നിന്നെക്കുറിച്ചോർത്തോർത്ത്
കയറിച്ചെന്നതൊരു പുസ്തകശാലയിൽ!
ഭ്രാന്തമായി തിരയുകയായിരുന്നു,
തടിച്ച ചട്ടകൾക്കുള്ളിൽ,
വരികൾക്കിടയിൽ,
തുളുമ്പിപ്പോയ വാക്കുകൾ കൂട്ടത്തിലും!!
കണ്ടെത്തിയില്ല നിന്നെയൊന്നിലും..
ഒടുവിൽ ഒളിച്ചു കളി മതിയാക്കി
ചുമരിൽ തറച്ച ‘നിശബ്ദതയിൽ’ നിന്നും, നീ ഇറങ്ങി വന്നു!
പ്രണയത്തിന്റെ ഗൂഗിൾ സേർച്ചിൽ സൈലെൻസിനെ കണ്ടെത്തിയില്ലേയെന്നാർത്തു ചിരിച്ചു..
ഒരു നിശ്വാസമായി കാറ്റിലലിഞ്ഞ് പതിയെ കൈപിടിച്ചു..
കാതിൽ, ശബ്ദമില്ലാത്ത വാക്കുകളാൽ സ്നേഹത്തിരമാലകൾ തീർത്തു..
ഓർമ്മകളെത്തേടി, മറവികളിൽ ഒരുമിച്ച് വലയെറിഞ്ഞു..
ഒടുക്കം, മൗനത്തിന്റെ കാണാക്കയങ്ങളിലേയ്ക്ക്
വിരൽപ്പാടുകൾ പോലുമവശേഷിപ്പിക്കാതെ
വീണ്ടുമൊരു തിരിച്ചു പോക്ക്..
പ്രണയത്തിന്റെ മറ്റൊരു അർത്ഥം കൂടി മനസിലായെന്ന പോൽ,
എൻ ചുണ്ടിലൊരു തുമ്പച്ചിരി മാത്രം മായാതെ നിന്നു..
വായിച്ചു തീർക്കാനിനിയുമേറെയുണ്ട്,
അളന്നെടുക്കാൻ ആഴങ്ങളും..
------------------
ഓടോ: ആദ്യായിട്ടൊരു പോസ്റ്റിനു ഞാൻ തന്നെയെടുത്ത (സിംഗപ്പൂർ, സെന്റോസ ബീച്ച്) ഫോട്ടോയും അപ്ലോഡി :)
;)
ReplyDeleteവായിച്ചു തീർക്കാനിനിയുമേറെയുണ്ട്,
ReplyDeleteഅളന്നെടുക്കാൻ ആഴങ്ങളും..
ലേബല്‍: പ്രണയം, മൌനം , കടല്‍ , പുസ്തകം
Shikandi ;-)
ReplyDeleteകാവ്യേ, ഓഹ് തന്നെ തന്നെ.. അഗ്രിയില്‍ ഇടേണ്ട കൊന്റ് ഇങ്ങനെ ലേബലി എന്നു മാത്രം..
വായനയ്ക്ക് നന്ദി :)
ആശംസകള്‍...
ReplyDeletethanks a lot മുല്ല
ReplyDeleteഈ ഭൂമിയിടങ്ങളിലും സൈബർ ഇടങ്ങളിലും ശബ്ദങ്ങൾ നിറയുമ്പോൾ മൌനത്തിൽ നിന്ന് പ്രണയം വായിച്ചെടുത്ത് തുമ്പച്ചിരി വിരിയിക്കുമ്പോൾ .. ഇഷ്ടമായി.
ReplyDeleteശ്രീ മാഷെ, മൗനം കൊണ്ട് പ്രണയത്തെ വ്യാഖാനിക്കാനൊരു ശ്രമം.. :)
ReplyDelete