Aug 26, 2009

ഞാന്‍ ..??

ഞാനാരാണ്?
എനിക്കറിയില്ല.
രാത്രിയുടെ അന്ധകാരങ്ങളില്‍
കൂട്ട്  പിടിച്ച മുത്തശിയ്ക്കും,
കരുത്തുറ്റ കൈകളാലെന്നെ-
തല്ലിച്ചതച്ച അച്ഛനും,
കണ്ണുനീര്തുള്ളികളില്‍
സാന്ത്വനമൊളിപ്പിച്ച അമ്മയ്ക്കും,
ബാല്യത്തിലെന്‍കളിപ്പാട്ടങ്ങള്‍
തട്ടിപ്പറിച്ച ഊടപ്പിപ്പിനും,
സ്നേഹത്തിന്വിരിമാറു കാണി ച്ചെന്നെ-
കബളിപ്പിച്ചയോരോ സുഹൃത്തിനും,
പ്രണയത്തിന്‍സായാഹ്നങ്ങളിലെപ്പൊഴോയെന്നെ-
ത്തനിച്ചാക്കി കടന്നു കളഞ്ഞ പ്രിയപ്പെട്ടവള്‍ക്കും,
ചോദ്യശരങ്ങളാലെന്നെ
വീഴ്ത്തിയ ഗുരുവിനും,
ശത്രുവായ് മുദ്ര കുത്തിയെന്നെ-
പ്പുറത്താക്കിയ സ്വന്തം പ്രസ്ഥാനത്തിനും,
ഉത്തരമില്ല.
ഒടുവില്‍, ഒരു ചോദ്യചിഹ്നമായ്
ഞാനിന്നും അവശേഷിക്കുന്നു..

5 comments:

  1. ആ ചോദ്യത്തിനു ഉത്തരം കിട്ടുന്ന മാത്രയില്‍ തീര്‍ന്നില്ലേ ജീവിതത്തിന്റെ രസം?

    ReplyDelete
  2. ചിലപ്പോള്‍ തീരും..ചിലപ്പോള്‍ അതൊരു പുതിയ തുടക്കമായിരിക്കും :)

    ReplyDelete
  3. കലിപ്പല്ല അനോണീസ്‌, കളവാ..കളവ്സ്‌ കൊണ്ടൊരു കവിത.. :)
    അല്ലാതെ ഇതിൽ പറഞ്ഞതൊന്നും അല്ല കാര്യം.. :|

    ReplyDelete
  4. ആ ഉത്തരം തേടിയുള്ള ഒരു യാത്രയല്ലേ ജീവിതം ,നന്നായിരുന്നു കവിത ..

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍