Aug 28, 2009

ഓര്‍ക്കുട്ട് ചരിതം രണ്ടാം ഭാഗം : വിജയന്‍ പിടിച്ച പുലിവാല്‌

വണ്‍വെ ലൈനുകള്‍ എല്ലാം പൊട്ടിപ്പാളീസായി വീണ്ടുമൊരു സെല്‍ഫ് ഗോള്‍ അടിച്ചു ഗിന്നസ്‌ ബുക്കില്‍ കേറണോ, അതോ സൈഡ് ബെഞ്ചിലിരുന്നു കൈ ഞൊട്ടണോ എന്ന് ചിന്താകുലനായി ഇരിക്കുമ്പോഴാണ്, വിജയന്‍റെ g-ടോക്‌ പൊടുന്നനെ ബ്ലിന്കിയത്.
'ഇതാര്, ആനക്കാരന്‍ ദാസപ്പന്‍ അല്ലേ. ആനപ്പിണ്ടം മണത്തു നോക്കി, എന്നിട്ടും മനസിലായില്ലെങ്ങില്‍ തൊട്ടു നക്കി ആനേടെ താവഴി വരെ പറഞ്ഞുകളയുന്ന വിദ്വാന്‍. പണ്ടൊരു പണി കൊടുത്തു താന്‍ ഓര്‍കുട്ടില്‍ നിന്നും ഓടിച്ചവന്‍ . 1    എന്താ വല്ല പാരയും ആയിട്ടാണോ? അതോ നമ്മുടെ അവസ്ഥ അറിഞ്ഞിട്ടു ഊതനാണോ?'

"അരെ, ദാസപ്പന്‍; സുഖം തന്നെയല്ലെടാ ?"
'ഫാ ചെറ്റേ;ഓന്റെയൊരു സുഖം.തല്ലി ഓടിച്ചിട്ട്….വേണ്ട ഒന്നും പറയുന്നില്ല.'
"ആ അങ്ങനെ പോകുന്നു.അല്ലേടാ നിന്റെ പപ്പടത്തിലൂടെയുള്ള പാലം പണി എവിടെയെത്തി? വളഞ്ഞുവോ?"
"ത്രിസന്ധ്യക്ക് തന്നെ ഊതല്ലേ അളിയാ.അവള് പോയെടാ, നമ്മള് കാത്ത് സൂക്ഷിച്ചൊരു മല്‍ഗോവ മാമ്പഴം ഏതോ കാക്കാന്‍ കൊത്തിച്ചും പോയി.നീ ക്ഷമിക്കെടാ; അന്നത്തെ മലവെള്ളപ്പാച്ചിലില്‍ ഞാന്‍ നിനക്കിട്ടു ഏറെ പണിതന്നു.. മാഫ്കര്‍ദോ!!"

"അതൊക്കെ ഞാന്‍ അപ്പോളെ കളഞ്ഞല്ലോ. അല്ല വിജയാ നീ എന്ന് മുതല ഹിന്ദി പഠിഞ്ഞു തുടങ്ങീത്? എന്നാച്ച്‌  ?"
", കേരളത്തിലെ പാടങ്ങള്‍ എല്ലാം വരണ്ടു പോവുകയല്ലേ! ഇനിയിപ്പോ അന്യ നാടുകളിലേക്കൊന്നു ഇറങ്ങിയാലോ എന്നൊരു ആലോചന….."

അല്ലാ, അത് പറഞ്ഞില്ലാലോ; തന്‍റെ വണ്‍ വേയ്സ്‌ഓരോന്നായി  മറ്റുള്ളവര്‍ ടു വേയ്സ്‌ആക്കി മാറ്റിയപ്പോള്‍ ഇതിയാന്‍ ഒന്ന് തീരുമാനിച്ചു.ഇനി അന്യ മതസ്ഥരിലും ഒന്നല്ല രണ്ടു കയ്യും നോക്കുക തന്നെ. തട്ടമിട്ടോരെ വേണ്ട. അബദ്ധ -വശാല്‍ ലൈന്‍ പണീടെ അന്ത്യഘട്ടങ്ങളില്‍ മതം മാറാന്‍ മോളീന്ന് പ്രഷര്‍ ഉണ്ടായാലോ? പൊന്നാനിയെ കുറിച്ച് ഓര്‍ത്തപ്പോള്‍ തന്നെ വിജയന്‍റെ ചിന്തമണ്ഡലത്തില്‍ ഒരു പൊന്നീച്ച മൂളിപ്പറന്നു പോയി. ച്ചത്തിളാണേല്‍ കുഴപ്പമില്ല. ഒന്ന് മുങ്ങി നിവര്‍ന്നാ മതിയല്ലോ..പോരാത്തതിന് ഇടയ്ക്കിടയ്ക്ക് രണ്ടെണ്ണം ഓസിനു (ഓസിനു കിട്ടിയാല്‍ ആസിഡവരെ മോന്തുന്ന തരക്കാരന്‍ ആണ് വിജയന്‍) വീശുകേം ആവാം; അതും 'ഇന്‍ ദി പ്രസെന്‍സ് ഓഫ് തലനരച്ചോര്‍സ്'.
"അളിയാ എന്‍റെ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ഉഗ്രന്‍ കേസ് വന്നിട്ടുണ്ട്. ജനുവരി അഡ്മിഷനാ. നിനക്ക് വേണേല്‍ ഒന്ന് ശ്രമിച്ചു നോക്കാം."
"അതെന്താടാ ഊവ്വേ നിനക്കൊന്നും ഒരു താല്പ്പര്യവുമില്ലേ? പിന്നെ അവിടെയുള്ള  subjectexperts (കട: VKN) ഉം വിട്ടു കളഞ്ഞോ?"

"മോനെ, അത് ശരിയാവൂല്ല. കണ്ട അച്ചത്തിളെന്നും കെട്ടാന്‍ നമുക്ക് പറ്റില്ലേ. കെട്ടിക്കഴിഞ്ഞുണ്ടാകുന്ന  'മതമില്ലാത്ത ജീവനുകള്‍'  എന്ത് കത്തിച്ചു വച്ച് പ്രാര്‍ത്തിക്കും?സൈക്കിള്‍ അഗര്‍ബത്തിയോ? വിഷയ ലംബടന്മാരുടെ ചിന്താഗതിയും ഏതാണ്ടിങ്ങനെ  തന്നെ.."

"ഓ നമുക്ക് മതമേതായാലും പെണ്ണ് കാണാന്‍ കൊള്ളുന്നവള്‍ ആയാ മതിയേ.ളിയ ഇവളെങ്ങനെ?"
"അവളൊരു കൊച്ചു കത്രീന കൈഫല്ലിയോ" (കത്രീന കൈഫ്ന്റെ അത്രേം പൊക്കം വരില്ലാന്ന്.)
"ഓ മതി മതി.അല്ലളിയാ വല്ലോം നടക്കുമോ!!"
'ഉവ്വ് നടക്കും; പിന്നെ നീ ഓടും'.
"കണ്ടിട്ട് വളയുന്ന കൂട്ടത്തിലാടാ.നീ ഒന്ന് ശ്രമിച്ചു നോക്ക്. കിട്ടിയാ ബമ്പര്‍ പോയാ ജമ്പര്‍"

"തങ്കളിയാ  (താങ്ക് അളിയാ). ഇതിനെ എവിടെ തപ്പി  കണ്ടെത്തും? ഓര്‍ക്കുട്ടിലുണ്ടോടെയ്? "
"നമ്മക്കിപ്പോ ഫെയ്ക്ക് അക്കൌന്ടാ. അതിലില്ല. കുലത്തഴിലും കളഞ്ഞേച്ചു വാര്‍ക്ക പണിക്കു പോകുന്ന, മീശയില്ലഞ്ഞിട്ടു താടി ചൊറിയുന്ന, നാട്ടുകാരെ കൊട്ടാന്‍ പോയിട്ട് കരണം പൊളിഞ്ഞ,  ആ എരണം കെട്ട എമ്ബൊക്കിയുടെ അക്കൌന്ടില് കണ്ടേക്കും"
"തങ്കളിയ,റൊമ്പ താങ്ക്സ്.അപ്പോള്‍ പിന്നെ പാര്‍ക്കലാം"

ഗേള്‍ സെര്ചിങ്ങില്‍ ഗൂഗിളിനെ പോലും വെല്ലുന്ന കാഴ്ചയാണ്‌ പിന്നെ കണ്ടത്. ഫ്രണ്ട് റിക്വസ്റ്റും,ആസെപ്ടും,ഫാന്‍സ് അസോസിയേഷന്‍ ഫൊര്‍മെഷനും എല്ലാം നോടിയിടയ്ക്കുള്ളില്‍ കഴിഞ്ഞു.
കക്ഷി ഓണ്‍ലൈനില്‍ ഉണ്ട്.ഒന്ന് സ്ക്രാപ്പിയേക്കാം.

"ഹലോ അന്നാമ്മേ ഞാന്‍ വിജയന്‍. അന്നാമ്മെടെ പേരെന്താ?"
"ഹൈ... ദാസേട്ടന്‍ പറഞ്ഞിരുന്നു. ഞാന്‍ ആന്‍ തോമസ്‌".
, അന്നക്കുട്ടി  തൊമ്മിച്ചായന്‍..."നല്ല പേര്.ആട്ടെ ദാസപ്പന്‍ എന്താ പറഞ്ഞത്?"
"chetta, പുള്ളി നല്ലതേ പറഞ്ഞുള്ളൂ..ബ്ലോഗനാല്ലേ?കണ്ടു, പടങ്ങളെല്ലാം കണ്ടു.മോഡേന്‍ ആര്‍ട്ട്‌ ആണല്ലോ"

'ഡാഷ് മോളെ.വന്നു കേറിയില്ല അതിനു മുന്നേ ചെറ്റേ  എന്നോ!!കുനിച്ചനിര്‍ത്തി കുര്‍ബ്ബാന തരും, മാമൂല്‍ ദോശ തരും…..ങാ'.
"ഒരിക്കല്‍ പോലും കാണാത്ത ഒരാളെ ഇങ്ങനെ ഒക്കെ വിളിക്കുന്നത്‌ ശരിയാണൊ അന്നാമ്മേ?"
"അതിനു നിങ്ങള്‍ എന്നേക്കാള്‍ മൂത്തതല്ലേ?"
"ഓ ചേട്ടാ എന്നായിരുന്നോ.. ഈ മഗ്ലിഷിന്റെ ഒരു കാര്യേ...തന്നെ തന്നെ..ഒരു രണ്ടോ മൂന്നോ ഓണമെങ്ങിലും കൂടുതല്‍ ഉണ്ടു കാണും..ഉറപ്പായിട്ടും.."
"വിജുവേട്ടാ ചോതിക്കണ കൊണ്ടൊന്നും തോന്നരുത്‌.അച്ഛനെന്ത  െയ്യുന്നു?"
"ഞങ്ങള്‍ ചെത്തി നടന്നു ജീവിക്കുന്നോരാ."
"ഓ വെട്ടുകത്തി ബിസിനെസ് ആണോ? Exporting ഒക്കെ ഉണ്ടാവും അല്ലെ?"
ഊതിയതാ, ഗൊച്ചു കള്ളി’.   "അയ്യോ അതല്ല. തെങ്ങേല്‍ കയറി ചെത്തുവാ ജോലി.."

"കള്ളാ അങ്ങനെ..അല്ലാ നിങ്ങള് എപ്പോഴെങ്ങിലും തെങ്ങേല്‍ കയറിയിട്ടുണ്ടോ?"
"ഹെന്റ്റ പൊന്നെ അതോര്‍മ്മിപ്പിക്കല്ലേ. മുത്തച്ചന് കരിക്ക് വെട്ടാനായി (അതും അയലത്തെ കാര്‍ത്യായനിചേച്ചി കുളിച്ചോണ്ടിരിക്കുമ്പോള്‍) ഒരിക്കല്‍ കയറിയതാ. ഗുരുത്വാകര്‍ഷണം താഴോട്ട് തന്നെയാണെന്നു മനസിലായേ. ഒടുക്കത്തെ സ്കൈ ഡൈവിംഗ് ആയിരുന്നു."

"അതേയ് വിജുവേട്ടാ എപ്പോളാ ഒന്ന് കാണുന്നെ? ലാബിലല്ലേ? ഞാനങോട്ടു  വരാം..അടുത്തൂടെ പോകുമ്പോള്‍ ചീമുട്ടെടെ മണം അടിക്കുന്ന ലാബല്ലിയോ?"
'തള്ളെ ലവളു പോസ്റ്റ്‌ മോഡേണ്‍ ആര്‍ട്ട്‌ ആണല്ലോ'.   "തന്നെ. അത് തന്നെ. ഞാന്‍ ഡിപ്പാര്‍ട്ട്മെന്റിന്‍റെ ഫ്രെന്റില്‍ കാത്തു നില്‍ക്കാം. എളുപ്പം വരണേ".
"ഓ യെസ്..പറന്നെത്തി"
പറഞ്ഞു കഴിഞ്ഞപ്പോഴാണ് അബദ്ധമായിപ്പോയി എന്ന് തോന്നിയത്..വിജയന്‍,ഞങള് തമ്മില്‍ സംസാരിക്കുന്നതു-

'ആരെങ്കിലും കണ്ടാലോ? അല്ലിപ്പം-
ആരിപ്പം കാണാനാ.അഥവാ-
ആരെങ്കിലും കണ്ടാലോ? ഉയ്യേന്റെ-
പൊന്ന ഞാന്‍ ഓടിയില്ലേ''
ന്ന വി ഡി രാജപ്പന്‍ സ്റ്റൈലില്‍ ഡിപ്പാര്‍ട്ട്മെന്റിന്‍റെ ഫ്രെന്റില്‍ ഉലാത്തി.
സൈക്കിള്‍, സ്റ്റാന്‍ഡില്‍ തന്നെയല്ലേ നില്‍ക്കുന്നത് എന്ന് ഉറപ്പു വരുത്തി, ചിരിച്ചു കൊണ്ട് തന്‍റെ നേരെ നടന്നടുക്കുന്ന,ജീന്‍സ്‌ & ടോപ്പിന്റെ ഉടമയെ കണ്ടു വിജയന്‍ ഞെട്ടി.

'അളിയാ ഇവളൊരു കത്രിച്ച കൈഫ്‌  ആണല്ലോ. ആനപ്പിണ്ടം ഇന്സ്പെക്ടോരെ, ഇതൊരു ഒന്നൊന്നര താങ്ങായിപ്പോയി. ദാസപ്പാ ഈ ചാപ്റ്റര്‍ ഞാന്‍ എങ്ങിനെ ക്ലോസ്സപ്പാ ?'

"പെങ്ങളെ, അകത്തൊരു റിയാക്ഷന്‍ നടന്നോണ്ടിരിപ്പാ. അത് കൊണ്ട് കൂടുതല്‍ പിന്നീട് സംസാരിക്കാം. ഇനി ആളെ തിരിച്ചറിയാമല്ലോ."
"ഓ അങ്ങനെയാവട്ടെ വിജുവേട്ടാ".ഇത്രേം സ്പീഡില്‍ ഓടിച്ചു വന്നതിന്‍റെ കിതപ്പ് മാറ്റാന്‍ പോലും നില്‍ക്കാതെ അവള്‍ സൈക്കിളിനടുത്തേക്ക് തിരിച്ചു നടന്നു.

അതിനു ശേഷം വിജയന്‍, അന്നാമ്മയെ കാണുമ്പോഴെല്ലാം "ജബ് സെ മേരെ നൈനാ,തേരെ നൈനോം സെ........ഭാഗേ രേ"   (കണ്ടാലെ മണ്ടും എന്ന്)..
 References:
1 Suchand SCS, orkut charitham part 1, orkut  / blogspot (2009).

No comments:

Post a Comment

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍