May 27, 2011

മുറിവ്


പിന്തുടരാൻ ഒട്ടുമിഷ്ടമില്ലാഞ്ഞിട്ടും      
ഞാനറിയാതെ പിന്തുടർന്നു പോവുന്ന
കാലടികൾ ആരുടേതാണ്‌?

കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടും
എന്റെ രാത്രികളിൽ നിറയ്ക്കുന്ന
സ്വപ്നങ്ങളാരുടേതാണ്‌?

സ്നേഹിക്കാതിരിക്കാൻ സ്വയം
വാശിപിടിച്ചിട്ടും എന്നിൽ സ്നേഹപ്പൂക്കൾ
വാരിവിതറുന്നതാരുടെ കൈകളാണ്‌?

13 comments:

  1. കൈവിട്ട് പോയെന്ന് തോന്നുന്നല്ലോ സുചാന്തേ :)

    ReplyDelete
  2. നീരു,ഇതെന്നെപ്പറ്റിയെഴുതിയതല്ല,എനിക്ക് കൈയേ ഇല്ല, പിന്നെങ്ങനെ കൈ വിട്ടു പോവാന്‍..

    വേറൊരാള്‍ടെ മനസു വായിച്ചപ്പോ എഴുതിപ്പോയി.. ഇങ്ങളു തെറ്റിദ്ധരിക്കല്ല്..

    ദാറ്റ്സ് ആള്‍ യുവര്‍ ഓര്‍ണര്‍.. ലേലു അല്ലു ലേലു അല്ലു ലേലു അല്ലു അഴിച്ച് വിട് നീരുച്ചേട്ടാ..(ആത്മന്‍-ഈ നിരക്ഷരന്മാരെ ആരാപ്പാ അക്ഷരം പഠിപ്പിച്ചത്) ;)

    ReplyDelete
  3. അങ്ങനാണെങ്കിൽ ആ വേറെ ആള് ആരാണെന്ന് എനിക്ക് മനസ്സിലായി. :) :)

    ReplyDelete
  4. ആരാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ?? അല്ലേൽ ഇവിടെപ്പറയണ്ട..ഒരു സീക്രട്ട് മെയിലിട്ടാ മതി.. :P:P

    ReplyDelete
  5. പിന്തുടരാനിഷ്ടമില്ലാതെന്നെ
    പിന്തുടരുന്ന കാലടികളാരുടെ

    ഇഷ്ടമല്ലെന്ന് ചൊല്ലിലുമെന്നെ
    നിനവിലെന്നും നിറയ്ക്കുന്നതാരോ

    യെന്ന സ്റ്റൈലിൽ ഒരു കവിത തിരികെ വരുമെന്ന പ്രതീക്ഷയിൽ എഴുതിയതല്ലേ :)) ഇന്നാളത്തെ മണിച്ചിത്രത്താഴു പോസ്റ്റുമായി കൂട്ടിവായിക്കുമ്പോ എവിടെയോ, എന്തരോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് !!!

    ReplyDelete
  6. കുഞ്ഞാ, ഇവിടുത്തെ പോസ്റ്റോരോന്നും കൂട്ടി വായിച്ചാ മൊത്തം കണ്‍ഫ്യൂഷനാകത്തെ ഉള്ളൂ, മുകളില്‍ നീരുച്ചേട്ടനോട് പറഞ്ഞതാ സത്യം.. പിന്നെ മണിച്ചിത്രത്താഴു ഇമേജിനേഷന്‍ ആണു, സത്യമേയല്ല.. എന്റേട്ടനെ ഞാന്‍ ചവിട്ടിയിട്ടാല്‍ നല്ല ജീവനും കൊണ്ട് ഞാന്‍ പോവില്ല,ആശോത്രീല്‍ ആക്കീട്ടെ പുള്ളി അടങ്ങൂ..

    അപ്പോ ഒന്നും സ്പെല്ലിങ്ങ് മിസ്റ്റേക്കില്ലെന്ന് ഇതിനാല്‍ വ്യക്തമാക്കുന്നു.. വീണ്ടും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

    ReplyDelete
  7. നല്ല വരികളാണ് സുചാന്ദ്! അനിയന്ത്രിതമായ ഒന്ന്! (എങ്കിലും ഒന്ന് കരുതിയിരിക്കുന്നത് നന്നാണെന്നു മാത്രം)

    ReplyDelete
  8. ശ്രീ മാഷെ,
    നല്ല വാക്കുകള്‍ക്ക് നന്ദി..ഞാന്‍ ‘ഫുള്‍’ ടൈം ‘കരുതിയിരിക്കുവല്ലെ’.. ;-)

    ReplyDelete
  9. ചെറുതാണെങ്കിലും കൊള്ളാം.

    ReplyDelete
  10. kumaretta, thanks for reading..

    ReplyDelete
  11. സുചാന്ദ്,എഴുത്ത് മിസ്വായിക്കപ്പെടാൻ ചാൻസുണ്ട്.. കുഞ്ഞൻ പറഞ്ഞപോലെ, കൂട്ടിവായിക്കപ്പെടുമ്പോൾ പ്ര്യത്യേകിച്ചും.. നിരക്ഷരനോട് പറഞ്ഞത് വായിച്ചില്ലെന്നല്ല.. പിന്നെ എഴുത്തിനെ മാത്രമെടുത്താൽ മതിയല്ലോ..വരികൾ നന്ന്..

    ReplyDelete
  12. thanks krish and as you said just consider the writing.. :)

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍