സ്വപ്നത്തിന്റെ കുന്നിറങ്ങുമ്പോള്‍ മകള്‍ ചിരിക്കുന്നുണ്ടായിരുന്നു.. കാതിലെ വെള്ളിക്കമ്മലുകള്‍ ചിരിക്കൊപ്പം താളാദ്മകമായി കിലുങ്ങി.. സായാഹ്നസന്ധ്യ ഒളിമിന്നിയ മണലില്‍ കുഞ്ഞിക്കാലുകളൂന്നി എന്നേയും വലിച്ചു കൊണ്ടവള്‍ കടല്‍ത്തീരത്തേക്ക് നടന്നു.. അവളുടെ സ്നേഹത്തിന്റെ കൈപ്പിടിയില്‍ ഞാനവളേക്കാള്‍ കുട്ടിയായി മാറി..
തിരകള്‍ ഞങ്ങളെ കൈ തട്ടി വിളിച്ചു, കാലുകളില്‍ സ്നേഹത്തിന്റെ ചാലുകളായെത്തി, ഒന്ന് തൊട്ട്, ഊര്‍ന്നിറങ്ങി വീണ്ടും നനച്ചു.. അമ്മയെക്കണ്ടത് പോലെ മകളാര്‍ത്ത് ചിരിച്ചു..
‘ഞാനിത്തിരി പൂഴിയില്‍ കളിച്ചോട്ടെയച്ഛാ!’ അവള്‍ പതിവില്ലാത്തവിധം കൊഞ്ചി.. തിരകെളത്താത്ത ഒരിടത്തേക്ക് മകളെന്നെ തള്ളിയിരുത്തി, തിരകളുടെ അടുത്തേക്ക് ഓടിയടുത്തു.. അതോ തിരകള്‍ അവളുടെ അടുത്തേക്കോ??
മണലില്‍,പഠിച്ച അക്ഷരക്കൂട്ടങ്ങളെ നിരത്തിയെഴുതി അവള്‍ കളിക്കുകയാണ്.. തിരകളവ ഓരോന്നായി ഏറ്റു വാങ്ങി, ഒരമ്മ മകളുടെ സ്ലേറ്റിലെ അക്ഷരക്കൂട്ടങ്ങളെ മായ്ച്ച് കളയുന്നത് പോലെ.. mom, dad, hope, dream അക്ഷരക്കൂട്ടങ്ങള്‍ക്കൊരു കഥ പറയാനുണ്ടായിരുന്നോ??
മായ്ക്കുന്തോറും, പിന്നേയും പിന്നേയും ആവേശത്തോടെ അവള്‍ എഴുതിക്കൊണ്ടിരുന്നു.. കടലെടുക്കാത്ത ബാല്യകാല സ്മരണകളില്‍ മുങ്ങി നിവര്‍ന്ന് ആസ്വദിച്ചു കൊണ്ട് ഞാന്‍ നിലത്ത് കൈയൂന്നിയിരുന്നു..
പൊടുന്നനെ ആരോ നീട്ടി വിളിച്ച പോലെ ഒരു സ്വ്പ്നത്തിലെന്നവണ്ണം അവള്‍ കടലിലേക്ക് ഇറങ്ങി നടന്നു തുടങ്ങി.. മോളേ എന്ന എന്റെ ആര്‍ത്തനാദങ്ങളെ പിന്നിലാക്കി അമ്മയുടെ മടിത്തട്ടിലേക്കെന്നവണ്ണം അവള്‍ കുതിക്കുകയാണ്.. കാലുകള്‍ പിടിച്ച് വച്ച് തീരം എന്നെ തടയുന്നു.. തിരകളുടെ ശക്തി കൂടി വരുന്നത് പോലെ.. അവളെ തൊട്ടിലാട്ടിക്കൊണ്ട് ഒരു തിര കുതിച്ചു വന്നു, മോളേയെന്ന വിളി പുറത്തു വരാത്ത രോദനമായി ഉള്ളിലലയടിച്ചു.. യാത്ര പറയാനെന്നവണ്ണം ഒരു നിമിഷം അവള്‍ കൈകളുയര്‍ത്തി, മുഖം തിരിച്ചു.. അപ്പോളവള്‍ക്ക് നിന്റെ ഛായയുണ്ടായിരുന്നു.
-------------------------
വിട: ബ്ലോഗില്‍ എത്തിയിട്ട് രണ്ട് വര്‍ഷത്തിലേറെയാവുന്നു.. സുഹൃത്ത് ദിനേഷേട്ടന്റെ നിര്‍ബന്ധമായിരുന്നു ഇവിടെയെത്താനുള്ള പ്രധാന കാരണം; എഴുത്തിനെ പോഷിപ്പിക്കുകയെ അത് ചെയ്തിട്ടുള്ളൂ.. ഒരിക്കലും ഇത്രയൊന്നും എഴുതാന്‍ കഴിയുമെന്നു പോലും കരുതിയിരുന്നില്ല.. ആ ഒരു സ്നേഹം എന്നും ചേട്ടനോടുണ്ടാവും.. എല്ലാം ഒരു മൂച്ചിനെഴുതിയത്.. എഴുതിയതിനെയെല്ലാം നല്ലതെന്നോ ചീത്തയെന്നോ വകതിരിവില്ലാതെ സ്വന്തം ഉണ്ണികളെപ്പോലെ സ്നേഹിക്കുന്നു.. അതേ പോലെ എഴുത്തിലൂടെ കിട്ടിയ സൗഹൃദങ്ങളേയും.. ഒരനിയത്തിയെ എഴുത്തിനിരുത്താനായി എന്നത് ഏറെ സന്തോഷം.. അവളുടെ രചനകളും സ്നേഹവുമായിരിക്കും ബ്ലോഗെഴുത്തിലൂടെ ആകെ ചെയ്ത നന്മ..
ഇതെന്റെ അമ്പതാമത്തെ പോസ്റ്റ്, പോസ്റ്റാനായി എഴുതി മാറ്റി വച്ചത് ഇനിയും ഉണ്ട്.. എന്നാല്‍ പെട്ടെന്നു തോര്‍ന്നു പോയൊരു മഴമേഘം പോലെ ഇന്നിവിടെ നിര്‍ത്തുന്നു.. പറയാതെ പോയ പ്രണയം പോലെ ഒരു സുഖം പോസ്റ്റാതെയും എഴുതാതെയും പോവുന്ന സൃഷ്ടികള്‍ എനിക്ക് നല്കുമായിരിക്കും.. ചിലപ്പോഴിനി ഒരിക്കലും മനസില്‍ പോലും എഴുതിയില്ലെന്നും വരാം.. എഴുതിയത് മിക്കതും എനിക്ക് വേണ്ടി തന്നെയായിരുന്നു, ചിലപ്പോള്‍ അപൂര്‍വ്വമായി ചില സുഹൃത്തുക്കള്‍ക്ക് വേണ്ടിയിട്ടും.. അത്തരം ചില സൗഹൃദങ്ങള്‍ ഇന്നെന്റെ ഒപ്പമില്ല.. വിട്ടു പോയ അത്തരം സൗഹൃദങ്ങൾക്കായി ഞാനെന്റെ അക്ഷരക്കൂട്ടങ്ങളെ കടലിലേക്ക് തര്‍പ്പണം ചെയ്യുന്നു..
ബ്ലോഗില്‍ നിന്ന് ലഭിച്ച എല്ലാ സപ്പോര്‍ട്ടുകള്‍ക്കും സൗഹൃദങ്ങള്‍ക്കും നന്ദി.. എല്ലാവര്‍ക്കും സ്നേഹവും നന്മയും..