ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്ന് കൊണ്ടൊരു കഥ പോസ്റ്റ് ചെയ്യണം എന്ന് ആഗ്രഹിച്ചതാണ്..എഴുതിവച്ച ഒന്ന് കയ്യിലിരിപ്പുമുണ്ട്..സ്കാൻ ചെയ്ത് ആ സാധനം ഇവിടെ ചാർത്തിയാൽ തല്ലെപ്‌പോ കിട്ടീന്ന് ചോദിച്ചാ മതി..അത്തരത്തിലാണ് കയ്യിലിരിപ്പ് (ഐ മീൻ, കയ്യക്ഷരം)..
'വെക്കേഷനു വീട്ടിപ്പോണം സാറേന്നു' പിള്ളേരെപ്പോലെ കിടന്ന് കാറിയപ്പോൾ, സാറൊരു നമ്പറിട്ടു..തീരാതെ കിടക്കണ രണ്ട് ജേർണൽ പേപ്പർ വർക്കങ്ങട് തീർക്കാ..അതിലൊന്നു തീർത്ത് കഴിഞ്ഞ ശനിയാഴ്ച സബ്മിറ്റ് ചെയ്തു..രണ്ടാമത്തേത് ഈയാഴ്ച തീരും ന്നും വീക്കെന്റിൽ കഥ ടൈപ്പ് ചെയ്യാമെന്നും നിരീച്ചിരിക്കുമ്പോഴാണ് അടുത്ത പാര വരുന്നത്; ജൂനിയറിന്റെ പേപ്പർ കൂടി കരക്റ്റ് ചെയ്യണം..അതും പോണേനു മുന്നേ..സീനിയറായതിന്റെ ഓരോരോ പൊല്ലാപ്പുകളേ.. അതു കൊണ്ട് വായനക്കാർ തൽക്കാലത്തേക്ക് (നോട്ട് ദ പോയന്റ് : തൽക്കാലത്തേക്ക് മാത്രം; ഐ വിൽ ബി ബാക് സൂൺ) രക്ഷപ്പെട്ടൂന്ന് പറഞ്ഞാ മത്യല്ലോ..എന്നാലും ഒരു വഴിക്ക് പോകുവല്ലേ, വല്ലതും ഇരിക്കട്ടേന്ന് കരുതി ഒരു നുറുങ്ങ് പരീക്ഷണം ചെയ്യാമെന്നു തീരുമാനിച്ചു..അങ്ങനെ ചെയ്ത പരീക്ഷണമാണ് ചെയ്യാതെ പോയത്..അല്ലല്ല, ചെയ്യാതെ പോയതാണ് ചെയ്ത പരീക്ഷണം..ഹമ്മച്ചീ, ടോട്ടൽ കൺഫ്യൂഷൻ ആയല്ലോ..
പ്രാദേശിക വാർത്തകളിലെ സിൽമാ അനൗൺസ്‌മെന്റ് പോലെ (ഇന്നു മുതൽ, ഇതാ നാളെ മുതൽ) ആകണേനു മുന്നേ കട്ടൻ അടിച്ചേക്കാം, ഛെ ഛെ കർട്ടൻ പൊക്കിയേക്കാം..
--------------------- ചെയ്യാതെ പോയത് ------------------------
നെയ്തു കൂട്ടിയ സ്വപ്നങ്ങളല്ല ,
നെയ്യാതെ പോയ സ്വപ്നങ്ങളാണെന്റെ ഉറക്കം കെടുത്തുന്നത് .
ചെയ്ത് കൂട്ടിയ പാപങ്ങളെയല്ല ,
ചെയ്യാതെ പോയ പുണ്യങ്ങളെ നിനച്ചാണു ഞാൻ നീറുന്നത് .
തിരഞ്ഞെടുത്ത വഴിയെക്കുറിച്ചോർത്തല്ല ,
ഉപേക്ഷിച്ചു കളഞ്ഞ വഴികളെയോർത്താണു ഞാൻ തേങ്ങുന്നത്.
-------------------------------------------------------------
ടെയ്‌ലർ എൻഡ് : പോസ്റ്റിയ പരീക്ഷണങ്ങളെ ഓർത്തല്ല,
പോസ്റ്റാതെ പോയ പരീക്ഷണങ്ങളെ ഓർത്താണ് ഞാനിന്ന് തേങ്ങുന്നത്..
എല്ലാ നിരീക്ഷകർക്കും ക്രിസ്മസ്, പുതുവത്സര ആശംസകൾ നേരുന്നു..
ആൾക്കാരുടെ ക്ഷമ പരീക്ഷിക്കാൻ വേണ്ടി മാത്രം തുടങ്ങിയ ബ്ളോഗാ!! പരീക്ഷിച്ച് പരീക്ഷിച്ച് ഞാനൊരു പരീക്ഷിത് ആയി :(
Dec 16, 2009
Nov 20, 2009
ഡിക്‌ഷ്ണറി കാത്തു
കയ്യിലുള്ള വല്ല പോസ്റ്ററുമെടുത്ത് പ്രസന്റ് ചെയ്യ് എന്ന സാറിന്റെ വാക്കുകളിൽ കുരുങ്ങി, ഡിപ്പാർട് മെന്റ് ഇൻ ഹൗസ് സിമ്പോസിയത്തിൽ പഴയൊരു കോൺഫറൻസ് പോസ്റ്റർ അവതരിപ്പിക്കാൻ ഞാൻ സമ്മതിച്ചു.. ഏതാണ്ടൊരു വർഷത്തോളം മുൻപ് ചെയ്ത ഒരു വർക്കിന്റെ പോസ്റ്ററായിരുന്നു കയ്യിലിരിപ്പുണ്ടായിരുന്നതെന്നതിനാലും, ബ്രഹ്മി കഴിച്ച് ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന (ഉം.. വർദ്ധിച്ചത് തന്നെ) പരിപാടി നിർത്തിയതിനാലും ലേശമൊന്നു പഠിച്ചു പോകാൻ തന്നെ തീരുമാനിച്ചു..നമ്മളായിട്ട് സാറന്മാർക്ക് പണി (ചോദ്യം ചോദിപ്പിക്കുന്ന) കൊടുത്ത് ബുദ്ധിമുട്ടിക്കരുതല്ലോ..
അങ്ങനെ ലാബിലെ പണികളെല്ലാം നേരത്തേ തീർത്ത് രാത്രി പന്ത്രണ്ട് മണിയോടടുപ്പിച്ച് ഞാൻ ഹോസ്റ്റൽ റൂമണഞ്ഞു..ഡ്രസ്സൊക്കെ മാറി രണ്ട്-മൂന്ന് പേപ്പറുകളുമായി (journal papers) കിടക്കയിലേക്ക് വീണു..വായിച്ച് തലക്കനം കൂടിവന്ന് ഒടുക്കം ശ്രീരാമേട്ടന്റെ വേറിട്ട കാഴ്ചകളിലേക്ക് ട്രാക്ക് മാറ്റിപ്പിടിച്ചു..വായന തുടരവേ, വേറിട്ട കാഴ്ചകളിലെ വാക്കുകൾ പോലും വേറിട്ട് കാണാനാവുന്നില്ലെന്ന സത്യം തിരിച്ചറിഞ്ഞ് നിദ്രയ്ക്കടിമയാകുമ്പോൾ സമയം 3 മണി..
കിടന്നിട്ട് പത്തു മിനിട്ട് കഴിഞ്ഞില്ല, എന്റെ പുസ്തകക്കൂംബാരത്തിൽ നിന്നും ഉയർന്ന കരാ-കരാ ശബ്ദം കേട്ട് തട്ടിക്കുടഞ്ഞെഴുന്നേറ്റു..കൂറയോ പല്ലിയോ എന്ത് പണ്ടാരാണാവോ എന്ന് പ്രാകി, ശക്തിയായിട്ടൊരിടി വച്ച് കൊടുത്തിട്ട്, ഇരുട്ടിന്റെ കമ്പിളിക്കു പുറമേ അപ്നാ ഒരു എക്സ്ട്രാ കമ്പിളി കൂടി വാരിയിട്ട്, ഇനിയലാറം കേട്ടാലല്ലാതെ എഴുന്നേൽക്കില്ലെന്ന പ്രതിഞ്ജയുമായി വീണ്ടും കിടന്നു..
--------------------------------------
ഇന്ന് രാവിലെ തുടങ്ങിയ സിമ്പോസിയം മഹാമഹത്തിൽ പോസ്റ്റർ പ്രസന്റ് ചെയ്തും, ഒരുപാട് ടോക്കുകൾ അറ്റന്റ് ചെയ്തും ക്ഷീണിച്ചവശനായി (സാറന്മാരൊന്നും ഇതു വായിക്കില്ല എന്ന വിശ്വാസത്തിൽ, രണ്ടാമത്തേതായിരുന്നു കൂടുതൽ ടയേഡ് ആക്കിയതെന്ന പരമാർഥം വെളിപ്പെടുത്തിക്കൊള്ളട്ടെ), വൈകീട്ട്, ഇന്നലത്തെ കര-കര സൗണ്ട് ഇഫക്റ്റ്സിനു കാരണക്കാരനായവനെ വെറുതെ വിടില്ല എന്നൊരു ശപഥവുമായി, ഹോസ്റ്റലിലേക്കു വലിച്ച് നടന്നു..മറ്റെന്തും സഹിക്കാം, പക്ഷേ ഉറക്കത്തിൽ ശല്യം ചെയ്യുന്നത്; ങു ഹും.
റാക്കിൽ നിന്ന് പുസ്തകങ്ങൾ ഒരോന്നായി വലിച്ചിടാൻ തുടങ്ങിയപ്പോഴേ ഒരു പന്തികേട് തോന്നിയിരുന്നു..അതു തെളിയിച്ചു കൊണ്ടവനെടുത്ത് ചാടി..ഒരു കുഞ്ഞ് എലി.
'ഹമുക്കിനൊന്നു പറഞ്ഞിട്ട് വയ്യേ..മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കണോ!!'..ഒന്നു ഞെട്ടിയെങ്കിലും കയ്യിൽ തടഞ്ഞ ചൂലുമായി വരാന്തയിലൂടെ അവന്റെ പിന്നാലെ പാഞ്ഞു..രണ്ടാം നിലയിലെ സ്റ്റെപ്പുകളെല്ലാം ചടപെടാന്ന് തരണം ചെയ്ത് ജീവരക്ഷാർത്ഥം കുതി കുതിക്കുന്ന കുഞ്ഞനെലിയെ, ചെറുപ്പം മുതൽക്കിന്നോളം ഓട്ടമത്സരങ്ങളിൽ ലാസ്റ്റിൽ ഫസ്റ്റടിച്ചിട്ടുള്ള ഞാൻ, ആ റെക്കോർഡ് കാത്തു രക്ഷിക്കാൻ വേണ്ടി മാത്രം, അവന്റെ പാട്ടിന് വിട്ട് റൂമിലേക്കു തിരിച്ചു നടന്നു; ബുക്കുളോരോന്നായി പരിശോധന തുടങ്ങി.
എം.ടി., ബഷീർ, ആനന്ദ്, ഒ.വി., ചുള്ളിക്കാട് ഇവരുടെയൊക്കെ കൃതികൾ സേഫ്..എന്റെ റിസർച്ചാവശ്യത്തിനുള്ള ജേർണ്ണൽ പേപ്പറുകൾ അടങ്ങിയ ഫയലും ജനകീയ ഫിസിക്സിസ്റ്റ് ഫെയ്ൻമാന്റെ ലക്ചർ സീരീസും മറ്റ് 'കട്ട' ഫിസിക്സ് പുസ്തകങ്ങളും എല്ലാം തന്നെ ഭദ്രം..
അപ്പോൾ പിന്നെ കുരുതി കൊടുക്കപ്പെട്ടത് യാര്?? വീണ്ടും പരതി..ദേ കിടക്കുന്നു, ഓക്സ്ഫോഡ് ഡിക്‌ഷ്ണറി..പണ്ടൊരു റെപ്രെസെന്റേറ്റീവ് ലാബിൽ വന്ന് കരഞ്ഞു പറഞ്ഞ് മേടിപ്പിച്ചതാണ്.ഇത്രേം പ്രയോജനപ്പെടുമെന്ന് സ്വപ്നേപി നിരീച്ചില്ല!! അന്നയാളെ പ്രാകിയതിന് മനസിലൊരു ക്ഷമാപണം നടത്തി, നാളെത്തന്നെ രണ്ടെണ്ണം കൂടി വാങ്ങിച്ചിടണമെന്ന തീരുമാനവുമെടുത്ത്, ഞാൻ ടി വി റൂമിലേക്കു നടന്നു..
***********************************************
ടെയ്‌ലർ എൻഡ്: ഡെഡിക്കേറ്റ് ചെയ്യുന്നത്- വേറാർക്ക്, ഓടിപ്പോയ ആ എലിപ്പയ്യൻസിനു തന്നെ!! ബ്ലോഗിൽ ഇത്തരം ഒരു ഡെഡിക്കേഷൻ നടാടെയാണെന്ന വിശ്വാസത്തിൽ (മേനകാഗാന്ധിക്ക് ബ്ലോഗില്ല) ഗിന്നസ് (അഥവാ ബ്ലിന്നസ്) ബുക്കിലേക്ക് സ്വയം റെക്കമന്റ് ചെയ്യുന്നു..
ഇനി എലിക്കുട്ടനോട് രണ്ട് വാക്ക്: ഡേ പയ്യൻസ്, ദേ അണ്ണൻ രണ്ട് ഡിക് ഷ്ണറി കൂടി വാങ്ങിച്ച് വയ്ക്കുന്നുണ്ട്..ഒന്ന് സ്റ്റെപ്പിനി ആയിട്ടിരിക്കട്ടെ..ദയവു ചെയ്ത് വേറൊന്നിലും പല്ല് വയ്ക്കരുത്..അപ്പോൾ പാർക്കലാം..
Nov 13, 2009
നേരും നുണയും
മരണമെന്ന
നേരിനോടടുക്കും തോറും
ജീവിതമെന്ന, നുണയെ-
ത്തിരിച്ചറിയുന്നു ഞാൻ..
---------------
നേരിനോടടുക്കും തോറും
ജീവിതമെന്ന, നുണയെ-
ത്തിരിച്ചറിയുന്നു ഞാൻ..
---------------
Nov 9, 2009
പ്രണയത്തിന്റെ അർത്ഥം
പ്രണയത്തിന്റെ അർത്ഥമറിയുന്നതിന്നായി
ഞാനൊരാളെ പ്രണയിച്ചിരുന്നു;
അതിന്നർത്ഥം നഷ്ടപ്പെടുത്താതിരിക്കാൻ
അവളെന്നേയും...
ഞാനൊരാളെ പ്രണയിച്ചിരുന്നു;
അതിന്നർത്ഥം നഷ്ടപ്പെടുത്താതിരിക്കാൻ
അവളെന്നേയും...
Oct 21, 2009
ലാൽ സലാം.....
ലഫ്.കേണൽ മോഹൻലാൽ ഇന്നലെയും അഭിനയത്തിരക്കിലായിരുന്നു, താനുൾപ്പെടുന്ന ടെറിട്ടോറിയൽ ആർമിക്കുവേണ്ടി. പ്രധാനമന്ത്രിയുടെ ടെറിട്ടോറിയൽ ആർമിയുടെ വാർഷിക പരേഡിനു ശേഷമായിരുന്നു സേനയിലേക്കു കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതു ലക്ഷ്യമിട്ടുള്ള പരസ്യ ചിത്രത്തിൽ ലാലിന്റെ അഭിനയം..(മനോരമയിൽ ഇന്നലെ വന്ന വാർത്ത--മുഴുവൻ ഇവിടെ വായിക്കാം..)
ഇതു വായിച്ച് ലാലേട്ടന്റെ കുറേ 'കട്ട' ഫാൻസെങ്കിലും പട്ടാളത്തിൽ ചേർന്നിരുന്നെങ്കിൽ എന്നാശിച്ച് പോവുകയാണു. മാത്രമല്ല മറ്റ് സ്റ്റാർസ് കൂടി ഇത്തരം സംരംഭങ്ങൾ ഏറ്റെടുത്ത് അവരുടേയും ഫാൻസിനെ അങ്ങോട്ടയച്ചിരുന്നെങ്ങിൽ പെരുത്ത് ഉപകാരമായി; ഇവരുടെ ശല്യമില്ലാതെ മര്യാദയ്ക്കൊരു സിനിമ തിയേറ്ററിലിരുന്ന് കണ്ടിട്ട് ശ്ശി കാലായേ..
തീയേറ്ററിനു മുന്നിലെ പടക്കം പൊട്ടിക്കൽ, മറ്റ് കലാപപരിപാടികൾ എന്നിവയിൽ നിന്നു വല്ല വിധവും രക്ഷപ്പെട്ട് അകത്തെത്തിയാലോ പട പേടിച്ച് പന്തളത്തു ചെന്ന അവസ്ഥയും. പണ്ടൊക്കെ സിനിമയ്ക്കിടയ്ക്ക് റീൽ മാറ്റുംബോഴും, കറന്റ് പോകുംബോഴും തങ്ങളുടെ ഇഷ്ടതാരങ്ങളുടെ അപ്രതീക്ഷിതമായ അപ്രത്യക്ഷമാകലിലായിരുന്നു, കാണികൾ, കൂവൽ, വിസിലടി തുടങ്ങിയ കലാപരിപാടികൾ കാഴ്ചവച്ചിരുന്നതെങ്കിൽ, ഇന്നവർ(സ്റ്റാർസ്) സ്ക്രീനിൽ പ്രത്യക്ഷമാകുംബൊഴേ തുടങ്ങുകയായി. അതും പോരാഞ്ഞ് ഒരു സ്റ്റാറിന്റെ ഫാൻസ് മറ്റ് സ്റ്റാർസുകളുടെ പടങ്ങൾ കൂവിത്തോൽപ്പിക്കാനും തുടങ്ങിയത്രേ..അംബംബോ ഒരു സിനിമ കാണാൻ തീയേറ്ററിൽ പോയാൽ എന്തൊക്കെ കാണണം! എന്തൊക്കെ കേൾക്കണം!.എന്നാ സിനിമയൊട്ട് കണ്ടോ? അതില്ലതാനും..
ശവപ്പെട്ടിയിൽ പോലും അഴിമതിക്ക് സ്കോപ്പ് കണ്ടെത്തുന്ന, വീരമൃത്യുവടഞ്ഞ പട്ടാളക്കാരോടും അവരുടെ കുടുംബത്തിനോടും അനാദരവ് കാണിക്കാൻ മാത്രം ശീലിച്ച് പോന്ന രാഷ്ട്രീയക്കാർ വാഴുന്നിടത്തോളം കാലം, ദേശസ്നേഹത്തിന്റെ പാരമ്യത്തിൽ നിൽക്കുന്നവർ പോലും, പട്ടാളത്തിൽ ചേരുന്നതിനെപ്പറ്റി കുറഞ്ഞത് രണ്ട് വട്ടമെങ്കിലും ആലോചിക്കും.
എന്നിരിക്കിലും, ഇന്ത്യാ-പാക് ക്രിക്കറ്റ് കളി, മിസൈൽ പരീക്ഷണങ്ങൾ എന്നിവ നടക്കുംബോഴും, ഇന്ത്യാ-പാക് വാർ മൂവീസ് കാണുംബോഴും മാത്രം രാജ്യത്തോട് കൂറു കാണിക്കുന്ന പാർട്ട് ടൈം ദേശഭക്തരേറെയുള്ള ഈ രാജ്യത്ത് അവരെ ഒരളവു വരെ സ്വാധീനിക്കാൻ ഇത്തരം പരസ്യങ്ങൾക്ക് കഴിഞ്ഞേക്കും.[തൊഴിലില്ലായ്മയുടെ പങ്കിനെപ്പറ്റി ഏറെ വിശദീകരിക്കേണ്ടതില്ലല്ലോ..]..
യുവാക്കളെ സൈന്യത്തിലേക്കാകർഷിക്കാനുള്ള ലാലേട്ടന്റെ ശ്രമങ്ങൾക്ക് ആശംസകൾ നേരുന്നതോടൊപ്പം കാർഗിൽ പോരാട്ട സമയത്ത് യുദ്ധമുന്നണിയിലേക്ക് പോവാൻ സന്നദ്ധനായ് രംഗത്തു വന്ന ഹിന്ദി സിനിമാ നടൻ നാനാ പടേക്കറിന്റെ വാക്കുകൾ കൂടി അനുസ്മരിച്ചു കൊള്ളുന്നു.
"Our greatest weapon is not the Bofors, nor the AK, but our jawans".
Oct 15, 2009
മരണം
മരണം;
ഓർമ്മകളെ കാർന്നു തിന്നുന്ന മറവിയായ്,
സ്വപ്നങ്ങളെ തച്ചുടയ്ക്കുന്ന യാഥാർത്ഥ്യങ്ങളായ്,
പ്രണയത്തിനു മീതെപ്പറക്കുന്ന സ്വാർത്ഥതകളായ്,
സൗഹൃദത്തെ മുക്കിക്കൊല്ലുന്ന ചതിക്കുഴികളായ്,
ദൈവങ്ങളെ കീഴ്പ്പെടുത്തുന്ന മതങ്ങളായ്,
അണികളെ തിരസ്കരിക്കുന്ന പ്രസ്ഥാനങ്ങളായ്,
ജനങ്ങളെ ചവിട്ടിയരയ്ക്കുന്ന അധികാര വർഗ്ഗങ്ങളായ്,
മേൽക്കോയ്മ തേടിയുഴറുന്ന യുദ്ധങ്ങളായ്,
അവൻ വരുന്നു.
------------------------------------

Oct 6, 2009
ഹനാൻ; ഒരു കമന്റ് കഥ
ഹനാനെക്കുറിച്ചുള്ള നേരത്തെ ബ്ലോഗോസ്റ്റിൽ (ഇവ്ടേണ്ട് ), മാത്രുഭൂമി തിരുത്ത് അമുക്കിയതും കൂടി അറിഞ്ഞപ്പോൾ, ലേശം വയലന്റായി ഞാനൊരു കമന്റിന്മേൽ കമന്റിട്ടു.അതും,അതിന്റെ പിന്നിലെ ആക്ച്വൽ സ്റ്റോറീം കൂട്ടി മിക്സീലടിച്ച് വേറൊരു പോസ്റ്റാക്കാന്ന് തീരുമാനിച്ചു.അദ്ദിവിടെ നാട്ടട്ടെ.
'ഗതികേടേ നിന്റെ പേരോ ബ്ലോഗ്ഗർ' എന്നാരാണ്ടാ ചോദ്ദിച്ചേ..ഓനെ ആ ഇറയത്തേക്കൊന്നു എറക്കി നിർത്തിയേ..അദ്ദേടാ, ഗതികെട്ടാൽ ബ്ലോഗ്ഗർ കമന്റും പോസ്റ്റും.
*********************************
രാജേഷയച്ചു തന്ന സ്കാൻഡ് മാത്രുഭൂമി കട്ടിംഗ്സും,തൊട്ടൂട്ടാൻ അച്ചാറെന്ന പോലെ എന്റെ ബ്ലോഗഡ്രസും ഡിപ്പാർട്ട് മെന്റിലെ [phys dept IISc] ചില ഫ്രന്റ്സിനു മെയിലിലൂടെ വിളംബിയിട്ട് ഇന്നലെ രാത്രി ഒരു പത്തര പതിനൊന്നു മണ്യായപ്പോൾ, ഒരു കട്ടനടിക്കാൻ അടുത്തുള്ള ചായക്കടേലേക്ക് അട്യേൻ സ്കൂട്ടായി..
മുത്തുരാജണ്ണന്റെ പിസയും ടൊമാറ്റോ സോസും കൂട്ടിക്കുഴച്ച്, ഇടയ്ക് ലാബ്മേറ്റിനോട് ലാത്തിയുമടിച്ച്, ഏംബക്കവുമിട്ട് തിരിച്ച് ലാബിലെത്തി ആസനസ്ഥനായതേയുള്ളൂ (ചുരുട്ടാൻ വാലില്ലാണ്ടായിപ്പോയി--ഡാർവ്വിന്റെ ഒരു സിദ്ധാന്തേ), ദാണ്ടെ വരണൂ, വിനീതൻ..
ഈ പുള്ളി ആൾ പുല്യാട്ടൊ..കണ്ണൂർ യൂനിവേഴ്‌സിറ്റി BSc റാങ്ക് ഹോൾഡർ,ഇവിടുത്തെ Integrated PhD സ്റ്റുഡന്റ്. കൂനിന്മേൽ കുരു പോലെ കണ്ണൂരാരനും..
കണ്ണൂറാർക്കെന്താ കൊംബുണ്ടോ..അതില്ല..തപ്പി നോക്ക്യാ ബാഗീ രണ്ടൂന്ന് ബോ.. ബോ.. ബോംബ് കണ്ടേക്കും..
"സുചാന്ദേട്ടാ, ഇങ്ങളെന്ത് പണിയാ കാണിച്ചേ?"
"എന്തേടാ, ഇഞ്ഞി വല്ലോം കണ്ടോ"
"അദല്ലാന്ന്..ഇങ്ങളാ ബ്ലോഗിലു ഇതോലൊന്നും എഴുതിയാപ്പോരാ.. തച്ചോടിക്കണാ കുരിപ്പിനെ. ഇമ്മളൊക്കെ ഇനി പണി നിർത്തിപ്പോണതാ നല്ലത് "
"മോനേ,അത് മതീടാ..അദ്ദേന്നെ ധാരാളം"
"അതോന്നും ഒന്നോല്ലാ.. ഞാനാട ഒരു കമന്റിട്ടിനു..അയിനൊരു കിണ്ണൻ കമന്റിടീന്ന് "
"പോഡ്യാ ചെറിയോനെ..ഇഞ്ഞി പറഞ്ഞാൽ കമന്റെഴ്താൻ ഞാനിന്റെ പ്രൈവറ്റ് സെക്രട്ടറിയ്യ്യാ"
"ഇങ്ങളെഴ്ത് ന്നോ അതോ......."
ചെക്കനെന്റെ കഴ്ത്തീക്കേറിയൊരു പിടി..അല്ലപ്പാ മൊത്തം സുയിപ്പായല്ലോ..എന്തോ ചെയ്യും?? നമ്മളും കണ്ണൂരിനടുത്താണേലും, കണ്ണൂരോളം വരുമോ കണ്ണൂക്കര?
"ബിട് മോനേ,ചങ്കീന്ന് പിടി ബിട്..എന്താ വേണ്ടേന്നെച്ചാൽ സമാധാനം ഉണ്ടാക്കാം..
തൊള്ളേന്ന് വന്ന സൗണ്ട് ഇഫക്റ്റ്സിൽ ആശയം പുടികിട്ടിയ പഹയൻ ചങ്കീന്ന് കയ്യെടുത്തു..മൂക്കീക്കൂടേം വായീക്കൂടേം ഞാൻ 'എൻ ശ്വാസക്കാറ്റിനെ' വലിച്ചു കേറ്റി..
"ആട ഞാനൊരു കമന്റിട്ടീക്കണു.അതിനിങ്ങളൊരു നല്ല തട്ടു തട്ട്യാണി."
ഓ പിന്നേ തട്ട് തട്ടാൻ ഇതെന്താ ഇഡലിയാ...
"ഡാ കുരിപ്പേ എനിക്ക് വേറെ പണീണ്ട്രാ"
"അതെല്ലാം പിന്നെ..പേപ്പെറെഴ്ത്തല്ലേ..ആദ്യം ഇദ്ദ് ചെയ്താട്ടെ".
"എടാ ഇന്റെ വികാരം മനസ്സിലാവുന്നു..ന്നാലും ഇനീം വേണോ??"
"വേണം,വെവ്വേണം..അല്ലാ ഇനീം ഇങ്ങളെ ചങ്കിനു പിടിക്കണോ"..കഴ്‌ത്ത്നു നേരെ നീളണ കൈ തട്ടി മാറ്റി ഞാൻ ബ്ലോഗോറൊന്നു..
സത്യം പറഞ്ഞാൽ, മാത്രുഭൂമി, തിരുത്ത് ഒരു മാതിരി അമുക്കിയത് കൊണ്ട് എനിക്കൂത്തിരി ദേഷ്യോണ്ട്..
വിനീതൻ കൽപ്പിച്ചതും ഞമ്മളിച്ഛിച്ചതും ഒരേ ഐറ്റം ആണേലും, ഒരാള്ടെയും (see comments to the previous post), വ്യക്തിഹത്യാവിളി കേൾക്കാനിനി വയ്യ..പോരാത്തേനു വല്യ കുട്ട്യോളു ചെയ്യണ കാര്യം ചെയ്താലും ഓളൊരു ചെറിയ കുട്ട്യന്നല്ലേ!! ഇമ്മിണി മുതുക്കൻ കുട്ട്യായ ഞമ്മളു മിണ്ടാൻ പാടുണ്ടോ?? എന്തോ ചെയ്യും?? അയ്യപ്പാ (കഴ്‌ത്ത്) സേവപ്പാ..
ഒടുവിൽ ബെർളിച്ചായന്റെ ബ്ലോഗിലൊരു പാളി നോക്കി,അച്ചായനെ കൈകളിലേക്കാവാഹിച്ച് (വെർതാ..ഒന്നും നടന്നില്ലാട്ടാ) കീബോർഡിൽ കട്ടകൾ അടിച്ചു തുടങ്ങി..(ദക്ഷിണ ചോതിച്ചേക്കല്ലേ അച്ചായോ,കയ്യീ, തരാന്‍ ഈ പോസ്റ്റ് മാത്രേള്ളൂ)..
**************************************
കമന്റ് ദ്ദാ ചോടെ...
Vineeth said: this critisism is not enough! A Real Nuisance to science.
ദ്ദേ ഞമ്മടെ: മോനെ വിനീത്, ഇങ്ങനെ എഴുതീട്ട് തന്നെ ചില പാലങ്ങൾ എന്റെ പാലം വലിക്കാന്‍ നടക്കുവാ..സത്യം പറഞ്ഞാൽ അന്നിതു (oct 2nd) കണ്ടു കലിപ്പായി ഇതല്ല, ഇതിലപ്പറം എഴുതണം എന്നു നിരീച്ചതാ..മാത്രുഭൂമി തിരുത്ത് ഒരു മാതിരി അമുക്കിയത് കൊണ്ട് ഞമ്മളിന്നിത്തിരി വയലന്റ് ആകാമെന്ന് വച്ചു..
'റിലേറ്റിവിറ്റി ' ന്നുള്ള വാക്കാദ്യം ഉഛരിച്ച് കണ്ഠ ശുദ്ധി വരൂത്തീട്ട് ബാ ചെറിയോളെ, എന്നിട്ടിഞ്ഞി ന്യൂട്ടൺ തെറ്റായിരുന്നൂന്ന് തെളിയിക്ക്..അതും കഴിഞ്ഞിട്ട് നമ്മക്ക് ആലോചിക്കാം ഐൻസ്റ്റിനിട്ട് ആപ്പ് (കോപ്പാ) വക്കണ കാര്യം...
പിന്നെ എന്തേലും പത്രങ്ങളില്‍ എഴുതിപ്പിടിപ്പിക്കണേനു മുന്നേ, അതിന്റെ ഇമ്പാക്റ്റ് ഒന്നാലോചിക്കാമായിരുന്നു..ആ എഴുതിപ്പിടിപ്പിച്ചത് തന്നെ വേറെ ആരുടേയോ (Moffatt) ജീവിതത്തിന്റെ വിലയാ..മഹതിയായ അങ്ങ് സയൻസ് ലൈഫിൽ ഇനി അങ്ങോട്ട് ഉണ്ടാക്കാൻ പോകണ എല്ലാ തിയറികളും മറ്റുള്ളവരുടെ അടിച്ചു മാറ്റിയത് ആകുമോ?? അല്ലാ ഇതാരാപ്പാ ഇങ്ങടെ ബഴി കാട്ടി...ആ കുരിപ്പിനെ കണ്ടിക്കിണ്ടേൽ ഞമ്മനേം ഒരു ശിഷ്യനാക്കാൻ പറ്റുമോ എന്നു ചോയിക്കാനാ....
പിന്നെ ആ പത്രം..അയിനെ പറ്റീട്ട് പണ്ടു 'പത്രം' സിനിമേൽ അസ്സലായിട്ടു പറഞ്ഞിട്ടില്ലേ... പത്രപ്രവർത്തനത്തിനും മൂല്യച്യുതിയല്ലേ മക്കളെ...അയിനു മൂല്യമൊണ്ടായിട്ടു ബേണ്ടെ ച്യുതിക്കാൻ...കുറേ ഒണക്ക പത്രോങ്ങളു #@$&*##* ത്ഫൂ....വായ കഴുകീട്ടു വരാം..
അല്ലാ അപ്പോൾ ആ സ്കൂളിന്റെ വെബ് പേജോ..അതാരപ്പാ ആ ഗുലുമാലുണ്ടാക്കിയെ?? കുഞ്ഞിമ്മോനേ അനോണീ, ഇജ്ജ് തന്ന ഫോണിലൊന്നു ഞമ്മളു ബിലിച്ചോക്കട്ടെ..അല്ല ആ കക്ഷീനെ കണ്ടിട്ട് ബേണം എനക്കും ഒന്ന് തൊടങ്ങാനെ...ചെറുപ്പത്തീ ഞമ്മളും ഒരു പുലിയന്നെ ആയിരുന്നേ..ഒരു പാടു മടൽ ച്ചേ.. ച്ചേ.. മെഡലും വാരിക്കൂട്ടീക്ക്ണ്ട്..അതെല്ലാം ചില്ലിന്റെ കൂട്ടിലിരിപ്പാ...എന്തൊ? കളവാന്നോ..ഇല്ലെടെ, കളവു ഞമ്മളു പറയൂല്ലാ--അതാറാമ്മാ... ഞമ്മടെ മരിച്ചിട്ടുള്ള ജീവിതത്തിനെ പറ്റി നല്ല പേടീണ്ട്..എണ്ണേലൊക്കെ, ബറത്ത് പൊരിച്ച കോയീനെ പോലെ കെടക്കാൻ ഞമ്മളെ കൊണ്ടാവൂല്ലാ...
ശാസ്ത്രം സത്യത്തിലേക്കുള്ളാ വെളിച്ചമാണു..നിങ്ങളാരൊക്കെ മറച്ച് പിടിച്ചാലും അത് എങ്ങനേങ്ങിലും, എന്നെങ്ങിലും മറ നീക്കി പുറത്ത് വന്നോളും.. അന്ന് ഞെരിപ്പായിട്ട് കിട്ടും; വെളിച്ചം വിത്ത് കുറെ സൈഡ് ഇഫക്റ്റ്സ്..അതാണു ശാസ്ത്രത്തിന്റെ ഒരു കളി...അതു കൊണ്ട് നീയൊക്കെ എന്നാന്നു വച്ചാ ചെയ്യേടാ ഊവ്വേ..
ഇങ്ങനെ ബെർളിച്ചായന്‍ സ്റ്റൈലിൽ ചാംബാനുള്ള സ്കോപ്പൊന്നും ഏനില്ലേ..നമ്മൾ അല്ലറ ചില്ലറ കവിത (?), കഥയുമായി (?) കഴിഞ്ഞു കൂടണ പാവം ഒരു റിസർച്ചറാണേ..അതു കൊണ്ടീ സാധനം (ഹനാൻ പോസ്റ്റ് ) എഴുതിയപ്പോൾ നേരാം വണ്ണം എഴുതി പോയതാണേ..ഇനി ഒണ്ടാവൂല്ലേ..
******************************************
ഒടൊ: ഹനാനെപ്പറ്റീള്ള express buzz ന്യൂസ് വായിച്ച്, മീഡിയോമാനിയ, ചർദ്ദിൽമാനിയ, പേരറിഞ്ഞൂടാത്ത വേറെന്തെക്ക്യോ മാനിയാസ് പിടിച്ച് ഞങ്ങടെ ഡിപ്പാർട്ട്‌മന്റിലെ ഒരു കുട്ട്യാത്ഭുതം (child prodigy) ആശ്യൊത്രീലായ വെവരം എല്ലാരെയും കുണ്ഠിതശിരസ്ക്കനായ് അറിയിക്കട്ടെ..
മാർഗ്ഗമദ്ധ്യേ ദുർഘടങ്ങൾ ഒന്നൂല്ലാണ്ടിരിക്കാൻ ഇതങ്ങട് ചൊല്ല്വാ...
പ്രോഡിഗി ശരണം ഗഛാമി
മീഡിയ ശരണം ഗഛാമി
അശാസ്ത്രം ശരണം ഗഛാമി
ജയ് ഗുരുവായൂരപ്പൻ...
-----------------------റിക്വസ്റ്റ്------------------
ആരും കാണാൻ പാടില്ലാത്തതും അഥവാ കണ്ടാൽ മനസിലാകാൻ കഴിയാത്ത വിധത്തിലുമായ ഒരു തിരുത്ത് കൊടുത്ത് മാത്രുഭൂമി ഈ അദ്ധ്യായം അടച്ചു പൂട്ടിയെങ്കിലും ശാസ്ത്രലോകത്തിലൊരിക്കലും അങ്ങനെ ഒരു അടച്ചുപൂട്ടൽ ഇല്ലാത്തോണ്ട് ഈ വിഷയത്തിൽ ഇനിയും സംവാദങ്ങൾ വന്നു കൊണ്ടേയിരിക്കും...എല്ലാവരോടും ഒരു ചിന്ന റിക്വസ്റ്റ് ഉണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട സീരിയസ് അഭിപ്രായങ്ങൾ മുന്നേയുള്ള പോസ്റ്റിൽ ഇടുന്നതായിരിക്കും അഭികാമ്യം..

Oct 3, 2009
ഹനാൻ, നീ മലയാളിയുടെ അപമാനമാകുന്നു; ശാസ്ത്രത്തിന്റേയും
ഹനാനെക്കുറിച്ച് കേള്‍ക്കുന്നത് ഒരു നാട്ടിലുള്ള സ്നേഹിത വഴിയാണു.റിസര്‍ച്ചിന്റെ തിരക്കിനിടയ്ക്ക് പത്രവാര്‍ത്തകള്‍ വായിക്കാന്‍ വിട്ടു പോവാറുണ്ട്; പോരാത്തതിന് ശാസ്ത്രവുമായിട്ട് ബന്ധപ്പെട്ട പത്രവാര്‍ത്തകളോട് "കണ്ണേ മടങ്ങുക" എന്നൊരു സമീപനം പണ്ടേ എടുത്തതുമാണു. അവയുടെ നിലവാരം തന്നെ കാരണം. CERN ല്‍ കഴിഞ്ഞ വര്‍ഷം നടന്ന large hadron collison എക്സ്പിരിമെന്റിനെ കുറിച്ചുണ്ടായ കോലാഹലങ്ങള്‍ ഇപ്പൊഴും ഓര്‍മ്മയുണ്ട്. പരീക്ഷണത്തിന്റെ പരാജയസാധ്യതകള്‍ ചര്‍ച്ച ചെയ്യാനായിരുന്നല്ലോ അവര്‍ക്കു താല്‍പര്യം. ലോകാവസാനത്തിനു (നാനോ സെക്കന്റ്സ് പോലും നിലനില്‍ക്കാത്ത പ്ലാസ്മാവസ്ഥയെ കുറിച്ചുള്ള അറിവില്ലായ്മ) ഒരു സ്കോപ്പ് പോലും ഇല്ലെന്ന് ശാസ്ത്രഞ്ജര്‍ ആണയിട്ട് പറഞ്ഞിട്ട് പോലും, ആ സാധ്യത ഊതിപ്പെരുപ്പിച്ചുകളഞ്ഞു, നമ്മുടെ മാധ്യമങ്ങള്‍.
കൂടാതെ ഇമ്മിണി ബല്യ കുട്ടി അത്ഭുതം [child prodigy] തഥാഗതിന്റെ പക്വതയില്ലായ്മ്മ ഡിപ്പാര്‍ട്ട്മെന്റില്‍ [ Physics dept, IISc] സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ടറിയുന്ന ഒരാളെന്ന നിലയ്ക്ക് ആ വര്‍ഗ്ഗത്തിനോടു തന്നെ ഒരു 'never mind' പോളിസി നേരത്തേ എനിക്കുണ്ടായിരുന്നു. തഥാഗത് പടിയിറങ്ങിയപ്പോള്‍ വലത് കാല്‍ വച്ച് കയറിയ അലി ആമിറിന്റെ കാര്യവും വ്യത്യാസമായിരുന്നില്ല. റെക്കോര്‍ഡിനു വേണ്ടി ജീവിതം നശിപ്പിക്കുന്ന ഈ കുട്ടികളെ ഓര്‍ത്ത് സഹതപിക്കാന്‍ മാത്രമേ കഴിയൂ... [ ഈ വിഷയത്തെ പറ്റി വൈകാതെ തന്നെ ഒരു പോസ്റ്റ് നാട്ടാന്‍ ശ്രമിക്കാം].
സൊ മറവിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിപ്പോയ ഹനാന്‍ ചിന്താമണ്ടലത്തിലേക്ക് കയറി വരുകയും ഇങ്ങനെ ഒന്നെഴുതാന്‍ തീരുമാനിക്കുകയും ചെയ്യാന്‍ കാരണം , കഴിഞ്ഞ ദിവസം (ഗാന്ധി ജയന്തി ദിനത്തില്‍ തന്നെ ആയത് യാദ്രുശ്ചികമാവം!!) അവിചാരിതമായി കയറിയിറങ്ങിപ്പോയ ചില ബ്ലോഗുകളും (പപ്പൂസ്, കാല്‍വിന്‍, Next Door Nerd ) അവയിലുള്ള ലിങ്ക് ബസ് പിടിച്ചെത്തിയ indian express വാര്‍ത്തയും "മലയാളി അല്ലേ, ഇതല്ല ഇതിലപ്പുറവും ചെയ്യും(കള്ളത്തരത്തെപ്പ്റ്റിയാണ് പരാമര്‍ശം)" എന്ന കമന്റുമാണു. ഹനാന്‍ ഹാഷിം അങ്ങനെ മലയാളിക്ക്, എന്തിനു ശാസ്ത്രത്തിനു തന്നെ ഒരപമാനമാവുകയല്ലേ ചെയ്തത്? ഈ ന്യൂസിന്റെ സത്യസന്ധത മേല്‍ പറഞ്ഞ ബ്ലോഗുകളില്‍ ഇതിനകം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
കാശുണ്ടേല്‍ ഏതു അണ്ടനും അടകോടനും സങ്കടിപ്പിക്കാന്‍ കഴിയുന്ന NASA യോട് പുലബന്ധം പോലുമില്ലാത്ത 13 ദിവസം കൊണ്ട് കിട്ടണ ഒരു സപ്രിട്ടിക്കറ്റ്, (നിലവില്‍ ഇല്ലാത്ത ഒരു ജേര്‍ണ്ണലില്‍ ഒരു പേപ്പര്‍ ഉണ്ടാക്കാന്‍ പറ്റിയാള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ അധികം പ്രയാസമുണ്ടായിക്കാണില്ല അല്ലേ?? ), ഒരു റോക്കറ്റ്, കുറെ മാന്യദേഹങ്ങളെ ബന്ധിപ്പിച്ചുള്ള ഫോണ്‍, മെയില്‍ അവകാശവാദങ്ങള്‍--വേണ്ട കള്ളത്തരങ്ങളുടെ പട്ടിക നീണ്ടു പോകും.....
അതിനിടയ്ക്കാണു ആരുടെയൊക്കെയോ കമന്റുകള്‍ കണ്ടത്.. ഇവര്‍ ഒരു മുസ്ലിം ആയതോണ്ടല്ലേ ഇങ്ങനെ ക്രൂശിക്കുന്നത് എന്ന്?? ശാസ്ത്രത്തിനു ആ വേര്‍തിരിവുണ്ടെന്നു അടിയന്‍ നിരീച്ചതേയില്ല.. മഹത്തായ ഒരു കണ്ടുപിടുത്തം അത് ഓസാമ ബിന്‍ ലാദന്റേയായാലും ശാസ്ത്രലോകം അംഗീകരിക്കും എന്നാണെന്റെ വിശ്വാസം..ശാസ്ത്രത്തില്‍ പൊളിറ്റിക്സ് തീരെ ഇല്ല എന്നു പറയുന്നില്ലെങ്കിലും, മതത്തിന്റെ അടിമയാണു ശാസ്ത്രം എന്നു കരുതുന്നില്ല... പകരം ഇതു കേള്‍ക്കുംബോള്‍ മതത്തിനെതിരാണു ശാസ്ത്രം എന്ന പഴയ ചിന്ദാഗതികളും കാലക്രമേണ ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മിസ് യൂസ് ചെയ്ത മത വിശ്വാസികളുടെ അവസരവാദിത്തത്തേയും പറ്റി ഓര്‍ത്തു പോകുന്നു...എന്തും മതത്തിലൂടെ മാത്രം കാണാന്‍ ശ്രമിക്കുന്ന എന്റെ പ്രിയ സഹോദരങ്ങളെ, നിങ്ങള്‍ക്ക് ശാസ്ത്രത്തിനെ എങ്കിലും വെര്‍തെ വിട്ടൂടെ??
ലോകത്തില്ലാത്ത ഒരു ജേര്‍ണ്ണലില്‍ [American Journal of Theoretical Physics] ആണു തന്റെ ആര്‍ട്ടിക്കിള്‍ വന്നതെന്ന് പറഞ്ഞത് ഏതായാലും നന്നായി.പകരം ഫിസിക്സിലെ പ്രസ്റ്റിജിയസ് ജേര്‍ണ്ണലായ American Physical Society യുടെ Physical Review Letters എന്നൊന്നും വിളിച്ചു പറഞ്ഞില്ലാലോ.പറഞ്ഞിരുന്നേല്‍ കാണാമായിരുന്നു. ഇത്തരം ജേര്‍ണ്ണലുകളില്‍ പിന്നീടൊരിക്കലും പ്രസിധീകരിക്കാന്‍ കഴിയാത്തവിധം ഒരു ആജീവനാന്ത വിലക്ക് തരപ്പെട്ടേനെ.. അല്ലാ ഒരു വിധത്തില്‍ ഇവര്‍ അതര്‍ഹിക്കുന്നില്ലേ?? പബ്ലിസിറ്റിക്കു വേണ്ടി ഇന്നൊരു വാര്‍ത്ത സൃഷ്ടിച്ച ഈ കുരുന്ന് നാളെ എന്തേലും കള്ള റിസല്‍ട്ടുമായി വരില്ല, മറ്റൊരു പബ്ലിസിറ്റിക്കു വെണ്ടി സ്വന്തം നാടിനെ പൊലും ഒറ്റിക്കൊടുക്കില്ല എന്നെന്താണുറപ്പ്? (മീഡിയ റിപ്പോര്‍ട്ടേഴ്സിനു ഭാവന വല്ലാതെ ആകാമെങ്ങില്‍ എനിക്കും ഇത്തിരി കടന്നു ചിന്തിച്ചൂടെ!! ഇങ്ങനെ ഒന്നും വരാതിരിക്കട്ടെ..)
ഇനി എന്നെങ്കിലും പുതിയൊരു തിയറിയുമായി ഇവരെഴുന്നള്ളിയാലും സംശയദ്രുഷ്ടിയോടെ മാത്രമേ ശാസ്ത്രലോകത്തിനു കാണാന്‍ കഴിയുകയുള്ളൂ.. തന്റെ ഭാവി നശിപ്പിച്ചത് കുറെ കോപ്പ് ബ്ലോഗന്മാരാണെന്ന് പഴി പറയാനുള്ള അര്‍ഹത, ഈ കുട്ടിക്ക്, ബുദ്ധിസാമര്‍ത്ഥ്യം മൂലം നഷ്ടമായിരിക്കുന്നു..
പിന്നെ റിലേറ്റിവിറ്റിയെ പറ്റിയുള്ള absolute zero തിയറി.....ശരിയാണു, ഹനാന്‍ അബ്സൊല്യൂട്ട്‌ലി സീറൊ തന്നെ...ശാസ്ത്രവിഷയത്തില്‍ , മിക്ക മാധ്യമങ്ങളും അതേ...
റിലേറ്റിവിറ്റിയെ പറ്റിയുള്ള ഈ വിമര്‍ശനം വളരെ പഴക്കമുള്ളതാണു. John Moffatt എന്ന 'ജെനറല്‍ റിലേറ്റിവിറ്റി ' വിദഗ്ദന്‍ 1992 ല്‍ പറഞ്ഞത്. ചില കോസ്മോളജിക്കല്‍ പ്രോബ്ലംസ് ഡീല്‍ ചെയ്യണമെങ്കില്‍ ബിഗ്-ബാന്‍ഗ് സമയത്ത് പ്രകാശത്തിന്റെ വേഗത ഏതാണ്ട് ഇന്നത്തേതിന്റെ [c=3X10^8 m/s,constant in Einsteins special relativity theory] ഏതാണ്ട് 30 ഓര്‍ഡേര്‍സ് (10^30)എങ്കിലും കൂടുതല്‍ ആയിരിക്കാമെന്നും പിന്നീടത് കുറഞ്ഞതാണെന്നുമുള്ള ഇദ്ദേഹത്തിന്റെ പേപ്പര്‍ അന്ന് ജേര്‍ണ്ണലുകള്‍ നിരസിക്കയുണ്ടായി.. ( Einstein ന്റെ റിലേറ്റിവിറ്റി തിയറി പോലും വളരെ കാലങ്ങള്‍ക്കു ശേഷമാണു ലോകം അംഗീകരിച്ചത്. കൂടാതെ അതിനല്ല അദ്ദേഹത്തിനു നോബല്‍ പ്രൈസ് ലഭിച്ചത്..മറിച്ച് അതേ വര്‍ഷം പ്രസിദ്ധീകരിച്ച photo-electric effect പേപ്പറാണു അദ്ദേഹത്തെ അതിനര്‍ഹനാക്കിയത്..റിലറ്റിവിറ്റിക്ക് കൊടുക്കാന്‍ അന്നാര്‍ക്കും ധൈര്യമുണ്ടായില്ലത്രേ..)
Moffatt ന്റെ അതേ തിയറി 1999 ല്‍ Joao Magueijo 'Physical Review D' എന്ന ജേര്‍ണ്ണലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ തനിക്കു മുന്നേ Moffat ഇത് പറഞ്ഞതാണെന്നറിഞ്ഞ Magueijo ഈ തിയറിയുടെ ക്രഡിറ്റ് Moffatt നു നല്‍കാന്‍ സന്മനസ് കാണിച്ചു ഒരു മാത്രുകയായി. അപ്പോള്‍ ഇതൊക്കെ ഈ കൊച്ചിന്റേതാനെന്നു പറഞ്ഞാല്‍ നമ്മളെന്തോ ചെയ്യണം കര്‍ത്താവെ?? ലാലേട്ടന്‍ തേന്മാവിന്‍ കൊംബത്തില്‍ പാടിയ പോലെ കള്ളീ കള്ളീ,കള്ളിപ്പൂങ്കുയിലേ എന്നു പാടണൊ?
ഇങ്ങനെയുള്ള ഗുണ്ടുകള്‍ പൊട്ടിക്കുന്ന,ഇവരെ നാടിന്റെ അഭിമാനമാക്കുന്ന മാധ്യമങ്ങളേ, നിങ്ങള്‍ വിട്ടുകളഞ്ഞ ഒരു മഹാനായ ഒരു മലയാളി ഭൗതികശാസ്ത്രഞ്ജനെക്കുറിച്ചിവിടെ പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും എന്നു കരുതുന്നു. രണ്ടു തവണ നോബല്‍ പ്രൈസ് വഴുതിപ്പോയ ECG Sudarshan, പ്രകാശത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 'ടാക്കിയോണുകളുടെ' പേരിലാണു ഇദ്ദേഹം അറിയപ്പെടുന്നത്. 2005 ല്‍ quantum optics ലെ തിയറിക്ക് (Sudarshan-Gluaber function) Glauber നോബെല്‍ നേടിയപ്പോള്‍ Sudarshan വിസ്മരിക്കപ്പെട്ടു. ഈ ഫങ്ങ്ഷന്‍ ആദ്യം പ്രപ്പോസ് ചെയ്തത് Sudarshan ആണെങ്കിലും പലയിടത്തും ഇന്നും Glauber-Sudarshan function എന്നാണറിയപ്പെടുന്നത്. അവാര്‍ഡ് പ്രഖ്യാപനം വായിച്ചപ്പോള്‍ പണ്ട് IIT madras ല്‍ പഠിക്കുംബോള്‍ "നമ്മള്‍ ഇന്ത്യക്കാരെങ്കിലും ഈ ഫങ്ങ്ഷനെ 'Sudarshan-Glauber' ഫങ്ങ്ഷന്‍ എന്നു വിളിക്കണം" എന്നു പറഞ്ഞ സത്യനാരായണ സര്‍ന്റെ വാക്കുകള്‍ ഞാനോര്‍ത്തുപോയി.
അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് (1979) അദ്ദേഹത്തിന്റെ തന്നെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത Electro-Weak Theory ക്ക് Abdus Salam, Sheldon Glashow, Steven Weinberg എന്നിവര്‍ക്ക് നോബെല്‍ കിട്ടുകയുണ്ടായി..ഒരു 26 കാരന്റെ പ്രായക്കുറവാകാം തനിക്കതു നഷ്ടപ്പെടുത്തിയത് എന്ന് Sudarshan പറയുകയുണ്ടായി..ഇതൊക്കെ നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞു കാണുമോ ആവൊ??
ഇന്നലെ കണ്ട ചില ബ്ലോഗുകളുടെ വെളിച്ചത്തില്‍ ഞാന്‍ സുഹൃത്ത് രാജേഷിനു മെയില്‍ ചെയ്തു... ( IIA യിലെ പ്രോഫസര്‍മാര്‍ക്ക് മെയില്‍ ചെയ്ത് "ഇയാളെ (ഹനാനെ) ഞമ്മളു ഗൈഡ് ചെയ്തിട്ടെയില്ല" എന്ന ക്രൂഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ നല്‍കിയ സെയിം രാജേഷ് ).. പുള്ളിയെനിക്കാ പേപ്പര്‍ കട്ടിംഗ്സ് 'വായീരെടെ, കണ്‍കുളിക്കെ വായീരു' എന്നാശംസിച്ചു കൊണ്ട് അയച്ചു തന്നു..അതില്‍ ഹനാന്‍ ഹാഷിമിനെ ദത്തെടുക്കാനുള്ള നീണ്ട നിര അതും ഗൂഗിളമ്മച്ചിയടക്കം കണ്ട് അടിയന്‍ കോരിത്തരിച്ച്, ഛായ് ഞെട്ടിത്തരിച്ച് നിന്നു പൊയീട്ടോ..
ഇനി 'ഇതാ ഇവള്‍ മാത്രുഭൂമീടെ അഭിമാനം, DPEP ടെ ഉത്പ്പന്നം, പ്രകൃതിയുടെ പ്രതിഭാസം' എന്നൊക്കെ വിളിച്ച് പറഞ്ഞ് പത്താം ക്ലാസ്സ് പോലും പാസ്സാകാത്ത എതേലും മന്ത്രി കൂടി വന്നാല്‍ ഭേഷായി; അടിയനു ത്രിത്പിയായി, ത്രുപ്പായി, തീര്‍പ്പായി.. (ഛായ് ഏതവനാടാ വായില്‍കൊള്ളാത്ത വേര്‍ഡ് ഉണ്ടാക്കിയേ !!)....
************************
ഓഫ് ടോപ്പിക്:
ലൈബ്രറിയിലേക്ക് ഗൈഡ് ചെയ്തതിനെ റിസര്‍ച്ചിലേക്കെന്ന് വളച്ചൊടിച്ച ഇവരുടെ കള്ളം, ശാസ്ത്രീയമായി തന്നെ വെളിച്ചത്ത് കൊണ്ട് വരാന്‍ സഹായിച്ച രാജേഷിനു നന്ദി..ആ പേപ്പര്‍ കട്ടിങ്ങുകള്‍ അയച്ചു തന്നതിനു ഒരു സ്പെഷല്‍ താങ്ക്സൂടെ..ഈ വൃത്തികേടിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാ ബ്ലോഗെഴ്സിനും/മറ്റുള്ളവര്‍ക്കും സ്പെഷല്‍ ഒട്ടും കുറയാത്ത എന്റെ സ്പെഷല്‍ താങ്ക്സ്..

Sep 21, 2009
എനിക്കാരുണ്ട്??
പതിവു ദുഃഖങ്ങളുടെ മടിശ്ശീല-
യഴിച്ചു ഞാനെണ്ണിത്തുടങ്ങവേ
കേട്ട് കേട്ട് കാതടഞ്ഞു പോയൊരെൻ-
നിഴലിന്നു നിശബ്ദമായ് തേങ്ങി.
നിനക്കിവ ചൊല്ലാൻ ഞാനെങ്കിലുമുണ്ടല്ലോ
എന്നാലെനിക്കോ?.....
യഴിച്ചു ഞാനെണ്ണിത്തുടങ്ങവേ
കേട്ട് കേട്ട് കാതടഞ്ഞു പോയൊരെൻ-
നിഴലിന്നു നിശബ്ദമായ് തേങ്ങി.
നിനക്കിവ ചൊല്ലാൻ ഞാനെങ്കിലുമുണ്ടല്ലോ
എന്നാലെനിക്കോ?.....
Sep 16, 2009
വേരുകള്‍
ചിറകുകളെന്നെ ഉയരങ്ങളിലേക്ക്
പറത്തുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
വേരുകളെന്നെ ഭൂമിയില്‍
ഉറപ്പിച്ചു നിര്‍ത്തുവാനും.
ഭാവിയെ തേടുമ്പോഴും
ലോകമെന്‍ ഭൂതത്തെ ചികഞ്ഞു കൊണ്ടിരുന്നു..
പറത്തുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
വേരുകളെന്നെ ഭൂമിയില്‍
ഉറപ്പിച്ചു നിര്‍ത്തുവാനും.
ഭാവിയെ തേടുമ്പോഴും
ലോകമെന്‍ ഭൂതത്തെ ചികഞ്ഞു കൊണ്ടിരുന്നു..
Sep 9, 2009
ഒരു തോൽവിയുടെ ഓർമ്മയ്ക്കായി
"ഹീമോഫീലിയ"
ഒടുവിലത്തെ ചോദ്യോത്തരവും കഴിഞ്ഞ് സയൻസ് ക്ലബ് ക്വിസ് മത്സരം അവസാനിച്ചു. രണ്ട് മാർക്കിനു ഞാനിപ്പോഴും രണ്ടാം സ്ഥാനത്തു തന്നെ. ബോർഡിൽ എന്റെ കോളത്തിനു നേരെയെഴുതിയ റോമൻ അക്കങ്ങളെ കൂട്ടിയെടുക്കാതെ തന്നെ ഞാനോർത്തു.
വിഷമമൊട്ടുമുണ്ടായില്ല; ഏതാനും മാസങ്ങൾക്കു മുൻപ് നടന്ന സംസ്ഥാനതല മത്സരത്തിൽ ഒരൊറ്റ മർക്കിനു മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടതിന്റെ അനുഭവമാവാം കാരണം. പിന്നെ ഇപ്പോൾ ജയിച്ചിരിക്കുന്നത് വേറാരും അല്ലാലോ? സഹപാഠിയും ചങ്ങാതിയുമായ മനീഷ് തന്നെ.ഏതൊക്കെ പുസ്തകങ്ങൾ റഫർ ചെയ്യണമെന്നും, ചോദ്യങ്ങൾ ഏതു രൂപത്തിലുള്ളവയാകാമെന്നും അവനെ ഉപദേശിച്ചത് ഞാൻ തന്നെയായിരുന്നു! അങ്ങനെ നോക്കുംബൊൾ ഒരു തരത്തിലിത് എന്റെ തന്നെ വിജയമാണല്ലോ.
സ്വയം ആശ്വസിച്ച് കൊണ്ട് മനീഷിനെ അഭിനന്ദിക്കാൻ നടന്നടുത്ത എന്നെ വരവേറ്റത് "ആനന്ദിനെ തോൽപ്പിച്ചേ" എന്ന അവന്റെ തന്നെ ആഹ്ലാദവചനങ്ങളാണു. ഓഡിയൻസിനു നേരെയായിരുന്നു ഈ ആക്രോശം.
എന്റെ തോൽവിയെ വേറേയും ചിലരേറ്റു പിടിച്ചു. അഭിനന്ദിക്കാൻ നീട്ടിയ കൈകൾ പിൻവലിച്ച് ഞാൻ തിരിഞ്ഞു നടന്നു.
"സാരമില്ലെടൊ. വല്ലപ്പോഴുമുണ്ടാകുന്ന ചെറുതോൽവികൾ നിന്നിലെ മത്സരബുദ്ധിയെ ഉണർത്തുകയേയുള്ളൂ. " തോമസ് സാർ പതുക്കെ പുറത്തു തട്ടി.
തോൽവിയെക്കാളുപരി കൂട്ടുകാരന്റെ വാക്കുകളായിരുന്നു എന്നെ മുറിവേൽപ്പിച്ചത്.
"ഉം ഉം…..സാരമില്ല സാറെ" ഞാൻ വിങ്ങിപ്പറഞ്ഞു നിർത്തി. പിന്നെ തിരിഞ്ഞു നോക്കാതെ പതിയെ ബസ് സ്റ്റോപ്പിലേക്കു നടന്നു..

അന്നത്തെ ആ പ്രകടനത്തിന്റെ ശരിയായ കാരണം മനസിലാക്കാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നു. പ്രായത്തിലധികം വളർച്ചയുണ്ടായിരുന്ന മനീഷിനെ തിരിച്ചറിയാൻ എന്നിലെ കൊച്ചുകുട്ടിക്ക് കഴിയുമായിരുന്നില്ലന്ന്.
എന്റെ തോൽവിയെ വേറേയും ചിലരേറ്റു പിടിച്ചു. അഭിനന്ദിക്കാൻ നീട്ടിയ കൈകൾ പിൻവലിച്ച് ഞാൻ തിരിഞ്ഞു നടന്നു.
"സാരമില്ലെടൊ. വല്ലപ്പോഴുമുണ്ടാകുന്ന ചെറുതോൽവികൾ നിന്നിലെ മത്സരബുദ്ധിയെ ഉണർത്തുകയേയുള്ളൂ. " തോമസ് സാർ പതുക്കെ പുറത്തു തട്ടി.
തോൽവിയെക്കാളുപരി കൂട്ടുകാരന്റെ വാക്കുകളായിരുന്നു എന്നെ മുറിവേൽപ്പിച്ചത്.
"ഉം ഉം…..സാരമില്ല സാറെ" ഞാൻ വിങ്ങിപ്പറഞ്ഞു നിർത്തി. പിന്നെ തിരിഞ്ഞു നോക്കാതെ പതിയെ ബസ് സ്റ്റോപ്പിലേക്കു നടന്നു..
Sep 7, 2009
“ഹലോ... യമേട്ടൻ സ്പീക്കിങ് ഫ്രം ഗോഡ്സ് ഓൺ കൺട്രി”
വിടാതെ പിന്തുടരുന്ന വൈകുന്നേരത്തെ ഉറക്കമെന്ന ദുശ്ശീലന്റെ നീരാളിപ്പിടുത്തത്തിൽ വീണ്ടും അകപ്പെട്ട് ഹോസ്റ്റലിലേക്കു വച്ചുപിടിച്ചതാണ് ഞാൻ. വന്ന വേഷത്തിൽ തന്നെ കിടക്കയിലേക്കു ചായവേ, മൊബെയിൽ അലറാൻ തുടങ്ങി. ‘മൂവന്തി താഴ്-വരയിൽ വെന്തുരുകും വിൺ സൂര്യൻ..’ സൂര്യേട്ടനെ അധികം വേവിക്കാതിരിക്കാൻ ഞാൻ ഫോണെടുത്തു.
‘ശരിയാ അങ്ങേരാ അച്ചുമാമനെ വേലിക്കകത്താക്കാൻ പാടുപെടുകയാണല്ലോ.’
“ഓ പരാജയരാജൻ സാറ്. എന്റെ സാറേ, ഇതൊരു ഓർക്കുട്ട് ചരിതം ആണേ. പുരാൺസ് പോലെ. അതിനിങ്ങക്കതു വല്ലോം അറിയാമോ??”
“ഡാ, ഡാ, ഡാ കൊച്ചുകഴുവേറി; അപ്പോൾ പൊന്നാനിയെ കുറിച്ചോർത്തപ്പോൾ പറന്നു പോയ ഈച്ചയോ1? നല്ല മുട്ടൻ സൈസിലുള്ള കടന്നലിനെ കൊണ്ടിന്നെ കുത്തിക്കാൻ അറിഞ്ഞൂടാഞ്ഞിട്ടല്ല. നമ്മക്കതിനൊന്നും നേരൊല്ല. അല്ലേത്തന്നെ ഒരുപാടു ടെൻഷൻസ് ഉണ്ട്. അതിനിടയിലാ അബന്റെയൊരു ചരിതം.”
“ഓ, വി.എസ് നിട്ടുള്ള പണിയാകും അല്ലിയോ?? എന്റെ സാറെ, പുള്ളിക്കാരൻ അഞ്ചു കൊല്ലം ഒന്നു തികച്ചോട്ട്.”
“സ. വി.എസ്. തികക്കണോ വേണ്ടയോ എന്നു പാർട്ടി തീരുമാനിക്കും. ജനങ്ങൾ, പ്രത്യേകിച്ച് അന്നെപ്പോലുള്ളോരു ബുദ്ധിമുട്ടണ്ടാ. ഇനി ഇമ്മാതിരി സ.വിജയനെപ്പറ്റി എഴുതിയാല് ഞങ്ങടെ പാർട്ടീടെ ‘കേഡിയിസം’ ( കേഡർ+ഗുണ്ടായിസം) നീയ്യറിയും. ആദ്യത്തേതായതുകൊണ്ടു വാർണിങ്ങില് ഒതുക്കുന്നു.”
തെറി കേട്ട് ശീലമില്ലാത്തത് കൊണ്ട് ഉറക്കച്ചടവ് മാറിക്കിട്ടി. മൂവന്തിയെ പിടിച്ച് വൈബ്രേഷനിലിട്ട്, മാധവിക്കുട്ടിയുടെ ‘എന്റെ കഥയുമായി’ ബെഡിലേക്കു വീണു. ഇനിയും പേരിട്ടിട്ടില്ലാത്ത മാഗസിനു വേണ്ടി ഒരു ഓർമ്മക്കുറിപ്പ്. വായിച്ചിട്ട് അഞ്ചു പേജ് കഴിയുന്നതിന് മുന്നേ വിറയ്ക്കാൻ തുടങ്ങി, എന്റെ മൊബെയിലു. ഒരു ചെറിയ വിറയലോടെ ഞാനതേറ്റു വാങ്ങി.
“ ഹലോ..”
“ഫാ നായിന്റെ മോനെ.. നീ ഞങ്ങടെ അനിഷേധ്യ നേതാവ് സ.വിജയനെപ്പറ്റി വേണ്ടാതീനം എഴുതും അല്ലേടാ?”
‘നിഷേധ്യ നേതാവ് എന്നു വിളിക്കൂ മിസ്റ്റർ തോന്ന്യാസി. ഹമ്മേ, കലിപ്പാണല്ലോ’“അയ്യോ, ഞാനെന്ത് എഴുതീന്നാ?? അല്ലാ ഇതിനി പിണങ്ങാറായി തന്നാണോ??”
“ച്ഛായ്.. സഖാവിനു കണ്ട പീറകളെയൊന്നും വിളിക്കാൻ നേരമില്ല. ഞാൻ ജയരാജൻ. കേട്ടുകാണുമല്ലോ അല്ലേ?”‘ശരിയാ അങ്ങേരാ അച്ചുമാമനെ വേലിക്കകത്താക്കാൻ പാടുപെടുകയാണല്ലോ.’
“ഓ പരാജയരാജൻ സാറ്. എന്റെ സാറേ, ഇതൊരു ഓർക്കുട്ട് ചരിതം ആണേ. പുരാൺസ് പോലെ. അതിനിങ്ങക്കതു വല്ലോം അറിയാമോ??”
“ഡാ, ഡാ, ഡാ കൊച്ചുകഴുവേറി; അപ്പോൾ പൊന്നാനിയെ കുറിച്ചോർത്തപ്പോൾ പറന്നു പോയ ഈച്ചയോ1? നല്ല മുട്ടൻ സൈസിലുള്ള കടന്നലിനെ കൊണ്ടിന്നെ കുത്തിക്കാൻ അറിഞ്ഞൂടാഞ്ഞിട്ടല്ല. നമ്മക്കതിനൊന്നും നേരൊല്ല. അല്ലേത്തന്നെ ഒരുപാടു ടെൻഷൻസ് ഉണ്ട്. അതിനിടയിലാ അബന്റെയൊരു ചരിതം.”
“ഓ, വി.എസ് നിട്ടുള്ള പണിയാകും അല്ലിയോ?? എന്റെ സാറെ, പുള്ളിക്കാരൻ അഞ്ചു കൊല്ലം ഒന്നു തികച്ചോട്ട്.”
“സ. വി.എസ്. തികക്കണോ വേണ്ടയോ എന്നു പാർട്ടി തീരുമാനിക്കും. ജനങ്ങൾ, പ്രത്യേകിച്ച് അന്നെപ്പോലുള്ളോരു ബുദ്ധിമുട്ടണ്ടാ. ഇനി ഇമ്മാതിരി സ.വിജയനെപ്പറ്റി എഴുതിയാല് ഞങ്ങടെ പാർട്ടീടെ ‘കേഡിയിസം’ ( കേഡർ+ഗുണ്ടായിസം) നീയ്യറിയും. ആദ്യത്തേതായതുകൊണ്ടു വാർണിങ്ങില് ഒതുക്കുന്നു.”
“അല്ലാ പരാജയേട്ടാ, ആക്ച്വലി നിങ്ങടെ പാറൂട്ടി എങ്ങനാ തോറ്റത്??”
“അതു പറഞ്ഞാൽ, അമേരിക്ക, ഇടതുപക്ഷത്തെ തോൽപ്പിക്കാൻ വലതുപക്ഷത്തിന്റെ കൂടെ നിന്നു..പണം വാരിയെറിഞ്ഞു.കേരളരാട്രീയത്തിൽ അമേരിക്കൻ ചാരന്മാരുടെ ഇടപെടലുകൾക്ക് ഒരു കുറവുമില്ലാലോ”“മണ്ണാങ്കട്ട. അമേരിക്കൻ ചാരന്മാര്, കോപ്പാ..”
“കള്ള നായിന്റെ മോനെ, അന്റെ മയ്യത്തെടുക്കാൻ ഞമ്മക്കറപ്പൊന്നുമില്ലാട്ടോ.”“ഇപ്പറഞ്ഞതു കമ്മ്യൂണിസം”.
അത് കേൾക്കാൻ നിൽക്കാതെ പരാജയേട്ടൻ ഫോൺ വച്ചു. തെറി കേട്ട് ശീലമില്ലാത്തത് കൊണ്ട് ഉറക്കച്ചടവ് മാറിക്കിട്ടി. മൂവന്തിയെ പിടിച്ച് വൈബ്രേഷനിലിട്ട്, മാധവിക്കുട്ടിയുടെ ‘എന്റെ കഥയുമായി’ ബെഡിലേക്കു വീണു. ഇനിയും പേരിട്ടിട്ടില്ലാത്ത മാഗസിനു വേണ്ടി ഒരു ഓർമ്മക്കുറിപ്പ്. വായിച്ചിട്ട് അഞ്ചു പേജ് കഴിയുന്നതിന് മുന്നേ വിറയ്ക്കാൻ തുടങ്ങി, എന്റെ മൊബെയിലു. ഒരു ചെറിയ വിറയലോടെ ഞാനതേറ്റു വാങ്ങി.
"ya… സുചാന്ദ് "
“ഹലോ, ഞാൻ ഓർക്കുട്ട് ചരിതം വായിച്ചു. കൊള്ളാം നല്ല അസ്സല് പാരകൾ. വിജയനും ദാസനും, പഴയ സി.ഐ.ഡി.സിന്റെ ഒരു ആസ്വാദനതലം തരുന്നുണ്ട്.”
“താങ്ക്സ്. ഓഹോ, അങ്ങനെ തരുന്നല്ലേ.വേറെ ചിലർക്കതു പിണറായിയെപ്പോലുണ്ട്. കുറച്ചു മുൻപൊരു ‘വധഭീഷണി കാൾ’ ഉണ്ടായിരുന്നു. കാലന്മാരൊക്കെ ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടുകാരാ!!! അല്ലാ,നിങ്ങള്”“അപ്പോ ഇനി എഴുതൂല്ലേ??”
“എഴുത്തു തുടരും.അതേ പേരില് തന്നെ. ഇനീം പേരു മാറ്റാൻ എന്നെക്കൊണ്ടു ഒക്കൂല്ല. പിന്നെ ഒരു ഒണക്കന്റെ ഫോൺ കോളിനു ഞാൻ വഴങ്ങിയതു തന്നെ!!”“എടാ കഴുവേറി; ഇതു ഞാൻ തന്നെയാ, ജയരാജൻ. ഇതു നമ്മടെ ഒരു നംബര്. വിചാരിച്ച പോലെ തന്നെ. ഇഞ്ഞി പിന്നേം എഴുതും അല്ലേടാ. അന്നോടു നേരത്തെ പറഞ്ഞതു ആവർത്തിക്കുന്നു. ഇനിയൊരക്ഷരം സ.വിജയനെപ്പറ്റി എഴുതിയാല് അന്റെ തല കായലീക്കെടക്കും, കേട്ടോടാ നാ........”
തന്തയ്ക്കു വിളിച്ചു ഫുൾസ്റ്റോപ്പിടുന്നതിനു മുൻപേ ഞാൻ കോളിന് ഫുൾസ്റ്റോപ്പിട്ടു. ഫോൺ സ്വിച്ചോഫ് ചെയ്തു. എന്നിട്ടും മതിവരാഞ്ഞ് ബാറ്ററിയും സിമ്മും വലിച്ചൂരി പോക്കറ്റിലിട്ടു.
***********************************************
ഭയത്തിന്റെ ഒരു നേരിയ നൂലിഴ അടിവയറ്റിലൂടെ താഴേക്കൂർന്നിറങ്ങുന്നതു ഞാനറിഞ്ഞു. എണീറ്റ് ബാത്ത്ർറൂമിലേക്കു പോയി. രണ്ടു വട്ടം അപ്പീം ഇട്ടു. ഭീഷണിയുടെ കടന്നലുകള് ചിന്തയെ പറന്നു കുത്തി. ഞെരിപിരി കൊണ്ടു ഞാൻ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. ‘പടച്ചോനെ ഇതിനെന്താണൊരു സൊലൂഷൻ ? എങ്ങനെ കഴിച്ചിലാവും?’ കുറച്ചേറെക്കാലമായി കമ്മ്യൂണിസ്റ്റാണേലും നെസ്സസ്സറി കണ്ടീഷനുകളിൽ ദൈവത്തെ വിളിക്കുന്ന ഏർപ്പാട്, സുശ്ശീലൻ എന്നെ വിട്ടു പോയിരുന്നില്ല. ചൊട്ടേലെ ശീലംസ് അല്ലേലും ഇലക്ട്രിക് ഫർണസ് വരെ എന്നാണല്ലോ. ദൈവമോ, അതോ വേറാരാണ്ടൊ, ആരാണോ തോന്നിചച്തെന്നറിയില്ല; ലോക്കൽ സ്വാമിജി ബർമുഡാനന്ദയെ കാണുക തന്നെ. (ബർമുഡ സ്ഥിരമായി ധരിക്കുന്നതു കൊണ്ടു കിട്ടിയ പേരാണെ. അല്ലാതെ ബർമുഡ ട്രയാംഗിളിലിന്റെ മധ്യത്തിലിരുന്ന് ധ്യാനിക്കുന്നത് കൊണ്ടൊന്നുമല്ലേ.) പാർട്ടീടെ മിക്ക ബിഗ്-ഷോട്ടുകളുടേയും ആചാര്യനായ അദ്ദേഹം കാപ്പാത്തുമായിരിക്കും.
ധ്രിതിയിൽ വസ്ത്രം മാറി, ഞാൻ ആശ്രമം ലക്ഷ്യമാക്കി നടന്നു. തിർവ്വൊന്തരം ട്രിപ്പ് കഴിഞ്ഞ് സ്വാമിജി ലാന്റിയിട്ടുണ്ട്. ഉള്ളിലെ ഭയത്തിന്റെ ‘ഡപ്പാൻ കുത്ത്‘ കൈകളിലേക്കു പകർന്ന് വാതിലിൽ ശക്തിയായി മുട്ടി.

“സ്വാമീ, വാതില് തുറന്നാലും”
“അല്ലാരിത്? സുചാന്ദോ?”
വാതിൽ തുറന്നു പുറത്തിറങ്ങിയ സ്വാമിജിയുടെ പാദങ്ങളിൽ ഒരാരവത്തോടെ ഞാൻ നിലം പതിച്ചു.
“എന്നെ രക്ഷിക്കണേ പ്രഭോ. അവിടുത്തേയ്ക്ക് മാത്രമേ അതിനു കഴിയൂ.”“ഭക്താ,മോനെ പിടിവിട്, പിടിവിട്. ബർമുഡേന്ന് പിടിവിട്.
എഴുന്നേൽക്ക്.”
മനസ്സില്ലാമനസ്സോടെ ഞാൻ എഴുന്നേറ്റു. ഊരിത്താണുപോയ ബർമുഡ വലിച്ചു കയറ്റി, നാട ഒന്നൂടെ മുറുക്കി കെട്ടി, ഇനിയുമൊരു ബർമുഡാ പരീക്ഷണത്തിന് ചാൻസ് തരേണ്ട എന്ന് കരുതിയിട്ടു കൂടിയാവണം, എന്നെ ആശ്രമത്തിലേക്ക് പിടിച്ചു കയറ്റി, വാതിലടച്ച് സാക്ഷയിട്ടു. “ബേട്ടാ, ബോലോ, എന്താണു പ്രോബ്ലം?”
“സ്വാമീ, അടിയൻ ചില്ലറ പൊടിക്കൈകളൊക്കെച്ചേർത്ത് ഓർക്കുട്ട് ചരിതം എഴുതുന്ന വിവരം അങ്ങേയ്ക്കറിയാമല്ലോ. രണ്ടു ഭാഗങ്ങള് ഓർക്കുട്ടില്‍ ആൾറെഡി അപ്-ലോഡിയിട്ടുമുണ്ട് 1,2.”“ഓർക്കുട്ട് ചരിതം; നോൺസേൻസ്. നാട്ടിലും ഇവിടെയുമായി ആശ്രമകാര്യങ്ങൾക്കായി ഓടി നടക്കുന്നതിനിടയില് നമുക്കെവിടെ ഇതൊക്കെ വായിക്കാൻ നേരം!! അല്ലാ എന്നിട്ട്??”
“അതിലൊരു കഥാപാത്രത്തിന്റെ പേര് വിജയനെന്നായിപ്പോയി. കഷ്ടകാലത്തിന് പൊന്നാനിയെക്കുറിച്ചൊരു സ്റ്റേറ്റ്മന്റും അടിച്ചു പോയി. പുലിവാലായ മട്ടുണ്ട്.”
പിണങ്ങാറായ വിജയൻ തന്നെ തല്ലിക്കൊന്നു പണ്ടാരടക്കുമോ എന്ന ഉത്കണ്ട, ഞാൻ സ്വാമിജിയുമായി പങ്കു വയ്ക്കവേ, “ഓൻ വി.ഏശിന്റെ ആളാ”, ഭിത്തിയിലിരിക്കുന്ന നായനാർ, സ്വാമിജിയെ നോക്കി കണ്ണിറുക്കി. ‘ചില്ലു ഫ്രയ്മിലിരുന്നെന്നെ കല്ലെറിയല്ലേ പൊന്നു സഖാവേ’ എന്റെ ദയനീയ നോട്ടത്തിൽ നിന്ന് വയിച്ചെടുത്തിട്ടാവണം; പിന്നെ അടങ്ങി.
ബർമുഡാനന്ദത്തിരുവടികൾ ഇതിനിടയിലൊരു ധ്യാനത്തിലേക്കൂളിയിട്ടു. ഞാൻ ഭീതിദമായ കണ്ണുകളോടെ, എന്തിന് ഉടലോടു കൂടി ആ കാൽക്കൽ തന്നെ ഇരിപ്പാണ്. ധ്യാനത്തിന്റെ ഏതോ നിമിഷങ്ങളിൽ അരികിലിരുന്ന MRF ബാറ്റ് സ്വാമിജി കയ്യിലെടുത്തു, “ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനർജി” എന്നലറിക്കൊണ്ടെന്റെ തലയിൽ ആഞ്ഞടിച്ചു. ആദ്യത്തെ അടിക്കു തന്നെ ബോധത്തിന്റെ 99 ശതമാനവും, പിന്നാലെയുള്ള പുറത്തെയടിക്ക് ബാക്കിയുള്ള (ശത) മാനവും കൂടി പോയതിനാൽ, അതിനു ശേഷമുള്ള റൺവേട്ട ഏതൊക്കെ ഏരിയാസിലായിരുന്നുവേന്ന് വ്യക്തമായ ഓർമ്മയില്ല.
ജാസി ഫിറ്റേട്ടന്റെ വോയ്സിലുള്ള എന്റെ നിലവിളി കേട്ടിട്ടാവണം, മിസിസ് ബർമുഡാനന്ദ പ്രത്യക്ഷപ്പെട്ടത്. ബാധ കേറിയ വല്ലഭനേയും, ബോധം പോയ ശിഷ്യനേയും കണ്ട് ഒരു നിമിഷം തരിച്ചു പോയെങ്കിലും, നെക്സ്റ്റ് നിമിഷത്തിൽത്തന്നെ സമചിത്തത്ത വീണ്ടെടുത്ത്, ഫുൾ ട്രബിളിൽ അയൽ വീട്ടുകാരെ ട്രബിൾ ചെയ്തു.
“അയ്യോ, ആരേലും വന്ന് മകന്റെയച്ഛ്നെ പിടിച്ചു മാറ്റണേ, ഇല്ലെങ്കിൽ ഈ ചെക്കന്റെ ശവം ഇവിടെക്കിടക്കുമേ.”
മയ്യത്ത് എടുക്കുന്നേലും ഭേദം സ്വാമിജിയെ തൊടുന്നതു തന്നെ, എന്നു കരുതി ആശ്രമപരിസരവാസികൾ ഓടിക്കൂടി. ‘ലിഫ്റ്റ് ഹോ’ വിളികളോടെ എന്നെ പൊക്കിയെടുത്തു കൊണ്ടുപോയി. മന:സാക്ഷി ഇനിയും പണ്ടാരടങ്ങാത്ത അവരിൽച്ചിലരെന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
****************************************************************
ഐസിയുവിൽ വച്ച് ബോധം തെളിഞ്ഞപ്പോൾ ഞാൻ കണ്ട കാഴ്ച, ‘ഹായ്, സീ യൂ (നിന്നെപ്പിന്നെ കണ്ടോളാം)’ എന്നു കൈക്കലാശം കാണിക്കുന്ന എന്റെ തന്നെ കഥാപാത്രങ്ങളെയാണ്. ഇൻഡ്യൻ ഉപഗ്രഹങ്ങൾ, ഞങ്ങൾക്ക് ഭൂമിയെ വിട്ടു പോകാൻ മനസ്സില്ല എന്നു പറഞ്ഞ് റൗണ്ട്ട്രിപ്പടിക്കണ പോലെ, എന്റെ ബോധോപഗ്രഹവും എബൗട്ടേണടിച്ച് കിടക്കയിലേക്കെന്നെത്തള്ളിയിട്ടു.
പിന്നീടേതോ നാൾ, ബെഡ്ഡില് വേറൊരു രോഗിയെയും കോരിയിട്ട്, വെള്ള-ഹെൽമറ്റും ചൂടി, ഐസിയുവിനോടു ‘ബൈ, നോ സീ യൂ’ വും പറഞ്ഞ്, ഞാൻ വീട്ടിലേക്കു വണ്ടി കയറി.
========================================ടെയ്ൽ എൻഡ് :
തലയ്ക്കടികിട്ടി മറന്നുപോയ ഓർമ്മകളിൽച്ചിലതിനെ കിഴിവച്ചു-തിരിച്ചെടുത്തിവിടെ കോറിയിടുന്നു. അതേയ്, മുറിവേറ്റ തലയ്ക്ക് മണ്ഡരി പിടിക്കാത്തിടത്തോളം, ചരിത്രങ്ങളുടെ സ്റ്റോക്ക് തീരാത്തിടത്തോളം, ഓർക്കുട്ട് ചരിതങ്ങൾ വന്നുകൊണ്ടേയിരിക്കും. എങ്കിലും-പങ്കിലും, അടുത്ത ഭാഗം-ഷാപ്പ് ചരിതം എപ്പോൾ ഇറങ്ങുമെന്ന്, എനിക്കല്ല ഒടഞ്ഞ-തമ്പുരാനുപോലും പിടിയില്ല. ഇനി നിങ്ങൾക്കാർക്കേലും വല്ല പിടിയുമുണ്ടേല് തപാലയോ, മണിമുട്ടിയോ ഒന്നറിയിച്ചേക്കണേ..
ബൈ ഹോ.....
References:
1 Suchand SCS, orkut charitham part 2, orkut / blogspot (2009).
2 Suchand SCS, orkut charitham part 1, orkut / blogspot (2009).
Subscribe to:
Posts (Atom)