May 14, 2011

പക്ഷിയുടെ മരണം


പറവയ്ക്ക് ചിറകുകളാണെല്ലാം.
മോഹങ്ങളും സ്വപ്നങ്ങളും,
അതിന്റെ സ്വാതന്ത്ര്യവും അവയല്ലാതെ മറ്റെന്താണ്‌?

തിരിച്ചറിവുണ്ടായിട്ടും
സ്വയം ചിറകുകള്‍ അരിഞ്ഞു വീഴ്ത്തുകയാണിന്ന് !
സ്വാതന്ത്ര്യങ്ങളുടെയും സ്വപ്നങ്ങളുടെയും
ആകാശത്തില്‍ നിന്നുമൊരു തിരിച്ചു പോക്ക്
താഴേക്ക് വീണ്ടും താഴേക്ക്..

അസ്വാതന്ത്ര്യങ്ങളുടെ, യാഥാര്‍ത്ഥ്യങ്ങളുടെ,
തീച്ചൂളയിലേക്ക് നിപതിക്കും മുന്‍പ്
ഞാനൊന്നു കുതറിയിരുന്നുവോ
പറക്കാന്‍ ശ്രമിച്ചിരുന്നുവോ??

4 comments:

  1. ഭൂമിയിൽ കിടക്കണേൽ ചിറക് മുറിക്കണം എന്നായാൽ പിന്നെ ഞാനെന്തോ ചെയ്യാൻ!! മുറിച്ചാളഞ്ഞു, ഇന്നലെ.. ഉപ്പും മുളകും കൊണ്ട് മുറിവിനെ തലോടാൻ ആർക്കേലും ധൈര്യമുണ്ടോന്ന് അറ്റു പോയ ചിറകുകളിലെ ചിറകുകൾ!!

    ReplyDelete
  2. ee chekkanu pranthaayeennurappichu.. :P

    ReplyDelete
  3. സർവ്വശക്തിയുമുപയോഗിച്ച് പറന്നുയരണം!

    ReplyDelete
  4. അയ്യോ ഇവിടുണ്ടായിരുന്ന ഉപ്പും മുളകും പുരട്ടിയ കമന്റൊക്കെ പോയാ?ഗൂഗിള്‍ ബ്ലോഗ്ഗ് ഇഷ്യൂ ഉണ്ടായിരുന്നൂന്ന് തോന്നണു..ഇനി വേര്‍ഡ്പ്രസ്സിലേക്ക് കൂടുമാറ്റം നടത്തേണ്ടി വരുമൊ ആവൊ??

    ശ്രീ മാഷെ, ഉം പറക്കണേല്‍ ഇനി ചിറക് വരണം.. റിപ്പയിറിലാ...

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍