Aug 27, 2009

മൂന്നാം പക്കം (ഓര്‍ക്കുട്ട് ചരിതത്തിന്റെ)

'ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ .......'  െളുപ്പാന്‍ കാലത്ത് തന്നെ ഉമ്മ കൊടുതെന്റെ ഉറക്കം കെടുത്തിയ പണ്ടാരക്കാലമാടന്‍ ആരാണെന്നറിയാന്‍ ഞാന്‍ മൊബൈല്‍ കയ്യിലെടുത്തു.
"
ഹലോ.."
"ഇങ്ങോട്ടൊന്നും പറയേണ്ട; പറയുന്നതങ്ങടു കേട്ടാല്‍ മതി."
'
അത് പിന്നെ അങ്ങനല്ലേ പറ്റൂ'

"മോനെ സുചാന്ദെ, കളിച്ചു കളിച്ചു നീ ഞങളുടെ പുരാണത്തില്‍ കേറി കളിക്കും അല്ലേടാ!!"
'രാവിന്നെ ഉറക്കത്തിന്റെ ഉച്ചിയില്‍ നിന്ന് വലിച്ചു താഴെയിട്ടു നിങ്ങടെ പുരാണമെന്നോ??
ഡാഷ്മോനെ  ഇടിച്ചു കൂമ്പ്‌ വാട്ടും'.
"
അല്ലാ, ഇതാരാ വിളിക്കുന്ന??"

"
ഹം പരിവാര്‍ ഹേ"               
'ഭാഗ്യം ഇടിവാര്‍ അല്ല '..
"
അങ്ങോട്ട്‌ പറയുന്നത് കേട്ട മതിന്നല്ലെടാ ചെക്കാ നിന്നോടു പറഞ്ഞത്? ഞങടെ പുരാണങ്ങളെ തൊട്ടു കളിച്ചാല്‍ അക്കളി 'വെട്ടുകിളി' സൂക്ഷിച്ചോ..അന്‍റെ കഥാപാത്രങ്ങളുടെ പേര് മാറ്റിക്കോണം.ഞമ്മക്ക്‌ പണിയുണ്ടാക്കരുത്;എന്ന് ബച്ചു കഥയെഴുത്ത്‌ നിര്‍ത്തിയാല്‍ അന്‍റെ മയ്യത്താവും".

'ടോണ്‍ മാറിയല്ലോ അയ്യപ്പാ….ഭാഷയ്ക്കൊരു പരിവാറും ഇല്ലേ??'
"
ശരി ചോട്ടന്മാരെമേം ഇനി നോക്കീം കണ്ടും കര്‍ത്താ"   (ഞാന്‍ ഇനി നോക്കേം കണ്ടും വെയില് കൊണ്ടോളം). ഒരു ദിവസം മോശമാകാതിരിക്കാനുള്ള വ്യഗ്രതയില്‍ ഞാനും കാച്ചി.
"
അപ്പൊ ഗുഡ് നൈറ്റ്‌"
ഈ തണുത്ത വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി ഉറക്കോം കളഞ്ഞിട്ടു ഗൂസ് നൈറ്റ!!! 'കൂമ്പിനിട്ടു സെക്കന്റ്‌ ഇടി കൂടി തരും ങാ....' ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

പരിവാറ്സ്നടു വാര്‍സ് ഉണ്ടാക്കാന്‍ താല്പ്പര്യമില്ലാത്തതുകൊണ്ടും, എന്‍റെ കഥ വായിച്ചു, നാളെ മുതല്‍ പിള്ളേര്‍സ് പേടിച്ചരണ്ടിരിക്കുമ്പോള്‍ അര്‍ജുന നാമം ഉപയോഗിച്ചേക്കില്ല എന്ന പേടിയുള്ളതു കൊണ്ടും കഥയിലെ ചുള്ളന്‍/ചുള്ളത്തിമാരുടെ പുരാണ നാമധേയങ്ങള്‍ എടുത്തു കളയുന്നു..അവരിനി പുത്തന്‍ പേരുകളില്‍ അരങ്ങു വാഴട്ടെ ...പിന്നെ ഇടയ്ക്കൊക്കെ PB വേലിക്കകത്താക്കിയ  അച്ചുമാമന്‍  പുറത്തു ചാടണ പോലെ ഞാനും വേലി ചാടിയേക്കാം..  പരിവാറെ നിങ്ങളിതൊരു വാര്‍ ആക്കല്ലേ..

വീണ്ടും കാണും വരേയ്ക്കും എല്ലാര്‍ക്കും 'ഗോസ്റ്റ്‌ നൈറ്റ്‌'... പോയി  കിടന്നുറങിനെടാ പണ്ടാരങ്ങളെ...

********************************************************************

"
പോകണേനു മുന്നേ ഒരു കമേര്‍ഷ്യല്‍ ബ്രേക്ക്‌"

'
ഓര്‍ക്കുട്ട് ചരിതം രണ്ടാം ഭാഗം # വിജയന്‍ പിടിച്ച പുലിവാല്‌ # ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്...വായിച്ചു മറന്നാലും വായിക്കാന്‍ മറക്കല്ലേ'

1 comment:

  1. നേരത്തേ എഴുതിയതാണേ(last month)..അത് കൊണ്ടാ മൂന്നാം പക്കത്തിനു മുന്നേ കരയക്കടിഞ്ഞത്....

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍