Nov 4, 2011

മഴവില്ല്‌

പുറത്ത്‌, വെയിലിൻ കുട ചൂടി
ആകാശം മുത്തുകൾ പൊഴിക്കുന്നു.

പല ഭാവങ്ങളിൽ
മൃദുവായി,
ഇടയ്ക്കൊന്ന്‌ നിർത്തി,
ആർത്തലച്ചെത്തുന്നു വീണ്ടും..

ഇടവേളകളിലെപ്പൊഴോ വെയിൽ നാളങ്ങൾ
വർണ്ണക്കുട നിവർത്തുന്നു..

അകത്ത്‌ പെയ്യുന്ന മഴയ്ക്കൊറ്റ ഭാവം,
ഇരുളിന്റെ ഒറ്റ-നിറമില്ലായ്മ..

അകക്കാഴ്ചകളിൽ ഉടക്കിപ്പോയ
നിന്നെ, വലിച്ച്‌ പുറത്തിടാൻ,
ഈ വർണ്ണകാഴ്ചയൊന്ന് കാണിക്കാൻ
ഞാനെന്ത്‌ ചെയ്യേണ്ടൂ!!

6 comments:

  1. പുതിയൊരു തുടക്കം മഴവില്ലിലൂടെ തന്നെയാവാം അല്ലെ, വർണ്ണങ്ങളിലൂടെ..

    ReplyDelete
  2. നിർത്തിയല്ലോ, താങ്ക്സ് ന്നു പറയാൻ വന്നപ്പോഴേക്കും അക്ഷരക്കൂട്ടങ്ങളാൽ മഴവില്ലിന്റെ വർണ്ണക്കുട നിവർത്തിപ്പിടിച്ചിരിക്കുന്നു... സുചന്ദ് നന്നാവുന്ന് തോന്നുന്നില്ലാ..

    krish

    ReplyDelete
  3. നന്നാവരുതെന്നല്ലെ ക്രിഷ് :)

    താങ്ക്സ് ആദർശ!!

    ReplyDelete
  4. അകത്തു നിന്നു പുറത്തേക്ക് നോക്കി മാരിവില്ലിന്റെ ചാരുത വീണ്ടും കാണുന്നു അല്ലേ, നന്നായി.

    ReplyDelete
  5. ഇതിനു തൊട്ടു മുന്നിലത്തെ എഴുത്തിൽ നിന്ന് മഴവില്ലിൻ നിറങ്ങൾ കണ്ട് കൊണ്ടൊരു റിസ്റ്റാർട്ട്.. താങ്ക്സ് ശ്രീ മാഷെ..

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍