നിനക്ക്,നിന്റെ പോക്കു വരവുകളെ
അടയാളപ്പെടുത്തുന്നൊരു
പെൻഡുലം മാത്രമാകുന്നു ഞാൻ!
എന്റെ മൗനത്തിന്റെ കാണക്കയങ്ങളിൽ
കല്ലെറിഞ്ഞലകൾ തീർക്കുന്നത് പോലും
നിന്റെ ശബ്ദവീചികളെ കണ്ടെത്താനല്ലാതെ മറ്റെന്തിനാണ്?
ജീവിതത്തിന്റെ അർത്ഥമെന്നു പറഞ്ഞു
നല്കിയ ചരടിനു, സ്വത്വമില്ലായ്മയെന്ന-
യർത്ഥം കൂടിയുണ്ടായിരുന്നോ??
നെറുകയിൽ നിങ്ങൾ ആശംസിച്ചൊരോ
അരിമണിയും വെന്തചോറിന്റെ
ശാപം പേറിയിരുന്നുവോ??
എത്ര ജീവിച്ചാലും ചില ജീവികൾക്ക് (ജീവിതങ്ങൾക്ക്)
അതിജീവനത്തിന്റെ പുസ്തകത്താളുകളിൽ
പോലുമിടമില്ലെന്ന് ഞാനിന്നറിയുന്നു..
ഫെമിനിസ്റ്റെന്നും പറഞ്ഞൊരടി വരുന്നേനു മുന്നെ ഞാൻ ബ്ലോഗ് വിട്ട് എങ്ങട്ടോ പലായനം ചെയ്യുന്നു.. ഗൂഗളമ്മച്ചീ കണ്ട് പിടിക്കല്ല്!!
ReplyDeleteസംശയമില്ല, പെണ്ണിസ്റ്റു തന്നെ. സംഭവം നന്നായി സുചന്ദ്! ആദ്യവരിതന്നെ തകർപ്പൻ.
ReplyDeleteഈ ചെക്കനും ഫെമിനിസ്റ്റായെ.. ആൾക്കാരു സുചന്ദിനെപ്പിടിച്ച് പെൻഡുലമാക്കാതെ നോക്കിക്കോ :D
ReplyDeleteശ്രീ മാഷെ, ഞാനൊരു യീസ്റ്റും അല്ലെ..വെറും മനുഷ്യനായാ മതിയെ..
ReplyDeleteദുഷ്ട് ക്രിഷ് :(
നെറുകയിൽ നിങ്ങൾ ആശംസിച്ചൊരോ
ReplyDeleteഅരിമണിയും വെന്തചോറിന്റെ
ശാപം പേറിയിരുന്നുവോ??
:)
സതീശൻ, ഒരു ദുഖ സ്മൈലി(!!)ആയിരുന്നില്ലേ യോജിക്കുക!! വായനയ്ക്ക് നന്ദി..
ReplyDelete