയൊരു സമ്മാനം
ഞാൻ പ്രതീക്ഷിക്കുന്നുണ്ട്;
ഒരു പക്ഷേ ഒരിക്കലും
മറക്കാനാവാത്ത ഒന്ന്..



വിധിയെക്കുറിച്ച് മുൻപ് ഡയറിയിൽ കുറിച്ചിട്ടത് ഇപ്രകാരവും....


എന്നെ പിന്തുടരുന്നത്
വിധിയെന്ന വാക്കോ
അതോ അതു തീർത്ത നിങ്ങൾ തന്നെയോ?

------------------------------
സമ്മാനം എഴുതിക്കഴിഞ്ഞപ്പോൾ നെഗറ്റീവിൽ നിന്നും പോസറ്റീവിലേക്കുള്ള പ്രയാണത്തിന്റെ അമ്പരപ്പ്.. ഇനി അതു തന്നെയായിരുന്നോ യഥാർത്ഥ സമ്മാനം??

11 comments:

  1. പിരി ലൂസായതാ..ഇപ്പം ശരിയാക്കിത്തരാം.. മെയ്തീനെ ആ ചെറ്യേ സ്പാനറിങ്ങെടുത്തേ.. ;)

    ReplyDelete
  2. വായിച്ചിട്ട് ഇത് അയോദ്ധ്യയുടെ വിധി അല്ലേന്നൊരു സംശയം..പ്ര്ത്യേകിച്ചും അവസാനത്തെത്,എന്നെ പിന്തുടരുന്നത് വിധിയെന്ന വാക്കോ അതോ അത് തീർത്ത നിങ്ങളോ ??

    ReplyDelete
  3. സുചന്ദേ, അവസാനവരി തന്നെയാണ് സത്യം.

    ReplyDelete
  4. അയോദ്ധ്യ വിധിയെക്കുറിച്ച് സുപ്രീം കോര്‍ട്ടിന്റെ കമന്റ് വന്നതും ഈ പോസ്റ്റിറങ്ങിയതും ഒരെ സമയത്തായതിനാല്‍ അങ്ങനെ ഒന്നു തലയില്‍ കെട്ടിയതാ!! ക്രിഷതിനെ വായിച്ച് ഒരു അയോദ്ധ്യാപ്രശ്നമുണ്ടാക്കരുതെ..

    ക്രിഷ്,റിയാസ് വായനയ്ക്ക് നന്ദി..

    ReplyDelete
  5. ശ്രീ മാഷെ, അവസാന വരിയാണ്‌ ആദ്യമെഴുതിയത്,പണ്ടെങ്ങോ കുറിച്ചിട്ടത്.. സമ്മാനമാകട്ടെ ഈയടുത്തും, എനിക്കാശ്ചര്യം തോന്നിയത് ആ പോസറ്റീവിലേക്കുള്ള യാത്രയും.. രണ്ടും രണ്ട് അർത്ഥതലങ്ങളിലുള്ളവ എന്നാൽ എഴുതിയിരിക്കുന്നത് ഏതാണ്ട് തുല്യ സാഹചര്യങ്ങളിലാണെന്നോർമ്മ.. വിധിവൈപരീത്യം ആവും!!

    ReplyDelete
  6. hi...

    i dont have malayalam font..

    new to your blog and i regret being so late. will be regular now onwards :)

    ReplyDelete
  7. dear shanid, thanks for visiting my blog.. for reading this blog u need to install anjali-old lipi font.. pls get it from the link shown at right side of my blog..or just google it, u will get tons of links..
    or just check this link
    http://indulekha.com/about/2005/11/download-malayalam-font.html

    see you!! have a nice day..

    ReplyDelete
  8. dear suchand, i think you always write the truth and good lines first, not second.. i mean a rewriting may not be needed evenif its a journey to positive!! lines with tears are always better as they are true..

    sj

    ReplyDelete
  9. എന്റനോണീസ് പുണ്യാളാ,ഹമ്മച്ചീ, അനോണിക്കാരൊക്കെ [മോഹന്‍ ജദാരോ ഹാരപ്പാ ഈ sj??] മനസു വായിക്കാന്‍ തുടങ്ങിയാ ഞാനെന്തോ ചെയ്യും.. എസ് ജെ, കരക്റ്റ് ടൈമിങ്ങ് മെയിലായിപ്പോയി.. ഞാനുമങ്ങനെ തന്നെ ചിന്തിച്ച ഇന്നലത്തെ ഇതേ നിമിഷം,നുമ്മളെന്താ ചിരട്ടകളാ?ചെ ചെ ഇരട്ടകളാ?? പോസറ്റീവ് ന്ന് നെഗറ്റീവിലോട്ട് കൂപ്പ് കുത്താന്‍ പറ്റുമോന്ന് ഒന്ന് നോക്കട്ടേട്ടോ!!

    ReplyDelete
  10. sj ക്ക് ഞാനിട്ട കമന്റും ബ്ലോഗര്‍ എടുത്തല്ലോ??മനസു വായിച്ചു കളഞ്ഞ ദുഷ്ട്, ആദ്യം എഴുതുന്നത് തന്നെ നന്ന് എന്നെനിക്കും തോന്നി,നെഗറ്റീവില്‍ നിന്ന് പോസറ്റീവിലേക്കെന്ന പോലെ തിരിച്ചും പോവാന്‍ കഴിയുമായിരിക്കും.. പക്ഷിയുടെ മരണത്തിലൂടെ അങ്ങനെ ഒരു കൂപ്പു കുത്തല്‍ വായിച്ചറിയാവുന്നതാണ്‌.. വായിച്ചതിനും(മേലാല്‍ മനസു വായിക്കുന്ന പരിപാടിക്ക് തുനിയരുത്..ങാ) കമന്റിയതിനും ഒരുപാട് നന്ദി,സ്നേഹം.. സു

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍