Aug 27, 2009

ഓർക്കുട്ട്‌ ചരിതം ഒന്നാം ഭാഗം: കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം

മെസ്സിലിരുന്ന് പേപ്പർ വായിക്കുകയാണെന്ന വ്യാജേന അർജ്ജുനന്റെ ശ്രദ്ധ മുഴുവൻ പെൺകുട്ടികളുടെ സ്ഥിരം കോർണ്ണറിലിരിക്കുന്ന ഗൗരിയിലാണു. പരിചയപ്പെട്ടിട്ട്‌ ഒരു ദിവസമേയായുള്ളൂ. തലേദിവസത്തെ മലയാളി അസോസിയേഷന്റെ ഓണസദ്യയ്ക്ക്‌, പപ്പടം കൊടുക്ക്കുന്നതിനിടയിൽ, രമേഷ്‌ ആണു പറഞ്ഞത്‌,അവൾ തന്റെ നാട്ടുകാരിയാണെന്ന്. പരിപാടി ഒക്കെ കഴിഞ്ഞ്‌ 'ഓർമ്മകളുടെ കൂട്ടായ' ഓർക്കുട്ടിൽ ഒരു ഫ്രണ്ട്‌ റിക്വസ്റ്റും അയച്ചിട്ടേ അവനുറക്കം വന്നുള്ളൂ.
"പടച്ചോനേ, പപ്പടത്തിലൂടെയുള്ള പാലം പണിയാണു; കാത്തോളണേ". വിളികേട്ടു എന്നു തോന്നുന്നു . അങ്ങോട്ടയച്ച ഒരു നോട്ടത്തിനു ഒരു മന്ദഹാസം അവിടെ വിടർന്നല്ലോ!.അപ്പോൾ ഓർക്കുട്ടിൽ ഫ്രണ്ടായിക്കാണണം.


ചായ കുടിച്ചെന്നു വരുത്തി, പേപ്പറൊക്കെ ചുരുട്ടിയെറിഞ്ഞ്‌ ബൈക്കേറിയ അർജ്ജുനന്റെ 'ഡപ്പേ ഡപ്പേ' ന്നടിക്കു ഹൃദയതാളം നേരെയായത്‌ ലാബിലെത്തി ഓർക്കുട്ട്‌ അക്വണ്ട്‌ തുറന്നതിനുശേഷമാണു. ഇതൊരു തുടക്കം മാത്രം; ഇനിയും എന്തെല്ലാം അംഗീകരിക്കാനിരിക്കുന്നു? അവനുള്ളിലോർത്തു. ഫ്രണ്ടായ സ്തിഥിക്ക്‌ ചില ഡീറ്റെയിൽസ്‌ നോക്കിക്കളയാം; ഒന്നു ഫാനായിക്കളയാം. (എ സി ആകാനുള്ള ഓപ്ഷൻ എന്നാണാവോ ഗൂഗിൾ അമ്മച്ചി തരുന്നത്‌?)
ശ്ശെടാ, ദേ കിടക്കുന്നു മറ്റൊരു ഫാൻ. യാരദ്‌? , ലവൻ; കർണ്ണൻ.ഇവനെന്താ ഇവിടെ കാര്യം? പാരയണോ! ഏയ്‌ അവനൊരു ഏഴാം കൂലി പ്രോജക്റ്റ്ൻ; നമ്മളോ- ഒരു റിസർച്ചൻ. (നാലഞ്ച്‌ മാസങ്ങൾക്കു മുൻപ്‌ താനുമൊരു ഏഴാം കൂലിയായിരുന്നുവേന്നത്‌ മനപ്പൂർവ്വ്വം മറന്നതാട്ടോ-മറവി ഒരനുഗ്രഹം തന്നെ.) സ്റ്റാറ്റസ്‌ അവന്റെ എത്രയോ മുകളിൽ തന്നെ. ഹവ്വവർ(കട:VM) അത്താഴം മുടങ്ങാൻ നീർക്കോലി കടിച്ചാലും മതിയല്ലോ.


റിസർച്ചന്റെ തല പുകഞ്ഞു; പെരുച്ചാഴികൾ പുറത്തു ചാടി. ലവനെ താറടിക്കുക; അതും ഓർക്കുട്ട്‌ വഴി തന്നെ. അവന്റെ തന്നെ ഫോട്ടോസ്‌ (പല വേഷത്തിലും ഭാവത്തിലും ഉള്ളവ) അപ്ലോഡി കമന്റിയാലോ? ചില അക്രമബുദ്ധികളേയും കൂട്ടാം. 'വാട്ട്‌ ഏൻ ഐഡിയ സർജീ'. അങ്ങനെയുള്ള ഒരു ഫോട്ടോ കമന്റ്‌ പരംബരയ്ക്കൊടുവിൽ സഹികെട്ട്‌, കർണ്ണൻ പൊടുന്നനെ ഒരു ദിവസം ഓർക്കുട്ടിൽ നിന്നും അപ്രത്യക്ഷണായി. അക്വണ്ട്‌??? ഡെലീറ്റിപ്പണ്ടാരടങ്ങി എന്ന്.


             മറ്റവനെ ഓടിച്ചതു കൊണ്ടുമാത്രം താൻ ലക്ഷ്യ്ത്തിലേക്കെത്തുകയില്ലെന്നു ബോധ്യപ്പെട്ട അർജ്ജുനൻ, ഗൗരിയെ ഇമ്പ്രസ്‌ ചെയ്യിക്കാനുള്ള മറ്റ്‌ വഴികളെപ്പറ്റി ചിന്താകുലനായി, രാത്രികാലങ്ങളിൽ ഉറക്കം കിട്ടാതെ, ഒരു പ്രേതത്തെപ്പോലെ ഡിപ്പാർട്ട്മന്റിൽ അലയാൻ തുടങ്ങി. കുറേയേറെ നാളത്തെ അലച്ചിലിനു ശേഷം കണ്ടെത്തിയ സൊലൂഷൻ ആയിരുന്നു ഒരു ബ്ലോഗ്‌ തുടങ്ങുകയെത്‌.സമസ്ത മലയാളി ബ്ലോഗൻ/ബ്ലോഗി കളുടേയും ഗുരുതുല്യനായി കണക്കാക്കപ്പെട്ടു പോന്നിരു 'ബെർളിത്തരങ്ങളെ' മനസിൽ ധ്യാനിച്ച്‌, അർജ്ജുനൻ തുടങ്ങിയ ബ്ലോഗ്‌ പക്ഷേ 'വിളറിത്തരങ്ങളായിപ്പോയി'. (മനസിലായില്ല അല്ലേ? "ഞാൻ ബ്ലോഗിയിട്ടുണ്ടേ, ഞാൻ ബ്ലോഗിയിട്ടുണ്ടേ" എന്ന് ഇൻസ്റ്റിറ്റൂട്ട്‌ മുഴുവൻ പറഞ്ഞ്‌ നടന്നു ആശാൻ വിളറി വെളുത്തുപോയി).
ആ ബ്ലോഗിൽ അപ്ലോഡിയിട്ടുള്ള, ഉത്തരാധുനിക-ചിത്രങ്ങൾ എന്നു സ്വയം വിശേഷിപ്പിച്ച ഇതിയാന്റെ ചിത്രങ്ങൾ ഗൗരിയും കണ്ടു കാണണം. ഒന്നും മനസിലായില്ലെങ്കിലും,മുഷിപ്പിക്കണ്ട??? എന്നു കരുതി "കൊള്ളം, നായിട്ടുണ്ട്‌ എന്ന് കമന്റിയും കാണണം. അത്തരം ഒരു കമന്റിനാൽ ഉത്തേജിതനായാണു അവൾക്കുവേണ്ടി ഒരു ചിത്രം വരയ്ക്കാൻ അവൻ തീരുമാനിക്കുന്നത്‌. അധികം ആധുനികതയൊന്നും വേണ്ണ്ട;( എന്താണെന്ന് ചോദിച്ചാൽ കെണിയുമല്ലോ! ) മമ്മൂട്ടിയുടേയോ, ലാളിന്റേയോ പടം ആകും ഉത്തമം. പെകുട്ടികൾക്ക്‌ സിൽമാ സ്റ്റാർസിന്റെ പടമൊക്കെയാവും താൽപ്പര്യം.


രണ്ടാഴ്ച്ചത്തെ കഷ്ടപ്പെടലിനുശേഷം ചിത്രം പൂർത്തിയായി. വൈകീട്ടത്തെ ചായയും കുടിച്ച്‌, അർജ്ജുനൻ മെസ്സിലിരിക്കയാണു. ഗൗരി അവനെ "ഹായ്‌" വിഷ്‌ ചെയ്ത്‌ കൊണ്ട്‌ അടുത്തെത്തി. മറ്റു വായ്‌ നോക്കികളൊന്നും അടുത്തിരിപ്പില്ലാത്ത ഇതു തന്നെ തക്കസമയം എന്നു നിരീച്ച്‌ അവൻ, സ്റ്റാറിന്റെ പടം അവളുടെ നേരെ നീട്ടി.
"ഇത്‌ ഞാൻ ഗൗരിക്കായിട്ട്‌ വരച്ചതാ." അവളതു വാങ്ങി സൂക്ഷ്മമായി നോക്കി.
"ഈ മമ്മൂട്ടീടെ തോളെന്താ ചരിഞ്ഞിരിക്കുന്നേ? ഉളുക്കിയതെങ്ങാനും ആണോ?"
'ഡാഷു മോളേ.........വരച്ചിട്ടെന്റെ കയ്യാ ഉളുക്കീത്‌'


"അയ്യോ ഞാൻ ലാലേട്ടനെയാ ഉദ്ദേശിച്ചത്‌" അർജ്ജുനന്റെ വക്കുകൾ തൊണ്ടയിൽ കുരുങ്ങി. ചിത്രത്തിനു പകരമെന്നോണം അവളൊരു കാർഡ്‌ അവനു കൊടുത്തു.
"നെക്സ്റ്റ്‌ മന്ത്‌ 10 നു എന്റെ മാര്യേജാണു. കഴിയുമെങ്കിൽ വരണം."


അവളുടെ വാക്കുകൾ അർജ്ജുനനു ഒന്നിനു പിന്നാലെയുള്ള മറ്റൊരു ഷോക്കായിരുന്നു. ഭൂമി പിളർന്നുപോയിരുങ്ക്ല് എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.


'നീയൊന്നും കൊണം പിടിക്കൂല്ലെടീ' എന്നു മനസ്സിലും "ഹാപ്പി മാരീഡ്‌ ലൈഫ്‌" എന്നുറക്കെയും പറഞ്ഞവൻ മെസ്സിൽ നിന്നും മണ്ടി.


വിക്രമ-അക്രമ ബുദ്ധികളുടെ വാക്കുകൾ കേട്ട്‌, ഗൗരിയെ ഇമ്പ്രെസ്‌ ചെയ്യിക്കാൻ വേണ്ടി ആനവാൽമോതിരം തേടിയിറങ്ങിയ കർണ്ണൻ, ഏതോ ഒറ്റയാന്റെ ചവിട്ടേറ്റ്‌ ആൾ റെഡി പണ്ടാരടങ്ങിയതിനാൽ ഇത്തരം ഷോക്കുകളൊന്നും അദ്ദേഹത്തിനു ഫേയ്സ്‌ ചെയ്യേണ്ടി വന്നില്ല.
*******************************************
 ഗുണപാഠം: ഇതിനിപ്പോൾ പ്രത്യേകിച്ച്‌ ഗുണപാഠമൊന്നുമില്ല..എന്നാ ചെയ്യും??


എഴുത്തിനെപ്പറ്റി രണ്ട്‌ വാക്ക്‌:വാൽക്കഷ്ണമോ അതോ തലക്കഷ്ണമോ എന്തു വിളിക്കണം എറിഞ്ഞൂടാ.


മഹാഭാരതത്തിലെ അർജ്ജുനന്റേയും കർണ്ണന്റേയും സ്വഭാവ വ്യത്യാസങ്ങളെ ഒരു മോഡേൺ പ്ലോട്ടിൽ അവതരിപ്പിക്കാനുള്ള എന്റെ എളിയ ശ്രമമായിരുന്നു ഇത്‌.അതു കൊണ്ട്‌ തന്നെ ഇതാർക്കുമുള്ള മറുപടിയല്ല.ഇനി വല്ലവർക്കും അങ്ങനെ തോന്നുകയാണെങ്കിൽ അതെന്റെ കുഴപ്പമല്ല.കൂടാതെ "ഇതെന്നെ ഉദ്ദേശിച്ചാണു,എന്നെ മാത്രം ഉദ്ദേശിച്ചാണു" എന്ന് പറഞ്ഞ്‌ വന്നാലും കുഴപ്പം അവർക്ക്‌ തന്നെ.

2 comments:

  1. kayyil pazhaya kure stock ullathu kond aadyam kure kaaalam pidichu nikkam allle...expecting more from u.....vayikkathava

    ReplyDelete
  2. next part(ork ch3) is in progress..next month തീരുമായിരിക്കും..

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍