Oct 11, 2011

കവിത


 സ്വപ്നത്തില്‍ വന്ന്

സൂര്യോദയത്തില്‍ കണ്‍ മിഴിച്ച്,
യാത്ര പോലും പറയാതെ പോവുന്ന വരികളുണ്ട്..


ഒരു ഉറക്കത്തിന്റെ മാത്രം ആയുസ്സുള്ളവ;
പാദസ്പര്‍ശനങ്ങളുടെ ഓര്‍മ്മപോലും ബാക്കി വയ്ക്കാത്തവ!

എങ്കിലും, തിരികെ കിട്ടണേയെന്ന്
ഞാന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുന്നവ

നിങ്ങളെയല്ലാതെ മറ്റെന്തിനെ 
ഞാന്‍ കവിതയെന്ന് വിളിക്കേണ്ടൂ?



6 comments:

  1. ഗവിദൈ എന്നും പറയും.. ;-)

    ReplyDelete
  2. ഈ സ്വപ്നങ്ങളെയൊക്കെ നമുക്ക് മലയാളത്തിൽ കുരുക്കി കുരുക്കി എഴുതി കവിതയാക്കാം.

    ReplyDelete
  3. ശ്രീ മാഷെ, ജീന്‍ കവിത വായിച്ചു.. ഇഷ്ടായീ..

    കലാവല്ലഭന്‍, വായനയ്ക്ക് നന്ദി..

    ReplyDelete
  4. ഉറക്കമുണരുമ്പോൾ പോയ്മറയുവതെങ്ങോ..

    ReplyDelete
  5. kumaretta, രാവിലെ എഴുന്നേല്ക്കാതിരിക്കാന്‍ ഈയൊരു കാരണം കാണിക്കല്‍ നോട്ടീസ് മതിയാവൂല്ലേ ;)

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍